{[['']]}
kerala home tv show and news
നാടകവണ്ടിയും നാലഞ്ചു മിമിക്രിക്കാരും Episode 04
Posted by Unknown
Posted on Monday, November 25, 2013
with No comments
Labels:
ASIANET,
Nammal Thammil I നമ്മൾ തമ്മിൽ
Nammal Thammil I നമ്മൾ... : പെണ്‍ പുലികൾ Part 01 Episode 881 24-11-13
Posted by Unknown
Posted on Monday, November 25, 2013
with No comments
Labels:
ASIANET,
Nammal Thammil I നമ്മൾ തമ്മിൽ
ലൈംഗിക പ്രശ്‌നങ്ങളില്‍ ഉരുകിത്തീരുന്ന ജീവിതം
Posted by Unknown
Posted on Monday, November 25, 2013
with No comments
Kerala tv show and news
ലൈംഗിക പ്രശ്‌നങ്ങളില്‍ ഉരുകിത്തീരുന്ന ജീവിതം
ദാമ്പത്യ ജീവിതത്തിന്റെ ഇഴയടുപ്പം എളുപ്പം തകര്‍ക്കാന്‍ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് കഴിയും. ഇത്തരം പ്രശ്‌നങ്ങള്‍ എത്രയുംവേഗം തിരിച്ചറിഞ്ഞാല്‍ പരിഹരിക്കാവുന്നതാണ്
ഡോക്‌ടര്‍, എനിക്ക് 25 വയസുണ്ട്. ഭര്‍ത്താവിന് 31 ഉം. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായി. ഇതുവരെ ഞങ്ങള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല. ഭര്‍ത്താവിന് സെക്‌സിനോട് യാതൊരു താല്‍പര്യവുമില്ലായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ വയറുവേദനയാണെന്നും തലവേദനയാണെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി നിന്നു. രണ്ടാഴ്‌ച കഴിഞ്ഞ് ജോലിസംബന്ധമായ ആവശ്യമെന്നു പറഞ്ഞ് വീട്ടില്‍ നിന്നും അകന്നു നിന്നു. വീട്ടില്‍ വന്നാലും എന്റെ അടുത്ത് ഇരിക്കുകയോ എന്നോട് അധികം ഇടപഴകുകയോ ചെയ്‌തിരുന്നില്ല. എപ്പോഴും തിരക്കഭിനയിക്കും. പിന്നീട് ഞാന്‍ സഹികെട്ട് അദ്ദേഹത്തോടുതന്നെ കാര്യം തിരക്കി. അപ്പോഴും ഒഴിഞ്ഞുമാറി. പിന്നെ ഞാന്‍ പൊട്ടിക്കരഞ്ഞു. എന്നെ ഇഷ്‌ടമായില്ലെങ്കില്‍ തുറന്നു പറയണമെന്ന് പറഞ്ഞു. ആദ്യം അദ്ദേഹം ദേഷ്യപ്പെട്ടു. പിന്നെ എന്റെ കാല്‍ക്കലിരുന്ന് കരഞ്ഞു, ''നിനക്ക് ആവശ്യമുള്ളതൊന്നും എനിക്ക് നല്‍കാനാവില്ല, എന്നോട് ക്ഷമിക്കണം''. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു. ലൈംഗിക വികാരമുണ്ടെങ്കിലും ലിംഗോദ്ധാരണം സാധ്യമാവില്ല. ചെറുപ്പം മുതല്‍ ഈ അവസ്‌ഥയാണ്. വീട്ടില്‍ ആര്‍ക്കും പക്ഷേ ഇതറിയില്ല. ഇക്കാരണംകൊണ്ടുതന്നെ വിവാഹം വേണ്ടെന്ന തീരുമാനത്തിലായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വിവാഹം കഴിച്ചത്. വിവാഹം കഴിച്ച അന്നുമുതല്‍ കുറ്റബോധംകൊണ്ട് നീറുകയായിരുന്നു. ഇതെല്ലാം സഹിച്ച് കൂടെ കഴിയാന്‍ താല്‍പര്യമില്ലെങ്കില്‍ വിവാഹമോചനത്തിന് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ആകെ തകര്‍ന്നുപോയി. പിന്നീട് ഒരു തീരുമാനത്തിലെത്തി. ഭര്‍ത്താവിനൊപ്പം കഴിയുക, മരണം വരെ. എന്നെങ്കിലും ഭര്‍ത്താവ് തിരികെ വരും എന്നപ്രതീക്ഷയോടെ. ഇന്നും ഞാന്‍ ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്റെ കാത്തിരിപ്പിന് ഫലമുണ്ടാകുമോ? ഈ പ്രശ്‌നത്തിന് എന്താണ് പരിഹാരം? ഭര്‍ത്താവിന് ലൈംഗികശേഷി ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
*മിസിസ്. എം.ജെ തലശേരി
*മിസിസ്. എം.ജെ തലശേരി
