Movie :
Recent Movies

kerala home tv show and news

Oru Penninte Kadha 29-11-2013,29 November 2013

ThumbnailKerala tv show and news

{[['']]}

'ഇത്രയും ശത്രുക്കളുണ്ടെന്ന്‌ ഇപ്പോഴാണ്‌ മനസിലായത്‌'- ദിലീപ്‌


ഇത്രയും ശത്രുക്കളുണ്ടെന്ന്‌ ഇപ്പോഴാണ്‌ മനസിലായത്‌'- ദിലീപ്‌











Kerala tv show and newsവിവാദങ്ങളുടെ കുരുക്ഷേത്രഭൂമിയില്‍ സൂപ്പര്‍താരം ദിലീപ്‌ തലയുയര്‍ത്തി നില്‍ക്കുന്നു. ഓരോ ദിവസവും പിറവിയെടുക്കുന്ന ആരോപണങ്ങളോരോന്നും ഡമോക്ലസിന്റെ വാളുപോലെ ദിലീപിന്റെ തലയ്‌ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്നു. മലയാള ചലച്ചിത്രവേദിയുടെ ചരിത്രത്തില്‍ അപൂര്‍വ്വമായി ഉരുണ്ടുകൂടിയ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ്‌ ദിലീപ്‌ വിവാദനായകനായി മാറിയിരിക്കുന്നത്‌. മലയാളസിനിമയിലെ ചങ്ങാതിമാരും മാധ്യമപ്രവര്‍ത്തകരും ചൂടുള്ള 'എക്‌സ്ക്ലൂസീവ്‌' വാര്‍ത്തകള്‍ക്കായി ദിലീപിനെ വളയുമ്പോള്‍ ദിലീപ്‌ ഒഴിഞ്ഞുമാറുകയാണ്‌. ചോദ്യങ്ങള്‍ക്കെല്ലാം ഒബ്‌ജക്‌ടീവ്‌ ടൈപ്പ്‌ ഉത്തരം നല്‍കി ദിലീപ്‌ തടിയൊഴിഞ്ഞു. എന്നിട്ടും പരോക്ഷമായി തനിക്കെതിരെ വിവാദങ്ങളുടെ കുന്തമുനകള്‍ തിരിഞ്ഞപ്പോള്‍ ദിലീപ്‌ ശരിക്കും വിഷമിച്ചുപോയി. പണിയെടുത്തതിന്‌ കൂലി ചോദിച്ചാല്‍ തെറ്റാണോയെന്ന്‌ ദിലീപ്‌ ചോദിക്കുമ്പോള്‍ താരങ്ങളുടെ സ്യൂട്ട്‌കേസുകളില്‍ നിരവധി വണ്ടിച്ചെക്കുകള്‍ സുഖസുഷുപ്‌തിയിലാണ്‌. രണ്ടും മൂന്നും മാസം വെയിലും മഴയും കൊണ്ട്‌ പണിയെടുത്തതിന്‌ നല്‍കുന്ന പ്രതിഫലം വണ്ടിച്ചെക്കാണെന്നറിയുമ്പോള്‍ താരങ്ങളില്‍ പലരും കണ്ണീര്‍ പൊഴിക്കാറുണ്ട്‌. എന്തെങ്കിലും പറഞ്ഞാല്‍ അതൊക്കെ വിവാദമാകുമെന്ന്‌ കരുതി ദിലീപ്‌ അടുത്തകാലത്തായി അഭിമുഖങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി മൗനം പാലിക്കുകയാണ്‌. പൊള്ളാച്ചിയില്‍ മീശമാധവന്റെ സെറ്റില്‍ വച്ചാണ്‌ ദിലീപിനെ കണ്ടത്‌. ആത്മസുഹൃത്തായ സംവിധായകന്‍ ലാല്‍ജോസിന്റെ സാന്നിധ്യമാണ്‌ ദിലീപിന്‌ പലപ്പോഴും താങ്ങാവുന്നത്‌. സിനിമാമംഗളത്തിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ചെക്ക്‌ കേസുമായി ബന്ധപ്പെട്ട നിജസ്‌ഥിതിയെക്കുറിച്ചാണ്‌ ദിലീപ്‌ മനസ്‌ തുറന്നത്‌. ''നോക്കൂ... മനഃപൂര്‍വം ഞാന്‍ ഒരാളെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവരുമായി സൗഹൃദത്തില്‍ കഴിയാനാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌. ആര്‍ക്കെങ്കിലുമെതിരെ അനാവശ്യമായ ആരോപണമുയര്‍ത്തിയും മറ്റൊരാളെ പീഡിപ്പിച്ചും ഞാന്‍ ആളാകാന്‍ ശ്രമിച്ചിട്ടില്ല. 1999-ല്‍ റിലീസ്‌ ചെയ്‌ത ഉദയപുരം സുല്‍ത്താനില്‍ അഭിനയിച്ചതിനുള്ള പ്രതിഫലമായി നിര്‍മ്മാതാവ്‌ ദിനേശ്‌ പണിക്കര്‍ എനിക്കു നല്‍കിയ 1.90 ലക്ഷം രൂപയുടെ ചെക്ക്‌ ബാങ്കില്‍ പണമില്ലാതെ മടങ്ങി. ഇതേത്തുടര്‍ന്ന്‌ ഒരുപാട്‌ തവണ ദിനേശ്‌പണിക്കരോട്‌ ഫോണിലൂടെ അറിയിച്ച്‌ തന്റെ പ്രതിഫലം വേണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പലരെക്കൊണ്ടു പറയിപ്പിച്ചെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല. ആഴ്‌ചകളോളം വെയിലും മഴയും വകവയ്‌ക്കാതെ അധ്വാനിച്ചതല്ലെ. പണിയെടുത്തതിന്‌ കൂലി കിട്ടാതാവുമ്പോള്‍ ആര്‍ക്കാണെങ്കിലും വിഷമമുണ്ടാവുന്നത്‌ സ്വാഭാവികം മാത്രം. പ്രതിഫലം ലഭിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാതെ വന്നപ്പോഴാണ്‌ ഞാന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്‌. ഏതൊരു പൗരനും പ്രതീക്ഷിക്കുന്നതുപോലെ ഞാനും കോടതിയെ വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ ന്യായമായും ലഭിക്കേണ്ട നീതിക്കുവേണ്ടി ഞാന്‍ കോടതിയെ സമീപിച്ചത്‌. കോടതിയുടെ അന്തിമവിധി എന്തായാലും ഞാനത്‌ മാനിക്കും. പ്രതിഫലം ലഭിക്കുന്നതിനു വേണ്ടി ഞാന്‍ കോടതിയെ സമീപിച്ചപ്പോള്‍ അത്‌ ശരിയായില്ലെന്നാണ്‌ ചിലര്‍ പറഞ്ഞത്‌. പക്ഷേ, എന്റെ അവസ്‌ഥ ആര്‍ക്കുമറിയില്ല... കോടതി മൂന്നുതവണ സമന്‍സ്‌ അയച്ചു. അറസ്‌റ്റ് വാറണ്ട്‌ പുറപ്പെടുവിക്കുന്നതിനു മുമ്പ്‌ കഴിഞ്ഞമാസം ദിനേശ്‌ പണിക്കര്‍ മീശമാധവന്റെ സെറ്റില്‍ വന്നിരുന്നു. അദ്ദേഹത്തോടൊപ്പം പ്ര?ഡക്‌്ഷന്‍ എക്‌സിക്യൂട്ടീവ്‌ ആന്റോ ജോസഫും ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ദിനേശേട്ടനോട്‌ പറയണമെന്ന്‌ ആന്റോ ജോസഫിനോട്‌ ഞാന്‍ സൂചിപ്പിച്ചു. പക്ഷേ കാര്യമൊന്നുമുണ്ടായില്ല. കാര്യങ്ങള്‍ കുടുതല്‍ വഷളാവുകയായിരുന്നു. ജര്‍മ്മനിയില്‍ ഞാന്‍ സ്‌റ്റേജ്‌ പ്രോഗ്രാമുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ എന്റെ ഭാര്യ മഞ്‌ജുവാണ്‌ ഇവിടത്തെ കാര്യങ്ങള്‍ എന്നെ അറിയിച്ചത്‌. ? പല നിര്‍മ്മാതാക്കളും വണ്ടിച്ചെക്ക്‌ നല്‍കാറുണ്ടെങ്കിലും എന്തുകൊണ്ടാണ്‌ ദിനേശ്‌ പണിക്കര്‍ക്കെതിരെ മാത്രം കോടതിയെ സമീപിച്ചത്‌. ഠ ആദ്യംതന്നെ ഞാനൊരു കാര്യം പറയട്ടെ. ദിനേശേട്ടന്‍ (ദിനേശ്‌ പണിക്കര്‍) എന്റെ അടുത്ത സുഹൃത്തുകൂടിയാണ്‌. പലപ്പോഴും ഞങ്ങള്‍ സൗഹൃദത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ. ചെക്ക്‌ കേസുമായി ബന്ധപ്പെട്ടാണ്‌ ബന്ധം വഷളായത്‌. ഇവിടെ പല ചെക്ക്‌ കേസുകളുമുണ്ട്‌. പ്രതിഫലം വാങ്ങാതെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്‌. ചിത്രം പുറത്തിറങ്ങാന്‍ പലര്‍ക്കും ഞാന്‍ പണം നല്‍കി സഹായിച്ചിട്ടുണ്ട്‌. എന്റെ കൈയില്‍ ഇനിയും ധാരാളം വണ്ടിച്ചെക്കുകളുണ്ട്‌. പക്ഷേ പലരും നേരില്‍വന്ന്‌ സങ്കടം പറഞ്ഞിട്ടുണ്ട്‌. തരാനുള്ള സംഖ്യ വൈകാതെ തരാമെന്നുപറഞ്ഞവരുണ്ട്‌. ഞാനും മനുഷ്യനാണ്‌. എനിക്കും മറ്റുള്ളവരുടെ വിഷമമറിയാം. മൂന്നുവര്‍ഷത്തിലധികമായി തുടരുന്ന കേസാണിത്‌. ഒരു സമാധാന വാക്ക്‌ പോലും പറയാന്‍ ആരും വന്നില്ല. അതുകൊണ്ടാണ്‌ നീതി ലഭിക്കാന്‍ കോടതിയെ സമീപിച്ചത്‌. ഠ പലപ്പോഴും പ്രതിഫലം വണ്ടിച്ചെക്കായി മാറുമ്പോള്‍ കാര്യങ്ങള്‍ കോമ്പ്രമൈസ്‌ ചെയ്യാറുണ്ട്‌. ജോലിചെയ്‌തതിനാണ്‌ ഞാന്‍ പണം ചോദിച്ചത്‌. ഒന്നുമില്ലാതെ വന്നവനാണ്‌ ഞാന്‍. രണ്ടുലക്ഷം രൂപ എന്നെ സംബന്ധിച്ചിടത്തോളം നിസാരമല്ല. ? ദിലീപിനെതിരെ ശത്രുതാപരമായ നീക്കം നടത്താന്‍ മലയാള സിനിമയില്‍ ഒരു കോക്കസ്‌ കരുക്കള്‍ നീക്കുകയാണെന്ന്‌ ആരോപണമുണ്ടല്ലോ. ഠ നിങ്ങളെപ്പോലെ ഇക്കാര്യം എനിക്കും കേട്ടറിവ്‌ മാത്രമേയുള്ളൂ. പക്ഷേ ഒരു കാര്യം സത്യമാണ്‌. എനിക്ക്‌ ഇത്രയും ശത്രുക്കളുണ്ടെന്ന കാര്യം ഇപ്പോഴാണ്‌ മനസിലായത്‌. ആഗ്രഹിച്ചത്‌ നമുക്കു കിട്ടിയില്ലെങ്കില്‍ മനസില്‍ ശത്രുത വളരുകയായി. കോക്കസിനെക്കുറിച്ചൊന്നും എനിക്കറിയില്ല. ഒരു പടം പൂര്‍ണമായും ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിയിട്ടേ ഞാന്‍ മറ്റൊരു ചിത്രത്തിന്‌ ഡേറ്റ്‌ നല്‍കാറുള്ളൂ. എന്നെ പലരും വിളിച്ചെങ്കിലും നല്ല കഥയും പറ്റിയ ആള്‍ക്കാരുമാണെങ്കിലേ ഞാന്‍ ഡേറ്റ്‌ കൊടുക്കാറുള്ളൂ. എന്നെ നായകനാക്കി ചിത്രമെടുക്കണമെന്ന്‌ വിചാരിച്ചവരെയൊക്കെ തൃപ്‌തിപ്പെടുത്താന്‍ എനിക്കാവില്ലല്ലോ. അപ്പോള്‍ സ്വാഭാവികമായും ശത്രുക്കളുടെ എണ്ണം കൂടുമല്ലോ. ? കൈ നിറയെ ചിത്രങ്ങളുണ്ടെന്ന തോന്നലാണോ ദിലീപിനെ വണ്ടിച്ചെക്കിന്റെ പ്രശ്‌നം പ്രശ്‌നം കോടതിയിലെത്തിക്കാന്‍ പ്രേരിപ്പിച്ചത്‌. ഠ ഒരിക്കലുമല്ല. മലയാളസിനിമയില്‍ ഞാന്‍ ഒന്നുമല്ല. അടുത്തകാലത്താണ്‌ കുറച്ച്‌ ചിത്രങ്ങള്‍ ലഭിച്ചത്‌. പെട്ടെന്നൊരു സുപ്രഭാതത്തില്‍ നായകനായി എത്തിയവനല്ല ഞാന്‍. കേരളത്തിലെ വിവിധ ജില്ലകളിലെ വേദികളില്‍ മിമിക്രി കളിച്ച്‌ സിനിമയിലെത്തിയതാണ്‌. ഞാന്‍ ആരോടും അഹന്തയോടെ പെരുമാറിയിട്ടില്ല. എനിക്കതിനു കഴിയില്ല. കാരണം ഇപ്പോഴത്തെ നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ എന്റെ സുഹൃത്തുക്കളാണ്‌. വിഷ്‌ണുലോകം മുതല്‍ കുബേരന്‍ വരെയുള്ള നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും എന്റെ സ്വഭാവമറിയാം. എല്ലാവരോടും ഞാന്‍ വിനയത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്നെ നന്നായി അറിയാം. അസിസ്‌റ്റന്റ്‌ ഡയറക്‌ടറായി ക്ലാപ്പടിച്ചുകൊണ്ടാണ്‌ ഞാന്‍ സിനിമയ്‌ക്ക് എത്തിയത്‌. ഞാന്‍ ഇപ്പോഴും ദിനേശേട്ടനെ കുറ്റം പറയില്ല. അദ്ദേഹത്തിനെ പോലീസ്‌ പീഡിപ്പിച്ചത്‌ ഞാന്‍ മൂലമാണെന്ന പ്രചരണവും ശരിയല്ല. പോലീസിനെ നിയന്ത്രിക്കുന്നതും ഒരാളെ പീഡിപ്പിക്കണമെന്നും പറയുന്നത്‌ എന്റെ ജോലിയല്ല. ദിനേശേട്ടനെ പോലീസ്‌ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം അക്കാര്യം കോടതിയിലാണ്‌ ബോധിപ്പിക്കേണ്ടത്‌. പോലീസിനെതിരെ പരാതി നല്‍കാമല്ലോ. ? ദിനേശ്‌ പണിക്കര്‍ നേരത്തെ മഞ്‌ജുവിന്റെ കൈയില്‍ പണം നല്‍കിയെന്ന്‌ പറഞ്ഞല്ലോ. ഠ അത്‌ ശരിയല്ല. അത്തരമൊരു നീക്കം ബോധപൂര്‍വമാണെന്ന്‌ തോന്നി. എന്റെ ഭാര്യ മഞ്‌ജുവിനെ കോടതി കയറ്റാനുള്ള നീക്കം. അതെനിക്ക്‌ സഹിക്കാവുന്നതല്ലല്ലോ. എന്റെ ഭാര്യയുടെ കാര്യത്തില്‍ ഞാനല്‌പം പൊസസീവ്‌ ആണ്‌. ഇതിനിടയില്‍ തിരുവനന്തപുരത്തുവച്ച്‌ ദിനേശേട്ടനെ ഞാന്‍ കണ്ടപ്പോള്‍ കാശ്‌ ഉടനെ തരാമെന്നു പറഞ്ഞിരുന്നു. ഞാനെമന്താ മഹാപാതകം ചെയ്‌തപോലെയാണ്‌ പലരും സംസാരിക്കുന്നത്‌. എനിക്കു ഭാര്യയും കുട്ടിയുമുണ്ട്‌. അങ്ങേര്‍ക്കുമുണ്ട്‌ ഭാര്യയും മക്കളും. ദ്രോഹിക്കുന്ന തരത്തില്‍ ഞാനൊന്നും ചെയ്‌തിട്ടില്ല. എനിക്കതിന്‌ കഴിയില്ല. അത്രയ്‌ക്ക് മനുഷ്യപ്പറ്റില്ലാത്ത നീചനൊന്നുമല്ല ഞാന്‍. ? ദിലീപിന്‌ രണ്ടുവര്‍ഷത്തെ വിലക്കും ഇരുപതു ലക്ഷം രൂപ പിഴയുമുണ്ടല്ലോ. ഠ സത്യത്തില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കരുതെന്ന്‌ വിലക്ക്‌ ഏര്‍പ്പെടുത്തേണ്ടത്‌ ജനങ്ങളുടെ കോടതിയാണ്‌. ജനങ്ങള്‍ പറയുമ്പോള്‍ ഞാന്‍ പിന്മാറാം. സ്‌റ്റേജിലൂടെ വന്നയാളാണ്‌ ഞാന്‍. ഞാനും എന്റെ ഭാര്യയും കുട്ടിയും എങ്ങനെയെങ്കിലും ജീവിക്കും. ഒരാളെ പീഡിപ്പിക്കാന്‍ കുരുട്ടു ബുദ്ധിയുടെ ആവശ്യമില്ല. നമ്മളെല്ലാം എപ്പോഴാണെങ്കിലും ഈ ഭൂമുഖത്തുനിന്ന്‌ പോകേണ്ടവരല്ലേ. പരസ്‌പരം വഴക്കിടുന്നതിലൊന്നും കാര്യമില്ല. രാവിലെ വീട്ടില്‍നിന്നു വരുമ്പോള്‍ എന്നെ നായകനാക്കി സിനിമയെടുക്കുന്ന പ്ര?ഡ്യൂസര്‍ രക്ഷപ്പെടണേ എന്ന പ്രാര്‍ത്ഥനയോടെയാണ്‌ ക്യാമറയ്‌ക്കു മുന്നിലെത്തുന്നത്‌. അതല്ലാതെ പ്ര?ഡ്യൂസര്‍ കുത്തുപാളയെടുക്കണമെന്ന വിചാരത്തോടെയല്ല. ഒരു സിനിമ വിജയിപ്പിക്കാന്‍ ഒരുപാട്‌ പ്രയാസമുണ്ട്‌. എന്റെ പടത്തില്‍ ഞാന്‍ മാത്രം ഷൈന്‍ ചെയ്യണമെന്നല്ല. നിര്‍മ്മാതാവിന്‌ മുടക്കുമുതല്‍ തിരിച്ചുകിട്ടണമെന്നാണ്‌ ആഗ്രഹിച്ചിട്ടുള്ളത്‌. ദിലീപിന്‌ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ മോഹന്‍ലാല്‍ പ്രതികരിച്ചിട്ടുണ്ടല്ലോ... ഠ തീര്‍ച്ചയായും. അവരുടെ സഹകരണമാണ്‌ എന്റെ കരുത്ത്‌. ലാലേട്ടനും മമ്മൂക്കയും സുരേഷ്‌ഗോപിയും വാക്കുകള്‍ സൂക്ഷ്‌മതയോടെ പ്രയോഗിക്കുന്നവരാണ്‌. ലാലേട്ടന്റെ മുഖത്ത്‌ ക്ലാപ്പടിച്ചുകൊണ്ടാണ്‌ ഞാന്‍ സിനിമയില്‍ എത്തിയത്‌. അവര്‍ക്കൊക്കെ എന്നെ നല്ലതുപോലെ അറിയാം. ഇതിനിടയില്‍ ലാലേട്ടനെയും എന്നെയും പാരവച്ച്‌ പിണക്കാനും ചിലര്‍ ശ്രമിച്ചു. നമ്മള്‍ തെറ്റ്‌ ചെയ്യാതെ ക്രൂശിക്കപ്പെടുമ്പോഴാണ്‌ വിഷമം തോന്നുന്നത്‌. ? അമ്മയെക്കുറിച്ച്‌... ഠ തുടക്കം മുതല്‍ക്കേ എന്റെ പ്രശ്‌നത്തില്‍ ഇടപെട്ടത്‌ അമ്മയാണ്‌. അമ്മ പറയുന്ന കാര്യം എന്തായാലും ഞാന്‍ അനുസരിക്കും.
{[['']]}

