{[['']]}
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് വിസിറ്റിംഗ് വിസ സ്ഥിര താമസ വിസയാക്കി മാറ്റം. സൗദി പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍-ഹുസൈനാണ് ഇക്കാര്യമറിയിച്ചത്. വിസിറ്റിങ് വിസ പെര്‍മനെന്റ് റെസിഡന്‍സി വിസയാക്കാന്‍ കഴിയും. എന്നാല്‍ ആദ്യം ആഭ്യന്തര മന്ത്രാലയം അപേക്ഷ അംഗീകരിച്ചാലേ വിസ നല്‍കൂ. പ്രത്യേക സാഹചര്യത്തിലായിരിക്കും ഇങ്ങനെ സ്ഥിര വിസ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കാം. ഇതിനായിനായി ഇമ്മിഗ്രേഷന്‍ കൗണ്ടറുകളിലേക്ക് വരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ പ്രവാസികളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും വിസിറ്റിങ് വിസയാണ് സൗദിയില്‍ കൂടുതലായും അനുവദിക്കുന്നത്.
Post a Comment