ആരോഗ്യമംഗളത്തിലെ 'കാര്യം സ്വകാര്യം' ചോദ്യോത്തര പംക്‌തിലേക്ക് വരുന്ന നിരവധി കത്തുകളുടെ കൂട്ടത്തിലൊരു കത്താണിത്. ഓരോ ദിവസവും എത്തുന്ന കത്തുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ ഇത്രമാത്രം ലൈംഗിക പ്രശ്‌നങ്ങളുമായി ജീവിക്കുന്നവരാണോ നമുക്കുചുറ്റുമുള്ളവരെന്ന് ചിന്തിച്ചുപോകും. ഇത്തരം കത്തുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി ഇന്ന് കാണുന്ന ലൈംഗിക പ്രശ്‌നങ്ങളുടെ ആഴം അളന്നെടുക്കാന്‍. ലൈംഗിക പ്രശ്‌നങ്ങളില്‍ വെന്തുരുകുന്ന എത്രയോ ദമ്പതിമാരാണുള്ളത്, തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്ന എത്രയോ കുടുംബ ബന്ധങ്ങളാണുള്ളത്. മാനസികവും ശാരീരികവുമായ പല കാരണങ്ങള്‍ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പിന്നിലുണ്ട്. സ്‌ത്രീകളും പുരുഷന്മാരും ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ഷണ്ഡത്വം
പുരുഷനെ സംബന്ധിച്ചിടത്തോളം ലൈംഗികപരാജയങ്ങളുടെ പ്രധാനകാരണം ഷണ്ഡത്വമാണ്. പുരുഷന്‍ പുരുഷനല്ലാതാകുന്ന അവസ്‌ഥ. പൗരഷത്തിന്റെ ലക്ഷണമായി കണക്കാക്കുന്ന ലിംഗോദ്ധാരണം സംഭവിക്കാതിരിക്കുക, ലിംഗോദ്ധാരണം നിലനിര്‍ത്താന്‍ കഴിയാതെ വരിക, ശീഘ്രസ്‌ഖലനം സംഭവിക്കുക എന്നീ കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് ലിംഗയോനീ സംഗമവും സംഭോഗവും അസാധ്യമാക്കിത്തീര്‍ക്കുന്നു. ഈ അവസ്‌ഥയാണ് ഷണ്ഡത്വം. ഷണ്ഡത്വം അനുഭവിക്കുന്ന പുരുഷന്മാരില്‍ എണ്‍പതു ശതമാനവും മാനസിക കാരണങ്ങളാല്‍ ബലഹീനരായി മാറിയവരാണ്. ഇരുപതു ശതമാനമാണ് ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ഷണ്ഡത്വം സംഭവിച്ചവര്‍. ചുരുക്കം ചില രോഗങ്ങളും ഷണ്ഡത്വത്തിനു കാരണമാകാറുണ്ട്. പ്രമേഹം, ഹൃദയാഘാതം, പ്രോസ്‌റ്റേറ്ററൈറ്റിസ്, ഗൊണേറിയ, അസിഡന്‍സ് ഡിസീസ്, ഹൈപ്പോതൈറോയ്‌ഡിസം തുടങ്ങിയവ പുരുഷന്മാരില്‍ ഷണ്ഡത്വത്തിനു കാരണമാകാം. ചില പുരുഷന്മാരില്‍ വിവാഹത്തോട് അനുബന്ധിച്ച് ഷണ്ഡത്വം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത് താല്‍ക്കാലികമാണ്. മനശാസ്‌ത്രജ്‌ഞന്റെ സഹായം തേടുന്നതിലൂടെ ഷണ്ഡത്വം ഒരുപരിധിവരെ പരിഹരിക്കാവുന്ന പ്രശ്‌നമാണ്.
ശീഘ്രസ്‌ഖലനം
ലൈംഗിക താളപ്പിഴകള്‍ക്ക് വഴിതെളിക്കുന്ന മറ്റൊരു ലൈംഗിക പ്രശ്‌നമാണ് ശീഘ്രസ്‌ഖലനം. എന്നാല്‍ എല്ലായ്‌പ്പോഴും ശീഘ്രസ്‌ഖലനം ഒരു ലൈംഗിക പ്രശ്‌നമാവണമെന്നില്ല. കാരണം ഏതു പുരുഷനും വല്ലപ്പോഴും ശീഘ്രസ്‌ഖലനം സംഭവിക്കാറുണ്ട്. മധുവിധു നാളുകളിലോ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന അവസരത്തിലോ പുരുഷന്മാരില്‍ ശീഘ്രസ്‌ഖലനം ഉണ്ടാകാം. ഒരു വ്യക്‌തി ഏര്‍പ്പെടുന്ന സംഭോഗങ്ങളില്‍ അമ്പതു ശതമാനമോ അതിലധികമോ ശീഘ്രസ്‌ഖലനം സംഭവിച്ചാല്‍ അയാള്‍ക്ക് ഇതൊരു ലൈംഗിക പ്രശ്‌നമായി കണക്കാക്കാം. ലൈംഗിക വികാരം ഉണര്‍ന്നാല്‍ ഉടനെയോ, ലിംഗം യോനിയെ സ്‌പര്‍ശിക്കുന്ന നിമിഷത്തിലോ, ലിംഗയോനീസംഗമം സംഭവിച്ചാലുടനെയോ സ്‌ഖലനം ഉണ്ടായാല്‍ പുരുഷനു സംഭോഗശേഷി നഷ്‌ടപ്പെടുന്നു. ഈ അവസ്‌ഥയാണ് ശീഘ്രസ്‌ഖലനം. ഇതിന് കാരണങ്ങള്‍ നിരവധിയാണ്. ചിലരുടെ ലിംഗാഗ്രം സെന്‍സിറ്റീവ് ആകാം. വളരെ നാള്‍ സംഭോഗത്തിലേര്‍പ്പെടാതിരിക്കുക, രതിക്രീഡകളില്‍ ധൃതികൂട്ടുക എന്നിവയും ശീഘ്രസ്‌ഖലനത്തിനു കാരണമാകാം. ശീഘ്രസ്‌ഖലനത്തിന് നിരവധി പരിഹാരങ്ങള്‍ ഇന്നുണ്ട്.