ചുംബനങ്ങള്‍ നല്‍കിചാന്‍സ്‌ നേടിയ നടി

Kerala tv show and newsസൗന്ദര്യവും ഒരല്‌പം അഭിനയശേഷിയും ഉണ്ടെങ്കില്‍ സിനിമ എന്ന മായികലോകത്തിന്റെ കവാടം നമുക്കായി തുറന്നുകിട്ടുമെന്ന പ്രതീക്ഷ ആര്‍ക്കും വേണ്ടെന്നു പറയുകയാണ്‌ നടി ഡീനാ ദേശായി. 'അങ്ങനെ വരുകില്‍ നാം സ്വന്തം 'കവാട'ത്തിനാകും പ്രാതിനിധ്യം നല്‍കേണ്ടത്‌. ആ ഒരു 'ചടങ്ങി'ന്റെ നിര്‍വഹണം കൂടി കഴിഞ്ഞാലും നമുക്ക്‌ വീണ്ടും ടെന്‍ഷനാണ്‌. ഒടുവില്‍ നാം ഷൂട്ടിംഗ്‌ സ്‌പോട്ടില്‍ എത്തി മേക്കപ്പ്‌ കഴിഞ്ഞ്‌ തകര്‍ത്തഭിനയിച്ചു കഴിഞ്ഞാലും വിധിയുടെ തിരിമറികളെക്കുറിച്ച്‌ നിര്‍ണയിക്കാനാവില്ല. ചിലപ്പോള്‍ എഡിറ്റിംഗ്‌ ടേബിളില്‍ കിടത്തി നമ്മളെ തേജോവധം ചെയ്‌തെന്നു വരാം. സിനിമ റിലീസാകുമ്പോള്‍ ഒരുപക്ഷേ നമ്മള്‍ രണ്ടോ, മൂന്നോ സീനില്‍ കണ്ടെന്നുവരാം. ഇതൊക്കെ നമ്മുടെ 'കവാട'ത്തിന്റെ മേന്മയെ ആശ്രയിച്ചിരിക്കും.'

