Movie :
Recent Movies

kerala home tv show and news

ഫാ: ചിറമ്മേല്‍ ചാടിയത് 15,000 അടി ഉയരത്തില്‍ നിന്ന്; ഇത് ലോക റെക്കോഡിലേയ്ക്ക്. (ചിത്രങ്ങള്‍).

Kerala tv show and news
ലണ്ടന്‍: ഫാ: ചിറമ്മേല്‍ ചാടിയത് 15,000 അടി ഉയരത്തില്‍ നിന്ന്. ബ്രിട്ടനിലെ വൃക്കരോഗികളെ സഹായിക്കുന്ന കിഡ്നിസ് ഫോര്‍ലൈഫ് എന്ന സന്നദ്ധ സംഘടനയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി ആകാശച്ചാട്ടം നടത്തിയാണ് ഫാ.ഡേവിഡ് ചിറമ്മേല്‍ മാധ്യമങ്ങല്‍ക്കിടയിലും യുകെയിലെ ജനങ്ങള്‍ക്കിടയിലും ചര്‍ച്ചയായത്. തന്റെ വൃക്കദാനം ചെയ്ത് ലോകത്താകെയുള്ള മലയാളികള്‍ക്ക് മുന്നില്‍ പങ്കുവയ്ക്കലിന്റെ ഉത്തമ മാതൃക സൃഷ്ടിച്ച ശ്രദ്ധേയനായ പുരോഹിതന്‍ ആണ് ഫാ.ഡേവിഡ് ചിറമ്മേല്‍. ഒരിക്കല്‍ക്കൂടി ഇദേഹം ലോകത്തിനുമുന്നില്‍ അത്ഭുതമാകുകയായിരുന്നു. യുകെയിലെ ലങ്കാസ്റ്ററില്‍ വ്യാഴാഴ്ച രാവിലെ പതിനയ്യായിരം അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു ഈ വൈദീ‍കന്‍. ഫീല്‍ഡില്‍നിന്നും 15,000 അടി ഉയരത്തില്‍ എത്തിയ ചെറുവിമാനത്തില്‍ നിന്നാണ് ഫാദര്‍ ആകാശച്ചാട്ടം നടത്തിയത്. ആദ്യ 30 സെക്കന്‍ഡിന് ശേഷമായിരുന്നു പാരച്യൂട്ട് നിവര്‍ന്നത്. 7 മിനിറ്റിനുശേഷം അദേഹം ലങ്കാസ്റ്റര്‍ ഫീല്‍ഡില്‍ ലാന്‍ഡ് ചെയ്തു. ഇതോടെ ഒരു ലോകറെക്കോഡും അദേഹം സ്വന്തമാക്കി. അവയവദാനം നടത്തിയ ഒരു പുരോഹിതന്‍ ഇതിന് മുന്‍പ് ലോകത്ത് ഇങ്ങനെയൊരു സാഹസിക ചാട്ടം നടത്തിയിട്ടില്ല. എന്നാണ് റിപ്പോര്‍ട്ട്. ഇതിന് സാക്ഷ്യം വഹിക്കാന്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതരും എത്തിയിരുന്നു. ഈ ആകാശച്ചാട്ടത്തില്‍ ധാരാളം പേര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും വൃക്ക ദാനം ചെയ്ത ഒരു വൈദീകന്‍ തന്നെ ഇതില്‍ പങ്കാളിയാകുന്നത് ആദ്യമാണ്.
                        പൂര്‍ണ ആരോഗ്യവാന്മാര്‍ക്കാണ് ഈ സാഹസിക ചാട്ടത്തിന് അനുമതി ലഭിക്കാറുള്ളത്. എന്നാല്‍ ഒരു വൃക്ക ദാനം ചെയ്തതിന് ശേഷവും താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും വൃക്കദാനത്തിന്റെ മഹത്വം ജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് താന്‍ ഈ സാഹസിക യജ്ഞത്തില്‍ പങ്കെടുത്തതെന്നും ഫാ.ഡേവിഡ് ചിറമേല്‍ വ്യക്തമാക്കി. പരിശീലകനോടൊപ്പമാണ് ഫാ: ചിറമ്മേല്‍ ചാടിയത്. രണ്ടു പാരച്യൂട്ടുകള്‍ ക്രമീകരിച്ചിരുന്നു. ഒന്നു പരാജയപ്പെട്ടാലും അടുത്തത് ഉപയോഗിക്കാനായിരുന്നു അത്. അവയവദാന സന്ദേശം ലോകം മുഴുവനും എത്തിക്കുന്നതിനു പുറമേ മാഞ്ചസ്റ്റര്‍ എം.ആര്‍.ഐ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കിഡ്നീസ് ഫോര്‍ ലൈഫ് പ്രസ്ഥാനത്തിന്റെ ഫണ്ട് ശേഖരണത്തില്‍ പങ്കെടുക്കാനുമായിരുന്നു അച്ചന്റെ ഈ സാഹസിക ചാട്ടം. 
{[['']]}

പോപ്പിനെ കാണാനെത്തിയ ബ്രിട്ടീഷ് രാജ്ഞി മഹായിടയന് സമ്മാനിച്ചത് വിലകൂടിയ വിസ്കി.