വേദനയോടു കൂടിയ സംഭോഗം
ചില ദമ്പതികള്‍ക്ക് അവരുടെ സംഭോഗസമയം വേദനമാത്രമാണ് അനുഭവപ്പെടുക. സംഭോഗാവസരത്തിലോ, അതിനു ശേഷമോ, പുരുഷലിംഗാഗ്രത്തിനും സ്‌ത്രീയ്‌ക്ക് യോനീ നാളം, അടിവയര്‍, നാഭി എന്നിവടങ്ങളിലും പുകച്ചിലും നീറ്റലും വേദനയും അനുഭവപ്പെടുന്ന സ്‌ഥിതിവിശേഷമാണ് ഡിസ്‌പറൂണിയ. പൂര്‍ണമായും പരിഹരിക്കാവുന്ന ഈ പ്രശ്‌നം ശാരീരിക കാരണങ്ങളാലാണ് ഉണ്ടാവുക. സ്‌ത്രീകളില്‍ ബര്‍ത്തോളിന്‍ ഗ്രന്ഥികളുടെ വീക്കം, യോനീനാളവീക്കവും പഴുപ്പും, യോനിയില്‍ സ്‌നിഗ്‌ധത നല്‍കുന്ന ദ്രാവകത്തിന്റെ ഉല്‍പാദനക്കുറവ്, യോനീ ഭിത്തികളുടെ ഇലാസ്‌റ്റിറ്റി നഷ്‌ടമാവുക എന്നിവയൊക്കെ വേദനയ്‌ക്കു കാരണമാകാം. പുരുഷന്മാരില്‍ കൂടിച്ചേര്‍ന്ന അഗ്രചര്‍മമാണ് പ്രധാന കാരണം. ഇത് ചേലാ കര്‍മം എന്ന നിസാര ശസ്‌ത്രക്രിയയിലൂടെ സുഖപ്പെടുത്താം. ഇതു കൂടാതെ ലിംഗാഗ്രത്തിനും അഗ്രചര്‍മത്തിനുമിടയില്‍ ബാധിക്കുന്ന പഴുപ്പ്, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍, ഗുഹ്യരോഗങ്ങള്‍ എന്നിവയെല്ലാം വേദനാപൂര്‍ണമായ സംഭോഗത്തിനു കാരണമാകാം. യോനിയും ലിംഗവും പൊരുത്തപ്പെടാത്ത അവസ്‌ഥയിലുംഇങ്ങനെ സംഭവിക്കാം. ഇതുവഴി പുകച്ചിലും നീറ്റലും ചൊറിച്ചിലുമൊക്കെ പുരുഷനും സ്‌ത്രീയ്‌ക്കും ഉണ്ടാകാം. കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ വേദനയോടു കൂടിയ സംഭോഗം പൂര്‍ണമായും മാറ്റിയെടുക്കാനാവും.
യോനീ സങ്കോചം
സംഭോഗത്തിനൊരുങ്ങുമ്പോള്‍ സ്‌ത്രീയുടെ അറിവോടെയോ അല്ലാതെ യോനീനാളത്തിന്റെ ബാഹ്യഭാഗത്തുള്ള പേശികള്‍ സങ്കോചിക്കുകയും യോനികവാടം അടഞ്ഞുപോവുകയും ചെയ്യുന്നു. അപ്പോള്‍ സംഭോഗശ്രമം പരാജയപ്പെടുന്നു. ഈ അവസ്‌ഥയാണ് യോനീസങ്കോചം. ഇത് നൂറു ശതമാനവും മാനസിക കാരണങ്ങളാലാണ് സംഭവിക്കുക. അതില്‍ പ്രധാനമാണ് പാപബോധം, ആകാംക്ഷ, ലൈംഗികാവയവങ്ങള്‍ക്ക് കേടുപറ്റുമോ എന്നുള്ള ഭീതി, കൂടെക്കൂടെ ഗര്‍ഭമുണ്ടാകമോ, ഗുഹ്യരോഗങ്ങള്‍ ബാധിക്കുമോ എന്നുമുള്ള ആശങ്കകള്‍ എന്നിവ. ലൈംഗിക വേഴച പാപമാണെന്ന മതപരമോ ചിന്താപരമോ ആയ കാഴ്‌ചപ്പാടുകള്‍ ഉപബോധമനസിലെങ്കിലും വച്ചുപുലര്‍ത്തുന്ന പെണ്‍കുട്ടികളിലാണ് യോനീസങ്കോചം കൂടുതലായി കാണപ്പെടുന്നത്. മുന്‍കാല ലൈംഗിക ദുരനുഭവങ്ങളും ഇതിനു കാരണമാകാം. ശരിയായ ലൈംഗിക അറിവ് യഥാസമയം പെണ്‍കുട്ടികള്‍ക്കു നല്‍കിയാല്‍ ഈ അവസ്‌ഥയില്‍ എത്തിച്ചേരാതെ രക്ഷപെടാം.
