Movie :

kerala home tv show and news

Home » » മോഹന്‍ലാലിന്റെ പ്രിയപ്പെട്ട ചില ഓഷോ ഫലിതങ്ങള്‍

മോഹന്‍ലാലിന്റെ പ്രിയപ്പെട്ട ചില ഓഷോ ഫലിതങ്ങള്‍

{[['']]}

 


വിഷം 
മിസ്റ്റര്‍ ബെന്‍ച്‌ലി ഒരു മൂലയിലിരുന്ന് വളരെ സാവധാനം തന്റെ മാര്‍ട്ടിനി നുണയുകയായിരുന്നു. അപ്പോഴൊരു സ്ത്രീ അയാളെ സമീപിച്ച് പറഞ്ഞു. 'നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ കുടിക്കുന്ന ഈ സാധനം സാവധാനം പ്രവര്‍ത്തിക്കുന്നൊരു വിഷമാണെന്ന്്.'
'അത് ശരിയാണ്' അയാള്‍ മറുപടി പറഞ്ഞു. 'എനിക്കൊട്ടും തന്നെ ധൃതിയുമില്ല'.

തിരിച്ചറിവ് 

ആശുപത്രിയിലെ ഓപ്പറേഷന്‍ ടേബിളില്‍ കിടന്നുകൊണ്ട് ഒരു പൊള്ളാക്ക് രോഗി, മുഖംമൂടി ധരിച്ച ശസ്ത്രക്രിയ ഡോക്ടറെ നോക്കി മൃദുവായി പറഞ്ഞു. 'ഡോക്ടര്‍ നിങ്ങള്‍ക്ക് മുഖംമൂടി എടുത്തുമാറ്റാം, ഞാന്‍ നിങ്ങളെ തിരിച്ചറിഞ്ഞിരിക്കുന്നു.'

സ്‌നേഹം 

ചോദ്യം : 'ഒരാള്‍ അയല്‍ക്കാരെ സ്‌നേഹിക്കണോ?'
ഉത്തരം : (ഓഷോ): ഭര്‍ത്താവ് വീട്ടില്‍ ഇല്ല എന്ന് ഉറപ്പുവരുത്തുക.

ഉത്തരവാദിത്വം

ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ്.
'നിന്റെ ഭാര്യയെ നിനക്ക് പരിചയപ്പെടുത്തിയതാരാണ്?' ഒരാള്‍ ചോദിച്ചു. 
മറ്റെയാള്‍ പറഞ്ഞു. 'ഞങ്ങള്‍ യാദൃശ്ചികമായി കണ്ടുമുട്ടി. എനിക്ക് മറ്റാരെയും കുറ്റപ്പെടുത്തുവാന്‍ കഴിയില്ല.'

ടെല്ലര്‍

ബാങ്ക് കൊള്ളക്കാരന്‍ ഒരു കുറിപ്പ് ടെല്ലറിന്റെ ഉള്ളിലേക്ക് നീട്ടി. അതില്‍ ഇപ്രകാരം വായിക്കാമായിരുന്നു. 
'പണം സഞ്ചിയില്‍ ഇടുക, അനങ്ങിപ്പോകരുത്.'
ടെല്ലര്‍ ധൃതിയില്‍ ഒരു കുറിപ്പ് എഴുതി തിരിച്ചു കൊടുത്തു. ' നിന്റെ ടൈ ശരിയാക്കൂ, വിഡ്ഢി, നിന്റെ ചിത്രമെടുക്കാനാണ്.'

ചൈനീസ് ഭാഷ

ഫ്രൈജു സുഹൃത്തിനോട് പറഞ്ഞു. 'എന്റെ ഭാര്യ ഒരു ചൈനക്കാരനുമായി പ്രേമത്തിലാണ്.'
സുഹൃത്ത് : ' എന്നിട്ട് നിങ്ങള്‍എന്തുപറഞ്ഞു.'
'ഞാന്‍ എന്തുപറയാന്‍, എനിക്ക് ചൈനീസ് ഭാഷ അറിയില്ല.'

പ്രതിപക്ഷം

പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രസംഗം. 
'സഹോദരന്മാരെ, ഇത്തവണ നിങ്ങള്‍ എന്റെ പാര്‍ട്ടിയെ വിജയിപ്പിക്കണം. ഇന്നത്തെ ഭരണപക്ഷം വര്‍ഷങ്ങളായി നിങ്ങളെ ചതിച്ചുകൊണ്ടിരിക്കുകയാണ്, ഇനി എനിക്കൊരവസരം തരൂ.'