Kerala tv show and news
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയ ബ്രിട്ടീഷ് രാജ്ഞി മഹായിടയന് സമ്മാനിച്ചത് വിലയേറിയ ഒരു കുപ്പി സ്കോച്ച് വിസ്കി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ എസ്റ്റേറ്റില്‍ നിന്നുള്ള മധുരപലഹാരങ്ങള്‍ക്കൊപ്പമാണ് ബാല്‍മോറല്‍ വിസ്കിയും രാജ്ഞി സമ്മാനിച്ചത്. 20 മിനിറ്റോളം വൈകിയെത്തിയതിന് രാജ്ഞി പോപ്പിനോട് ക്ഷമാപണം നടത്തുകയുമുണ്ടായി. സെന്റ് മാര്‍ത്തയിലെ തന്റെ വാസസ്ഥലത്ത് രാജ്ഞിയെ സ്വീകരിക്കാനാണ് പോപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, രാജകുടുംബത്തോടൊപ്പമുള്ള അനുചരവൃന്ദത്തെയും അന്താരാഷ്ട്ര മാധ്യമസംഘത്തെയുമെല്ലാം ഉള്‍ക്കൊള്ളുന്നതിനായി കോണ്‍ഫറന്‍സ് ഹാളിലേയ്ക്ക് സ്വീകരണം മാറ്റുകയായിരുന്നു. പോപ്പിന്റെ സ്വിസ് ഗാര്‍ഡ് നല്‍കിയ സല്യൂട്ട് സ്വീകരിച്ചുകൊണ്ടാണ് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും പോപ്പിനെ കാണാനെത്തിയത്. 
                           17 മിനിറ്റോളം അടച്ചിട്ടമുറിയില്‍ ഇവര്‍ സംസാരിക്കുകയും ചെയ്തു. കറുത്ത ഔദ്യോഗിക വസ്ത്രത്തിനു പകരം തന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കിടെ ധരിച്ച നിറപ്പകിട്ടാര്‍ന്ന വസ്ത്രമാണ് രാജ്ഞി ഇക്കുറി ഉപയോഗിച്ചത്. രാജ്ഞിയുടെ സമ്മാനത്തിനു പകരമായി 8 മാസം പ്രായമുള്ള പേരക്കുട്ടി പ്രിന്‍സ് രാജകുമാരന് പോപ്പ് സമ്മാനം നല്‍കുകയുമുണ്ടായി. നീലക്കല്ലില്‍ തീര്‍ത്ത കുരിശിന്റെ രൂപമായിരുന്നു സമ്മാനം. കേംബ്രിഡ്ജിലെ റോയല്‍ ഹൈനസ് പ്രിന്‍സ് ജോര്‍ജ് രാജകുമാരന് പോപ്പ് ഫ്രാന്‍സീസിന്റെ സമ്മാനം എന്ന് അതില്‍ എഴുതിയിരുന്നു.
{[['']]}

വിശക്കുമ്പോള്‍ പാറയും ഇഷ്ടികയും ചെളിയും കഴിക്കുന്ന ഇന്ത്യക്കാരന്‍. (വീഡിയോ).


Kerala tv show and news

{[['']]}

ചിരിച് ചിരിച് ചിരിച് എന്റെ കണ്ണിൽ വെള്ളം വന്നു..

Kerala tv show and news
{[['']]}

SPEECHLESS! This dog has perfect pitch! It's AMAZING! SHARE with Friends and Family who LOVE pets!

Kerala tv show and news
{[['']]}

Dancing man gets shocked !!!!!!!!കറണ്ട് കമ്പിയിൽ കയറി ഡാൻസ് കളിച്ചാൽ ഇങ്ങനെ തന്നെ സംഭവിക്കും പേടി ഉള്ളവർ കാണരുത് .

Kerala tv show and news

{[['']]}

Aventador Crash - Moment of Impact!!!!! 3 കോടി വിലയുള്ള കാറിന് സംഭവിച്ച ഗതികേട് കാണു; നിങ്ങളും പറയും ‘അയ്യോ പാവം’ എന്ന് .(വീഡിയോ).

Kerala tv show and news
{[['']]}

Eccllent Technology!!!!!!!!ഇത് കണ്ടു തുടങ്ങിയാല്‍ നിങ്ങള്‍ കണ്ടുകൊണ്ടേ ഇരിക്കും .. ഇഷ്ടപെട്ടാല്‍ ഷെയര്‍ ചെയാന്‍ മറക്കരുത്

Kerala tv show and news
{[['']]}

Brazil's Little Missionary Girl !!!!! video ഈ എട്ടുവയസുകാരി സ്പര്‍ശിച്ചാല്‍ കാന്‍സറും എയ്ഡ്സും മാറും; രോഗശാന്തിക്കായി ജനപ്രവാഹം. (വീഡിയോ).

Kerala tv show and news

റിയോ ഡി ജനിറോ: ഈ എട്ടുവയസുകാരി സ്പര്‍ശിച്ചാല്‍ കാന്‍സറും എയ്ഡ്സും മാറും. എട്ടു വയസുകാരിയായ അലാനി സാന്റോസ് ആണ് മനുഷ്യ ദൈവങ്ങളുടെ തലമുറയിലെ ഏറ്റവും ഇളമുറക്കാരി. കാന്‍സറും എയ്ഡ്സും വരെ സ്പര്‍ശിച്ച് ഭേദപ്പെടുത്തുന്ന അലാനി ബ്രസീലിലെ സാന്‍ ഗോണ്‍സാലോസ് എന്ന ചേരിയിലെ പള്ളിയിലാണ് അത്ഭുതപ്രവര്‍ത്തികള്‍ നടത്തുന്നത്. റിയോ ഡി ജനെറോ നഗരത്തിന് തൊട്ടരുകിലായാണ് സാന്‍ ഗോണ്‍സാലോസ് എന്ന ചേരി. ഇവിടുത്തെ പള്ളിയിലേയ്ക്ക് അലാനിയുടെ സ്പര്‍ശനം കൊതിച്ച് രോഗശാന്തി തേടിയെത്തുന്നത് അനേകായിരങ്ങളാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി അലാനി ഇത് ചെയ്യുന്നുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസമാണ് അലാനിയുടെ രോഗശാന്തി ശുശ്രൂഷ. ആളുകള്‍ക്ക് സൌഖ്യം പകരുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും നിസ്സഹായരായ മനുഷ്യരെ ശുശ്രൂഷിക്കുന്നതിലൂടെ താന്‍ ദൈവത്തെ കാണാനാണ് ശ്രമിക്കുന്നതെന്നും ഈ പെണ്‍കുട്ടി പറയുന്നു. താന്‍ പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്നും അത്ഭുതങ്ങള്‍ നടത്തുന്നത് ദൈവമാണെന്നും അലാനി പറയുന്നു. പ്രാര്‍ത്ഥനയും പാട്ടുമൊക്കെ കഴിഞ്ഞാല്‍ സംഭാവന പിരിവുമുണ്ട്.
                          വര്‍ഷങ്ങളായി ഊന്നുവടിയുടെ സഹായത്തോടെ നടന്നിരുന്നവരെ സാധാരണ മനുഷ്യരെപ്പോലെ നടക്കാന്‍ പ്രാപ്തരാക്കുകയും ഏഴുവര്‍ഷത്തോളം എച്ച്.ഐ.വിക്ക് ചികിത്സതേടിയാളെ രോഗമുക്തനാക്കുകയും ചെയ്തെന്നൊക്കെയാണ് അലാനി പറയുന്നത്. പള്ളിയിലെ പാസ്റ്റര്‍ അലാനിയുടെ അച്ഛന്‍ അഡോറ്റോ സാന്റോസാണ്. കാര്‍ മോഷ്ടാവായിരുന്ന അഡാറ്റോ മാനസിക പരിവര്‍ത്തനം വന്ന് ദൈവത്തിങ്കലേയ്ക്ക് ഇറങ്ങുകയായിരുന്നു. തന്നിലൂടെ രോഗശാന്തി കിട്ടിയെന്ന് മറ്റുള്ളവരോട് പറയുന്നത് അച്ഛനാണെന്നും ലിറ്റില്‍ മിഷണറി എന്ന് വിളിക്കപ്പെടുന്ന അലാനി പറയുന്നു. രോഗശാന്തി വരുത്തുന്നു എന്നതൊഴിച്ചാല്‍ അലാനി സാധാരണകുട്ടിയാണെന്നും ഈ കഴിവ് മകള്‍ക്ക് കിട്ടിയ വരദാനമാണെന്നും അവളുടെ അച്ഛന്‍ പറയുന്നു. ദൈവമാണ് രോഗശാന്തി വരുത്തുന്നതെന്നും മകള്‍ ഒരു ഉപകരണമാണെന്നുമാണ് അയാളുടെ വാദം. വീഡിയോ കാണുക. 


{[['']]}

യേശുക്രിസ്തു തന്റെ അന്ത്യത്താഴ സമയത്ത് ഉപയോഗിച്ച പാനപാത്രം കണ്ടെത്തിയതായി

Kerala tv show and news
ലണ്ടന്‍: യേശുക്രിസ്തുവിന്റെ പാനപാത്രം കണ്ടെത്തിയതായി അവകാശവാദം. നോര്‍ത്ത് സ്പെയിന്‍ ലിയോണിലെ സാന്‍ ഇസ് ദോറെ ബസിലിക്കയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പാനപാത്രം ക്രിസ്തുവിന്റേതാണെന്ന് അവകാശപ്പെട്ട് രണ്ട് ചരിത്ര ഗവേഷകര്‍ രംഗത്ത് എത്തിയതോടെയാണ് ഈ പാനപാത്രം ലോകമെങ്ങും ചര്‍ച്ചയായിരിക്കുന്നത്. ആയിരത്തോളം വര്‍ഷമായി ഈ പാനപാത്രം മ്യൂസിയത്തില്‍ സൂക്ഷിച്ച് വരികയാണ്. 11 ആം നൂറ്റാണ്ടിലെ രാജ്ഞി യുറാക്കയുടെ ശേഖരത്തില്‍ നിന്നാണ് പാനപാത്രത്തെ തിരിച്ചറിഞ്ഞതെന്നും മൂന്നു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് അത്യന്തം നിര്‍ണ്ണായകമായ നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ടോറസ്, ജോസ് ഒര്‍ടിഗ ഡെല്‍ റിയോ എന്നി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 
           അറബി ഭാഷയില്‍ തയാറാക്കപ്പെട്ട രേഖയാണ് പാനപാത്രത്തിന്റെ ഇതുവരെയുള്ള ചരിത്രം വിശദീകരിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നത്. ജറുസലേം മുസ്ലിം സമുദായത്തിന്റെ പിടിയിലായപ്പോഴാണ് പാനപാത്രം അപ്രത്യക്ഷമായത്. പിന്നീട് മുസ്ലീം പോരാളികള്‍ പാനപാത്രം ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് സമ്മാനിക്കുകയായിരുന്നു. ഈജിപ്തിലെ ഭരണാധികാരികളാണ് പാനപാത്രത്തില്‍ സ്വര്‍ണവും മരതകവും ചേര്‍ത്ത് അലങ്കരിച്ചത്. ബിസി 200 നും 100 നും മധ്യേയാണ് പാനപാത്രം നിര്‍മ്മിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍ പാനപാത്രത്തെക്കുറിച്ച് എതിര്‍വാദഗതികളും സജീവമാണ്. ക്രിസ്തുവിന്റെ കാലശേഷം  ശിഷ്യനായിരുന്ന പത്രോസ് ആണ് ഈ പാനപാത്രം സൂക്ഷിച്ചിരുന്നതെന്ന് ഇവര്‍ പറയുന്നു. 
       പിന്നീട് പത്രോസ് ശ്ലീഹായോടൊപ്പം പാനപാത്രവും റോമിലെത്തി. തുടര്‍ന്ന് മാര്‍പാപ്പയുടെ ശേഖരത്തിന്റെ ഭാഗമായി 17 ആം നൂറ്റാണ്ടിലാണ് പാനപാത്രം അലങ്കരിച്ചതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ലിയോണ്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായ ടോറസ് ഈ വാദത്തെ ഖണ്ഡിക്കുകയാണ് ഉണ്ടായത്. 1050-ല്‍ പാനപാത്രം സ്പെയിനിലെ ഫെര്‍നാന്‍ഡോ ഒന്നാമന്റെ പക്കലെത്തി. പിന്നീട് ബസിലിക്കയിലേയ്ക്ക് മാറുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.


{[['']]}

രോമാഞ്ചം വരുന്നൂ........ വിശ്വസിച്ചാലും ഇല്ലെങ്കിലും ,

{[['']]}

ഇന്ത്യന്‍ കാറിനോടണോ അവരുടെ കളി ..............ലോകത്തെ മികച്ച ടാക്സി












Kerala tv show and newsഇന്ത്യന്‍ കാറിനോടണോ അവരുടെ കളി ..............
ലോകത്തെ മികച്ച ടാക്സി കാറുകള് നടന്ന മത്സരത്തില് നമ്മുടെ സ്വന്തം കാറായ അംബാസിഡേർ കാറ്‌ തീ പാറുന്ന പോരാട്ടത്തിലൂടെ ജയിച്ചു ഒന്നാമതെത്തി , 
കാണുക ആ മിന്നും പോരാട്ടം...
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger