{[['']]}
സൂറിച്ച്: 2013 ലെ ഫുട്ബോള്‍ രാജാവ് റൊണാള്‍ഡോ തന്നെ. 2013 ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബലണ്‍ ഡി ഓര്‍ പുരസ്ക്കാര വിജയിയെ പ്രഖ്യാപിച്ചു. മെസിയേയും റിബറിയയും പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരസ്ക്കാരം സ്വന്തമാക്കി. ഇതിനു മുന്‍പ് 2008 ലാണ് റൊണാള്‍ഡോയ്ക്ക് ലോക ഫുട്ബോള്‍ പുരസ്ക്കാരം ലഭിച്ചത്.
ഫിഫാ ആസ്ഥാനമായ സൂറിച്ചില്‍ വെച്ചാണ് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്ക്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഫുട്ബോള്‍ പരിശീലകരും ഫിഫയില്‍ അംഗത്വമുള്ള 209 രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകരും ചേര്‍ന്നാണ് ബാലെന്‍ ഡി ഓര്‍ പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
Post a Comment