Movie :
Recent Movies

kerala home tv show and news

റിട്ടയര്‍മെന്റ് ജീവിതം എങ്ങനെ സ്മാര്‍ട്ടാക്കാം?


Kerala tv show and newsയുത്വത്തില്‍ ജീവിതം ആഘോഷിക്കുന്നതിനിടയിലും പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും പലരും സൗകര്യപൂര്‍വ്വം മറന്നുകളയുന്ന ഒന്നാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ്. പിന്നീട് അതിനെക്കുറിച്ച് ആലോചിച്ച് വരുമ്പോഴേക്കും 45 വയസ് കടന്നിട്ടുണ്ടാകും. എന്നാല്‍ നേരത്തെ ഇത് തുടങ്ങിയാല്‍ വളരെ ചെറിയ തുക വീതം നിക്ഷേപിച്ചാലും അവശ്യഘട്ടമെത്തുമ്പോള്‍ അത് വളര്‍ന്ന് വലിയൊരു സംഖ്യയാകും. മാത്രമല്ല, ചെറിയ പ്രായത്തിലാകുമ്പോള്‍ ഓഹരി പോലെ റിസ്‌ക് കൂടിയ നിക്ഷേപ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തുന്നത് വഴി നേട്ടമുണ്ടാക്കാം.
കാത്തിരിക്കാന്‍ സമയമില്ല 
റിട്ടയര്‍മെന്റ് പ്ലാനിംഗ് എന്തുകൊണ്ട് നേരത്തെ തുടങ്ങണം? ഐ.റ്റി പ്രൊഫഷണലായ വിഷ്ണുവിന് 28 വയസുണ്ട്. 60ാമത്തെ വയസില്‍ വിഷ്ണു ജോലിയില്‍ നിന്ന് വിരമിച്ചാല്‍ അതുവരെ അദ്ദേഹത്തിന് 32 വര്‍ഷമുണ്ട്. 1500 രൂപ വീതം മാസം നിക്ഷേപിച്ചാല്‍ 15 ശതമാനം പലിശ വീതം (ഇക്വിറ്റി മ്യൂച്ച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലും മറ്റും നിക്ഷേപിച്ചാല്‍) 32 വര്‍ഷത്തിനുശേഷം 1.03 കോടി രൂപ ലഭിക്കും. എന്നാല്‍ 50 വയസിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ അത്ര തുക ലഭിക്കാന്‍ മാസം തോറും നിക്ഷേപിക്കേണ്ട തുക 41,500 രൂപയാണ്! ചെറിയ പ്രായത്തിലെയുള്ള നിക്ഷേപത്തിന്റെ ശക്തി മനസിലായില്ലേ. മാത്രമല്ല കൂടുന്ന ചികില്‍സാചെലവ്, വര്‍ധിക്കുന്ന പണപ്പരുപ്പം, കൂടുന്ന ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവ മൂലം വലിയൊരു തുക കരുതേണ്ടി വരും.
സായാഹ്ന കാലം ആനന്ദകരമാക്കാന്‍
♦ ഏതെങ്കിലും ഒരു പെന്‍ഷന്‍ പദ്ധതിയെ മാത്രം ആശ്രയിക്കാതെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുക. ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നവര്‍ തീര്‍ച്ചയായും വൈവിധ്യവല്‍ക്കരണം നടത്തിയിരിക്കണം.
♦ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി സ്ഥിര നിക്ഷേപത്തിലോ മറ്റോ കുറച്ചു തുക കരുതിയിരിക്കണം. ഉദാഹരണത്തിന് പെട്ടെന്ന് ശസ്ത്രക്രിയ പോലെ എന്തെങ്കിലും മെഡിക്കല്‍ ചെലവുകള്‍ വന്നാല്‍ പെന്‍ഷന്‍ ഫണ്ടില്‍ എടുത്താല്‍ ഭാവിയിലേക്കുള്ള വരുമാനം തീരും.
♦ വായ്പകളെല്ലാം റിട്ടയര്‍മെന്റിനുമുമ്പായി അടച്ചുതീര്‍ത്തിരിക്കണം. വരുമാനം കുറയുകയും ചെലവുകള്‍ കൂടുകയും ചെയ്യുന്ന വാര്‍ധക്യകാലത്ത് കടങ്ങള്‍ വലിയ ഭാരമായേക്കാം.
♦ കുടുംബം പടുത്തുയര്‍ത്തുന്നതിനുള്ള ഭാരം 40കളുടെ മധ്യത്തോടെ കുറഞ്ഞേക്കാം. വരുമാനവും ഉയര്‍ന്നതായിരിക്കും. ആ കാലഘട്ടത്തില്‍ പെന്‍ഷന്‍ പദ്ധതിയിലേക്ക് കൂടുതലായി തുക നിക്ഷേപിക്കുക.
♦ വിരമിച്ചുകഴിഞ്ഞാല്‍ സദാസമയവും പ്രവര്‍ത്തന നിരതമായും ഊര്‍ജ്ജസ്വലതയോടെയുമിരിക്കാന്‍ എന്തു ചെയ്യുമെന്ന് കൂടി ആസൂത്രണം ചെയ്യുക. കാരണം പണം കൊണ്ടുമാത്രം സന്തോഷം ലഭിക്കില്ല.

