Movie :

kerala home tv show and news

Home » » ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജലദോഷം പിടിപെട്ടിട്ടുള്ള സ്ത്രീകളുടെ കുട്ടികള്‍ക്ക് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനഫലം

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജലദോഷം പിടിപെട്ടിട്ടുള്ള സ്ത്രീകളുടെ കുട്ടികള്‍ക്ക് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനഫലം

{[['']]}
Kerala tv show and news
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജലദോഷം പിടിപെട്ടിട്ടുള്ള സ്ത്രീകളുടെ കുട്ടികള്‍ക്ക് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനഫലം. അതുകൊണ്ടുതന്നെ മഞ്ഞ്കാലത്ത് ചെറിയ തുമ്മലും ബുദ്ധിമുട്ടും കാണുമ്പോള്‍ തന്നെ ഗര്‍ഭിണികള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജലദോഷവും വൈറല്‍ ഇന്‍ഫെക്ഷനും ഉണ്ടാകുന്ന സ്ത്രീകളുടെ കുട്ടികള്‍ക്ക് ആസ്ത്മ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത മറ്റു കുട്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അനല്‍സ് ഓഫ് അലര്‍ജി, ആസ്ത്മ, ആന്‍ഡ് ഇമ്യൂണോളജി എന്ന ബുക്കിലാണ് ഈ പഠനഫലം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷനുകളും ബാക്ടീരിയ ബാധയുമെല്ലാം ഗര്‍ഭപാത്രത്തിലെ കുട്ടിയുടെ കാലാവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ ആസ്ത്മ രോഗികളോ അലര്‍ജിക്കാരോ ആയി മാറാന്‍ സാധ്യത വര്‍ദ്ധിക്കും. ജര്‍മനിയില്‍ നിന്നുള്ള 513 ഓളം അമ്മമാരെയും അവരുടെ 526 കുട്ടികളെയും ആണ് ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്.

ഗര്‍ഭിണിയായിരിക്കുമ്പോളും കുട്ടിക്ക് മൂന്നു മാസമുള്ളപ്പോഴും 12 മാസമുള്ളപ്പോഴും അഞ്ച് വയസ്സ് പ്രായമുള്ളപ്പോഴുമാണ് പഠനത്തിനാവശ്യമായി അമ്മമാരോട് ചോദ്യങ്ങള്‍ ചോദിച്ചത്. 61ശതമാനം കുടുംബങ്ങളിലും മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും തന്നെ ഇത്തരം രോഗങ്ങളുള്ളവരാണ്. എസിഎഎഐ പറയുന്നത് അലര്‍ജിയും ആസ്ത്മയും തികച്ചും പാരമ്പര്യമായി ഉണ്ടാകുന്ന രോഗമാണെന്നാണ്.

കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇരുവര്‍ക്കും അലര്‍ജിയുണ്ടെങ്കില്‍ കുട്ടി അലര്‍ജിക്കാകാനുള്ള സാധ്യത 75ശതമാനമാണ്. ഒരാള്‍ മാത്രമാണ് അലര്‍ജിക്കായിട്ടുള്ളതെങ്കില്‍ സാധ്യത 30 മുതല്‍ 40ശതമാനമാണ്. ആര്‍ക്കും തന്നെ അലര്‍ജി ഇല്ലെങ്കില്‍ സാധ്യത 10മുതല്‍ 15 ശതമാനമാണെന്നും എസിഎഎഐ പറയുന്നു.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger