Movie :

kerala home tv show and news

Home » , » FAMILY LIFE PROBLEMS ജീവിതശൈലി പ്രശ്‌നങ്ങള്‍

FAMILY LIFE PROBLEMS ജീവിതശൈലി പ്രശ്‌നങ്ങള്‍

{[['']]}

FAMILY HEALTH

mangalam malayalam online newspaper

Kerala tv show and news




കുടുംബം എന്ന സങ്കല്‌പം സമ്പൂര്‍ണമാകുന്നത്‌ കുഞ്ഞിന്റെ കടന്നുവരവോടെയാണ്‌. മാതൃത്വത്തിന്റെ പൂര്‍ണതപോലെതന്നെ പുരുഷത്വവും സഫലമാകുന്നതു അച്‌ഛനാകുന്നതോടെയാണ്‌. ഈ സ്വപ്‌നങ്ങള്‍ തകിടം മറിക്കുന്നതില്‍ ആധുനിക ജീവിതരീതിയുടെ സ്വാധീനം വലുതാണ്‌.
വന്ധ്യത സ്‌ത്രീയുടെമേല്‍ മാത്രം ആരോപിച്ചിരുന്ന കാലം കഴിഞ്ഞു. പുരുഷന്മാരിലും വന്ധ്യത വര്‍ധിച്ചുവരുന്നതായാണ്‌ കണക്കുകള്‍ നല്‍കുന്ന സൂചന. പരിഷ്‌കൃത ജീവിതശൈലിയിലെ പല മാറ്റങ്ങളും വന്ധ്യതയ്‌ക്കു കാരണമാകുന്നു. ജീവിതവേഗം കൂടിയതോടെ ശരിയായ ലൈംഗികതയ്‌ക്കുപോലും സമയം തികയാത്ത അവസ്‌ഥ. ദിനംപ്രതി മാറിമറിഞ്ഞുക്കൊണ്ടിരിക്കുന്ന പുത്തന്‍ ജീവിതശൈലി പ്രത്യുല്‍പാദനത്തെപ്പോലും ബാധിച്ചു കഴിഞ്ഞിരിക്കുന്നു. കുടുംബം എന്ന സങ്കല്‌പം സമ്പൂര്‍ണമാകുന്നത്‌ കുഞ്ഞിന്റെ കടന്നുവരവോടെയാണ്‌.
മാതൃത്വത്തിന്റെ പൂര്‍ണതപോലെതന്നെ പുരുഷത്വവും സഫലമാകുന്നതു അച്‌ഛനാകുന്നതോടെയാണ്‌. ഈ സ്വപ്‌നങ്ങള്‍ തകിടം മറിക്കുന്നതില്‍ ആധുനിക ജീവിതരീതിയുടെ സ്വാധീനം വലുതാണ്‌.

മാനസിക പ്രശ്‌നങ്ങള്‍

കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍പോലും കഴിയാത്ത തിരക്കിന്റെ ലോകത്താണ്‌ മിക്കവരുടെയും ജീവിതം. ഇത്‌ കടുത്ത മാനസിക സമ്മര്‍ദങ്ങളിലേക്കും പിരിമുറുക്കങ്ങളിലേക്കും തള്ളിവിടാം. ഇത്‌ പല രീതിയില്‍ വന്ധ്യതയ്‌ക്കു കാരണമായിത്തീരുന്നു. വന്ധ്യതാപ്രശ്‌നം അനുഭവിക്കുന്ന വലിയൊരു ശതമാനം പുരുഷന്മാരില്‍ മാനസികസമ്മര്‍ദങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. ബീജസംഖ്യയുടെ ചലനശേഷിയിലുള്ള കുറവായിട്ടായിരിക്കും ഇത്‌ പ്രകടമാകുന്നത്‌.
ഉത്‌കണ്‌ഠയും പിരിമുറുക്കവും ലൈംഗിക പ്രശ്‌നങ്ങളുടെ അടിസ്‌ഥാന കാരണങ്ങളാകുമ്പോള്‍ ശരിയായ ലൈംഗികബന്ധം സാധ്യമാകാതെവരികയോ ലൈംഗികബന്ധം വേദനാജനകമാകുകയോ ചെയ്യുന്നു. ശാരീരികമായി തകരാറുകള്‍ ഇല്ലെങ്കിലും വന്ധ്യത ഉണ്ടാകുന്നതിനുള്ള കാരണവും ഇതുതന്നെ.
ഇവരില്‍ വന്ധ്യതാ ചികിത്സയുടെ ആദ്യ ഘട്ടമെന്നു പറയുന്നത്‌ പരസ്‌പരം മനസിലാക്കി ഉത്‌കണ്‌ഠ അകറ്റി ശരിയായ രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ്‌. പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കി പരസ്‌പര ധാരണയോടെ പരിഹരിക്കാന്‍ ശ്രമിക്കുകയെന്നതാണ്‌ വന്ധ്യത ഒഴിവാക്കാനുള്ള മാര്‍ഗം.