ഒരു പക്ഷെ ജോലി കിട്ടി ആദ്യനാളുകളില്‍ അധികം പണം ഇതിനായി മാറ്റിവെക്കാന്‍ കഴിയണമെന്നില്ല. ചെറിയ മാസഗഡുവായി തുടങ്ങി, ശമ്പളം വര്‍ധിക്കുന്നതിനനുസരിച്ച് തുക കൂട്ടിയാല്‍ മതി. കാരണം ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ വീട്, കാര്‍ തുടങ്ങിയ ലക്ഷ്യങ്ങളാകും ഉണ്ടാവുക. വാഹന, ഭവന വായ്പകള്‍ക്കൊപ്പം മാസം തോറും ചെറിയൊരു തുക ഇതിനുവേണ്ടി കൂടി കരുതുക. ഇനി 20കളിലോ 30കളിലോ നിങ്ങള്‍ക്കിതിന് സാധിച്ചിട്ടില്ലെങ്കില്‍ 40ാം വയസിലെങ്കിലും തുടങ്ങുക.
പ്ലാന്‍ ചെയ്യാം
സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കും വന്‍കിട സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗത്തിലിരിക്കുന്നയാളും ഒരേ തുകയല്ല ഇതിനായി നിക്ഷേപിക്കേണ്ടത്. ഇരുവരുടെയും ജീവിത നിലവാരം ഒരേ രീതിയിലല്ല എന്നതുതന്നെ കാരണം. വിരമിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് എത്ര തുക വേണ്ടിവരുമെന്ന് തീരുമാനിക്കുക. ബജറ്റ് തീരുമാനിക്കുമ്പോള്‍ താഴെപ്പറയുന്ന ഘടകങ്ങള്‍ പരിഗണിക്കുക
♦ നിങ്ങളുടെ ഇപ്പോഴത്തെ പ്രായം 
♦ എത്ര വയസില്‍ വിരമിക്കും?♦ ഇപ്പോഴത്തെ വരുമാനം, ഓരോ വര്‍ഷവും വരുമാനത്തിലുണ്ടാകുന്ന  ഏകദേശ വര്‍ധന ♦ റിട്ടയര്‍മെന്റ് കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ മാസ വരുമാനം♦ പണപ്പെരുപ്പ നിരക്ക്
നിങ്ങളുടെ ബജറ്റ് തീരുമാനിച്ചു കഴിഞ്ഞാല്‍ അനുയോജ്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുക. (വിവിധ പെന്‍ഷന്‍ പദ്ധ
തികളെക്കുറിച്ചറിയാന്‍ ബോക്‌സ് കാണുക)
പെന്‍ഷന്‍ പദ്ധതികളും  അവയുടെ പ്രത്യേകതകളും♦ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്: സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരുമാനത്തിന്റെ നിശ്ചിത വിഹിതം എല്ലാ മാസവും നിക്ഷേപിക്കാനുള്ള മാര്‍ഗമാണിത്. നിങ്ങളുടെ വിഹിതത്തിന്റെ അത്രയും തന്നെ തൊഴില്‍ ദാതാവും നിക്ഷേപിക്കും. 8.25 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. ഇതില്‍ നിന്നുള്ള പലിശ വരുമാനത്തിന് നികുതി ഈടാക്കില്ല.
♦ പബ്ലിക് പ്രോവിഡന്റ് ഫണ്ട്: മറ്റൊരു പെന്‍ഷന്‍ പദ്ധതിയായ ഇതില്‍ നിശ്ചിത തുക വീതം നിക്ഷേപിക്കാനുള്ള അവസരമാണുള്ളത്. ഇതിന്റെ കാലാവധി 15 വര്‍ഷമാണ്. ഈ നിക്ഷേപ പദ്ധതിയില്‍ വര്‍ഷം 500 രൂപ മുതല്‍ 1,00,000 രൂപ വരെ നിക്ഷേപിക്കാം. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമാണ് ഈ നിക്ഷേപ പദ്ധതിയുള്ളത്. അഞ്ചു വര്‍ഷം വീതം കാലാവധി നീട്ടുകയുമാകാം.
♦ പെന്‍ഷന്‍ ഫണ്ടുകള്‍: ഫണ്ട് കമ്പനികള്‍ നല്‍കുന്ന മ്യുച്വല്‍ ഫണ്ടുകളാണ് പെന്‍ഷന്‍ ഫണ്ടുകള്‍. അഗ്രസീവ് ഫണ്ട്, ബാലന്‍സ്ഡ് ഫണ്ട്, കണ്‍സര്‍വേറ്റീവ് ഫണ്ട് എന്നിങ്ങനെ മൂന്ന് തരമുണ്ട് ഇവ.
നിക്ഷേപത്തിന്റെ ഭൂരിഭാഗം ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് അഗ്രസീവ് ഫണ്ടുകള്‍. നിക്ഷേപത്തിന്റെ ഒരു‘ാഗം ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ബാലന്‍സ്ഡ് ഫണ്ട്. ഡെബ്റ്റ് സെക്യൂരിറ്റീസില്‍ മാത്രം നിക്ഷേപിക്കുന്ന പദ്ധതിയാണ് കണ്‍സര്‍വേറ്റീവ് ഫണ്ടുകള്‍. റിസ്‌കുള്ള അഗ്രസീവ് ഫണ്ടും ബാലന്‍സ്ഡ് ഫണ്ടും നേരത്തെ നിക്ഷേപിച്ചു തുടങ്ങുന്നവര്‍ക്ക് തെരഞ്ഞെടുക്കാം. റിസ്‌ക് കുറ
ഞ്ഞ കണ്‍സര്‍വേറ്റിവ് ഫണ്ടുകളില്‍ വരുമാനവും കുറവായിരിക്കും. സാധാരണഗതിയില്‍ ഇക്വിറ്റി ഫണ്ടുകള്‍ 12-18 ശതമാനം വരെയും ബാലന്‍സ്ഡ് ഫണ്ടുകള്‍ 10-15 ശതമാനം വരെയും കണ്‍സര്‍വേറ്റീവ് ഫണ്ടുകള്‍ 7-10 ശതമാനം വരെയുമാണ് നേട്ടം തരുന്നത്.
♦  യൂണിറ്റ് ലിങ്ക്ഡ് പെന്‍ഷന്‍ പ്ലാന്‍: കൂടുതല്‍ റിസ്‌കും എന്നാല്‍ കൂടുതല്‍ വരുമാനവുമുള്ള ഇതിന്റെ പ്രകടനം ഓഹരിവിപണിയെ അടിസ്ഥാനമാക്കിയാണ്. വളരെ ശ്രദ്ധിച്ചുവേണം ഇത് തെരഞ്ഞെടുക്കാന്‍. കാരണം റിട്ടയര്‍മെന്റ് പ്ലാനിന്റെ കാര്യത്തില്‍ വളരെയേറെ റിസ്‌ക് എടുക്കുന്നത് അപകടമായേ
{[['']]}

