{[['']]}
പ്രായപൂര്‍ത്തിയായവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിക്കുന്നത് നിയമപ്രകരം കുറ്റകരമാണ്. ഇവരെ ആഫ്‌റ്റര്‍ ഹോമുകളിലേക്ക് മാറ്റണമെന്നാണ് നിയമം. ഇതിനെതിരേ ജീവനക്കാര്‍ക്കിടയില്‍ കടുത്ത ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസി ആത്മഹത്യ ചെയ്‌തിരുന്നു. ജീവനക്കാരുടെ അനാസ്‌ഥയാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണവുമുയര്‍ന്നിരുന്നു.
സാമുഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള ചില്‍ഡ്രന്‍സ് ഹോം ഉള്‍പ്പടെയുള്ള വിവിധ സ്‌ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങള്‍ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവും സുരക്ഷിതത്വമില്ലായ്‌മയുമാണ്. ഇതിനിടയിലാണ് പ്രായപൂര്‍ത്തിയായതും അതീവ സുരക്ഷ ആവശ്യമുള്ളതുമായ രണ്ടുപെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടി വരുന്നത്. നിലവില്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ രണ്ട് കെയര്‍ടേക്കര്‍മാരുടെ കുറവുണ്ട്. ജുവൈനല്‍ ജസ്‌റ്റിസ് ബോര്‍ഡ്, സാമുഹ്യ ക്ഷേമവകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവൈനല്‍ കോടതി എന്നിവ ഉണ്ടായിട്ടും ഈ അനാസ്‌ഥക്കെതിരേ നടപടി എടുക്കാത്തതില്‍ ജീവനക്കാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പറവൂര്‍ പീഡനനത്തിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കു പരാതി അയച്ചിരുന്നു. വിചാരണ രണ്ട് വര്‍ഷം കൊണ്ട് അവസാനിപ്പിച്ചു പെണ്‍കുട്ടിക്ക് പഠനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി രണ്ട് വര്‍ഷം മുമ്പ് ഉത്തരവിട്ടിരുന്നെങ്കിലും വിചാരണയും മറ്റു നടപടികളും ഇപ്പോഴും അനിശ്‌ചിതമായി നീളുകയാണ്.
Post a Comment