ലൈംഗികമരവിപ്പ്
ലൈംഗിക പ്രശ്‌നങ്ങളില്‍ മുന്‍നിരയിലാണ് ലൈംഗിക മരവിപ്പ് അഥവാ ഫ്രിജിഡിറ്റി. സ്‌ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. ഇത് പല നിലകളില്‍ കാണപ്പെടുന്നു. ചിലര്‍ക്കു ലൈംഗിക താല്‍പര്യമേ കാണുകയില്ല. മറ്റുചിലര്‍ക്ക് സാമാന്യ അളവില്‍ ലൈംഗികാവേശമുണ്ടാവും. എന്നാല്‍ സംഭോഗത്തില്‍ നിന്നും യാതൊരാനന്ദവും അനുഭവിക്കാറില്ല. മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലൈംഗികവേഴ്‌ചയോടു കടുത്ത വെറുപ്പനുഭവപ്പെടുന്നു. സ്‌ത്രീകള്‍ക്ക് ലൈംഗിക മരവിപ്പ് പല കാരണങ്ങള്‍കൊണ്ട് സംഭവിക്കാം. ഇതില്‍ ശാരീരിക കാരണങ്ങള്‍ 10 ശതമാനം മാത്രമാണ്. ശേഷിക്കുന്ന 90 ശതമാനവും മാനസികമാണ്. ലൈംഗികാവയവങ്ങള്‍ പൂര്‍ണ വളര്‍ച്ച എത്തിയിട്ടില്ലെങ്കില്‍, ലൈംഗിക ഹോര്‍മോണുകളുടെ അപര്യാപ്‌തതയും തന്മൂലം ലൈംഗിക ശൈത്യവും സംഭവിക്കാം. പേടിപ്പെടുത്തുന്ന ലൈംഗിക കഥകളും ഈ പ്രശ്‌നത്തിന് വഴിതെളിക്കാം. കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള, പേടിപ്പെടുത്തുന്ന ലൈംഗികാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ള പെണ്‍കുട്ടികള്‍ വളര്‍ന്ന് പക്വതയെത്തി വിവാഹിതയാകുമ്പോള്‍ ലൈംഗിക ശൈത്യം അനുഭവപ്പെടാം. പുരുഷന്റെ മോശമായ പെരുമാറ്റം, വൃത്തിഹീനമായ ശാരീരികാവയവങ്ങള്‍, വികലമായ മൈഥുന രീതികള്‍, വെറുപ്പുളവാക്കുന്ന സംഭാഷണ - പ്രവര്‍ത്തനരീതികള്‍ എന്നിവയെല്ലം സ്‌ത്രീകളില്‍ ലൈംഗികാവേശം കെടുത്തും. യഥാര്‍ഥ കാരണം കണ്ടെത്താനായാല്‍ ചികിത്സയിലൂടെ ഭേദമാക്കാവുന്ന പ്രശ്‌നമാണിത്. എന്നാല്‍ ഈ സ്‌ത്രീകള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്. ലൈംഗിക മരവിപ്പ് ശാശ്വതമല്ല.
ലൈംഗികാസക്‌തി
ഒരു ലൈംഗിക പ്രശ്‌നമായി കണക്കാക്കാനാവില്ലെങ്കിലും ലൈംഗികാസക്‌തി ചിപ്പോഴൊക്കെ ദാമ്പത്യ ജീവിതത്തില്‍ കല്ലുകടിയാവാറുണ്ട്. സെക്‌സിനോട് അമിതമായ താല്‍പര്യമുള്ളവരാണ് ഇക്കൂട്ടര്‍. സ്‌ത്രീകളിലും പുരുഷന്മാരിലും ഇത് കാണുന്നു. കുടുംബത്തിലും സമൂഹത്തിലും ഇവര്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്. അമിത ഭോഗാസക്‌തി ആരോഗ്യലക്ഷണമല്ല. അത്ര നിസാരമായി ഈ അവസ്‌ഥയെ കാണാനുമാവില്ല. സ്‌ത്രീകളില്‍ കാണുന്ന ഭോഗാസക്‌തിക്ക് 'നിംഫോമാനിയ' എന്നും പുരുഷന്മാരില്‍ കാണുന്നതിനെ 'സറ്റൈറിയാസിസ്' എന്നും പറയുന്നു. ചില മസ്‌തിഷ്‌ക രോഗങ്ങളാണ് അമിത ലൈംഗികതയ്‌ക്ക് കാരണം. ഷണ്ഡന്മാരായ ചില പുരുഷന്മാരും അമിത ലൈംഗികതാല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. തങ്ങളുടെ ലൈംഗിക ബലഹീനത മറച്ചുവയ്‌ക്കാനാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്.
ലിംഗവലുപ്പക്കുറവ്
ലിംഗത്തിന്റെ വലുപ്പക്കുറവ് പലപ്പോഴും ദാമ്പത്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്. ലിംഗത്തിന് നീളം കുറവാണെന്നും വണ്ണം കുറവാണെന്നുമുള്ള പരാതിയുമായി ഡോക്‌ടര്‍മാരെ സമീപിക്കുകയും പലതരം മരുന്നുകള്‍ വാങ്ങി സേവിക്കുകയും ചെയ്യുന്ന പുരുഷന്മാരുണ്ട്. വലിപ്പമുള്ള ലിംഗമുള്ളവര്‍ക്ക് മാത്രമേ സ്‌ത്രീകളെ തൃപ്‌തിപ്പെടുത്താനാവുകയുള്ളൂ എന്ന ചിന്തയില്‍ മാനസികമായി തളര്‍ന്ന് വിവാഹ ജീവിതം പോലും വേണ്ടെന്നു വയ്‌ക്കുന്നവരുണ്ട്. ഈ അവസ്‌ഥമൂലം ദാമ്പത്യം പരാജയപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. എന്നാല്‍ ലിംഗവലിപ്പവും സെക്‌സുമായി ബന്ധമില്ല. സ്‌ത്രീയുടെ യോനീനാളം ആവശ്യത്തിനനുസരിച്ചുമാത്രം വികസിച്ചുകൊടുക്കുന്ന അവയവമാണ്. പുരുഷലിംഗം ചെറുതാണെങ്കില്‍ അതിനനുസരിച്ചുമാത്രമേ യോനീനാളം വികസിക്കുകയുള്ളൂ. ലൈംഗിക സുഖത്തിന് കുറവു സംഭവിക്കുകയുമില്ല. ഉദ്ധാരണമില്ലാത്ത അവസ്‌ഥയില്‍ കുറിയതായ ലിംഗം ഉദ്ധാരണാവസ്‌ഥയില്‍ രണ്ടിരട്ടിയും മൂന്നിരട്ടിയും നീളം വര്‍ധിക്കുന്നതായി മാസ്‌റ്റേഴ്‌സ് ആന്‍ഡ് ജോണ്‍സണ്‍ കണ്ടെത്തിയിട്ടുണ്ട്. വലുപ്പമുള്ള ലിംഗം ഉദ്ധരിക്കുമ്പോള്‍ നാമമാത്രമായ വലുപ്പമേ ഉണ്ടാകുന്നുള്ളൂ. ഇത്തരം ലൈംഗിക പ്രശ്‌നങ്ങളെല്ലാംതന്നെ പരിഹരിക്കാവുന്നവയാണ്. ലൈംഗിക പ്രശ്‌നങ്ങള്‍ തിരിച്ചറിച്ച് മനശാസ്‌ത്രജ്‌ഞനെ സമീപിച്ചാല്‍ പരിഹാരം സുനിശ്‌ചയമാണ്.