നെല്ലിക്ക, മുന്തിരി, ചെറുനാരങ്ങ ഫ്രൂട്ട് ബെവറിജസ് കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന സംരംഭങ്ങള്‍

Kerala tv show and news







ഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളേക്കാള്‍ സ്വദേശി ദാഹശമനികളോട് ഉപഭോക്താക്കള്‍ക്ക് പ്രിയം
കൂടി വരുന്ന ഇക്കാലത്ത് മികച്ച വിപണി കണ്ടെത്താവുന്ന ബിസിനസാണ് ഫ്രൂട്ട് ബെവറിജുകളുടേത്

കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്‌സിനെ പോലെ ദാഹശമനിയായും റിഫ്രെഷിംഗ് പാനീയമായും ഫ്രൂട്ട് ജ്യൂസിനെ പോലെ ആരോഗ്യ പാനീയമായും ഉപയോഗിക്കാവുന്ന വയാണ് ഫ്രൂട്ട് ബെവറിജസ്. നെല്ലിക്ക, മുന്തിരി, ചെറുനാരങ്ങ തുടങ്ങിയ പഴവര്‍ഗങ്ങളാണ് ഇതിനായി സാധാരണ ഉപയോഗിക്കുക. ഇവിടെ കൊടുത്തിരിക്കുന്ന പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു വര്‍ഷത്തേക്ക് വേണ്ടി വരുന്ന പ്രവര്‍ത്തന ചെലവാണ്. ഫ്രൂട്ട് ബെവറിജസ് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (സി എഫ് ടി ആര്‍ ഐ) നിന്ന് ലഭിക്കുന്നതാണ്. 


 

{[['']]}

business opportunities കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന 4 സംരംഭങ്ങള്‍

Kerala tv show and news

കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന 4 സംരംഭങ്ങള്‍



ഇലക്‌ട്രോണിക് ചോക്ക്
Fluorescent ലാമ്പുകളുടെയും ട്യൂബ് ലൈറ്റുകളുടെയും ഉപയോഗം രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചിരിക്കുക യാണ്. ഈ സാഹചര്യ
ത്തില്‍ ഇലക്ട്രോണിക് ചോക്കുകള്‍ക്ക് ആവശ്യം വര്‍ധിച്ചു വരുന്നു. ഈ അവസരം മുതലെടുത്ത് ഇലക്‌ട്രോണിക് ചോക്ക് നിര്‍മാണത്തി
ലേക്ക് കടക്കാം. ട്യൂബ് ലൈറ്റ് നിര്‍മാതാക്കളു മായും ഫിറ്റിംഗ്‌സ് നിര്‍മാതാക്കളുമായും ധാരണയിലെത്തിയാല്‍ വിപണി കണ്ടെത്താനും എളുപ്പമായിരിക്കും. ട്രാന്‍സിസ്റ്റര്‍, ഡയോഡ്‌സ്, റെസിസ്‌റ്റേഴ്‌സ്, കപ്പാസിറ്റേഴ്‌സ്, ചോക്ക് ട്രാന്‍സ്‌ഫോര്‍മര്‍, ഡയാക്, വയറുകള്‍, ചോക്ക് കവര്‍, സ്‌ക്ര്യൂ, ഫ്യൂസ് കവര്‍ തുടങ്ങിയവയാണ് അസംസ്‌കൃത വസ്തുക്കള്‍. കോയില്‍ വയന്റിംഗ് മെഷീന്‍, കംപോണന്റ് ഫോമിംഗ് മെഷീന്‍, ആംപിയര്‍ മീറ്റര്‍, വോള്‍ട്ട് മീറ്റര്‍, ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍, ഓര്‍ഡിനറി മള്‍ട്ടി മീറ്റര്‍, എല്‍.സി.ആര്‍ മീറ്റര്‍, ഓസില്ലോസ്‌കോപ്പ്, സോള്‍ഡറിംഗ് അയേണ്‍, ടൂള്‍സ് തുടങ്ങിയവയാണ് ആവശ്യമായ മെഷിനറികള്‍. ആറ് തൊഴിലാളികള്‍ വേണം.