ബൈക്ക്‌ യാത്ര

പുരുഷന്മാര്‍ക്ക്‌ ബൈക്ക്‌ ഒഴിവാക്കിയുള്ള യാത്രയെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയാതായിരിക്കുന്നു. എന്നാല്‍ പതിവായുള്ള ബൈക്ക്‌ യാത്രയും വന്ധ്യതയ്‌ക്കു കാരണമാകാം. പുരുഷന്റെ പ്രത്യുത്‌പാദന അവയവങ്ങളില്‍ പ്രധാനം വൃഷ്‌ണങ്ങളാണ്‌. ചെറിയ കാരണങ്ങള്‍കൊണ്ടുപോലും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കത്തക്കത്ര ലോലമാണീ അവയവം. അതിനാല്‍തന്നെ ബൈക്കിലിരിക്കുമ്പോള്‍ നിരന്തരം ഉണ്ടാകുന്ന ഉരസലും സീറ്റ്‌ ചൂടാകുന്നതും വൃഷ്‌ണത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. തുടര്‍ച്ചയായിരുന്ന്‌ ബൈക്ക്‌ യാത്ര ചെയ്യാതിരിക്കുക, സീറ്റ്‌ ചൂടാകാതെ നോക്കുന്നതും നല്ലതാണ്‌.

ആഹാരരീതി

ഫാസ്‌റ്റ് ഫുഡ്‌ സംസ്‌കാരവും കൃത്രിമ ഭക്ഷണത്തോടുള്ള ഇഷ്‌ടക്കൂടുതലും പ്രത്യുല്‍പാദന വ്യവസ്‌ഥയെത്തന്നെ തകരാറിലാക്കാം. വറുത്തുപൊരിച്ച വിഭവങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയതോടെയാണ്‌ വന്ധ്യതനിരയ്‌ക്കു കൂടിത്തുടങ്ങിയത്‌.
ഇന്ന്‌ വിപണിയില്‍ ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോള്‍പോലും ഏറെ ശ്രദ്ധിക്കണം. ഇതില്‍ അടങ്ങിയിരിക്കുന്ന കീടനാശിനികള്‍ ബീജത്തിന്റെ രൂപഗുണങ്ങള്‍ ഇല്ലാതാക്കുകയും വന്ധ്യതയ്‌ക്കു കാരണമാകുകയും ചെയ്യുന്നു.
പഴങ്ങളും പച്ചക്കറികളും ഉപ്പോ നാരങ്ങാനീരോ ചേര്‍ത്ത വെള്ളത്തില്‍ കുറച്ചുസമയമിട്ട്‌ നന്നായി കഴുകി ഉപയോഗിക്കുക. നാടന്‍ പച്ചക്കറികളും ഇലവര്‍ഗങ്ങളും കൂടുതലായി കഴിക്കുക. പറമ്പില്‍നിന്നു കിട്ടുന്ന വിഭവങ്ങള്‍കൊണ്ട്‌ സമ്പന്നമായ നമ്മുടെ പരമ്പരാഗത ഭക്ഷണരീതി പരമാവധി പിന്‍തുടരാന്‍ ശ്രമിക്കണം.

