{[['']]}
Kerala tv show and newsലോകത്തുടനീളമായി പീഡനക്കാരുടെ എണ്ണം കൂടിയതാകാം ബലാത്സംഗ പ്രതിരോധ അടിവസ്‌ത്രങ്ങളുടെ ഒരു വലിയ നിര തന്നെ ഇപ്പോഴൂണ്ട്. ഈ പട്ടികയിലേക്ക് ഏറ്റവും പുതിയതായി എത്തിയിട്ടുള്ളത് 'എ ആര്‍ (ആന്റി റേപ്പ്) വേര്‍' എന്ന പേരിലുള്ള വസ്‌ത്രമാണ്. സ്‌ത്രീകളുടെ ഭയത്തെ ചൂഷണം ചെയ്യുന്ന ഉപകരണമെന്ന് വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും സംഗതിക്ക് വലിയ ശ്രദ്ധയാണ് കൈവന്നിരിക്കുന്നത്.
ധരിക്കുന്നവര്‍ക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും എന്ന പരസ്യ വാചകത്തിലൂടെ എത്തുന്ന ഈ വസ്‌ത്രത്തിന് ന്യൂയോര്‍ക്കില്‍ നിന്നുള്ള റൂത്ത്, യുവല്‍ എന്നിവരാണ് പിന്നില്‍. തങ്ങളുടെ ഈ വമ്പന്‍ ആശയത്തിന് സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ട് ഇരുവരും ഉല്‍പ്പന്നം പ്രചരിപ്പിക്കുന്ന ക്രൗഡ്‌ഫണ്ടിംഗ് വെബ്‌സൈറ്റായ ഇന്‍ഡിഗോഗോ ഡോട്ട് കോമില്‍ എത്തിയിട്ടുണ്ട്. തുടയ്‌ക്കും അരയ്‌ക്കും ചുറ്റുമായി കോംബിനേഷന്‍ ലോക്കുകളോട് കൂടിയ, കാലുകള്‍ ചേരുന്നിടത്ത് ലോഹക്കൂട് പോലെ പ്രതിരോധ സംവിധാനം വരുന്ന ഈ അടിവസ്‌ത്രം സ്‌ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
പീഡനത്തിന്റെ ഒരേയൊരു ഉത്തരവാദി പീഡകന്‍ തന്നെയാണ്. എന്നാല്‍ ഈ അടിവസ്‌ത്രം ധരിക്കുമ്പോള്‍ സ്‌ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാകുന്നെന്നും ഏതു സാഹചര്യത്തില്‍ ആയിരുന്നാല്‍ പോലൂം ഒരു തരത്തിലും ഈ വസ്‌ത്രങ്ങള്‍ അഴിഞ്ഞു പോകില്ലെന്ന് ഇരുവരും പറയുന്നു. ഇന്‍ഡിഗോഗോയിലൂടെ ഇതിനായി ഇതുവരെ 35,000 ഡോളറുകള്‍ സമ്പാദിക്കാന്‍ എആര്‍ വേറിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ 50,000 ഡോളറാണ് ഇതിന് നിര്‍മ്മാതാക്കള്‍ ഇട്ടിട്ടുളള നിര്‍മ്മാണ ബഡ്‌ജറ്റ്.
Post a Comment