സ്റ്റീല്‍ അലമാര
സ്റ്റീല്‍ ഫര്‍ണി ച്ചറുകള്‍ക്ക് നിത്യ ജീവി
ത്തില്‍ ഏറെ ആവശ്യ മുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിട ങ്ങളലെല്ലാം സ്റ്റീല്‍ ഫര്‍ണി ച്ചറുകള്‍ ഉപയോഗി ക്കുന്നു. സ്റ്റീല്‍ അലമാര, കപ് ബോര്‍ഡ്‌സ്, മേശ, കസേര തുടങ്ങിയവ യെല്ലാം സ്റ്റീലില്‍ നിര്‍മിച്ചെടുക്കാം. ഏറെക്കാലം ഈടു നില്‍ക്കുമെന്നതും സുരക്ഷിതത്വവും താരതമ്യേന ചെലവു കുറഞ്ഞതാണെന്നതും സ്റ്റീല്‍ ഫര്‍ണിച്ചറുകളുടെ പ്രത്യേകതയാണ്. വിപണിയില്‍ നിത്യേനയെന്നോണം ഇവയുടെ ആവശ്യം വര്‍ധിച്ചു വരുന്നുണ്ട്. സ്റ്റീല്‍ അലമാര നിര്‍മിക്കുന്നതിനുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ടാണ് ഇത്.

കോറുഗേറ്റഡ് ബോര്‍ഡും ബോക്‌സും
പേപ്പറും പേപ്പര്‍ ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് നിര്‍മിക്കുന്ന കൊറുഗേറ്റഡ് ബോര്‍ഡിനും ബോക്‌സിനും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. തടികൊണ്ടുള്ള ബോക്‌സുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പേപ്പര്‍ കാര്‍ട്ടണുകളുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു. ഇന്ന് വ്യാവസായിക മേഖലയിലെ 80 ശതമാനം പാക്കിംഗും കാര്‍ട്ടണുകള്‍ ഉപയോഗിച്ചാണ് നടക്കുന്നത്. ഭാരക്കുറവ്, മികച്ച കുഷ്യനിംഗ്, പ്രിന്റ് ചെയ്യാനും പരസ്യം ചേര്‍ക്കാനുമുള്ള സൗകര്യം എന്നിവയെല്ലാം ഇവയുടെ ഗുണങ്ങളാണ്. ബ്രീവറീസ്, ഗ്ലാസ് വെയേര്‍സ്, സിഗരറ്റ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബിസ്‌ക്കറ്റ്‌സ്, മില്‍ക്ക് പ്രോഡക്റ്റ്‌സ്, സോപ്‌സ്, കോസ്‌മെറ്റിക്‌സ്, ടീ & കോഫീ, ഫൂട്ട് വെയര്‍ ഇന്‍ഡസ്ട്രി തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും ഇവ ഉപയോഗിക്കുന്നു.

കാര്‍ബണേറ്റഡ് വാട്ടര്‍ &സോഫ്റ്റ് ഡ്രിങ്ക്‌സ്
കാര്‍ബണ്‍ഡയോക്‌സൈഡ് അടങ്ങിയ വെള്ളമാണ് (സോഡ) കാര്‍ബണേറ്റഡ് വാട്ടര്‍. ഇതില്‍ പഞ്ചസാരയും ഫ്‌ളേവറും ചേര്‍ത്ത് സോഫ്റ്റ് ഡ്രിങ്ക്‌സ് ഉണ്ടാക്കാം. ഫ്‌ളേവറുകള്‍ ചേര്‍ത്ത സോഡ ക്ഷീണം, തലവേദന, ഞരമ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ ആശ്വാസം നല്‍കും. ചെറുനാരങ്ങയുടെയും ജീരകത്തിന്റെയും ഫ്‌ളേവറുകളാണ് സാധാരണയായി ഉണ്ടാക്കുക.

വിപണി സാധ്യത
ഇവയ്ക്ക് ഗ്രാമീണ മേഖലകളിലും നഗര മേഖലയിലും നല്ല ഡിമാന്റാണ്. ബാര്‍ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കൂള്‍ ബാര്‍, ബേക്കറി, ടീ ഷോപ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ഗുണനിലവാരത്തിനു പുറമേ ആകര്‍ഷകമായ പായ്ക്കിംഗും ബ്രാന്‍ഡിംഗും വില്‍പ്പനയെ സഹായിക്കും. കുടിവെള്ളം, കാര്‍ബണേറ്റഡ് വാട്ടര്‍, പഞ്ചസാര, ജീരകം, ചെറുനാരങ്ങ ഫ്‌ളേവര്‍ എന്നിവയാണ് അസംസ്‌കൃത വസ്തുക്കള്‍. വില കുറഞ്ഞ അസംസ്‌കൃത വസ്തുക്കളാണെന്നതാണ് ഈ സംരംഭത്തിന്റെ വലിയ പ്രത്യേകത.
മണിക്കൂറില്‍ 75 ബോട്ടില്‍ നിറയ്ക്കാന്‍ സൗകര്യമുള്ള പ്ലാന്റാണ് ഈ പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍. 300 ദിവസം പ്രവര്‍ത്തിക്കുന്നതിനുള്ള ചെലവാണ് നല്‍കിയിരിക്കുന്നത്.
{[['']]}