മൊബൈല്‍ ഫോണും ലാപ്‌ടോപ്‌ ഉപയോഗവും

മണിക്കൂറുകളോളം ലാപ്‌ടോപ്‌ മടിയില്‍വച്ച്‌ ഉപയോഗിക്കുകയും പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ ജാഗ്രതെ. മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ്‌ എന്നിവയില്‍നിന്നുള്ള റേഡിയേഷന്‍ വന്ധ്യതയ്‌ക്കു കാരണമാകാമെന്ന്‌ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
പതിവായി ലാപ്‌ടോപ്‌ ഉപയോഗിക്കുമ്പോള്‍ ബീജത്തിന്റെ ഗുണം വളരെയധികം കുറയുന്നതായി കണ്ടുവരുന്നു. ലാപ്‌ടോപ്‌ മടിയില്‍വച്ച്‌ ഉപയോഗിക്കുമ്പോള്‍ റേഡിയേഷന്‍ വൃഷ്‌ണങ്ങളില്‍ ഏല്‍ക്കുന്നതാണ്‌ കാരണം. പാഡ്‌ മടിയില്‍വച്ച്‌ ലാപ്‌ടോപ്പ്‌ ഉപയോഗിക്കുന്നതിലൂടെ ഇത്‌ തടയാന്‍ കഴിയും മൊബൈല്‍ ഫോണ്‍ പാന്റ്‌സിന്റെ പോക്കറ്റിലോ അരയില്‍ ബെല്‍റ്റിനോടു ചേര്‍ത്തോ സൂക്ഷിക്കുന്നതും വന്ധ്യതയ്‌ക്കു കാരണമാകാം.

ലഹരിവസ്‌തുക്കളുടെ ഉപയോഗം

പുകവലിയും മദ്യപാനവും വരുത്തി വയ്‌ക്കുന്ന വിനകളെക്കുറിച്ച്‌ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്‌. എങ്കിലും ഈ ദുശീലങ്ങള്‍ ഒഴിവാക്കാനാണ്‌ പ്രയാസം. വന്ധ്യതയ്‌ക്കു കാരണമാകുന്ന പ്രശ്‌നങ്ങളില്‍ മദ്യപാനവും പുകവലിയും ഒട്ടും പുറകിലല്ല. പുകവലിക്കുന്നവരില്‍ ഗുണമേന്മയുള്ള ബീജത്തിന്റെ അളവ്‌ വളരെക്കുറവായിരിക്കും. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന രാസവസ്‌തു ബീജാണുക്കളുടെ ചലനശേഷി കുറയ്‌ക്കാം. രക്‌തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യവും ബീജത്തിന്റെ പ്രവര്‍ത്തനങ്ങളെ ആഴത്തില്‍ ബാധിക്കാം. അതിനാല്‍തന്നെ വന്ധ്യത സംശയിക്കുന്നവര്‍ മദ്യപാനവും പുകവലിയും പൂര്‍ണമായും ഉപേക്ഷിക്കണം.

