{[['']]}
കൊച്ചി: മാതാ അമൃതാനന്ദമയിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്തതസഹചാരി രംഗത്ത്. എ മെമയിര്‍ ഓഫ് ഫെയ്ത്ത ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ് നെസ് എന്ന പുസ്തകത്തിലാണ് അമൃതാനന്ദമയിയുടെ സന്തതസഹചാരിയായ ഗായത്രി എന്ന ഗെയ് ല്‍ ട്രെഡ്വെല്‍ തുറന്നെഴുത്ത് നടത്തിയിരിക്കുന്നത്. ഓസ്ട്രേലിയക്കാരിയായ ഗെയ് ല്‍ 21 വയസുള്ളപ്പോഴാണ് അമൃതാനന്ദമയിയുടെ പേഴ്സണല്‍ അസിസ്റ്റന്റാകുന്നത്. തുടര്‍ന്ന് 20 വര്‍ഷം ആശ്രമത്തില്‍ സേവനം നടത്തിയ ഇവര്‍ അവിടെ നടക്കുന്ന അഴിമതിയും കാപട്യവും കണ്ടുമടുത്ത് ഇന്ത്യ വിടുകയായിരുന്നു. 24 മണിക്കൂറും അമ്മയുടെ സഹായിയായി നടന്ന ഗായത്രി ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാളം വശത്താക്കുകയും ഒരു കേവലസഹായി എന്നതില്‍ നിന്ന് എല്ലാം അറിയാവുന്ന ഒരാളായി മാറുകയായിരുനു.
വളരെ ചെറിയ തോതില്‍ തുടങ്ങിയ ഒരു ആശ്രമം ഇന്ന് കാണുന്ന രീതിയില്‍ മാറിയതിന്റെ പിന്നിലെ രഹസ്യങ്ങളെയും കള്ളക്കളികളെയും കുറിച്ച് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സ്വാമി അമൃത സ്വരൂപാനന്ദയെ കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളും പുസ്തകത്തിലുണ്ട്. ആമസോണ്‍ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ഈ പുസ്തകം ഇതിനോടകം തന്നെ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.
Post a Comment