എത്ര തുറന്നാലും തുറക്കാത്ത ചെപ്പാണ് സ്ത്രീയുടെ മനസ്














Kerala tv show and newsഎത്ര തുറന്നാലും തുറക്കാത്ത ചെപ്പാണ് സ്ത്രീയുടെ മനസ്. ദീര്‍ഘകാലത്തെ അടുപ്പം നിങ്ങള്‍ക്ക് ഒരു സ്ത്രീയോടുണ്ടായിരിക്കാം. പക്ഷേ അതൊന്നും അവളെ മനസ്സിലാക്കുന്നതിനുള്ള അളവുകോലല്ല. ഒരു സ്ത്രീയെക്കുറിച്ച് ഒരു വിധിനിര്‍ണ്ണയത്തിലെത്തുന്നതിന് നിങ്ങളുടെ ജീവിതസമയം തന്നെ എടുത്തേക്കാം. ഒരു സ്ത്രീയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. നിങ്ങള്‍ സ്‌നേഹിക്കുന്ന സ്ത്രീയെ കുടൂതല്‍ അറിയണമെങ്കില്‍ അവരുമായി ധാരാളം ആശയവിനിമയം നടത്തണം

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം കൊടുക്കലും വാങ്ങലുമാണ്. അവള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന പുസ്തമാകണമെങ്കില്‍ കൂടുതല്‍ വിശ്വസ്തത പുലര്‍ത്തണം. നേരെ വാ നേരെ പോ എന്നതായിരിക്കണം ചിന്താഗതി. എങ്കില്‍മാത്രമേ സ്ത്രീയെന്ന ഷെല്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടുകയുള്ളൂ. നിങ്ങള്‍ക്ക് അവളോടുള്ള സ്‌നേഹവും പ്രതിബദ്ധതയും പൂര്‍ണ്ണമായും വെളിപ്പെടുത്തണം. ഓരോ ഇടപെഴകലിലും ധാരാളം ക്ഷമ ആവശ്യമാണ്. നിങ്ങള്‍ വര്‍ഷങ്ങളായി സ്‌നേഹിക്കുന്ന സ്ത്രീയെക്കുറിച്ച് ദയ, വാത്സല്യം, മനസ്സിലാക്കല്‍ ഇവ മൂന്നും പ്രധാനമാണ്. തുറന്ന മനസ്സോടെ വേണം നിങ്ങളുടെ സ്ത്രീയെ സമീപിക്കാന്‍

2. ക്ഷമ

ഒു സ്ത്രീയെ മനസ്സിലാക്കാന്‍ കുറേ കാലം എടുക്കുമെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പെണ്ണിനെ കൂടുതലായി മനസ്സിലാക്കുവാനാവശ്യം ക്ഷമയാണ്. ദിവസങ്ങള്‍ക്കൊണ്ടോ, മാസങ്ങള്‍ക്കൊണ്ടോ ഒരു സ്ത്രീയെ മനസ്സിലാക്കാമെന്ന് കരുതരുത്. വിത്ത് കുഴിച്ചിട്ട് പൂവിനായി കാത്തിരിക്കണമെന്ന്.

1. സ്‌നേഹം

ഇഷ്ടപ്പെടുന്ന പെണ്ണിനെ കൂടുതല്‍ മനസ്സിലാക്കുവാന്‍ സ്‌നേഹനിര്‍ഭരമായ മനസ്സോടെ അവളെ സമീപിക്കണം. ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരനോട് അവള്‍ അവളുടെ മനസ്സ് തുറക്കും.

10. പ്രതിബദ്ധത

നിങ്ങളുടെ പെണ്ണിനോടുള്ള ബന്ധത്തില്‍ പ്രതിബദ്ധത പുലര്‍ത്തുക. പ്രതിബദ്ധതയുള്ള ഒരു ബന്ധമാണ് നിലനില്‍ക്കുന്നതെന്നറിഞ്ഞാല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെയ്ക്കും. ഇത് പരസ്പരം കൂടുതല്‍ മനസ്സിലാക്കലുകള്‍ക്ക് വഴിയൊരുക്കും.

9.ഒരുമിച്ച് സമയം ചിലവഴിക്കുക

പുറത്തുപോകാന്‍ സമയം കണ്ടെത്തുക. രണ്ടുപേര്‍ ചേര്‍ന്ന് സമയം ചെലവഴിക്കുമ്പോള്‍ പരസ്പരം കൂടുതല്‍ അറിയാനുള്ള അവസരമാണ് കിട്ടുന്നത്.

8.വ്യത്യസ്തത

ഒരോ സ്ത്രീയും വ്യത്യസ്ത കാരണങ്ങളാല്‍ വ്യത്യസ്തരാണെന്നറിയുക. ചിലര്‍ ഒരുപാട് തുറന്ന മനസ്സുള്ളവരായിരിക്കാം. ചിലര്‍ ലജ്ജയുള്ളവരായിരിക്കാം. ഇക്കൂട്ടരെ മനസ്സിലാക്കാന്‍ എളുപ്പമല്ല. ഇവരെ താരതമ്യപ്പെടുത്തരുത്

7.ഭൂതകാലം

ചില കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കാത്തവയുണ്ടാകും. ചില സാഹചര്യങ്ങളോട് അവള്‍ക്ക് ഇഷ്ടക്കേടുകളുണ്ടാകാം. അവളെ കൂടുതലറിയാന്‍ ഭൂതകാലം അറിയേണ്ടത് അത്യാവശ്യമാണ്. അവള്‍ അവളായിരിക്കുന്നത് ഭൂതകാലത്തിലൂടെയാണെന്നറിയുക.

6.ചോദ്യം ചോദിക്കുക

പൊതുവേ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ക്ക് സംസാരിക്കുവാനുള്ള അവസരം നല്‍കുക. ശരിയായ ചോദ്യങ്ങളിലൂടെ അവളെ അറിയാന്‍ ശ്രമിക്കുക.