ഡീനാ ദേശായിയുടെ ചില അനുഭവങ്ങളാണ്‌ മേല്‍ ഉദ്ധരിച്ചത്‌.
ഹിന്ദി സിനിമാലോകത്ത്‌ 'എ പസ്‌്ലേ' എന്ന സിനിമയിലൂടെ പരിചയപ്പെടുന്ന ഡീനാ, ഹോളിവുഡില്‍നിന്നും എത്തിയ ഒരു യുവസുന്ദരിയാണ്‌. പ്രശസ്‌ത ഹോളിവുഡ്‌ സംവിധായകനായ ജയിന്‍ മേഡിന്‍ സംവിധാനം ചെയ്‌ത 'ദി ബെസ്‌റ്റ് എഗ്‌ളൈഡിംഗ്‌ മേരി ഗോള്‍ഡ്‌' എന്ന സിനിമയില്‍ കഥാനായകന്റെ ചുണ്ടുകള്‍ മെനക്കെട്ട്‌ നിന്ന്‌ ഈമ്പിയെടുത്ത്‌ ഹോളിവുഡിനെ അമ്പരിപ്പിച്ച നടിയാണ്‌ ഡീനാ ദേശായി. 'എങ്കില്‍ പിന്നെ ഇവിടെ എന്തുകൊണ്ട്‌ ചുംബനങ്ങള്‍ നല്‍കിക്കൂടാ?' എന്ന്‌ ചോദിക്കവേ ഡീന ഇങ്ങനെ പ്രതികരിച്ചു.
'ടേബിള്‍ നമ്പര്‍ 21' എന്ന ഹിന്ദി സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു. ഒന്നോ, രണ്ടോ ചുംബനരംഗങ്ങളില്‍ ഒതുക്കരുത്‌. വേണ്ടുവോളം ചുംബിക്കണം. ഞാന്‍ സന്തോഷപൂര്‍വം സമ്മതിച്ചു. ഇന്നത്തെ കാലഘട്ടത്തില്‍ ഒരു നടി രക്ഷപ്പെടണമെങ്കില്‍ ഈ ഒരു മാര്‍ഗമേയുള്ളൂ.'

? അങ്ങനെയാണെങ്കില്‍ മാത്രമേ നടിമാര്‍ക്ക്‌ തുടര്‍ന്നും അവസരങ്ങള്‍ ലഭിക്കാറുള്ളൂ എന്ന്‌ നിങ്ങള്‍ പറയുന്നതിന്റെ അര്‍ത്ഥം.

ഠ 'എനിക്ക്‌ സിനിമാരംഗത്ത്‌ നിലനില്‍പ്പ്‌ വേണം. അതുകൊണ്ട്‌ ചുംബനരംഗങ്ങള്‍ ചേര്‍ക്കൂ എന്ന്‌ ഒരു നടിമാര്‍ക്കും സംവിധായകനോട്‌ പറയാനാവില്ല. കഥാഗതിക്കനുസരിച്ച്‌, സംവിധായകന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ഒരു നടി അഭിനയിക്കണം. പുതിയ നടിയെന്നുവച്ച്‌ പുതിയതായിരിക്കണമെന്നുണ്ടോ! വ്യത്യസ്‌തമായി അഭിനയിച്ചാല്‍ മാത്രമേ ഒരു വഴിത്തിരിവില്‍ എത്തി വിജയിക്കാന്‍ കഴിയൂ. എന്നെ രക്ഷപ്പെടുത്തിയത്‌ ആ ഹോളിവുഡ്‌ ചിത്രമായിരുന്നു.

? പടം റിലീസായി കഴിഞ്ഞപ്പോള്‍ നിങ്ങളുടെ ചുംബന സീനിനെക്കുറിച്ച്‌ എങ്ങനെയായിരുന്നു അഭിപ്രായം.

ഠ ഹോളിവുഡ്‌ ചിത്രത്തെ സംബന്ധിച്ചിടത്തോളം സെക്‌സും ചുംബനവും ഒരു പ്രശ്‌നമേയല്ല. പക്ഷേ ഞാന്‍ മിനക്കെട്ടു നിന്ന്‌ ചുംബനം കൊടുത്തപ്പോള്‍ കുറഞ്ഞുപോയി എന്ന്‌ അഭിപ്രായപ്പെട്ടവരുണ്ട്‌!

? ഈ ചുംബനരംഗങ്ങള്‍ പടത്തില്‍ ഉള്‍പ്പെടുത്തുന്നതു മൂലം പ്രേക്ഷകര്‍ക്ക്‌ എന്തെങ്കിലും പുതിയ അനുഭവങ്ങള്‍ സിദ്ധിക്കുമെന്ന്‌ സംവിധായകര്‍ കരുതുന്നുണ്ടോ!

ഠ അവരുടെ പ്രതീക്ഷ പടം രക്ഷപ്പെടണമെന്നതാണ്‌. പക്ഷേ കുറെ ചുംബനരംഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച്‌ പടം വിജയിപ്പിക്കാന്‍ കഴിയുമോ? ഏതെങ്കിലും ചില സീനുകളിലെ സംഭവങ്ങള്‍ പ്രചരണ വിഷയമാകണമെന്നാണ്‌ സംവിധായകരുടെ ലക്ഷ്യം. രസിക്കാന്‍ എന്തെങ്കിലും ഒരു പടത്തില്‍ ഉണ്ടാകണമെന്ന്‌ പ്രേക്ഷകരുടെ ലക്ഷ്യം.

? എങ്ങനെയാണ്‌ നിങ്ങള്‍ സിനിമാരംഗത്ത്‌ എത്തിയത്‌.

ഠ എന്റെ അച്‌ഛന്‌ തെക്കേ ഇന്ത്യയില്‍ സിനിമാ വിതരണ കമ്പനിയുണ്ട്‌. 'പഠനത്തില്‍ ശ്രദ്ധ ചെലുത്തൂ' എന്ന്‌ അച്‌ഛന്‍ ഉപദേശിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ എം.ബി.എ. പൂര്‍ത്തിയാക്കുകയുണ്ടായി. പിന്നീട്‌ ടി.വി. പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി. ഒപ്പം മോഡലിംഗില്‍ താല്‌പര്യം ജനിച്ചു. ഏതാണ്ട്‌ 120 പരസ്യചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. അതിനു ശേഷമായിരുന്നു സിനിമയില്‍ ചാന്‍സ്‌ ലഭിച്ചത്‌. ആദ്യചിത്രം 'എ ബാസ്‌ ലേ' രണ്ടാമത്തേത്‌ 'സഹി ദന്തേ കലത്‌ ബന്തേ.' പിന്നീട്‌ ഹോളിവുഡില്‍ പോയി അഭിനയിച്ച ശേഷം വീണ്ടും ഹിന്ദി സിനിമയിലേക്ക്‌ വന്നിരിക്കുകയാണ്‌. ഹോളിവുഡ്‌ സിനിമയില്‍ ഞാന്‍ അന്താരാഷ്‌ട്രീയ തലത്തില്‍ പ്രശസ്‌തയാണ്‌.

? പ്രശസ്‌തരായ ഹോളിവുഡ്‌ നടന്മാരോടൊപ്പം അഭിനയിച്ച അനുഭവം.

ഠ വളരെ ത്രില്ലായിരുന്നു. ലോകപ്രശസ്‌ത നടന്മാരോടൊപ്പം അഭിനയിച്ചപ്പോള്‍ വല്ലാതെ ഭയന്നുപോയി. ചില സന്ദര്‍ഭങ്ങളില്‍ സംഭാഷണം പോലും ഉച്ചരിക്കാന്‍ എനിക്കു കഴിയാതെ വന്നു. അത്‌ ശ്രദ്ധിച്ച അവര്‍ എന്നെ സാന്ത്വനിപ്പിക്കുകയുണ്ടായി. 'ഞങ്ങളെ വലിയ നടന്മാരായി കാണരുത്‌. നല്ല സുഹൃത്തുക്കളായി കാണൂ' എന്നവര്‍ പറഞ്ഞു. ഒടുവിലായിരുന്നു അഭിനയം തുടരാന്‍ കഴിഞ്ഞത്‌.

? ടേബിള്‍ നമ്പര്‍ 21-ല്‍ അനാവശ്യമായ നീന്തല്‍ വേഷത്തില്‍ വളരെ ഗ്ലാമറായി നിങ്ങള്‍ പ്രത്യക്ഷപ്പെട്ടല്ലോ.

ഠ സംവിധായകന്‍ വിചാരിച്ചാല്‍ എന്തു വേണമെങ്കിലും ചെയ്യാന്‍ കഴിയും. തുടക്കത്തില്‍ ഞാന്‍ ഒരു സാധാരണ പെണ്ണായിരുന്നു. പിന്നീട്‌ വിദേശത്തുള്ള ചില ദ്വീപുകളില്‍ സഞ്ചരിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്‌. അവിടെ ഒരു ബീച്ചില്‍ ഞാന്‍ നീന്തണമെന്ന്‌ സംവിധായകന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ അനുസരിച്ചു.

? ചുംബനരംഗങ്ങളില്‍ നടനും നടിയും കൂടിയാണല്ലോ പരസ്‌പരം ചുംബിക്കുന്നത്‌. പക്ഷേ ഇവിടെ നടിയെക്കുറിച്ച്‌ മാത്രമാണല്ലോ പരാമര്‍ശിക്കാറുള്ളത്‌. അതേസമയം നടനെക്കുറിച്ച്‌ ആരും ഉരിയാടുന്നില്ലല്ലോ.

ഠ എപ്പോഴും വിവാദങ്ങളില്‍ മുന്‍തൂക്കം നടിമാര്‍ക്കാണല്ലോ. ഭാരതീയ സംസ്‌കാരം സ്‌ത്രീകള്‍ മൂടിപ്പുതച്ചു നടക്കണമെന്നതാണ്‌. ഒരുപക്ഷേ തുണി മാറ്റിയാല്‍ സമൂഹം കുറ്റകരമായി കരുതുന്നു. പെണ്ണുങ്ങള്‍ പൊട്ടിച്ചിരിച്ചാല്‍ പോലും അതൊരു അച്ചടക്കലംഘനമായി കരുതിപ്പോന്ന കാലഘട്ടം ഉണ്ടായിരുന്നു. കാരണം സ്‌ത്രീകളുടെ ഓരോ ചലനവും ചുറ്റിനുമുള്ളവരെ ആകര്‍ഷിക്കും വിധം ശക്‌തമാണ്‌. അതുകൊണ്ടുതന്നെയാണ്‌ സ്‌ത്രീകളുടെ ചുംബന അഭിനയവും പരക്കെ പ്രചരിക്കപ്പെടുന്നതും. അതേസമയം ചുംബിക്കുന്ന നടന്‌ പ്രസക്‌തിയില്ലാതെ വരുന്നു. അയാള്‍ക്ക്‌ ഞങ്ങളെ വേണ്ടുവോളം ചുംബിച്ച്‌ സായൂജ്യമടയുന്ന ഒറ്റ ജോലിയേയുള്ളൂ. ഈ സന്ദര്‍ഭത്തില്‍ മനഃപൂര്‍വം ഞങ്ങളെ ചുംബിക്കുന്ന നടന്മാരുണ്ട്‌. നമുക്ക്‌ ഇവിടെ പ്രതികരിക്കാന്‍ പറ്റുമോ? അഭിനയമല്ലേ! എന്തൊക്കെ പറഞ്ഞാലും ഒരു നടിയുടെ ഭാഗ്യത്തിന്റെ വിധി നിര്‍ണയം അവളുടെ ജഘനത്തിനു മുന്നിലാണ്‌ സ്‌ഥിതി ചെയ്യുന്നത്‌!

