{[['']]}
Kerala tv show and news
ലണ്ടന്‍: ആനമെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ലല്ലോ. വിപണി മല്‍സരം കടുത്തതോടെ ഇലക്‌ട്രോണിക്‌സ് രംഗത്ത് നിറം അല്‍പം മങ്ങിയിട്ടുണ്ടെന്നത് വാസ്‌തവമാണ്. എന്നാലും സോണി സോണി തന്നെയാണല്ലോ. ഈ തിരിച്ചറിവാണ് ആന്‍ഡ്രോയ്‌ഡ് ടാബ്ലറ്റുകളുടെ മല്‍സരത്തിനിടയില്‍ പുതുമയുള്ള ഉപകരണവുമായി മാര്‍ക്കറ്റിലേക്ക് തിരിച്ചുവരാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്.
ലോകത്ത് ഇന്നേവരെ ഇറങ്ങിയിട്ടുള്ള 10 ഇഞ്ച് ടാബ്ലറ്റുകളുടെ നിരയില്‍ ഏറ്റവും കനം കുറഞ്ഞതും ലാളിത്യമാര്‍ന്നതുമായ ഉപകരണം. ഗോദയില്‍ ഇറക്കാന്‍ പോകുന്ന ഒട്ടേറെ സവിശേഷതകള്‍ ഒളിഞ്ഞിരിക്കുന്ന സോണി 'എക്‌സ്പീരിയ ടാബ്ലറ്റ് ഇസഡി'നെ ഇങ്ങനെ വേണം പറയാന്‍. കാഴ്‌ചയിലും ഭംഗിയിലും മെച്ചപ്പെട്ട ഡിസൈന്‍ ഒരുക്കിയിരിക്കുന്ന പുതിയ ടാബ്ലറ്റില്‍ എക്‌സ്പീരിയ ഇസഡ് സ്‌മാര്‍ട്ട് ഫോണിന്റെ ഉപകരണങ്ങളൊക്കെ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഫ്രെയിമില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്‌ളാസ്സ് ഫൈബര്‍ കോംബിനേഷന്‍, അത്യാധുനിക സവിശേഷതകളെല്ലാം അന്തര്‍ലീനമായിരിക്കുന്ന ആന്‍ഡ്രോയ്‌ഡ് 4.1.2 ജല്ലി ബീന്റെ അത്യാധുനിക വെര്‍ഷന്‍ എന്നിവയെല്ലാം ഈ വിഭാഗത്തിലെ സ്‌മാര്‍ട്ട്‌ഫോണില്‍ ഉപയോഗിച്ചവ തന്നെ. ഇതിന് പുറമേ 6.9 എംഎം കനവും 495 ഗ്രാം ഭാരവും വരുന്ന ഈ ടാബ്ലറ്റ് 8 ഇഞ്ച് ഐപാഡ് മിനിയേക്കാള്‍ കനം കുറഞ്ഞതാണെന്നാണ് അവകാശ വാദം. 2.2 മെഗാപിക്‌സല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറയും 8.1 മെഗാ പിക്‌സല്‍ എക്‌സ്മോര്‍ ആര്‍ റീയര്‍ ഫേസിംഗ് ക്യാമറയും ടാബ്ലറ്റിലുണ്ട്.
ഇനി വെള്ളത്തില്‍ പോയാലോ എന്ന പേടിക്കും പരിഹാരമുണ്ട്. എക്‌സ്പീരിയ ഇസഡ് സ്‌മാര്‍ട്‌ഫോണ്‍ പോലെ തന്നെ എക്‌സ്പീരിയ ടാബ്ലറ്റ് ഇസഡും വെള്ളമോ പൊടിയോ കയറാതെ സംരക്ഷിക്കുന്ന വിധത്തിലാണ് ഡിസൈനിംഗ്. വെള്ളത്തില്‍ ഒരു മീറ്റര്‍ ആഴത്തില്‍ വീണാലും അരമണിക്കൂര്‍ വെള്ളത്തില്‍ കിടന്നാലും ഒന്നും സംഭവിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്‌തമാക്കുന്നു.
Post a Comment