5.ഫസ്റ്റ് മൂവ്

ഒരു സ്ത്രീയെ അറിയുന്നതിന് നിങ്ങള്‍ ആദ്യ ചലനം നടത്തണം. തുറന്ന മനസ്സോടെയും വിശ്വസ്തതയോടെയും അവളെ സമീപിക്കുക. ഇത് അവളില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം ജനിപ്പിക്കുന്നതിന് സഹായകമാണ്.

4.ആശയവിനിമയം

സ്ത്രീകള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു സ്ത്രീയെ മനസ്സിലാക്കുന്നതിന് അവളോട് സംസാരിച്ച് തുടങ്ങൂ. ഒരു സ്ത്രീയെ മനസ്സിലാക്കുന്നതിനുള്ള താക്കോലാണത്. തുറന്ന സംസാരത്തിനിടെ നിങ്ങള്‍ക്കവളെ കൂടുതല്‍ മനസ്സിലാക്കുവാനാകും.

3.വാത്സല്യവും കരുതലും

സ്‌നേഹം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഒരു സ്ത്രീ എപ്പോഴും ഇഷ്ടപ്പെടുന്നത് വാത്സല്യത്തോടെയും കരുതലോടെയും അവളെ നോക്കുന്ന ഒരാളെയായിരിക്കും.

  

{[['']]}

സരിത എസ് നായരെ നമ്മുടെ മന്ത്രി മുഖ്യന്‍മാര്‍ അടക്കമുള്ളവര്‍ ശാരീരികമായി ഉപയോഗിക്കുന്ന വിഡിയോ ...

സരിതയുടെ വീഡിയോ പുറത്ത് വന്നാല്‍.....






തിരുവനന്തപുരം: സരിത എസ് നായരെ നമ്മുടെ മന്ത്രി മുഖ്യന്‍മാര്‍ അടക്കമുള്ളവര്‍ ശാരീരികമായി ഉപയോഗിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ കയ്യില്‍ ഉണ്ടെന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. തന്നെ ശാരീരികമായി ഉപയോഗിച്ചതിന്റെ വിവരണങ്ങള്‍ രേഖപ്പെടുത്തിയ സരിതയുടെ സ്വകാര്യ ഡയറിയും ബിജുവിന്റെ കയ്യില്‍ ഉണ്ടത്രെ.

ഇതൊന്നും അല്ല കാര്യം. ഈ വീഡിയോ ദൃശ്യങ്ങളെല്ലാം പുറത്ത് വരാനിരിക്കുകയാണെന്നാണ് പുതിയ വിവരം. ബിജെപി നേതാവായ കെ സുരേന്ദ്രനാണ് രണ്ട് ദിവസത്തിനുള്ളില്‍ വീഡിയോ പുറത്തിറങ്ങുമെന്ന് പറഞ്ഞ് സര്‍ക്കാരിനെ പേടിപ്പിക്കുന്നത്.
സത്യത്തില്‍ ഈ വീഡിയോ പുറത്തിറങ്ങിയാല്‍ പിന്നെ എന്താണ് ഉണ്ടാകുക എന്നതിനെപ്പറ്റി ആര്‍ക്കും ഇപ്പോള്‍ ഒരു നിശ്ചയവും ഇല്ല.
കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍, സംസ്ഥാന ടൂറിസം മന്ത്രി എപി അനില്‍കുമാര്‍, മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍... മൂന്ന് പേരുകളാണ് ബിജു രാധാകൃഷ്ണന്‍ മുന്നോട്ട് വക്കുന്നത്. ഇതില്‍ കെസി വേണുഗോപാലാിന്റെ കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹം കേന്ദ്ര മന്ത്രിയാണല്ലോ. വിഷയം ഹൈക്കമാന്‍ഡ് അറിഞ്ഞ് പഠിച്ച്, പരിശോധിച്ചൊക്കെയേ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും.
ഇനി ഗണേഷ് കുമാറിന്റെ കാര്യം എടുക്കാം. മന്ത്രിയല്ലാത്തതിനാല്‍ മന്ത്രിസഭയില്‍ നിന്ന് ഗണേഷിനെ എന്തായലും പുറത്താക്കാന്‍ കഴിയില്ല. എംഎല്‍എ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മന്ത്രിസഭക്ക് കഴിയുകയും ഇല്ല. ഇപ്പോഴത്തെ ഇരിപ്പുവശം വച്ച് ആകാശം ഇടിഞ്ഞുവീണാലും ഗണേഷിന്റെ പാര്‍ട്ടിയോ പിതാവോ അദ്ദേഹത്തെ തള്ളി പറയില്ല.
എന്നാല്‍ പാവം എപി അനില്‍ കുമാറിന്റെ കാര്യം അങ്ങനെയല്ല. വേണമെങ്കില്‍ മുഖ്യമന്ത്രിയും യുഡിഎഫും തീരുമാനിച്ചാല്‍ മതി പണി പോകാന്‍. മുമ്പൊരിക്കല്‍ സരിത വിഷയത്തില്‍ നിയമസഭയില്‍ ആക്ഷേപം കേട്ടപ്പോള്‍ വികാരാധീനനായിപ്പോയ കക്ഷിയാണ് അനില്‍കുമാര്‍. പിന്നീടെന്തോ പ്രതിപക്ഷത്തിന് പോലും പാവം തോന്നിയെന്ന് തോന്നുന്നു, അനില്‍ കുമാറിനെ അധികം ഉപദ്രവിച്ചിട്ടില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചിലപ്പോള്‍ ഇത് ഒരു രക്ഷാ കവചമാകാനും മതി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്നു ഇത്രനാളും കേന്ദ്ര ബിന്ദു എന്ന കാര്യം മലയാളികള്‍ സൗകര്യത്തില്‍ അങ്ങ് മറന്നുകളയും. മൂന്ന് പ്രമുഖരും സരിതയും തമ്മിലുള്ള ചൂടന്‍ ദൃശ്യങ്ങളില്‍ നടത്തുന്ന ചര്‍ച്ചാവ്യാപാരങ്ങളില്‍ മലയാളി അങ്ങ് അഭിരമിച്ചുപോകും.
ഇതൊരു സാധ്യത മാത്രമാണ്. ബിജു രാധാകൃഷ്ണന്‍ പറയുന്നത് സത്യമാണെങ്കില്‍, സുരേന്ദ്രന്‍ പറഞ്ഞത് പോലെ രണ്ട് ദിവസത്തിനുള്ളില്‍ ദൃശ്യങ്ങള്‍ പുറത്ത് വരുമെങ്കില്‍, കേരള രാഷ്ട്രീയ കണ്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടമായിത്തീരും അത്.
ഉഭയ കക്ഷി സമ്മതപ്രകാരം ഉള്ള ലൈംഗിക ബന്ധം തെറ്റല്ല. അതുകൊണ്ടാണല്ലോ ജോസ് തെറ്റയില്‍ പഴയ കേസില്‍ നിന്ന് സുഖമായി ഊരിപ്പോന്നത്. എന്നാല്‍ സരിതയുടേയും മന്ത്രിമാരുടേയും കാര്യത്തില്‍ സംഭവം അങ്ങനെയല്ല. പല ആവശ്യങ്ങളും നിവൃത്തിച്ച് കിട്ടുന്നതിന് വേണ്ടിയായിരുന്നു സരിത വഴങ്ങിക്കൊടുത്തത്. അപ്പോള്‍ കേസ് മാറും.

