{[['']]}
ലണ്ടന്‍: ഒരു നല്ല നഴ്സിന്റെ കഥ ഒരു ബ്രിട്ടീഷ് യുവതി ഫേസ് ബുക്കില്‍ കുറിച്ചതൊടെ ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്കും മലയാളികള്‍ക്കും അഭിമാനമാകുകയാണ് റൊണാള്‍ഡ് തൊണ്ടിക്കല്‍ എന്ന പാലാക്കാരന്‍ യുവ നേഴ്സ്. കാന്‍സര്‍ രോഗിയായിരുന്നപ്പോള്‍ തന്നെ കാരുണ്യത്തോടെയും സ്നേഹത്തോടെയും പരിചരിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത റൊണാള്‍ഡിനെ സ്നേഹത്തോടെ സ്മരിച്ചുകൊണ്ട് എമി ഹൌ എന്ന ബ്രിട്ടീഷ് യുവതി അടുത്തിടെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വാചകങ്ങളുമാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയായിരിക്കുന്നത്.
അവര്‍ ഫേസ് ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ‘ഇത് എന്റെ കീമോ നഴ്സ് റൊണാള്‍ഡോ. നിങ്ങള്‍ അറിയുന്നതിനേക്കാള്‍ കൂടുതല്‍ അദേഹം എന്നെ സഹായിച്ചു. എന്നെ ഒരിക്കലും നിരാശയിലേയ്ക്ക് തള്ളിവിടാന്‍ അനുവദിച്ചില്ല. എപ്പോഴെങ്കിലും ഞാന്‍ കരയുന്നതു കണ്ടാല്‍ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തിത്തരും. കീമോ ചെയ്യാതിരിക്കാന്‍ ഞാന്‍ വാശിപിടിച്ചപ്പോഴും എന്റെ നല്ലതിനെ കരുതി എല്ലാം പറഞ്ഞു ബോധ്യപ്പെടുത്തി. എന്റെ വാശികളെ സൌമ്യമായി നിഷേധിച്ചു. എനിക്കെന്റെ പിതാവിനെയാണ് അദേഹത്തിലൂടെ ഓര്‍മ്മിക്കാനായത്. നന്ദി റോണ്‍’ - എമി എന്ന് പറഞ്ഞ് നിറുത്തുന്നു. എമിയുടെ ഈ
പോസ്റ്റ് ചര്‍ച്ചയായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റൊണാള്‍ഡിനെത്തേടി അഭിനന്ദനപ്രവാഹാമാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ പോസ്റ്റിന് മണിക്കൂറുകള്‍ക്കകം 7168 ലൈക്കുകളും 350 ലധികം ഷെയറുകളുമാണ് ലഭിച്ചത്. ലിവര്‍പൂള്‍ കാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററിലെ നഴ്സാണ് രണ്ടുകുട്ടികളുടെ പിതാവായ റൊണാള്‍ഡ്. പാലാ കടപ്ലാമറ്റം സ്വദേശിയായ റൊണാള്‍ഡ് ലിവര്‍പൂളില്‍ ഭാര്യ ഫെമിക്കും മക്കളായ തമ്ന (7). തബിത (4) എന്നിവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. ലിവര്‍പൂള്‍ കാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന എമി ഇപ്പോള്‍ അസുഖങ്ങള്‍ മാറി പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു. ചികിത്സയിലായിരുന്ന സമയത്ത് റൊണാല്‍ഡും മറ്റ് നഴ്സുമാരുമാണ് എമിയെ പരിചരിച്ചത്.
Post a Comment