? മോഡലിംഗ്‌, പരസ്യം, സിനിമ... അടുത്തത്‌ എന്താണ്‌ പ്രതീക്ഷിക്കുന്നത്‌.

ഠ മൂന്നും ഒന്നിനൊന്ന്‌ സംബന്ധപ്പെട്ടതാണ്‌. പക്ഷേ സിനിമയാണ്‌ എന്റെ ലക്ഷ്യം.
 
{[['']]}

Kutty Patturumaal, 29 11 2013, Full Episode

Thumbnail

{[['']]}

Star Ragging, Meera Nandan 29 11 2013,

ThumbnailKerala tv show and news

{[['']]}

Gandharva Sangeetham, Junior 29 11 2013,

Kerala tv show and news
  • Thumbnail

{[['']]}

മോഹന്‍ലാല്‍ വിജയ്‌ യെ ഞെട്ടിച്ചു...!!

Kerala tv show and newsmangalam malayalam online newspaper

മോഹന്‍ലാല്‍ വിജയ്‌ യെ ഞെട്ടിച്ചു...!!


മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും തമിഴിന്റെ ഇളയദളപതി വിജയ്‌ യും ഒന്നിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട്‌ തന്നെ റിലീസിംഗിന്‌ മുമ്പേ തന്നെ ജില്ല ഹിറ്റായി മാറിയ പ്രതീതിയാണ്‌. രണ്ടു സൂപ്പര്‍താരങ്ങളുടെ സംഗമം കാണാനായി ഇരു വശത്തും ആരാധകര്‍ ഒരുങ്ങിയിരിക്കുന്നതിനാല്‍ പുതുമുഖ സംവിധായകന്‍ നടേശന്റെ ചിത്രം അങ്ങേയറ്റം ആകാംഷ പരത്തുകയും ചെയ്യുന്നുണ്ട്‌. എന്തായാലും ഒരുമിച്ച്‌ സ്‌ക്രീന്‍ സ്‌പേസ്‌ പങ്കിടുന്നതിനിടയില്‍ വിജയ്‌ യെ മോഹന്‍ലാന്‍ ഞെട്ടിച്ചു.

ഷൂട്ടിംഗിനിടയില്‍ വളരെ ക്‌ളോസ്‌ ആയിക്കഴിഞ്ഞ ഇരുവരും കുടുംബങ്ങളെ പരസ്‌പരം വിരുന്നിനായി ക്ഷണിച്ചിരുന്നു. ആദ്യം ക്ഷണിച്ചത്‌ വിജയ്‌ ആയിരുന്നു. ഇതിന്‌ പകരം വിരുന്നിനായി വിജയ്‌ യെയും കുടുംബത്തേയും മോഹന്‍ലാലും ക്ഷണിച്ചു. ലാലിന്റെ ക്ഷണപ്രകാരം ഇ സി ആര്‍ റസിഡന്‍സില്‍ എത്തിയ വിജയ്‌ യേയും കുടുംബത്തെയും ലാല്‍ വരവേറ്റത്‌ കേരളാ സ്‌റ്റൈല്‍ സദ്യ നല്‍കിയായിരുന്നു. എന്നാല്‍ അതിനൊപ്പം ലാല്‍ നല്‍കിയ സമ്മാനം വിജയ്‌ യെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ജില്ലാ ഹീറോയുടെ ആറടി ഉയരത്തിലുള്ള കൂറ്റന്‍ പെയ്‌ന്റിംഗാണ്‌ ലാല്‍ വിജയ്‌ യ്‌ക്ക് സമ്മാനിച്ചത്‌. തന്റെ പടുകൂറ്റന്‍ പെയ്‌ന്റിംഗ്‌ കണ്ട്‌ വിജയ്‌ മിണ്ടാന്‍ പോലും കഴിയാതെ നിന്നു പോയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
പുറത്തിറങ്ങാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം പൊങ്കലിന്‌ റിലീസ്‌ ചെയ്യുമെന്നാണ്‌ വിവരം. ആര്‍ ബി ചൗധരി സൂപ്പര്‍ഗുഡ്‌ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിജയ്‌ യ്‌ക്കും മോഹന്‍ലാലിനും പുറമേ കാജല്‍ അഗര്‍വാള്‍, സൂരി, മഹത്‌ രാഘവേന്ദ്ര തുടങ്ങിയവരെല്ലാം അഭിനയിക്കുന്നുണ്ട്‌.

 

{[['']]}

മകള്‍വഴിതെറ്റുന്നത്‌ അറിയുന്നുവോ? വിദ്യാലയങ്ങളില്‍ കുട്ടികളുടെ ഭാവി സുരക്ഷിതമോ?


