Kerala tv show and news
റിയോഡി ജനിറോ: ഇന്റി ക്രിസ്റ്റോ എന്ന അറുപത്തിയാറുകാരനാണ് യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്ന് പറഞ്ഞ് 35 വര്‍ഷമായി ദൈവവചനം പ്രഘോഷിച്ച് നടക്കുന്നത്. 1979 മുതല്‍ ലോകത്തെ 27 ഓളം രാജ്യങ്ങളില്‍ അദേഹം വചനപ്രഘോഷണം നടത്തിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പുനരവതാരമായതിനാല്‍ ഇന്റി എന്ന പേര്‍ അദേഹം സ്വീകരിക്കുകയായിരുന്നെന്ന് അദേഹം തന്നെ വെളിപ്പെടുത്തുന്നു. യേശുവിനെ തറച്ച കുരിശിന്റെ മുകളിലും ഈ വാക്കുണ്ടായിരുന്നു. യുകെ, ഫ്രാന്‍സ് തുടങ്ങി ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള നാടുകളില്‍ നിന്ന് ഇന്റി ക്രിസ്റ്റോയ്ക്ക് നൂറുകണക്കിന് അനുയായികളുണ്ടെന്നാണ് പറയപ്പെടുന്നത്. അതില്‍ ചിലര്‍ ബ്രസീലിയയ്ക്കു പുറത്തുള്ള ചര്‍ച്ച് കോമ്പൌണ്ടില്‍ അദേഹത്തോടൊപ്പം പാര്‍ക്കുകയും ചെയ്യുന്നു.
ചര്‍ച്ച് കോമ്പൌണ്ടില്‍ താമസിക്കുന്ന അനുയായികളില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. അവരില്‍ മിക്കവരും വര്‍ഷങ്ങളായി അദേഹത്തെ അനുഗമിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രായം കുറഞ്ഞ ശിഷ്യയ്ക്ക് 24 വയസാണ് പ്രായം. രണ്ടു വയസുള്ളപ്പോഴാണ് അവള്‍ ഇന്റിയെ കണ്ടുമുട്ടിയതെന്ന് പറയുന്നു. സുപ്രീമ ഓര്‍ഡെം യൂണിവേഴ്സല്‍ ഡാ സാന്റ്സിമ ട്രിന്‍ഡാഡെ എന്ന സഭയുടെ അധിപനാണ് ഇപ്പോള്‍ ഇന്റി. ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ആണ് സഭയുടെ ആസ്ഥാനം. ഇതിനെ പുതിയ ജറുസലേം എന്നാണ് അദേഹം വിളിക്കുന്നത്. തന്റെ ഹൃദയവുമായി ഒരുമിച്ച് മിടിക്കുന്ന അനേകായിരം ഹൃദയങ്ങള്‍ ബ്രസീലിലും ലോകത്താകെയുമായി ചിതറി കിടക്കുന്നുണ്ടെന്നാണ് ഇദേഹം അവകാശപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുക്കമല്ലാത്ത ഇദേഹം ക്രിസ്തുമസിനെപ്പറ്റി പറയുന്നത് ധനികര്‍ ദരിദ്രരെ അവഹേളിക്കുന്ന ദിനമെന്നാണ്. ചിലിയിലെ സാന്റിയാഗോയില്‍ 1979 ല്‍ ഉപവസിക്കുമ്പോഴാണ് തനിക്ക് ക്രിസ്തുവാണെന്ന വെളിപാട് ലഭിച്ചതെന്നും കുഞ്ഞായിരിക്കെ തലയിലിരുന്ന് ആരൊക്കെയോ സംസാരിക്കുമായിരുന്നെന്നും ഇദേഹം പറയുന്നു. ഇതിനിടെ ഇദേഹം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഇന്റിയെ യുഎസ്, ബ്രിട്ടന്‍, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
യേശുവിന്റെ പോലുള്ള വേഷവും മുതലാളിത്തം, ഗര്‍ഭഛിദ്രം, ക്രിസ്മസ് പോലുള്ള വിഷയങ്ങളില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളും 40 പ്രാവശ്യം അറസ്റ്റു ചെയ്യാനും ഇടയാക്കിയിട്ടുണ്ട്. ഇന്റിക്ക് ഭ്രാന്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചരിത്രത്തിലെ ദിവ്യന്മാരെയെല്ലാം ഭ്രാന്തന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാവും മറുപടി.
{[['']]}