Face book news,
FUNNY,
Vanithalokam,
{[['']]}
Labels:
Face book news,
FUNNY,
Vanithalokam
നീലച്ചിത്രം; ദാമ്പത്യത്തിലെ വില്ലന്‍
Posted by Unknown
Posted on Monday, November 25, 2013
with No comments
Kerala tv show and news
വെറും പതിനാലു ദിവസം മാത്രമായിരുന്നു അവരുടെ ദാമ്പത്യത്തിന് ആയുസ്. അധ്യാപക ദമ്പതിമാരുടെ അധ്യാപകരായ മക്കളായിരുന്നു അവര്‍ ഇരുവരും. വര്‍ഷങ്ങളായി പരസ്പരം അറിയാവുന്നവര്‍. എന്നിട്ടും...
നീലച്ചിത്രമായിരുന്നു ആ നവദാമ്പത്യ ജീവിതത്തില്‍ വില്ലനായി കടന്നുവന്നത്. ആദ്യരാത്രിയില്‍ തന്നെ അയാള്‍ ഭാര്യയെ നീലച്ചിത്രം കാണാന്‍ ക്ഷണിച്ചു. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞ രതിവൈകൃതങ്ങള്‍ക്കു മുന്നില്‍ അവള്‍ മുഖം പൊത്തി. അവന്‍ വീണ്ടും അവളെ നിര്‍ബന്ധിച്ചു. ''നോക്ക്... ഇതുപോലെ, ഇതുപോലെ വേണം നമുക്കും...'' അവളെ ബലമായി പിടിച്ച് കംപ്യൂട്ടറിനു മുന്നിലിരുത്തി. പിന്നെ ബഡ്ഷീറ്റും ടവ്വലും ഉപയോഗിച്ച് അവളുടെ കൈകാലുകള്‍ കട്ടിലിന്റെ ഇരുവശങ്ങളിലും ബന്ധിച്ചു. നിലവിളിക്കാന്‍ പോലുമാവാതെ അവള്‍ വേദനകൊണ്ടു പിടയുമ്പോള്‍ മേശപ്പുറത്തെ കംപ്യൂട്ടറില്‍ മിന്നിമറഞ്ഞ വൈകൃതക്കാഴ്ചകള്‍ അയാളില്‍ കൂടുതല്‍ ആവേശം നിറയ്ക്കുകയായിരുന്നു.
കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന വിവാഹ മോചനകേസുകളിലൊന്നിന്റെ പിന്നാമ്പുറമാണിത്. ഇത്തരത്തില്‍ നീലച്ചിത്രം തകര്‍ക്കുന്ന ദാമ്പത്യബന്ധങ്ങള്‍ നിരവധിയാണ്. ന്യൂജനറേഷന്‍ ചിത്രങ്ങളും ഇന്റര്‍നെറ്റ് മസാലകളും യുവാക്കളുടെ ലൈംഗിക ചിന്തകളെ പാടേ മാറ്റിമറിച്ചു. സെക്‌സില്‍ പുതുമതേടുകയാണ് യുവതലമുറ. ഇതിന്റെ ഫലമായാണ് നീലച്ചിത്രങ്ങളിലെ ലൈംഗികവൈകൃതങ്ങള്‍ സ്വന്തം ദാമ്പത്യ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. വിവാഹപൂര്‍വ ലൈംഗികതയും പുത്തന്‍ പരീക്ഷണങ്ങളിലേക്ക് പുതുതലമുറയെ കൊണ്ടുചെന്നെത്തിക്കുന്നു.
സ്ത്രീകളെ അപേക്ഷിച്ച് നീലച്ചിത്രങ്ങള്‍ക്ക് പിന്നാലെ പോകുന്നത് പുരുഷന്മാരാണ്. ഇതുതന്നെയാണ് പലപ്പോഴും ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതും. ലൈംഗികതയുടെ 'പുതിയ പാഠങ്ങള്‍' ഭാര്യയ്ക്കുമുന്നില്‍ തുറന്നുവയ്ക്കാനാണ് പുരുഷന്മാര്‍ കിടപ്പറയില്‍ നീലച്ചിത്രത്തെ കൂട്ടുപിടിക്കുന്നത്. എന്നാല്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്ത്രീകളെ ഒരുവിധത്തിലും ഉണര്‍ത്തുകയില്ല. മറിച്ച് സെക്‌സിനോട് വെറുപ്പോ അകല്‍ച്ചയോ തോന്നാന്‍ ഇടവരുത്തും. ഇത് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തും.
രതിവൈകൃതങ്ങള്‍
നീലച്ചിത്രങ്ങള്‍ വിളമ്പുന്നത് രതിവൈകൃതങ്ങളാണ്. മാരകമായ ലൈംഗികതയാണ് ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത. വിദേശരാജ്യങ്ങളില്‍ മുഖ്യധാരാ ചിത്രങ്ങള്‍ക്ക് എന്നപോലെ നീലച്ചിത്രങ്ങള്‍ക്കും വലിയ പ്രാധാന്യമാണുള്ളത്. കോടികള്‍ മുടക്കി നിര്‍മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രത്യേക അഭിനേതാക്കളുണ്ട്. സൂപ്പര്‍ സ്റ്റാറുകളും മെഗാസ്റ്റാറുകളുമുണ്ട്. ഇവര്‍ക്കായി വര്‍ഷം തോറും അവാര്‍ഡ് നിര്‍ണയം പോലും നടക്കുന്നു. കോടാനുകോടികള്‍ നേടിക്കൊടുക്കുന്ന വ്യവസായമാണ് പാശ്ചാത്യ നാടുകളില്‍ 'പോണ്‍ ചിത്രങ്ങള്‍' എന്ന പേരില്‍ അറിയപ്പെടുന്ന നീലച്ചിത്രം.
ലൈംഗികപൂര്‍വ ലാളനകളൊന്നും കൂടാതെ നേരിട്ട് ലൈംഗികബന്ധത്തിലേക്ക് പ്രവേശിക്കുകയും രതിയും രതിമൂര്‍ച്ഛയും വെറും അഭിനയത്തിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുകയാണ് ഇത്തരം ചിത്രങ്ങളില്‍. പ്രത്യേകം പരിശീലനം നേടിയിട്ടുള്ള നടീനടന്മാരുടെ ശരീരം ഏതു രീതിയിലും വഴങ്ങും. ഭ്രാന്തമായ ലൈംഗിക ആശയങ്ങളും ആവിഷ്‌കാരവുമാണ് വിദേശനിര്‍മിത നീലച്ചിത്രങ്ങള്‍ക്ക്. ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. നീലച്ചിത്രങ്ങളെ മാതൃകയാക്കുന്ന പുരുഷന്‍ പങ്കാളിയെ പ്രകൃതി വിരുദ്ധ ലൈംഗിക ക്രിയകള്‍ക്കുപോലും നിര്‍ബന്ധിച്ചെന്നിരിക്കും.
പുരുഷത്വം സ്ത്രീയുടെ അംഗീകാരം
നീലച്ചിത്രങ്ങള്‍ വച്ചുനീട്ടുന്ന ലൈംഗികതയില്‍ പരീക്ഷണം നടത്തി വിജയിക്കുന്നതല്ല യഥാര്‍ഥ പൗരുഷം. അത് സ്ത്രീ പുരുഷനു നല്‍കുന്ന അംഗീകാരമാണ്. ഒന്നിലേറെത്തവണ തുടര്‍ച്ചയായി ലൈംഗികമായി ബന്ധപ്പെടുന്നതും രതിമൂര്‍ച്ഛ അനുഭവിക്കുന്നതും നീലച്ചിത്രങ്ങളിലെ പതിവു കാഴ്ചയാണ്. എന്നാല്‍ ഇത് യഥാര്‍ഥ ജീവിതത്തില്‍ സാധ്യമാവണമെന്നില്ല. തുടര്‍ച്ചയായ ലൈംഗിക ബന്ധം സ്ത്രീ പങ്കാളി ഇഷ്ടപ്പെടണമെന്നുമില്ല. തുടര്‍ച്ചയായി ഒന്നിലേറെ തവണ ബന്ധപ്പെടുന്നതാണ് പുരുഷത്വം എന്നു തെറ്റിദ്ധരിച്ച്, ഇതിനു കഴിയാത്തത് ലൈംഗിക ബലഹീനതയാണെന്ന് കരുതി ചികിത്സതേടി സൈക്യാട്രിസ്റ്റുകളെയും സൈക്കോളജിസ്റ്റുകളെയും സമീപിക്കുന്ന പുരുഷന്മാര്‍ നിരവധിയാണ്.
എത്ര തവണ ബന്ധപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലല്ല പുരുഷന്റെ ലൈംഗിക ശേഷി അളക്കപ്പെടുന്നത്. മറിച്ച് സ്ത്രീയെ ലൈംഗിക സംതൃപ്തിയിലേക്ക് ഏതറ്റം വരെ നയിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീ പുരുഷനെ അളക്കുന്നത്. നീലച്ചിത്രങ്ങള്‍ പകരുന്ന അറിവിലൂടെ പുരുഷന് ഒരിക്കലും ആ അംഗീകാരം നേടിയെടുക്കാനാവില്ല. താല്‍പര്യമില്ലാത്ത ലൈംഗികക്രിയകള്‍ക്ക് സ്ത്രീ സഹകരിക്കുകയുമില്ല.
എത്ര തവണ ബന്ധപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലല്ല പുരുഷന്റെ ലൈംഗിക ശേഷി അളക്കപ്പെടുന്നത്. മറിച്ച് സ്ത്രീയെ ലൈംഗിക സംതൃപ്തിയിലേക്ക് ഏതറ്റം വരെ നയിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീ പുരുഷനെ അളക്കുന്നത്. നീലച്ചിത്രങ്ങള്‍ പകരുന്ന അറിവിലൂടെ പുരുഷന് ഒരിക്കലും ആ അംഗീകാരം നേടിയെടുക്കാനാവില്ല. താല്‍പര്യമില്ലാത്ത ലൈംഗികക്രിയകള്‍ക്ക് സ്ത്രീ സഹകരിക്കുകയുമില്ല.
തകരുന്ന വിശ്വാസം
ദാമ്പത്യബന്ധത്തിന്റെ അടിത്തറയാണ് സെക്‌സ്. ശരിയായ ലൈംഗിക ജീവിതത്തിലൂടെ മാത്രമേ സന്തോഷകരമായ ദാമ്പത്യം കെട്ടിപ്പെടുക്കാനാവുകയുള്ളൂ. അതിനാല്‍ ലൈംഗിക ജീവിതത്തിലെ താളപ്പിഴകള്‍ ഭാര്യാ - ഭര്‍തൃബന്ധത്തെ പിടിച്ചുലച്ചെന്നിരിക്കും. ഈ താളപ്പിഴകളാണ് നീലച്ചിത്രവും ഇന്റര്‍നെറ്റ് സെക്‌സും വഴി സംഭവിക്കുന്നത്.