ഓരോ പ്രധാനവാര്‍ത്തയും വണ്‍ഇന്ത്യയിലൂടെ അറിയാം. ഇന്നു തന്നെ ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ.
{[['']]}

ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം ഒരുവര്‍ഷം കിടന്നുറങ്ങി

ODD NEWS Kerala tv show and news ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം ഒരുവര്‍ഷം കിടന്നുറങ്ങി ഭര്‍ത്താവ്‌ മരിച്ച ദു:ഖം സഹിക്കാന്‍ കഴിയാത്ത സ്‌ത്രീ ഒരു വര്‍ഷമായി കിടന്നുറങ്ങിയത്‌ അദ്ദേഹത്തിന്റെ അഴുകിയ മൃതശരീരത്തിന്‌ സമീപത്ത്‌. ബല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ മാഴ്‌സല്‍ എച്ച്‌ എന്ന 79 കാരന്റെ ഭാര്യയാണ്‌ ദുര്‍ഗന്ധം വമിക്കുന്ന ശരീരത്തിനൊപ്പം ഇക്കാലമത്രയും കഴിഞ്ഞത്‌. 69 കാരിയായ ഇവരുടെ പേര്‌ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ നവംബറിലായിരുന്നു ആസ്‌മാ രോഗത്തെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ മരിച്ചത്‌. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വാടകക്കാരായിരുന്ന ഇവര്‍ ഒരു വര്‍ഷമായി വാടക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന്‌ ഇക്കാര്യം അന്വേഷിക്കാനായി വീട്ടുടമ വന്നതോടെയാണ്‌ വിവരം പുറത്തറിഞ്ഞത്‌. വീട്ടില്‍ നിന്നും അപരിചിതമായ ഒരു ഗന്ധവും വന്നിരുന്നില്ലെന്ന്‌ അയല്‍ക്കാരും പറയുന്നു. കാര്യം പുറത്തായതോടെ അപ്പാര്‍ട്ട്‌മെന്റിലേക്ക്‌ കയറിയവര്‍ക്ക്‌ കാണാനായത്‌ ഉണക്കി സൂക്ഷിച്ചിട്ടുള്ള മാഴ്‌സലിന്റെ മമ്മിയാണ്‌. ഉണങ്ങിച്ചുരുണ്ട നിലയില്‍ ബഡ്‌ഡില്‍ കിടക്കുകയായിരുന്നു മൃതദേഹം. അഴുകി ദ്രവിച്ച ഇതില്‍ പുഴുക്കളും ഈച്ചകളും പൊതിഞ്ഞിരുന്നെന്ന്‌ ലീജിലെ ഫോറന്‍സിക്‌ സെന്ററിലെ പാത്തോളജിസ്‌റ്റ് വ്യക്‌തമാക്കി. ആന്തരീകാവയവങ്ങള്‍ ദ്രാവകരൂപത്തിലായി.
{[['']]}

പുരുഷപീഡനം കൂടി; സ്‌ത്രീകള്‍ക്കെതിരേ 5000 പരാതികള്‍

 NEWS




Kerala tv show and newsചെന്നൈ: നോക്കുകയോ സംസാരിക്കുയോ ചെയ്യുന്നതില്‍ നിന്നു പോലും സ്‌ത്രീകള്‍ക്ക്‌ വലിയ സംരക്ഷണം വിഭാവന ചെയ്യുന്ന നിയമമുള്ള ഇന്ത്യയില്‍ പുരുഷ പീഡനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്‌. 'പൂതന' ഭാര്യയില്‍ നിന്നും മോചനം ആഗ്രഹിച്ച്‌ ലഭ്യമാകുന്ന പരാതികള്‍ കൂടുന്നതായി പുരുഷ വിമോചന പ്രസ്‌ഥാനങ്ങളില്‍ ഒന്നുമായി ബന്ധപ്പെട്ട്‌ ദേശീയ മാധ്യമങ്ങളില്‍ ഒന്നാണ്‌ റിപ്പോര്‍ട്ട്‌ പുറത്തു വിട്ടത്‌.