ഹിപ്‌നോട്ടിസം

'പ്രിയേ' ഭര്‍ത്താവ് ചോദിച്ചു. ' എന്താണീ ഹിപ്‌നോട്ടിസം?'
'ഹിപ്‌നോട്ടിസം, ഒരാളെ മാസനികമായി കീഴ്‌പ്പെടുത്തി, പറയുന്നതെന്തും അനുസരിപ്പിക്കല്‍.'
ഒരു ദീര്‍ഘ നിശ്വാസത്തോടെ ഭര്‍ത്താവ് : 'അത് ഹിപ്‌നോട്ടിസമല്ല വിവാഹമാണ്..'

യേശു

പെട്ടെന്ന് കറന്റ് പോയി. പ്രാര്‍ത്ഥനയില്‍ മുഴുകി നിന്ന അച്ഛന്‍ ക്രൂശിതനായ യേശു രൂപത്തെ നോക്കി, 'വേഗം കറന്റു വരുത്തേണമേ' എന്ന് പ്രാര്‍ത്ഥിച്ചു.
യേശു : 'അച്ചോ, ഞാനൊരാശാരിയാണ്. ഇലക്ട്രീഷ്യനല്ല' 

നരകപരിചയം 

'ഹെ,' നരകത്തില്‍ എത്തിച്ചേര്‍ന്നയാളോട് സാത്താന്‍, 'തന്റെ സ്വന്തം സ്ഥലം പോലെയാണല്ലോ പെരുമാറുന്നത്?'
'ഇരുപത്തിയഞ്ചുവര്‍ഷം വിവാഹജീവിതം നയിച്ച ഒരാളാണു ഞാന്‍.' മറുപടി.

മെമ്മറി

കാല്‍പ്പികനായ ചെറുപ്പക്കാരന്‍ തന്റെ അരികില്‍ കിടക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയോട് ചോദിച്ചു
നീ കാമിക്കുന്ന ആദ്യത്തെ പുരുഷന്‍ ഞാനാണോ...?
അവള്‍ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു
നിങ്ങളായിരിക്കാം. എനിക്ക് ഭയങ്കര ഓര്‍മക്കുറവുണ്ട്...

കണ്ടുപിടുത്തം

മുല്ല നസ്രുദ്ദീന്‍ എന്നോട് പറഞ്ഞു: 'ഞങ്ങളുടെ പത്തുകൊല്ലത്തെ വിവാഹ ജീവിതത്തില്‍ ഞാനെപ്പോഴും ഭാര്യയെ വിശ്വസിച്ചു. അതിനു ശേഷം ഞങ്ങള്‍ കല്‍ക്കത്തയില്‍ നിന്ന് പൂനയിലേക്ക് മാറി. അപ്പോഴും ഞങ്ങളുടെ കറവക്കാരന്‍ ഒരാള്‍ തന്നെയായിരുന്നു എന്നു ഞാന്‍ കണ്ടുപിടിച്ചു!'

നയതന്ത്രം

'ഡാഡീ എന്താണ് നയതന്ത്രം?' കൊച്ചു ബില്‍ ചോദിച്ചു: മോനേ അത് ഇങ്ങനെയാണ്, ഡാഡി പറഞ്ഞു: 'ഞാന്‍ നിന്റെ അമ്മയോട് നിന്റെ മുഖം കണ്ടാല്‍ ക്ലോക്കുപോലും നിന്നു പോകും എന്നു പറഞ്ഞാല്‍ അതു മണ്ടത്തരമാകും. പക്ഷേ ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍, ഞാന്‍ നിന്നെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ സമയം നിശ്ചലമാകുന്നു. അതാണ് നയതന്ത്രം.'

യുദ്ധം

മൂന്നാം ലോകമഹായുദ്ധം അവസാനിച്ചു. ഒരു കുരങ്ങന്‍ പാറമേലിരുന്ന് വെയില്‍ കായുകയാണ്. ഒരു പെണ്‍കുരങ്ങ് ആപ്പിളുമായി വന്ന് അവനു നല്‍കി. ആണ്‍ കുരങ്ങ് പറയുകയാണ്: 'എന്റെ ദൈവമേ, ഇതെല്ലാം ഞങ്ങളായിട്ട് വീണ്ടും തുടങ്ങണോ?'
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger