{[['']]}
വാങ്ങിയ ഉടനെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകള്‍ അത്ര ഉപയോഗ ശൂന്യമല്ലെന്ന് പുതിയ റിപ്പോര്‍ട്ട് . ഇവയില്‍ നിന്നും പെട്രോളും ഡീസലും ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ . ഇപ്പോള്‍ പെട്രോളില്‍ നിന്നും പെട്രോള്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാളധികം എനര്‍ജി ഉല്‍പ്പാദിപ്പിക്കാന്‍ ഇവയില്‍ നിന്നും സാധിക്കുമെന്നാണ് മറ്റൊരു കണ്ടെത്തല്‍ .
മറ്റ് ചില പെട്രോളിയം ഉല്‍പ്പന്നങ്ങളായ പ്രകൃതിവാതകം, സോല്‍വെന്റുകള്‍, ഗാസോലിന്‍, വാക്‌സ് , ലൂബ്രികേറ്റിംഗ് ഓയില്‍ എന്നിവയും പ്ലാസ്റ്റിക് ബാഗുകളില്‍ നിന്നും നിര്‍മ്മിക്കാനാകുമത്രെ. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിലെ ബ്രജേന്ദ്ര ശര്‍മ്മയാണ് പഠനത്തിന് നേതൃത്വ നല്‍കിയത്.
കോടിക്കണക്കിന് പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗ ശൂന്യമായി ഓരോ വര്‍ഷവും വലിച്ചെറിയപ്പെടുന്നത്. ഇതില്‍ എട്ടില്‍ ഒന്ന് മാത്രമാണ് റീസൈക്കിള്‍ ചെയ്‌തെടുക്കുന്നത്.
Post a Comment