{[['']]}
ആറുവര്‍ഷമായി കാന്‍സര്‍ രോഗത്തോട് യുദ്ധം ചെയ്യുന്ന പതിനൊന്ന് വയസ്സുകാരന്റെ ചികിത്സ അവസാനിപ്പിക്കുന്നതായി ബ്ലോഗിലൂടെ വെളിപ്പെടുത്തല്‍ . 2008 ഏപ്രലില്‍ ആണ് റീസി പുഡിംഗ്ടണ്‍ ന്യൂറോ ബ്ലാസ്‌റ്റോമയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടത്തിയെങ്കിലും രോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
കാന്‍സറിന് പുറമെ 2012ല്‍ കുട്ടിയുടെ കരളില്‍ ഒരു ട്യൂമര്‍ വളരുന്നതായും കണ്ടെത്തി. ഇതോടെയാണ് റീസ് വീണ്ടും ചികിത്സയിലായത്. കെന്റിലെ വിറ്റ്‌സ്‌ടേബിള്‍ സ്വദേശിയാണ് റീസ്. മരുന്നുകളൊന്നും തന്നെ റീസ് ഇപ്പോള്‍ കഴിക്കുന്നില്ല. മരണംകാത്ത് ദിവസങ്ങളെണ്ണി കഴിയുകയാണ് റീസ്. ഇതിനിടെയാണ് റീസ് തന്റെ വിഷമം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. തന്റെ മാതാവ് മരണത്തിന് തന്നെ വിട്ടുകൊടുക്കുകയാണെന്നാണ് വികാരനിര്‍ഭരമായി റീസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കീമോ തെറാപ്പി നടത്തിയതിന്‌ശേഷം റീസിന്റെ കാന്‍സര്‍ ആദ്യം മാറിയിരുന്നു. 2012ല്‍ വീണ്ടും രോഗം പിടിപെട്ടതോടെ റീസും കുടുംബവും പ്രതിസന്ധിയിലായി. രോഗം ഇപ്പോള്‍ അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് കുടുംബം പറയുന്നത്. കാന്‍സര്‍ അസ്ഥിമജ്ജയിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുട്ടിയുടെ ചികിത്സയ്ക്കായി രൂപീകരിച്ചിരിക്കുന്ന പേജ് വഴി 5000പൗണ്ട് ലഭിച്ചിട്ടുണ്ട്.
Post a Comment