FUNNY,
{[['
']]}
Kerala tv show and news
ഈ തടിച്ച സ്ത്രീ ഡാന്‍സ് ചെയ്യുന്നതു കണ്ടാല്‍ നമ്മള്‍ ആശ്ചര്യപ്പെട്ടുപോകും. അത്രയ്ക്ക് സുന്ദരമാണ് ഇവരുടെ ഡാന്‍സ്. അമിതഭാരമുള്ള വിറ്റ് നി തോറിനോട് ഒന്നു ഡാന്‍സ് ചെയ്യാമോയെന്ന് ചോദിച്ചാല്‍ അവര്‍ ഒരു മടിയും കൂടാതെയാവും ഡാന്‍സ് ചെയ്യുക. പതിനാറാം വയസില്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയ വിറ്റ് നി അമിതഭാരം കാരണം നൃത്ത പഠനം ഇടയ്ക്കുവെച്ച് നിര്‍ത്തുകയായിരുന്നു. പോളിസൈസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം എന്ന അസുഖമായിരുന്നു ഇവരുടെ ഈ അമിതവണ്ണത്തിന് കാരണമായിരുന്നത്. ഈ അസുഖം കാരണം തനിക്ക് ഒരിക്കലും പൊതുജനങ്ങള്‍ക്കിടയില്‍ ഡാന്‍സ് ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് വിറ്റ് നി പറയുന്നു. അസുഖത്തെ തുടര്‍ന്ന് ബ്ലോഗറും ഡാന്‍സ് പ്രൊഡ്യൂസറുമായ ഇവര്‍ കൊറിയയിലേയ്ക്ക് താമസം മാറുകയാണ് ഉണ്ടായത്. ഒരിക്കല്‍ റേഡിയോ ഷോ അവതരകനായ ജേര്‍ഡ് പൈക്ക് വിറ്റ് നിയോട് ഒരു ഡാന്‍സ് വീഡിയോ തയാറാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫാറ്റ് ഗേള്‍ ഡാന്‍സിംഗ് എന്നായിരുന്നു വീഡിയോ സങ്കല്‍പ്പം.
വീഡിയോ തയാറാക്കാന്‍ വിറ്റ് നിക്ക് പരിപൂര്‍ണ്ണ സമ്മതമായിരുന്നു. അങ്ങനെ തയാറാക്കിയ വിറ്റ്നി തോറിന്റെ ഡാന്‍സ് വീഡിയോ ആണ് ഈ ന്യൂസിനോടൊപ്പം കൊടുത്തിരിക്കുന്നത്. തടികൂടിയെന്ന് കരുതി പുറത്തിറങ്ങാന്‍ മടിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് പ്രചോദനമായിരിക്കും ഈ വീഡിയോ. വീഡിയോ കാണുക.
Post a Comment