{[['']]}
la tv show and newsഇംഫാല്‍: ജനിച്ച കുട്ടിയുടെ ഭാരം കേട്ട് ആരും ഞെട്ടരുത് 5.9കിലോ. ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ നവജാത ശിശുവിനാണ് മണിപ്പൂരിലെ തൗബല്‍ ജില്ലയിലെ ഷേനൂദേവി ജന്മം നല്‍കിയത്. ഇംഫാല്‍ ഈസ്റ്റിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച 'വലിയ' കുട്ടിയുടെ ജനനം.
വെള്ളിയാഴ്ച വൈകീട്ട് 7.30ന് സീസേറിയനിലൂടെയാണ് 37വയസ്സുകാരിയായ ഷേനൂദേവി കുട്ടിക്ക് ജന്മം നല്‍കിയത്. ഡോ. പൈകോമ സിംങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സീസേറിയന് നേതൃത്വം നല്‍കിയത്. കുട്ടിക്ക് അനിയന്ത്രിതമായ ഭാരം ഉണ്ടെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു അതിനാല്‍ തന്നെ ശസ്ത്രക്രിയ അതീവ പ്രയാസമായിരുന്നു ഇംഫാല്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി അസി.പ്രഥസര്‍ കൂടിയായ പൈകോമ സിംങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടി ഇപ്പോള്‍ പ്രത്യേക മെഡിക്കല്‍ ടീമിന്‍റെ നിരീക്ഷണത്തിലാണ്. കുട്ടി പെണ്ണാണ്. 56 സെന്‍റിമീറ്ററാണ് കുട്ടിയുടെ ഉയരം. ഇതിന് മുന്‍പ് 2010ല്‍ സൂറത്തില്‍ ജനിച്ച 5.7 കിലോ ഭാരമുള്ള പെണ്‍കുട്ടിയായിരുന്നു ഇന്ത്യയില്‍ ജനിച്ച ഏറ്റവും ഭാരം കൂടിയ നവജാത ശിശു. ഇന്ത്യയില്‍ സ്വാഭവികമായി ഒരു നവജാത ശിശുവിന്‍റെ ശരാശരി ഭാരം 3 കിലോയാണ്.
ഗിന്നസ് ബുക്ക് അനുസരിച്ച് കാനഡയില്‍ 1879ല്‍ ജനിച്ച കുട്ടിയാണ് ലോകത്തില്‍ ഏറ്റവും ഭാരം കൂടിയ കുട്ടി. 10.8 കിലോ ഭാരമുണ്ടായിരുന്ന ഈ കുട്ടി ജനിച്ച് മണിക്കൂറിനുള്ളില്‍ മരിച്ചുപോകുകയായിരുന്നു.
Post a Comment