ലോകം മുഴുവന്‍ ലോക പുരുഷദിനം ആഘോഷിച്ച ചൊവ്വാഴ്‌ചയാണ്‌ പുരുഷ പീഡന പരാതി കൂടിയതായി അസോസിയേഷന്‍ ഫോര്‍ പ്ര?ട്ടക്ഷന്‍ ഫോര്‍ മെന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും വന്നത്‌. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ മാനസീകമായി പീഡിപ്പിക്കുന്നതായും ചില കേസുകളില്‍ മര്‍ദ്ദനവും കള്ളക്കേസ്‌ കുടുക്കലുമെല്ലാം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈയില്‍ ബിസിനസ്‌ കാരനായിരുന്ന 40 കാരനായ മണികണ്‌ഠന്റേതാണ്‌ ഇത്തരത്തില്‍ വന്ന ഏറ്റവും പുതിയ പരാതി. വേലാച്ചേരിയില്‍ നിന്നുള്ള ബിസ്സിനസ്‌ കാരനായ ഇയാളെ പണമുണ്ടാക്കിയിരുന്ന കാലത്ത്‌ ഭാര്യ ഏറെ ബഹുമാനിച്ചിരുന്നു. എന്നാല്‍ ബിസിനസ്‌ പൊട്ടി വരുമാനം അധ്യാപികയായ ഭാര്യയുടെ ശമ്പളത്തിനും താഴെയെത്തിയതോടെ അവര്‍ ഇയാളെ തൊഴിക്കാന്‍ തുടങ്ങിയത്രേ.
സംഘടനയില്‍ പരാതി ഏറ്റവും കൂടുതല്‍ വന്നിരിക്കുന്നത്‌ ചെന്നൈ നഗരത്തില്‍ നിന്നാണ്‌. ഈ നഗരത്തില്‍ നിന്നും ഈ വര്‍ഷം ലഭിച്ചത്‌ 5000 പരാതികളായിരുന്നു. ഇതില്‍ 400 എണ്ണം വിവാഹമോചനവുമായി ബന്ധപ്പെട്ടവയായിരുന്നു. മുംബൈയില്‍ സംഘടനയ്‌ക്ക് 2000 പരാതികള്‍ ഉണ്ടായി. ഭാര്യ കിടക്കയില്‍ തൃപ്‌തി തരുന്നില്ലെന്നും അതിനാല്‍ വേറെ ബന്ധം വേണമെന്നുമാണ്‌ പരാതിയില്‍ 30 ശതമാനത്തില്‍. ഇല്ലാത്ത കുറ്റത്തിന്‌ പരാതി നല്‍കി ഭാര്യ പോലീസ്‌ സ്‌റ്റേഷനില്‍ കയറ്റിയതായി 10 ശതമാനം പറഞ്ഞു. ചില പരാതികളിലെ ആരോപണങ്ങള്‍ സദാചാരത്തിന്റെ സകല പരിധിയും ലംഘിക്കുന്നതാണ്‌. നൈറ്റ്‌ ഡ്യൂട്ടിക്ക്‌ പോകുന്ന സമയത്ത്‌ സഹോദരനെ ലൈംഗികതയ്‌ക്ക് പ്രേരിപ്പിക്കുന്നവളുമായി എങ്ങിനെ ജീവിക്കുമെന്ന്‌ ഒരു പരാതിയില്‍ പറയുന്നു. 5000 പരാതിയില്‍ 500 എണ്ണത്തില്‍ ഭാര്യയുടെ മര്‍ദ്ദനമുണ്ട്‌.
നീണ്ടകാലമായി ഭാര്യയുടെ പീഡനം സഹിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഭൂരിപക്ഷം പരാതികളുമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. സ്‌ത്രീകള്‍ക്ക്‌ ഗുണകരമാകുന്ന നിയമം കടുത്തതാക്കിയതോടെ സാധുക്കളായ പുരുഷന്‍മാര്‍ക്കെതിരേ പല സ്‌ത്രീകളും ഇത്‌ പ്രയോഗിക്കുന്നതായിട്ട്‌ ആരോപണമുണ്ട്‌. ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ എല്ലാ എട്ടു മിനിറ്റിലും ഓരോ വിവാഹിതരായ പുരുഷന്‍മാര്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്ന്‌ നേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ വെളിപ്പെടുത്തലില്‍ പറയുന്നു.
 
{[['']]}

FR.POULOSE PAREKARA MAL.SERMO നല്ല കാര്യങള്‍ േകള്‍ക

ThumbnailKerala tv show and news
{[['']]}

Fr JOSEPH PUTHEN PURACKAL Preaching ON 15/9/2013

ThumbnailKerala tv show and news
{[['']]}

Lunars Comedy Express Episode 268 20-11-13

ThumbnailKerala tv show and news
{[['']]}

Swayamvaram I സ്വയംവരം Episode 68 20-11-13

ThumbnailKerala tv show and news

{[['']]}

Kumkumapoovu I കുംകുമപൂവ് Episode 733 20-11-13

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger