{[['']]}
Kerala tv show and news
2000 രൂപയ്‌ക്ക് 22 കാരിയെ വില്‍പ്പനയ്‌ക്ക് വെച്ചു
കൊല്‍ക്കത്ത: 'വിറ്റു കളഞ്ഞേക്ക്' പരസ്യവാചകവുമായി സാമൂഹ്യ സൈറ്റുകളില്‍ സജീവമായിട്ടുള്ള ക്‌ളാസ്സിഫൈഡ്‌സിലെ പ്രമുഖരായ ഒരു ഓണ്‍ലൈന്‍ സ്‌ഥാപനം പെണ്‍കുട്ടിയെ വില്‍ക്കാനുണ്ട് എന്ന പരസ്യത്തിന്റെ പേരില്‍ പിടിച്ചത് പുലിവാല്‍. ക്‌ളാസ്സിഫൈഡ്‌സില്‍ പെണ്‍വാണിഭത്തിന് സമാനമായ പരസ്യം നല്‍കിയതിലൂടെയാണ് പരസ്യത്തിന്റെ അടുത്ത തലമുറയിലെ ഏറ്റവും പുതിയ സങ്കേതമെന്ന വിശേഷണമുള്ള ഓണ്‍ലൈന്‍ സ്‌ഥാപനം കുടുക്കില്‍ പെട്ടത്.
ഒക്‌ടോര്‍ 26 ന് സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പരസ്യമായിരുന്നു ആള്‍ക്കാരെ ഞെട്ടിച്ചത്. സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം നല്‍കിയിട്ട് 2000 രൂപയ്‌ക്ക് സ്വന്തമാക്കാം എന്ന രീതിയില്‍ പരസ്യവും നല്‌കി. '22 കാരി - കൊല്‍ക്കത്ത' എന്ന തലക്കെട്ടിലാണ് പരസ്യം. ''ഞാന്‍ സൗമന്‍ ബാറൂയി ഈ പെണ്‍കുട്ടിയുടെ ഏജന്റ് . പെണ്‍കുട്ടിയെ താല്‍പര്യമുണ്ടെങ്കില്‍ ഈ നമ്പരില്‍ ബന്ധപ്പെടുക. വ്യാജ കോളുകള്‍ നടത്തരുത്'' എന്ന പരസ്യവാചകത്തിനൊപ്പം ഫോണ്‍നമ്പരും നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വഴി എന്തും കൈമാറ്റം നടത്താന്‍ ഇടം നല്‍കുന്ന സൈറ്റിനെ ഉപയോഗിച്ച് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതോ വിരുതന്‍മാര്‍ ഒപ്പിച്ച പണിയായിരുന്നു ഇത്.
പ്രസിദ്ധീകരിച്ചിരുന്ന നമ്പരില്‍ വിളിച്ചു ചോദിച്ചപ്പോള്‍ നമ്പരിന്റെ ഉടമസ്‌ഥന്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്ന ദേശീയ മാധ്യമം പറയുന്നത്. അതേസമയം പെണ്‍കുട്ടിയെ ആവശ്യപ്പെട്ടല്ല വിളിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ നമ്പരിന്റെ ഉടമ ഏജന്റാണോ എന്നറിയാനാണ് വിളിച്ചതെന്നും വ്യക്‌തമാക്കിയപ്പോള്‍. കഴിഞ്ഞ ഞായറാഴ്‌ച മുതല്‍ ഇത്തരം അനേകം വിളികളാണ് വരുന്നതെന്നും തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നുമായിരുന്നു മറുപടി.
തന്നെ ആരോ കബളിപ്പിക്കാന്‍ ചെയ്‌ത വേലയാണെന്നും ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്‌തതിന്റെ പേരില്‍ ബിജ്‌പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് മാധ്യമത്തിന്റെ അന്വേഷണം ഓണ്‍ലൈന്‍ സൈറ്റിനെ തേടിയെത്തിയപ്പോള്‍ എവിടെ നിന്നാണ് ഇത് വന്നതെന്ന അറിയില്ലെന്നായിരുന്നു അവരുടേയും മറുപടി. വിവരം അറിഞ്ഞതിന് തൊട്ടു പിന്നാലെ പരസ്യം സൈറ്റില്‍ നിന്നും മാറ്റിയതായും അവര്‍ പറഞ്ഞു.
- See more at: http://www.mangalam.com/latest-news/112231#sthash.F7ixLIju.dpuf
Post a Comment