ഇറുകിയ വസ്‌ത്രങ്ങള്‍

ശരീരവുമായി ഇറുകി ചേര്‍ന്നു കിടക്കുന്ന ജീന്‍സിനോടാണ്‌ യുവതലമുറയ്‌ക്കു കൂടുതല്‍ പ്രിയം. ഇത്‌ വിയര്‍പ്പു തങ്ങിനിന്നു അണുബാധയ്‌ക്കു കാരണമാകുന്നതിനൊപ്പം പ്രത്യുല്‍പാദനത്തിനും തടസമാകാം. വൃഷണങ്ങള്‍ ശരീരത്തിനു പുറത്ത്‌ പ്രത്യേക സഞ്ചിയില്‍ സൂക്ഷിക്കുന്നതുതന്നെ ചൂടില്‍നിന്നു സംരക്ഷിക്കാന്‍ വേണ്ടിയാണ്‌. എന്നാല്‍ ചൂടുകൂടുമ്പോള്‍ വൃഷണങ്ങളുടെ പ്രവര്‍ത്തനം കുറയുകയും തത്‌ഫലമായി ബീജസംഖ്യയില്‍ കുറവുവരുകയും ചെയ്യുന്നു.
ശരീരത്തിലെ ഊഷ്‌മാവിന്റെ തോതനുസരിച്ച്‌ സ്വയം പ്രവര്‍ത്തിക്കാനുള്ള ശേഷി വൃഷ്‌ണങ്ങള്‍ക്കുണ്ട്‌. ഇറുകിയ അടിവസ്‌ത്രങ്ങള്‍ ധരിക്കുമ്പോള്‍ വൃഷ്‌ണം ശരീരത്തോട്‌ കൂടുതല്‍ ഒട്ടിചേര്‍ന്നിരിക്കുന്നതിനാല്‍ ചൂട്‌ കൂടുതലായിരിക്കും. അതിനാല്‍ ശരീരത്തോട്‌ ഇറുകി ചേര്‍ന്നു കിടക്കുന്ന വസ്‌ത്രങ്ങള്‍ പരമാവധി ഒഴിവാക്കി അയവുള്ള വസ്‌ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കണം. ആണ്‍കുട്ടികളില്‍ ഇത്തരം കാര്യങ്ങള്‍ ചെറുപ്പം മുതല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക.

ചൂടുകൂടിയ സാഹചര്യങ്ങള്‍

ചൂടുകൂടിയ സാഹചര്യങ്ങളില്‍ പണിയെടുക്കേണ്ടി വരുന്നവര്‍ക്കും വന്ധ്യതാ പ്രശ്‌നങ്ങള്‍ കൂടുതലാണ്‌. സ്‌ഥിരമായി അടുപ്പിനടുത്ത്‌ നില്‍ക്കേണ്ടിവരുന്ന ഹോട്ടല്‍ ജീവനക്കാര്‍, സിറാമിക്‌ വ്യവസായങ്ങള്‍, ഫാക്‌ടറികളിലെ ചൂട്‌കൂടിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം ഈ പ്രശ്‌നം ഉണ്ടാകാം.
ഗള്‍ഫ്‌ രാജ്യങ്ങളിലെ കടുത്ത ചൂടില്‍ ജോലിചെയ്യുന്ന പുരുഷന്മാരില്‍ ബീജസംഖ്യയിലും ചലനശേഷിയിലും അത്‌ പ്രതിഫലിക്കുന്നു. നാട്ടിലെത്തുന്ന സമയത്തുമാത്രം ദാമ്പത്യം ആസ്വദിക്കുന്നവരാണ്‌ ഗള്‍ഫില്‍ ജോലിചെയ്യുന്ന മിക്കവരും. ഈ കുറഞ്ഞ കാലയളവില്‍ ശരിയായ സമയത്ത്‌ ലൈംഗികബന്ധം നടക്കണമെന്നുമില്ല.

നല്ല ലൈംഗികത

ജോലിയുടെ തിരക്കും ക്ഷീണവുംമൂലം പലര്‍ക്കും ലൈംഗികബന്ധം ശരിയായ രീതിയില്‍ നടക്കാതെ വന്നേക്കാം. പങ്കാളികള്‍ തമ്മില്‍ ശരിയായ രീതിയില്‍ ബന്ധപ്പെടുന്നില്ലെങ്കില്‍ പലപ്പോഴും വന്ധ്യതയായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അതിനാല്‍ കൃത്യമായ ലൈംഗിക വിജ്‌ഞാനം അത്യന്താപേക്ഷിതമാണ്‌.

-  

Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger