{[['']]}
നമ്മുടെ ശരീരത്തിന്റെ ക്ഷീണം മനസ്സിലാക്കി ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഭാഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഉറക്കമില്ലായ്മ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാനും ചികിത്സിക്കാനുമുള്ള ഒരു ചവിട്ടുപടിയായിരിക്കും ഇതെന്ന് വേണം കരുതാന്‍ . തലച്ചോറിലെ നാഡീകോശങ്ങള്‍ വഴി ഉറക്കത്തിന്‍ തോന്നല്‍ തലച്ചോറിലുണ്ടാക്കുകയാണ് ഇത് ചെയ്യുന്നതെന്നാണ് ഗവേഷകരുടെ ഭാഷ്യം.
കുറേ സമയം ഉറങ്ങാതെ ഇരിക്കുമ്പോള്‍ തലച്ചോറിലെ മെക്കാനിസത്തിന് ക്ഷീണം അനുഭവപ്പെടുന്നു. നിങ്ങള്‍ ക്ഷീണിതരാകുമ്പോള്‍ ഈ നാഡീകോശങ്ങള്‍ തലച്ചോറിന് അതിന്റെ സംവേദനം കൊടുക്കുകയും നിങ്ങളെ ഉറക്കുകയും ചെയ്യുമെന്നാണ് ഗവേഷകനായ പ്രൊഫസര്‍ ജിറോ മീസെന്‍ബോക്കിന്റെ വിശദീകരണം. ഇത്തരത്തില്‍ ഉറക്കം ഉളവാക്കുന്ന നിരവധി നാഡീകോശങ്ങള്‍ തലച്ചോറിലുണ്ട്.
ഇന്‍സോമ്‌നിയ പോലുള്ള ഉറക്ക രോഗങ്ങളെ നിയന്ത്രിക്കാന്‍ ഏതൊക്കെ രീതിയില്‍ പുതിയ കണ്ടെത്തല്‍ ഉപയോഗപ്പെടുത്താനാകുമെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍.

Post a Comment