{[['']]}
റിയാദ്: അമ്മയുടെ പല്ല് ഇടിച്ചുതെറിപ്പിച്ച മകന്റെ പല്ല് ഇടിച്ചുകൊഴിക്കാന്‍ സൌദി കോടതിയുടെ ഉത്തരവ്. അറബിരാജ്യങ്ങളില്‍ മാതാപിതാക്കള്‍ക്കെതിരായ അക്രമങ്ങളില്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. ഖുറാനിലും ഇത് അനുശാസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതിനു സമാനമായ സംഭവം നടന്നത്. മകന്‍ മര്‍ദ്ദിച്ചുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് 30 കാരനായ മകന്‍ അറസ്റ്റിലായത്. അമ്മയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പല്ല് ഇടിച്ചുതെറിപ്പിച്ചതായി കണ്ടെത്തിയത്. മകനെയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാള്‍ക്ക് മാനസികമായി തകരാറില്ലെന്നും മദ്യലഹരിയിലല്ലെന്നും പരിശോധനയില്‍ വ്യക്തമാകുകയുണ്ടായി.
തുടര്‍ന്ന് അമ്മയെ ആക്രമിച്ച് പല്ല് ഇടിച്ചു തെറിപ്പിച്ച മകന്റെ വായിലേ അതേ പല്ല് ഇടിച്ചുകൊഴിക്കാന്‍ സൌദി കോടതി ഉത്തരവിടുകയായിരുന്നു. അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച ഇയാളെ പൊതുസ്ഥലത്തു വച്ച് ദിവസം 40 എന്ന കണക്കില്‍ 2,400 ചാട്ടയടി നല്‍കാനും കോടതി ഉത്തരവിട്ടു. ജീവനു പകരം ജീവന്‍, കണ്ണിനു പകരം കണ്ണ്, മൂക്കിനു പകരം മൂക്ക്, ചെവിക്കു പകരം ചെവി, പല്ലിനു പകരം പല്ല് എന്ന ഖുറാന്‍ വാക്യം അടിസ്ഥാനമാക്കിയാണ് ജഡ്ജി തുര്‍ക്കി അല്‍ ഖ്വാര്‍ണി വിധി പ്രഖ്യാപിച്ചത്.
Post a Comment