Posted by Unknown
Posted on Thursday, December 05, 2013
with No comments
Face book news,
FUNNY,
{[['
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vMEScmz0DsoOPU9NzTSitunWr4uIuxBpCw6ElhRySPt6QqOv3h3nJWRLukN2-xKq96__f0_uxZtya8tU8BrO6dlWJhojyXn3KD=s0-d)
']]}
. വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരിക്കണമെന്നകാര്യം നിര്‍ബ്ബന്ധമാണെന്നും
രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന കാമസൂത്ര ത്രിഡിയിലൂടെ വന്‍ തരംഗമുണ്ടാക്കാനൊരുങ്ങുകയാണ് ബോളിവുഡ് ചൂടന്‍ താരം ഷെര്‍ളിന്‍ ചോപ്ര. ചിത്രത്തിന്റെ ചിത്രീകരണസമയത്തെല്ലാം പലതരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് ഷെര്‍ളിന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇ്‌പ്പോഴിതാ ജീവിതത്തിന്റെ കാര്യത്തില്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തി ഏവരെയും അമ്പരപ്പിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹം, ലൈംഗികത തുടങ്ങിയ കാര്യങ്ങളില്‍ ഷെര്‍ലിന്‍ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. വിവാഹത്തിന് മുമ്പ്
ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരിക്കണമെന്നകാര്യം നിര്‍ബ്ബന്ധമാണെന്നും ലിവ് ഇന്‍ ബന്ധം വിവാഹം പോലെതന്നെ പവിത്രമാണെന്നും ഷെര്‍ലിന്‍ പറയുന്നു. വിവാഹബന്ധത്തിലെ സ്‌നേഹവും ആത്മാര്‍ത്ഥതയും ചാരിത്ര്യശുദ്ധിയുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും അത് പങ്കാളികള്‍ക്കിടയിലുള്ള ആത്മാര്‍ത്ഥമായ സുഹൃദ്ബന്ധമായിക്കൂടി ബന്ധപ്പെട്ടതാണെന്നും ഷെര്‍ലിന്‍ പറയുന്നു. വഞ്ചിയ്ക്കുന്ന പങ്കാളിയ്ക്ക് മാപ്പുകൊടുക്കുമോയെന്ന ചോദ്യത്തിന് ഏതൊരാളും രണ്ടാമതൊരു ചാന്‍സ് അര്‍ഹിക്കുന്നുണ്ടെന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്. തന്റെ പങ്കാളി താനാരാണെന്നകാര്യം വ്യക്തമായി മനസിലാക്കുന്നയാളും അതിനെ അംഗീകരിക്കാന്‍ മടിയില്ലാത്തയാളുമായിരിക്കണമെന്നും ഷെര്‍ളിന്‍ പറയുന്നു. ഇതുവരെ ഒരു പുരുഷന് വേണ്ടി ചെയ്ത ഏറ്റവും നല്ലകാര്യമെന്താണെന്ന ചോദ്യത്തിന് ഇനിയും അത്തരമൊരു കാര്യം ചെയ്തിട്ടില്ലെന്നാണ് താരം മറുപടി നല്‍കിയത്. കാമസൂത്രയിലെ രംഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യം വന്നപ്പോള്‍ യഥാര്‍ത്ഥ ലൈംഗികതയെന്നത് റോക്കറ്റ് സയന്‍സ് അല്ലെന്നും മികച്ച പങ്കാളിയും സ്‌നേഹവും ഉള്ളേടത്തേ നല്ല ലൈംഗികതയുണ്ടാകൂയെന്നുമാണ് ഷെര്‍ലിന്‍ ഉത്തരം നല്‍കിയത്.
Post a Comment