സ്ത്രീക്ക് പുരുഷനിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇതിടയാക്കും. സ്‌നേഹംവും സംരക്ഷണവുമാണ് ഭര്‍ത്താവില്‍ നിന്ന് ഭാര്യ ആഗ്രഹിക്കുന്നത്. കിടപ്പറയില്‍ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്ന ഭര്‍ത്താക്കന്മാരുണ്ട്. അവര്‍ പലപ്പോഴും നീലച്ചിത്രങ്ങള്‍ക്ക് അടിമകളുമായിരിക്കും. ഇങ്ങനെ സ്വന്തം ഭര്‍ത്താവില്‍ നിന്നും സ്ത്രീക്ക് നേരിടേണ്ടിവരുന്ന ലൈംഗിക ദുരനുഭവം അവളെ വല്ലാതെ തളര്‍ത്തും. ഭര്‍ത്താവിലുള്ള വിശ്വാസം നഷ്ടപ്പെടും. സ്‌നേഹപൂര്‍വമായ സെക്‌സ് ആണ് സ്ത്രീ ആഗ്രഹിക്കുന്നത്.
വേദനാജനകവും മാരകവുമായ ലൈംഗിക ബന്ധം സ്ത്രീ വെറുക്കുന്നു. ഭാര്യ അല്ലെങ്കില്‍ സ്ത്രീ, പുരഷന്റെ ലൈംഗിക തൃപ്തിക്കുവേണ്ടിയുള്ള ഉപകരണമാണെന്ന ചിന്തയാണ് പലപ്പോഴും നീലച്ചിത്രങ്ങള്‍ ചില പുരുഷന്മാരിലെങ്കിലും സൃഷ്ടിക്കുന്നത്. ഭര്‍ത്താവിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഭാര്യമാരാണ് വിവാഹേതര ബന്ധങ്ങളില്‍ അഭയം പ്രാപിക്കുന്നത്.
സെക്‌സിനോട് ഭയം
സ്ത്രീകള്‍ പൊതുവേ ലൈംഗികതയോട് അമിത താല്‍പര്യം കാണിക്കാറില്ല. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക ചിന്തകള്‍ വ്യത്യസ്തമാണ്. കാഴ്ചകളാണ് പുരുഷനില്‍ സെക്‌സ് നിറയ്ക്കുന്നതെങ്കില്‍ ശബ്ദവും സ്പര്‍ശവുമാണ് സ്ത്രീയെ ഉണര്‍ത്തുന്നത്. ഇവിടെയാണ് നീലച്ചിത്രത്തിലെ അതിരുവിട്ട ലൈംഗിക ക്രിയകള്‍ സ്ത്രീയുടെ ലൈംഗിക ചിന്താപരിധി ഭേദിച്ചെത്തുന്നത്.
നീലച്ചിത്രങ്ങളെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള പല സ്ത്രീകള്‍ക്കും ഇത് ഞെട്ടിപ്പിക്കുന്ന അനുഭവമായിരിക്കും. സെക്‌സിനെക്കുറിച്ച് അതുവരെയുള്ള ധാരണകളെ കടപുഴക്കുന്ന അനുഭവമായിരിക്കും നീലച്ചിത്രങ്ങളില്‍ കാത്തിരിക്കുന്നത്. ഇതുവഴി സ്ത്രീകള്‍ക്ക് സെക്‌സിനോട് അറപ്പും വെറുപ്പും പേടിയും തോന്നാം. സെക്‌സില്‍ നിന്നും സ്ത്രീ വിട്ടുനില്‍ക്കാം. ദാമ്പത്യ ജീവിതത്തില്‍, സെക്‌സിനോട് സ്ത്രീ കാണിക്കുന്ന അകലം പുരുഷനെ അലട്ടിയേക്കാം. ഭാര്യയുടെ സ്‌നേഹക്കുറവായി ചിത്രീകരിക്കാം. ഇതേത്തുടര്‍ന്ന് ഭാര്യാ - ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടേക്കാം. ഉണങ്ങാതെ നീറിനീറി പുകയാനുള്ള ഈ തീപ്പൊരിയാണ് പിന്നീട് വിവാഹമോചനങ്ങളില്‍ കലാശിക്കുന്നത്.
നീലച്ചിത്രങ്ങളെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള പല സ്ത്രീകള്‍ക്കും ഇത് ഞെട്ടിപ്പിക്കുന്ന അനുഭവമായിരിക്കും. സെക്‌സിനെക്കുറിച്ച് അതുവരെയുള്ള ധാരണകളെ കടപുഴക്കുന്ന അനുഭവമായിരിക്കും നീലച്ചിത്രങ്ങളില്‍ കാത്തിരിക്കുന്നത്. ഇതുവഴി സ്ത്രീകള്‍ക്ക് സെക്‌സിനോട് അറപ്പും വെറുപ്പും പേടിയും തോന്നാം. സെക്‌സില്‍ നിന്നും സ്ത്രീ വിട്ടുനില്‍ക്കാം. ദാമ്പത്യ ജീവിതത്തില്‍, സെക്‌സിനോട് സ്ത്രീ കാണിക്കുന്ന അകലം പുരുഷനെ അലട്ടിയേക്കാം. ഭാര്യയുടെ സ്‌നേഹക്കുറവായി ചിത്രീകരിക്കാം. ഇതേത്തുടര്‍ന്ന് ഭാര്യാ - ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടേക്കാം. ഉണങ്ങാതെ നീറിനീറി പുകയാനുള്ള ഈ തീപ്പൊരിയാണ് പിന്നീട് വിവാഹമോചനങ്ങളില്‍ കലാശിക്കുന്നത്.
ബ്ലു ഫിലിം അഡിക്ക്ഷന്‍
പ്രിയയും പ്രദീപും വിവാഹിതരായിട്ട് 10 മാസമായി. വിവാഹശേഷം ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞപ്പോഴാണ് പ്രിയയെയും കൂട്ടി അമ്മ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിയത്. പ്രിയയുമായി ഒറ്റയ്ക്ക് സംസാരിച്ചു. അപ്പോഴാണ് അവരുടെ ദാമ്പത്യത്തിലെ പ്രധാന വില്ലന്‍ നീലച്ചിത്രമാണെന്ന് ബോധ്യമായത്. പ്രിയയുടെ ഭര്‍ത്താവ് 'ബ്ലൂ ഫിലിം' അഡിക്ടായിരുന്നു. കൗമാര്രപായം മുതല്‍ തുടങ്ങിയ ശീലം വിവാഹശേഷവും തുടരുകയായിന്നു. അയാള്‍ക്ക് ലൈംഗിക ഉദ്ധാരണം ഉണ്ടാകണമെങ്കില്‍ നീലച്ചിത്രത്തിന്റെ സഹായം വേണമായിരുന്നു. പതിവായി കിടപ്പറയില്‍ അയാള്‍ നീലച്ചിത്രങ്ങളുടെ ലോകത്തേക്ക് ഒറ്റയ്ക്ക് കടന്നുപോകും. നേരം പുലരുവോളം ഭാര്യയ്ക്ക് മുന്നില്‍ അയാള്‍ സ്വയം മറന്ന് രതിസുഖം ആസ്വദിക്കും. നീലച്ചിത്രം കണ്ടുകൊണ്ട് സ്വയംഭോഗത്തിലേര്‍പ്പെടും. ഒന്നല്ല പലതവണ. നീലച്ചിത്രങ്ങള്‍ക്കപ്പുറം ഒരു ലോകം അയാള്‍ക്കില്ലായിരുന്നു. ദാമ്പത്യ ജീവിതത്തില്‍ നീലച്ചിത്രം വില്ലനാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.
വെറുതേ ഒരു കൗതുകത്തിനും സെക്‌സിനെക്കുറിച്ചുള്ള ജിജ്ഞാസകൊണ്ടും കൗമാരപ്രായത്തില്‍ കണ്ടു തുടങ്ങുന്ന നീലച്ചിത്രം പ്രായമാകുമ്പോഴേക്കും അതിന് അടിമയാക്കും. ഗുരുതരമാണ് 'ബ്ലൂ ഫിലിം' അഡിക്ക്ഷന്‍. വിവാഹം കഴിഞ്ഞാലും ഈ ശീലത്തില്‍ നിന്നും പുറത്തു കടക്കാനാവാത്തവരുണ്ട്. ലൈംഗിക ഉത്തേജനം ലഭിക്കണമെങ്കില്‍ നീലച്ചിത്രം കാണണം എന്ന അവസ്ഥയിലേക്ക് 'ബ്ലൂ ഫിലിം' അഡിക്ക്ഷനുള്ളവര്‍ എത്തിച്ചേരുന്നു. ചിലരില്‍ സ്വഭാവവൈകല്യവും ഇതോടൊപ്പം കണ്ടുവരുന്നു.
വിവാഹമോചനത്തിലേക്ക്
വര്‍ധിച്ചുവരുന്ന വിവാഹേേമാചന കേസുകളില്‍ നീലച്ചിത്രങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നേരിട്ടോ അല്ലാതെയോ നീലച്ചിത്രങ്ങള്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്. പ്രായം ചെന്നവരിലും നീലച്ചിത്രത്തോടുള്ള താല്‍പര്യം കൂടിവരുന്നുണ്ട്. ഇത് പലതരത്തിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇന്റര്‍നെറ്റുവഴി നീലച്ചിത്രങ്ങള്‍ യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്യാമെന്നിരിക്കെ, രതിവൈകൃതങ്ങളുടെ നീലക്കുത്തൊഴുക്ക് ഇനിയും വര്‍ധിക്കാനാണിട.
പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമാണ് ശ്രമിക്കേണ്ടത്. രതിവൈകൃതങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ പരീക്ഷിക്കരുത്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം സംസാരിച്ച് ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന, ആരോഗ്യകരമായ ലൈംഗിക സംസ്‌കാരം പിന്തുടരാന്‍ ദമ്പതിമാര്‍ ശ്രമിക്കണം.
Face book news,
FUNNY,
Vanithalokam,
{[['']]}
Labels:
Face book news,
FUNNY,
Vanithalokam
Rhythm Sreejith Ravi 24 11 2013
Posted by Unknown
Posted on Sunday, November 24, 2013
with No comments
Labels:
KAIRALI,
RIMY TOMY SHOW
Kutty Patturumaal Ann Mariya 24 11 2013
Posted by Unknown
Posted on Sunday, November 24, 2013
with No comments
Labels:
KAIRALI,
Kutty Patturumaal
Little Stars Episode 07 24-11-13
Posted by Unknown
Posted on Sunday, November 24, 2013
with No comments
Onnum Onnum Moonu 24-11-2013 RIMY TOMY SHOW
Posted by Unknown
Posted on Sunday, November 24, 2013
with No comments
Labels:
Mazhvil manorama serial,
RIMY TOMY SHOW
Kutty Pattalam | Dt 24-11-13
Posted by Unknown
Posted on Sunday, November 24, 2013
with No comments
Labels:
Kutty Pattalam,
Kutty Pattalam surya tv,
surya tv
Veruthe Alla Bharya Season 3 24 11 2013
Posted by Unknown
Posted on Sunday, November 24, 2013
with No comments
Mazhvil manorama serial,
Veruthe Alla Bharya Season 3,
{[['']]}
thattiyum muttiyum 24 11 2013
Posted by Unknown
Posted on Sunday, November 24, 2013
with No comments
Mazhvil manorama serial,
Thattiyum Muttiyum തട്ടിം മുട്ടിം,
{[['']]}
Amma I അമ്മ Episode 518 23-11-13
Posted by Unknown
Posted on Sunday, November 24, 2013
with No comments
Labels:
Amma I അമ്മ,
ASIANET