Kerala tv show and news



നീലച്ചിത്ര സി.ഡികളും അശ്ലീലചിത്രങ്ങളുടെ മെമ്മറികാര്‍ഡുകളും 






മകള്‍വഴിതെറ്റുന്നത്‌ അറിയുന്നുവോ? ഷെറിങ്‌ പവിത്രന്‍    വിദ്യാലയങ്ങളില്‍ കുട്ടികളുടെ ഭാവി സുരക്ഷിതമോ? പുസ്‌തക സഞ്ചികളില്‍ പാഠപുസ്‌തകങ്ങള്‍ക്ക്‌ പകരം കൊച്ചുപുസ്‌തകങ്ങളും നീലച്ചിത്ര സി.ഡികളും അശ്ലീലചിത്രങ്ങളുടെ മെമ്മറികാര്‍ഡുകളും കുത്തിനിറച്ചിരിക്കുന്ന കാലഘട്ടമാണിത്‌. മാതാപിതാക്കളും അദ്ധ്യാപകരും ഇത്‌ അറിയുന്നുണ്ടോ? വിദ്യ ഉരുവിടേണ്ട നാവില്‍നിന്നു ശ്‌ളീലമല്ലാത്ത ഭാഷ യും സംസാരവും ചോദ്യങ്ങളും സംശയങ്ങളും തലപൊക്കുന്ന ഒരു സമൂഹത്തെക്കുറിച്ച്‌ ചിന്തിക്കാന്‍തന്നെ മടിയുണ്ടാകും. എന്നാല്‍ മാതാപിതാക്കളും അദ്ധ്യാപകരും പേടിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കൈകളില്‍നിന്ന്‌് കുട്ടികള്‍ വഴുതിപ്പോകുന്നത്‌ നോക്കിനില്‍ക്കേണ്ട ഗതികേട്‌ വന്നുചേരുകയാണ്‌. യുവതലമുറയിലെ പ്രശസ്‌തനായ സുഭാഷ്‌ചന്ദ്രന്റെ ഗുപ്‌തം ഒരു തിരക്കഥ എന്ന നോവല്‍ നഗരത്തിലെ ഫ്‌ളാറ്റിലെ ഒരു ആണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ്‌. അച്‌ഛന്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിക്കുന്ന നീലച്ചിത്ര സി.ഡികള്‍ അച്‌ഛനുമമ്മയുമില്ലാത്തപ്പോള്‍ കട്ടെടുത്തു കാണുന്ന കുട്ടി. അമ്മ വസ്‌ത്രം മാറുന്നതുവരെ ഒളിഞ്ഞുനോക്കുന്ന അവന്‍ അയല്‍വാസിയായൊരു സമപ്രായക്കാരിയെ തെറ്റായ ലക്ഷ്യത്തോടെ സമീപിക്കുന്നു. അതൊരു കൈയബദ്ധത്തില്‍ കലാശിച്ചു എന്ന ധാരണയില്‍ അവന്റെ ജീവിതം പ്രതിസന്ധിയിലാകുമ്പോള്‍, അവന്‍ പോലുമറിയാതെ അവനെ രക്ഷപ്പെടുത്തുന്ന മുത്തശ്ശി. ഇപ്പോള്‍ ചലച്ചിത്രമാക്കപ്പെടുന്ന ഈ കഥ, ഇന്നത്തെ കേരളത്തിന്റെ ശരാശരി നഗരജീവിതത്തിന്റെ നേര്‍പ്രതിഫലനം തന്നെയാണ്‌. "ഓ, ഇതൊക്കെ കഥ"എന്നു തള്ളിക്കളയും മുമ്പേ, ഇതാ ചില സംഭവങ്ങള്‍... നഗരത്തിലെ പ്രശസ്‌തമായൊരു വിദ്യാലയം. പുറമേനിന്ന്‌ സ്‌റ്റാന്‍റ്റേര്‍ഡ്‌ കൂടിയതെന്ന്‌ പറയാവുന്ന, സമ്പന്നസന്തതികള്‍ പഠിക്കുന്നയിടം. നമുക്കവിടുത്തെ അകംകാഴ്‌ചകളിലേക്കൊന്നെത്തിനോക്കാം. സ്‌കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒഴിവുവേളകളില്‍ സംസാരിക്കുന്നത്‌ പച്ചയായ ലൈംഗികതയെപ്പറ്റി. സാക്ഷി കാന്റീനിലെ സപ്‌ളൈയര്‍! ബ്‌ളൂടൂത്ത്‌ വഴി കൈമാറുന്നതും സിഡിയായും തമ്പ്‌ ഡ്രൈവായും സമ്മാനിക്കുന്നതുമെല്ലാം നീലചിത്ര ങ്ങള്‍!! കൊച്ചുപുസ്‌തകവും സിഡിയും കഴിഞ്ഞ്‌ ആണ്‍- പെണ്‍ സൗഹൃദം ശാരീരികമായി വളരുന്ന അവസ്‌ഥവരെയുണ്ടത്രേ! ഒറ്റപ്പെട്ട സംഭവമൊന്നുമല്ലിത്‌. അമ്മ വസ്‌ത്രം മാറുന്ന ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന മകന്‍. സഹോദരിയുടെ നഗ്നത മറഞ്ഞുനിന്ന്‌ പകര്‍ത്തി കണ്ടാസ്വദിക്കുന്ന കൂടപ്പിറപ്പ.്‌ ഫേസ്‌ബുക്കിലെ പെണ്‍സുഹൃത്തിനെ പ്രണയം നടിച്ച്‌ വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഭീഷണിപ്പെടുത്തല്‍, കാമുകന്‌ കൊടുക്കാന്‍ സ്വന്തം ശരീരഭാഗങ്ങള്‍ ചിത്രീകരിച്ച്‌ മെസേജും, വീഡിയോകളായും അയച്ചുകൊടുക്കുന്നവര്‍... ഇങ്ങനെ മന:സാക്ഷിയെ മരവിപ്പിക്കുന്ന എത്രയെത്ര സംഭവങ്ങള്‍? എന്താണ്‌ നമ്മുടെ കുട്ടികള്‍ക്ക്‌ സംഭവിക്കുന്നത്‌? അവരുടെ ചിന്തകള്‍ എന്തുകൊണ്ടാണ്‌ വഴിതെറ്റുന്നത്‌? അവര്‍ അശ്ലീല ചിത്രങ്ങള്‍ക്കും മറ്റും അടിമപ്പെടുന്നുണ്ടോ? വിദ്യാര്‍ഥികളുടേയും അദ്ധ്യാപകരുടേയും ഇടയില്‍ കന്യക നടത്തിയ സര്‍വ്വേയിലേക്ക്‌...... പാലാ സെന്റ്‌മേരീസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹ്യൂമാനിറ്റീസ്‌ വിദ്യാര്‍ഥിനിയായ ഷാരോണ്‍ മാത്യു പറയുന്നു:"ഞങ്ങളുടെ സ്‌കൂളില്‍ മൊബൈല്‍ഫോണ്‍ നിരോധിച്ചിരിക്കുകയാണ്‌. ഹോസ്‌റ്റലിലും ഫോണുപയോഗിക്കുന്നവര്‍ ചുരുക്കം. കുട്ടികള്‍ ചതിക്കുഴികളില്‍ വീഴാന്‍ പ്രധാന കാരണം രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധക്കുറവാണ്‌. സ്‌കൂള്‍ വിട്ടുവന്നാല്‍ അവരോട്‌ വിശേഷങ്ങള്‍ ചോദിക്കാനും പഠന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാനും പല മാതാപിതാക്കളും ശ്രമിക്കാറില്ല. അതുപോലെതന്നെ സൗഹൃദങ്ങള്‍ക്ക്‌ ഒരു പരിധി നിശ്‌ചയിക്കാന്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും കഴിയണം. മൊബൈല്‍ഫോണും, ഇന്റര്‍നെറ്റും, പുസ്‌തകങ്ങളുമുപയോഗിച്ച്‌ സെക്‌സ് ആസ്വദിക്കുന്ന കാര്യം ഞങ്ങള്‍ക്ക്‌ അന്യമാണ്‌." സയന്‍സ്‌ വിദ്യാര്‍ഥിനിയായ അലീന ജോര്‍ജ്‌ ഇതിന്റെ മറ്റൊരു വശമാണ്‌ ചൂണ്ടിക്കാട്ടിയത്‌: "ഇപ്പോള്‍ മാതാപിതാക്കള്‍ക്ക്‌ മക്കളെ ഭയമാണ്‌. ആവശ്യം സാധിച്ചുകൊടുത്തില്ലെങ്കില്‍ കുട്ടി വീടുവിട്ടാലോ, കടുംകൈ ചെയ്‌താലോ എന്ന പേടി. കാര്യം സാധിച്ചു കൊടുത്തില്ലെങ്കില്‍ മരിച്ചുകളയുമെന്ന്‌ പറയുന്നവന്‍ മരിക്കുന്നതുതന്നെയാണ്‌ നല്ലത്‌. മറ്റ്‌ മാധ്യമങ്ങള്‍ പോലെതന്നെ ടി.വി ഇപ്പോള്‍ ഏറെ സ്വാധീനിക്കുന്നുണ്ട്‌. പെണ്‍കുട്ടികള്‍ ഹിന്ദി സീരിയലുകള്‍ക്കടിമകളാണ്‌. അതിലെ കഥാപാത്രങ്ങളാവാന്‍ ശ്രമിക്കുന്ന കുട്ടികള്‍ വരെയുണ്ട്‌ ഞങ്ങള്‍ക്കിടയില്‍." "എന്തിന്‌ മൊബൈല്‍ ഫോണിനെ കുറ്റം പറയണം, ഇപ്പോഴത്തെ കുട്ടികള്‍ക്ക്‌ സൗകര്യങ്ങള്‍ കൂടുതലാണ്‌. എന്തുതരം അറിവും ലഭിക്കുന്ന സാഹചര്യമാണവര്‍ക്ക്‌ ചുറ്റും. ഫേസ്‌ബുക്കിന്റെ കാര്യം നോക്കൂ. എന്റെ നാട്ടിലുള്ള ഒരു ടീച്ചറുടെ മകള്‍ ഫേസ്‌ബുക്കില്‍ അംഗമായിരുന്നു. പരിചയമുള്ളതും ഇല്ലാത്തതുമായ ധാരാളം ഫ്രണ്ട്‌സും ഉണ്ടായിരുന്നു. കുറേയധികം ഫോട്ടോ ഇട്ടതുകൊണ്ട്‌ ആരാധകര്‍ ധാരാളം. ഒരു ദിവസം അക്കൗണ്ട്‌ തുറന്നപ്പോള്‍ അവളുടെ ഒരു ഫോട്ടോയെ പ്രശംസിച്ച്‌ നെടുനീളത്തില്‍ ഒരു കമന്റ്‌. അഭിപ്രായം അറിയിച്ച ആണ്‍കുട്ടിയുമായി പരിചയത്തിലായി. ഫോണ്‍ നമ്പര്‍ കൊടുത്തു. പരസ്‌പരം കണ്ടു. ഒടുവില്‍ അരുതാത്ത ബന്ധത്തില്‍ ചെന്നവസാനിച്ചപ്പോള്‍ അവന്‍ അവളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇപ്പോള്‍ ആ കുട്ടി മാനസികമായി തകര്‍ന്ന അവസ്‌ഥയിലാണ്‌. കിട്ടുന്ന സൗകര്യങ്ങള്‍ കുട്ടികള്‍ ബോധപൂര്‍വ്വം ദുരുപയോഗം ചെയ്യുന്നതിന്‌ മറ്റാരെ കുറ്റംപറയാന്‍ കഴിയും?" ഹ്യൂമാനിറ്റിസ്‌ വിഭാഗം വിദ്യര്‍ഥിനിയായ സിനു തോമസിന്റെ ചോദ്യം ചില കാലികാവസ്‌ഥയിലേക്കുള്ള കണ്ണാടിയാണ്‌ "സത്യമാണ്‌. എട്ട്‌ മണിക്കൂര്‍വരെ ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നവരെ എനിക്കറിയാം. ഇപ്പോഴത്തെ കാലത്ത്‌ മാതാപിതാക്കളെല്ലാം ജോലിക്കാരാണ്‌. രാവിലെ ഫ്‌ളാറ്റില്‍ നിന്നിറങ്ങിയാല്‍ വരുമ്പോളിരുട്ടും. സ്‌കൂള്‍ വിട്ടുവരുന്ന കുട്ടിക്കിതൊക്കെ തക്കമാണ്‌്. എന്തും അറിയാന്‍ എപ്പോഴും ത്വരയുള്ള കാലമാണ്‌ കൗമാരം. അവര്‍ക്ക്‌ അവസരം മുതിര്‍ന്നവരായിത്തന്നെ ഉണ്ടാക്കിക്കൊടുക്കുകയാണ്‌." സയന്‍സ്‌ വിദ്യാര്‍ഥിനിയായ കവിത മരിയ പറയുന്നു. ആലപ്പുഴക്കാരി സീതാലക്ഷ്‌മി കാര്യത്തിന്റെ ഗൗരവം കുറച്ചുകൂടി വ്യക്‌തമാക്കി: "പത്രത്തില്‍ വായിച്ച സംഭവമാണ്‌. അഞ്ചാം ക്ലാസിലെ ക്ലാസ്‌മുറിയില്‍ ബഹളം കേട്ട അധ്യാപിക വന്നുനോക്കിയപ്പോള്‍ കുട്ടികള്‍ വട്ടംകൂടി നില്‍ക്കുന്നു. നടുവില്‍ ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയുടെ മുകളില്‍ കയറി കിടക്കുകയാണ്‌. അധ്യാപിക വഴക്കുപറഞ്ഞപ്പോള്‍ കുട്ടികളുടെ മറുപടി:"ഞങ്ങള്‍ സിനിമയില്‍ കണ്ടതുപോ  അച്‌ഛനും അമ്മയും കളിക്കുകയാണെന്നാണ"്‌. വീട്ടിലെ കമ്പ്യൂട്ടറിലോ ടിവിയിലോ സി.ഡി ഇട്ടുകണ്ടതാണത്രേ കുട്ടികള്‍! ഇതിന്‌ മുതിര്‍ന്നവര്‍ തന്നെയല്ലേ കുറ്റക്കാര്‍? പരീക്ഷ ജയിച്ചാല്‍ കുട്ടികള്‍ക്ക്‌ മൊബൈലും കമ്പ്യൂട്ടറും ഒക്കെയാണ്‌ മാതാപിതാക്കള്‍ വാഗ്‌ദാനം ചെയ്യുന്നത്‌. പിന്നെങ്ങനെ കുട്ടികള്‍ വഴിതെറ്റാതിരിക്കും? സ്‌കൂളുകളില്‍ ഫോണ്‍ നിരോധിച്ചെങ്കിലും അടുത്തുള്ള പെട്ടിക്കടകളിലും, മരപ്പൊത്തുകളിലും ഒക്കെ ഇത്‌ ഒളിപ്പിച്ചുവച്ച്‌ വരുന്ന കുട്ടികളെ കണ്ടിട്ടുണ്ട്‌."
"സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതുകൊണ്ട്‌ എന്താണ്‌ തെറ്റ്‌? ഏതൊക്കെ  എങ്ങനെ ഉപയോഗിക്കണമെന്നതിലാണ്‌ വിവേകം വേണ്ടത്‌. അതിനവര്‍ക്ക്‌ അറിവ്‌ പകര്‍ന്നുനല്‍കണം. കഴിയുന്നതും കുട്ടികളുമായി സൗഹൃദത്തില്‍ പോകണം. കാരണം വീട്ടില്‍നിന്ന്‌ കിട്ടേണ്ട സ്‌നേഹവും ലാളനയും കിട്ടിയില്ലെങ്കില്‍ അവര്‍ പുറത്ത്‌ അത്‌ തേടി പോകും. ആ പോക്ക്‌ ഏതെങ്കിലും ചതിക്കുഴികളിലാണ്‌ ചെന്നുവീഴുന്നത്‌ എന്നതിന്‌ സംശയമില്ല."കണ്ണൂരുകാരിയായ റോജ തോമസ്‌ പറയുന്നു. "കുട്ടികളുടെ സംസാരരീതികളും വസ്‌ത്രധാരണവും പെരുമാറ്റവും ഒക്കെ മാറി. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിലായതുകൊണ്ട്‌ ഇവിടെ അത്ര വലിയ മാറ്റങ്ങളൊന്നുമില്ല. മുന്‍പ്‌ ഒന്നിച്ചുപഠിച്ച കുട്ടികള്‍ കാണുമ്പോള്‍ പറയാറുണ്ട്‌ ലൈംഗികതയെപ്പറ്റി വരെ തുറന്നു സംസാരിക്കാറുണ്ടെന്ന്‌. പണ്ട്‌ ആണ്‍കുട്ടികളാണ്‌ ഇത്തരം കാര്യങ്ങള്‍ പങ്കിട്ടിരുന്നതെങ്കില്‍ ഇന്ന്‌ പെണ്‍കുട്ടികളും ഇതൊക്കെ സംസാരിക്കാറുണ്ട്‌." കാണ്ടനാടുകാരിയായ ഫാസിലയും, ഇടുക്കിക്കാരിയായ അക്ഷര എം. ശിവനും കണ്ണൂരുകാരി വിപിനയും, പാലാക്കാരിയായ അതുല്യയും ഈ അഭിപ്രായങ്ങളോട്‌ യോജിക്കുന്നു. അധ്യാപകര്‍ക്കും പറയാനുണ്ടായിരുന്നു ധാരാളം കാര്യങ്ങള്‍. പാല സെന്റ്‌മേരിസ്‌ സ്‌കൂളിലെ ഗണിതവിഭാഗം അധ്യാപകനായ എ.ജെ ദേവസ്യ പറയുന്നത്‌: "ഞങ്ങളുടെയൊക്കെ തലമുറയിലും കുട്ടികള്‍ കൊച്ചുപുസ്‌തകങ്ങള്‍ വായിക്കുകയും, സൈക്കിള്‍ വാടകയ്‌ക്കെടുത്ത്‌ കറങ്ങാന്‍ പോകുകയും, കൂട്ടുകാരോടൊപ്പം ചുറ്റിയടിക്കുകയും ചെയ്‌തിരുന്നു. പക്ഷേ അതൊക്കെ അറിവായ ശേഷമാണ്‌. എന്തും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിവുള്ള സമയത്ത്‌. നമ്മള്‍ കോളജില്‍ വച്ചറിഞ്ഞ കാര്യങ്ങള്‍ ഇന്ന്‌ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കറിയാം. ഈ പ്രായത്തില്‍ അവര്‍ക്ക്‌ പക്വതയോടെ കാര്യങ്ങള്‍ വേര്‍തിരിക്കാന്‍ കഴിയുമെന്ന്‌ എനിക്കു തോന്നുന്നില്ല." "മാധ്യമങ്ങളാണ്‌ കുഞ്ഞുങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്‌. നല്ല അറിവും മോശം അറിവും അവര്‍ക്കിതില്‍നിന്ന്‌ കിട്ടുന്നു. ടി.വിയില്‍ വാര്‍ത്തയോ അത്യാവശ്യം സിനിമയോ ഒക്കെ കാണാവുന്ന തരത്തിലുള്ള ചാനലുകള്‍ മാത്രം സെറ്റ്‌ചെയ്‌താല്‍ മതി. കമ്പ്യൂട്ടറും ടിവിയും എല്ലാവര്‍ക്കും കാണാവുന്നപോലെ വയ്‌ക്കണം. കുട്ടികളുടെ മുറിയില്‍ ഒരിക്കലും കമ്പ്യൂട്ടര്‍ വയ്‌ക്കരുത്‌."
അദ്ധ്യാപകരായ ഷൈലയും സൂസമ്മയും പറയുന്നു. "കമ്പ്യൂട്ടറില്‍ കുട്ടികള്‍ ഏതൊക്കെ സൈറ്റുകള്‍ ഉപയോഗിക്കുന്നു എന്നത്‌ അറിയാന്‍ ഇപ്പോള്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ ഉണ്ട്‌. എന്നാല്‍ നമ്മുടെ മാതാപിതാക്കള്‍ക്ക്‌ അതേക്കുറിച്ചൊന്നും അറിവില്ല. എന്റെ കുട്ടിക്ക്‌ മൊബൈലും കമ്പ്യൂട്ടറും ഒക്കെ പ്രവര്‍ത്തിപ്പിക്കാനറിയാം എന്ന്‌ പറയാനാണ്‌ കൂടുതല്‍ പേര്‍ക്കും താല്‍പര്യം. അതുപോലെതന്നെ മുതിര്‍ന്നവരെ പാട്ടിലാക്കാനുള്ള വിദ്യകള്‍ കുട്ടികള്‍ക്ക്‌ നന്നായി അറിയുകയും ചെയ്യാം. കുട്ടികളെ കഴിവതും ഒറ്റയ്‌ക്കാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ജോലിത്തിരക്കായാലും അവരുടെ മേല്‍ ഒരു കണ്ണുവേണം" ഇംഗ്ലീഷ്‌ വിഭാഗം അധ്യാപികയായ സീമ അഭിപ്രായപ്പെടുന്നു. കൊല്ലം ജില്ലയില്‍ മയ്യനാട്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കു പറയാനുണ്ടായിരുന്നത്‌ മറ്റൊന്നാണ:്‌ "ഞങ്ങളുടെ സ്‌കൂളില്‍ ഇത്തരം സൗകര്യങ്ങളൊന്നും പ്രോത്സാഹിപ്പിക്കാറില്ല. സുഹൃത്തുക്കളും അതുപോലെ തന്നെ. ഇത്തരം സംഭവങ്ങളെ കുറിച്ച്‌ കേട്ടുകേള്‍വി മാത്രമേയുള്ളൂ. ഇന്റര്‍നെറ്റും ഫേസ്‌ബുക്കും ഒക്കെ ഉപയോഗിക്കുന്നവരും ഞങ്ങളുടെ സുഹൃത്‌വലയത്തി ല്‍ കുറവാണ്‌." വിദ്യാര്‍ഥികളായ സനോജും സൂരജും പറയുന്നു.. "ബ്ലൂ ഫിലിമും മറ്റും കാണാനിടയാക്കുന്ന സാഹചര്യത്തില്‍ നിന്ന്‌ കുട്ടികളെ പിന്‍തിരിപ്പിക്കുകയാണ്‌ വേണ്ടത്‌. അതുമാത്രമല്ല വേണ്ടത്ര ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ നല്‍കേണ്ടതുമുണ്ട്‌. പെണ്‍കുട്ടികള്‍ക്ക്‌ ഇപ്പോഴും സ്വാതന്ത്രം നല്‍കാത്ത സമൂഹമാണ്‌ ഇന്നുള്ളത്‌. പുറത്തെവിടെയെങ്കിലും പോകുമ്പോള്‍ എവിടെ പോകുന്നു, എന്തിന്‌ പോകുന്നു എന്നിങ്ങനെ നൂറ്‌ ചോദ്യങ്ങളാണ്‌. ഏതുകാര്യത്തിലായാലും അമിതമായി തടയാന്‍ ശ്രമിക്കുമ്പോള്‍ കെട്ടുകള്‍ പൊട്ടിച്ചെറിയാനാണ്‌ തോന്നുക." ഷെമീനയും സുനിലുമാണ്‌ ഈ അഭിപ്രായം മുന്നോട്ട്‌ വച്ചത്‌. എന്നാല്‍ അധ്യാപികയായ വീണ സദാനന്ദനും ദീപയും പറയുന്നത്‌ ഇങ്ങനെ:"തെറ്റുകണ്ടാല്‍ കുട്ടികളെ അടിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിന്‌ പകരം സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസിലാക്കുകയാണ്‌ ചെയ്യേണ്ടത്‌. ഇപ്പോള്‍ ആളുകള്‍ സാങ്കേതികമായി അടുക്കുകയും മാനസികമായി അകലുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. അതിനിടെ കുഞ്ഞുങ്ങളെ എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാല്‍ അവര്‍ അകന്നു പോവുകയേയുള്ളു." "മുന്‍പ്‌ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുകയും, കൂടിവന്നാല്‍ അത്‌ കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും മാത്രമേ ചെയ്‌തിരുന്നുള്ളൂ. ഇപ്പോഴത്തെ കുട്ടികള്‍ക്കിടയില്‍ പലവിധ സൗകര്യങ്ങളുള്ള മൊബൈലുകളല്ലേ ഉള്ളത്‌. ഈ പറഞ്ഞ ചാറ്റിംഗിനും, അശ്ലീല ചിത്രങ്ങള്‍ കാണാനും ഒക്കെ അവര്‍ക്കത്‌ മതിയാവും, ഇന്റര്‍നെറ്റ്‌ സൗകര്യമുണ്ടെങ്കില്‍ സൗകര്യം കൂടിയെന്നുതന്നെ പറയാം." ലീനയും സിന്ധുറാണിയും മുന്നോട്ടുവച്ചത്‌ മറ്റ്‌ ചില അഭിപ്രായങ്ങളാണ്‌: "ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിച്ചാലും അടുത്തിടപെട്ടാലും സദാചാരം തകര്‍ന്നുപോവുകയില്ല. അവര്‍ തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാവുകയാണ്‌ വേണ്ടത്‌. പക്ഷേ ഇപ്പോഴത്തെ കുട്ടികളുടെ സംസാരരീതി കേള്‍ക്കുമ്പോള്‍ തന്നെ പേടിതോന്നും. കുട്ടികളുടെ ചിന്തകളിലും പ്രവര്‍ത്തിയിലും ധാരാളം മാറ്റം വന്നിട്ടുണ്ട്‌." "കുട്ടികള്‍ അവരെ സ്വതന്ത്രരായി വിട്ടില്ലെങ്കില്‍ മുതിര്‍ന്നവരുടെ വാക്കുകളെ ധിക്കരിക്കും എന്ന്‌ പറയുന്നു. ഞാന്‍ ഒന്ന്‌ ചോദിച്ചോട്ടെ. ഈ പറയുന്ന പെണ്‍കുട്ടികള്‍ക്ക്‌ സ്വന്തമായി പോസ്‌റ്റോഫീസില്‍ പോയി ഒരു ലെറ്റര്‍ അയക്കാനോ ഒരു അപേക്ഷ പൂരിപ്പിക്കാനോഅറിയാമോ? അവര്‍ സുരക്ഷിതരായിരിക്കാന്‍ അച്‌ഛനമ്മമാര്‍ വിവരങ്ങള്‍ തിരക്കുന്നതിലാണോ തെറ്റ്‌? ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ വസ്‌ത്രധാരണരീതി തന്നെ എത്ര മോശമാണ്‌. പീഡനങ്ങളും മറ്റും ഉണ്ടാകുന്നതിന്‌ പ്രധാന കാരണക്കാര്‍ പെണ്‍കുട്ടികള്‍ തന്നെയാണ്‌. ഈ മാതാപിതാക്കളുടെ മുന്നില്‍കൂടിയല്ലേ പെണ്‍മക്കള്‍ ഇറുകിപ്പിടിച്ച വേഷങ്ങളും ധരിച്ച്‌ ഇറങ്ങുന്നത്‌." ''പണ്ടുകാലത്തെപ്പോലെ കൂട്ടുകുടുംബമാണെങ്കില്‍ വീട്ടില്‍ എപ്പോഴും ആളുകളുണ്ട്‌. കുഞ്ഞുങ്ങള്‍ക്കായാലും കളിക്കാനും, വര്‍ത്തമാനം പറയാനും മറ്റ്‌ കുട്ടികളുണ്ട്‌. ഇന്ന്‌ ഒന്നോ രണ്ടോ കുട്ടികളും മാതാപിതാക്കളും മാത്രമേ ഉണ്ടാകൂ. അവര്‍ ജോലിത്തിരക്കിലാവും. മൊബൈലോ കമ്പ്യൂട്ടറോ കിട്ടിയാല്‍ അതുകൊണ്ട്‌ സമയം ചെലവഴിക്കും. ആരും തമ്മില്‍ ഒരു മാനസിക ബന്ധവുമില്ല. ഇതൊക്കെത്തന്നെയാണവരുടെ ലോകം."പറയാനും പറ്റില്ല. കുട്ടികള്‍ക്ക്‌ ലൈംഗിക വിദ്യാഭ്യാസം കൊടുക്കുക. അല്ലെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ കിട്ടുന്ന മാര്‍ഗങ്ങള്‍ ഇല്ലാതാക്കുക. മാതാപിതാക്കള്‍ ഒരു പരിധിവരെ ഇതിന്‌ ഉത്തരവാദികളാണ്‌. രണ്ടുതരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കാം. ഒന്ന്‌ മാതാപിതാക്കള്‍ക്കും മറ്റൊന്ന്‌ കുട്ടികള്‍ക്കും. കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരെ നിയന്ത്രിക്കുന്നത്‌ എങ്ങനെ, അവരുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ശ്രമിക്കണം. കുട്ടികളുടെ ശാരീരിക/മാനസിക വ്യത്യാസങ്ങള്‍, അവരുടെ ആകാംക്ഷ, അറിയാനുള്ള ആഗ്രഹങ്ങള്‍ ഇതെക്കുറിച്ച്‌ അറിയണം. കുട്ടികളുടെ പ്രശ്‌നം മാതാപിതാക്കളുടേതു കൂടിയാണ്‌. കുട്ടികളെ പഴിക്കാതെ അവരെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്കും സമൂഹത്തിനും പങ്കുണ്ട്‌.
എന്തുചെയ്യാന്‍ കഴിയും? എറണാകുളം ലേക്‌ഷോര്‍ ഹോസ്‌പിറ്റലിലെ ചൈല്‍ഡ്‌ സൈക്കോളജിസ്‌റ്റായ സെലേഷ്യ പറയുന്നു:"കുട്ടികള്‍ ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ കാണിക്കുന്നത്‌ അവരുടെ അറിവില്ലായ്‌മകൊണ്ടാണെന്ന്‌ തോന്നുന്നില്ല. അറിവ്‌ കൂടിയതുകൊണ്ടാണെന്ന്‌ തോന്നുന്നു. ഇത്തരം കേസുകള്‍ എന്റെ പക്കല്‍ ധാരാളം വരാറുണ്ട്‌. ഒരു ക്ലാസിലെ പിന്‍ബഞ്ചില്‍ എല്ലാ ദിവസവും ഉച്ചയാകുമ്പോള്‍ എന്തോ പ്രശ്‌നമുള്ളതായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സംശയം. അധ്യാപകര്‍ ഇത്‌ ശ്രദ്ധിക്കാന്‍ തുടങ്ങി. പിന്‍ബഞ്ചില്‍ കിടന്നിരുന്ന പെണ്‍കുട്ടിയുടെ മേല്‍ ഒരു ആണ്‍കുട്ടി കയറി ഇരിക്കുന്നു. ചോദിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞത്‌ തങ്ങള്‍ കണ്ട സിനിമയിലെ രംഗം അഭിനയിക്കുകയാണെന്നാണ്‌. ഈ പറഞ്ഞ സിനിമ ഞാനും തീയറ്ററില്‍ പോയി കണ്ടു. മുതിര്‍ന്നവര്‍ക്കുള്ള സിനിമയാണ്‌. അവരുടെ കൂടെ കുട്ടികളും വന്നിട്ടുണ്ടായിരുന്നു. ഞാന്‍ പോയ ഒറ്റ ഷോയുടെ അടിസ്‌ഥാനത്തിലാണ്‌ പറയുന്നത്‌. സിനിമ കാണുന്നതില്‍, ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതില്‍ എല്ലാത്തിനും മുതിര്‍ന്നവര്‍ തന്നെ കുട്ടികള്‍ക്ക്‌ അതിര്‍വരമ്പ്‌ കല്‍പ്പിക്കണം. രാജ്യത്തിന്റെ സംസ്‌കാരത്തിനനുസരിച്ച്‌ വേണം ജീവിക്കാന്‍. അമേരിക്കന്‍ സംസ്‌കാരമനുസരിച്ച്‌ നമുക്ക്‌ ജീവിക്കാനാവില്ലല്ലോ?
ഇത്‌ ഒരു സ്‌കൂളിലെ മാത്രം പ്രശ്‌നമല്ല. ഇത്തരം സി.ഡികളും ബ്ലൂഫിലിമും എല്ലാം ഇപ്പോള്‍ എങ്ങനെവേണമെങ്കിലും ലഭ്യമാകുന്ന തരത്തിലാണ്‌. സ്‌കൂളിനും കോളജിനും അടുത്തുള്ള കടകളില്‍ വരെ ഇത്‌ ലഭ്യമാകാറുണ്ട്‌. വളര്‍ച്ചാഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കൗമാരം എല്ലാറ്റിനേക്കുറിച്ചും കാഴ്‌ചപ്പാടുകള്‍ രൂപപ്പെടുന്ന സമയം കൂടിയാണ്‌. മനസിനെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ തവണ കാണുകയും സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സമയത്ത്‌ ചിന്തകള്‍ വ്യതിചലിക്കും. ആ സമയത്ത്‌ വിദ്യാര്‍ഥി എന്ന കടമയില്‍ നിന്നും കര്‍മത്തില്‍നിന്നും ഒക്കെ മാറും. "പണ്ട്‌ ഹൈസ്‌കൂളിലോ കോളജിലോ വച്ച്‌ അറിഞ്ഞ കാര്യങ്ങള്‍ ഇന്ന്‌ എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ അറിയുന്നു. മുതിര്‍ന്ന ഒരു ബിസിനസുകാരന്റെ കൈയില്‍ 100 രൂപ കിട്ടുന്നതുപോലെയല്ല പന്ത്രണ്ടുകാരന്റെ കൈയില്‍ ആ തുക കിട്ടുന്നത്‌. അപ്പോള്‍ അതിന്റെ വ്യത്യാസം അവര്‍ അത്‌ ഉപയോഗിക്കുന്നതിലും കാണും.
പെണ്‍കുട്ടിക്ക്‌ അപകടം പറ്റിക്കഴിഞ്ഞാല്‍ നമ്മള്‍ എങ്ങനെയാണറിയുക. അല്ലെങ്കില്‍ അവര്‍ക്ക്‌ എല്ലാകാര്യങ്ങളിലും സ്വയം പര്യാപ്‌തത വേണം. അതിലേക്ക്‌ നമ്മള്‍ എത്തിയിട്ടില്ല. പുരുഷനു യാത്ര ചെയ്യാന്‍ കഴിയുന്നതുപോലെ ഒരു സ്‌ത്രീക്ക്‌ പറ്റില്ല. 16 വയസായതുകൊണ്ട്‌ അവനവന്‌ ഇഷ്‌ടമുള്ളിടത്ത്‌് പോകുന്നു എന്നത്‌ അന്യനാട്ടിലെ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. പക്ഷേ അവിടുത്തെ കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി ജോലിചെയ്യാറുണ്ട്‌. നമ്മുടെ കുട്ടികള്‍ കറങ്ങാന്‍ പോകുന്നതുപോലും മാതാപിതാക്കള്‍ സമ്പാദിച്ച പണം കൊണ്ടല്ലേ?.
പെണ്‍കുട്ടികള്‍ പണ്ടും ലൈംഗികത പരസ്‌പരം സംസാരിക്കാറുണ്ട്‌. കല്ല്യാണവീട്ടില്‍ പിറ്റേന്ന്‌ ചേച്ചിമാരോ അനിയത്തിമാരോ "എങ്ങനെയുണ്ടായിരുന്നു കഴിഞ്ഞ ദിവസം?" എന്ന്‌ ചോദിക്കുന്ന കാലം ഉണ്ടായിരുന്നു. ഒരു കല്യാണം നടക്കുമ്പോള്‍ പലതും പറഞ്ഞുകൊടുക്കാനായി മുതിര്‍ന്നവരേയോ വിവാഹം കഴിഞ്ഞ സമപ്രായക്കാരേയോ ഏല്‍പ്പിക്കാറുണ്ടായിരുന്നു. ആണ്‍കുട്ടികളുമായി സംസാരിക്കേണ്ടതും ഇടപെടേണ്ടതുമായ പ്രായത്തില്‍ അങ്ങനെ ചെയ്‌താല്‍ മാത്രമേ മുന്നോട്ടും പോകാന്‍ സാധിക്കൂ. ഒരു സുഹൃത്‌ബന്ധം ആരോഗ്യകരമായരീതിയില്‍ മുന്നോട്ട്‌ കൊണ്ടുപോകാന്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക്‌ പറ്റുന്നുണ്ടോ എന്നതാണ്‌ സംശയം. ഒരു ഒന്‍പതാംക്ലാസുകാരിയും പന്ത്രണ്ടാം ക്ലാസുകാരനും പ്രണയത്തിലായി. പെണ്‍കുട്ടി ശരീരത്തിന്റെ രഹസ്യഭാഗങ്ങളുടെയെല്ലാം ഫോട്ടോ എടുത്ത്‌ ആണ്‍കുട്ടിക്കയച്ചുകൊടുത്തു. അവന്‍ തിരിച്ചും. ഒരു പ്രശ്‌നം വന്നപ്പോള്‍ ഈ എം.എം.എസ്‌ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ശാസ്‌ത്രസാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും ഇങ്ങനെ ഒരു കാര്യം സമൂഹത്തിന്‌ മുന്നില്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്ന വിവേകമില്ലായ്‌മ അവരുടെ പക്വതയില്ലായ്‌മയുടെ കുറവാണ്‌. 25 വയസുള്ള സ്‌ത്രീയോ ഉദ്യോഗസ്‌ഥയോ ഒക്കെയായിരുന്നെങ്കില്‍ അവര്‍ ചിന്തിച്ചേനെ. കാരണം പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്നവര്‍ക്കറിയാം. മുന്‍കൂട്ടി ചിന്തിക്കാനുള്ള വിവേകം കുട്ടികള്‍ക്കില്ല. ഇത്‌ പല പുലിവാലുകളും ക്ഷണിച്ചുവരുത്തും. ശാരീരിക ബന്ധത്തിനു ഹോട്ടല്‍റൂം വേണമെന്നില്ലിന്ന്‌. വാഹനങ്ങള്‍ മതിയെന്ന അവസ്‌ഥയാണ്‌! ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ അതെങ്ങനെ സംഭവിച്ചെന്നുപോലും മാതാപിതാക്കള്‍ക്കറിയാനായില്ല. അവളെ ഒരിക്കലും വീട്ടില്‍ തനിച്ചുനിര്‍ത്തിയിട്ടില്ല. മറ്റൊരു സാഹചര്യത്തില്‍ എവിടെങ്കിലും കൊണ്ടാക്കിയിട്ടില്ല. കുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഇത്‌ സ്‌ഥിരമായി സംഭവിച്ചിരുന്നത്‌ വാഹനത്തിനുള്ളിലാണെന്നറിഞ്ഞത്‌. 17-19 വയസ്‌ പ്രായമുള്ള കുട്ടികളാണ്‌ ഇതിലൊക്കെ കൂടുതലും ഉള്‍പ്പെടുന്നത്‌. അവര്‍ക്ക്‌ കിട്ടുന്ന വിവരങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ തോന്നാറുണ്ട്‌. അതിനവസരം കൂടി കിട്ടിയാല്‍ അവര്‍ തീര്‍ച്ചയായും പരീക്ഷിക്കും. അവസരമില്ലാത്തതുകൊണ്ട്‌ പലതും ചെയ്യാന്‍ പറ്റാത്തവരായിരുന്നു പഴയതലമുറ. ഇന്നിപ്പോള്‍ ചുറ്റും അവസരങ്ങളാണ്‌! എത്ര മാതാപിതാക്കള്‍ നല്ല രീതിയില്‍ ജീവിക്കുന്നുണ്ട്‌ എന്നതും ചോദ്യച്ചിഹ്നമാണ്‌. മാതാപിതാക്കള്‍ക്കുതന്നെ പല വഴിവിട്ട ബന്ധങ്ങളും ഉണ്ട്‌. വീട്ടില്‍ സുഹൃത്തുക്കളായ അതിഥികളോട്‌ അശ്ലീലചുവയുള്ള തമാശകള്‍ പറയുന്നവരുമുണ്ട്‌. അത്‌ കുട്ടികളും കേള്‍ക്കുന്നു. നമ്മുടെ ചുറ്റും കുഞ്ഞിക്കണ്ണുകളും, കുഞ്ഞിക്കാതുകളുമുണ്ടെന്നു തിരിച്ചറിയണം. മാതാപിതാക്കള്‍ അങ്ങനെയല്ലെങ്കില്‍ നാളെ നമ്മുടെ കുട്ടികളോട്‌ പറയാന്‍ നമുക്ക്‌ ശബ്‌ദം ഉണ്ടാവില്ല.
മൊബൈല്‍ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവരിക ആവശ്യമില്ലാത്ത കാര്യമാണ്‌. പല രക്ഷകര്‍ത്താക്കളും പറയുന്നത്‌ ട്യൂഷന്‌ പോയി വരുന്ന സമയം അറിയാനാണ്‌ മൊബൈല്‍ വാങ്ങി കൊടുത്തിരിക്കുന്നതെന്നാ ണ്‌. അതന്വേഷിച്ചറിയാന്‍ ധാരാളം മാര്‍ഗങ്ങളില്ലേ? ടീച്ചറെ വിളിക്കാം, താമസിച്ചാല്‍ അന്വേഷിച്ചുപോകാം. വീട്‌ പൂട്ടിയിട്ടല്ലേ നാം പുറത്തേക്കിറങ്ങുകയുള്ളൂ. മോഷ്‌്ടിക്കാനുള്ളവര്‍ എപ്പോഴായാലും മോഷ്‌ടിക്കും എന്നുകരുതി വീട്‌ തുറന്നിട്ടിട്ട്‌ നമ്മള്‍ പോവില്ലല്ലോ?. അതുപോലെ മോഷ്‌ടിക്കുമെന്ന്‌ കരുതി കാറ്‌ ലോക്ക്‌് ചെയ്യാതെ നമ്മള്‍ പാര്‍ക്ക്‌ ചെയ്യാറില്ല. അങ്ങനെ ചിന്തിച്ചുകൂടേ. എന്തിനാണ്‌ എല്ലാത്തിനും മുടന്തന്‍ ന്യായം കണ്ടെത്തി ഒഴിഞ്ഞുമാറുന്നത്‌. നമ്മുടെ കുട്ടിക്ക്‌ വരുമ്പോഴാണ്‌ നമുക്കതിന്റെ വിഷമം അറിയാന്‍ കഴിയൂ. വേറൊരാളുടെ കുട്ടിക്ക്‌ വരുമ്പോള്‍ നമുക്കതിനെക്കുറിച്ച്‌ കഥപറയാം, ചിരിക്കാം, മറക്കാം. അനുഭവിക്കുന്ന ആള്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ടുകള്‍ അറിയാന്‍ കഴിയൂ.
- See more at: http://www.mangalam.com/women/news/13710?page=0,3#sthash.xc7pOggB.dpuf
ഓരോ അറിവും ഞെട്ടിക്കുന്നതാണ്‌
പ്രമുഖ സോഷ്യോളജിസ്‌റ്റും കൗണ്‍സിലറുമായ ഗ്രേസ്‌ ലാലിന്റെ വെളിപ്പെടുത്തല്‍ കേള്‍ക്കുമ്പോള്‍ നെറ്റിചുളിച്ചുപോകാം. അവര്‍ നേരിട്ടറിഞ്ഞ കാര്യങ്ങളില്‍ ചിലത്‌...
"ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ ബാധിച്ച ഒരുപാടു കുഞ്ഞുങ്ങളുടെ കേസുകള്‍ എന്റെ പക്കല്‍ വരുന്നുണ്ട്‌. ഒരു സിനിമ ഉണ്ടാക്കിയ സ്വാധീനം കൊണ്ട്‌ ഒരു കുട്ടിക്കുണ്ടായ ലൈംഗിക ചിന്തകളും അത്‌ പരീക്ഷിച്ചുനോക്കാന്‍ അവന്‍ കാണിച്ച മാര്‍ഗവും എന്റെ മനസാക്ഷിയെ ഞെട്ടിച്ചു. നാലാംക്ലാസുകാരനായിരുന്നു കുട്ടി. ഒരു സിനിമയിലെ ബലാത്സംഗരംഗം കണ്ടശേഷം എന്താണെന്നറിയാനുള്ള ആകാംക്ഷയായി അവന്‌. ഇതുപോലുള്ള ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും തേടി അതിനടിമയായി, അതു പരീക്ഷിച്ചുനോക്കാനും മുതിര്‍ന്നു ആ കുട്ടി.
"മറ്റൊരു സംഭവം 14 വയസുകാരന്റേതാണ്‌. അച്‌ഛന്‍ വലിയ വ്യവസായി. അമ്മ വീട്ടമ്മ. അച്‌ഛനും അമ്മയും കാണുമ്പോഴെല്ലാം വഴക്കും. അച്‌ഛന്റെ ബന്ധുക്കളെല്ലാം എപ്പോഴും അവനെ അന്യനെപോലെയാണ്‌ കാണുന്നത്‌. അവനെ കുറ്റം പറയുന്നവരുടെ കൂട്ടത്തില്‍ അയല്‍പക്കത്തെ ചേച്ചിയുമുണ്ട്‌. അവനാ പെണ്ണിനോടുള്ള ദേഷ്യം തീര്‍ത്തത്‌ അവര്‍ കുളിക്കുന്ന രംഗം പകര്‍ത്തി മറ്റൊരു നഗ്നചിത്രത്തില്‍ തലവെട്ടി ഒട്ടിച്ചാണ്‌്. ആ ചിത്രം അവന്‍ സുഹൃത്തുക്കള്‍ക്കയച്ചും കൊടുത്തു." "അടുത്ത കഥ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടേതാണ്‌. ഒരേസമയം 20 കാമുകന്‍മാരുണ്ടായിരുന്നു അവള്‍ക്ക്‌. 11 സിംകാര്‍ഡ്‌, ഒന്‍പത്‌ മൊബൈല്‍ ഫോണുകള്‍, ഇതൊക്കെയുണ്ട്‌ അവളുടെ ശേഖരത്തില്‍. ഇതേ പെണ്‍കുട്ടി ഒരു 48 കാരന്റെ കൂടെ ഒളിച്ചോടി. വീട്ടുകാരും പോലീസും ചേര്‍ന്ന്‌ അന്വേഷണം നടത്തി അവളെ പിടികൂടിയത്‌ അന്യനാട്ടില്‍നിന്നാണ്‌. "ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങി പാസായ 11ാം ക്ലാസുകാരിയായ പെണ്‍കുട്ടി. 36 കാരനായ ഒരു ചുമട്ടുതൊഴിലാളിയെ സ്വന്തം വീട്ടില്‍ മുകളിലെ നിലയിലൂടെ കയറ്റി അവളുടെ മുറിയിലേക്ക്‌ കൊണ്ടുപോകും. ഇത്‌ ഒരു ദിവസം നടന്ന കാര്യമല്ല. മിക്കദിവസവും ഇതാവര്‍ത്തിച്ചു. ഇതിനെല്ലാം പിന്നില്‍ കൂട്ടുകാര്‍ കൊടുക്കുന്ന അശ്ലീല സി.ഡികളൊക്കെയാണ്‌. ഇതുകൊണ്ടൊക്കെ കുട്ടികളില്‍ സ്വവര്‍ഗരതി, ലൈംഗിക ചിന്തകള്‍, സ്വയംഭോഗം തുടങ്ങിയവയൊക്കെ വര്‍ധിക്കുന്നുണ്ട്‌. "അഞ്ചാം ക്ലാസുകാരി ക്ലാസ്‌റൂമിലിരുന്ന്‌ സ്വയംഭോഗം ചെയ്യുന്നു എന്ന്‌ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ അത്‌ സത്യമാണ്‌. അതിനവള്‍ ഉപയോഗിച്ച ഉപകരണം മുടിയില്‍ കുത്താന്‍ ഉപയോഗിക്കുന്ന സ്ലൈഡ്‌. ഇതിനു കാരണം അടുത്തുള്ള ഒരു ചേട്ടന്‍! വേണ്ടാതീനമൊക്കെ കണ്ടിട്ട്‌ കൊച്ചുകുട്ടികളോട്‌ പരീക്ഷിക്കാന്‍ ചെല്ലും. അങ്ങനെയാണ്‌ ഈ കുട്ടിയും അതിലേക്ക്‌ വഴുതിവീണത്‌. തെറ്റായ മാര്‍ഗത്തിലൂടെ കടന്നുവരുന്ന ഒരു തലമുറ വളര്‍ന്നുവരുന്നുണ്ടെന്നത്‌ വേദനിപ്പിക്കുന്ന ഒരു സത്യമാണ്‌."
ഇന്നിപ്പോള്‍ പെണ്‍കുട്ടികളും ലൈംഗികതയെ കുറിച്ച്‌ തുറന്ന്‌ സംസാരിക്കുന്നുണ്ട്‌. മുന്‍പത്തേതിനെ അപേക്ഷിച്ച്‌ ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങളും കൂടുതലാണല്ലോ? പണ്ടൊക്കെ കോളജില്‍ പോകുന്നത്‌ ഓരോ കുട്ടിയ്‌ക്കും പുതിയ അനുഭവമാണ്‌. ഒന്നാമത്തെ കാര്യം യൂണിഫോം അഴിച്ചുവച്ച്‌ നിറമുള്ള വസ്‌ത്രങ്ങള്‍ ധരിക്കുന്ന കൗതുകം. പുതിയ സ്‌ഥലങ്ങളും കൂട്ടുകാരെയും കാണുമ്പോഴുള്ള സന്തോഷം. അവിടെ നമുക്ക്‌ പ്രണയത്തെക്കാളേറെ കൗതുകം തരുന്ന നിരവധി കാര്യങ്ങളുണ്ട്‌. ഇവിടെ പത്താംക്ലാസ്‌ കഴിയുമ്പോള്‍ വീണ്ടും സ്‌കൂളിന്റെ അന്തരീക്ഷം തന്നെയാണ്‌. ഒരു മാറ്റവും ഇല്ല. യൂണിഫോമിനകത്തുതന്നെ അവരെ ഞെരിച്ചു വയ്‌ക്കുകയാണ്‌.ആ ഞെരുക്കത്തില്‍ അവരുടെ രസം ഇതെല്ലാമാണ്‌്.
ആണും പെണ്ണും തമ്മിലുള്ള വ്യത്യാസങ്ങളൊക്കെ മാറി. പണ്ട്‌ വീടുകളിലൊക്കെ മൂന്നും നാലും കുട്ടികളുണ്ട്‌. ഇന്ന്‌ ഒന്നും രണ്ടും പേരാണ്‌.. "നീ പെണ്ണാണ്‌ അതുകൊണ്ട്‌ കാല്‌ താഴ്‌ത്തിവയ്‌ക്കണം" എന്നൊന്നും ഒരാളും ഇന്ന്‌ പറയില്ല. "എങ്ങനെയെങ്കിലും പഠിച്ച്‌ രക്ഷപെടണം." എന്നേ പറയൂ. ശാരീരിക വ്യത്യാസങ്ങള്‍ മാത്രമേ ആണും പെണ്ണും തമ്മില്‍ ഉള്ളൂ. പെണ്‍കുട്ടികള്‍ക്ക്‌ അവരുടെ സ്‌ത്രീത്വത്തിന്റെ ഭാവങ്ങള്‍ നഷ്‌ടപ്പെടുകയാണ്‌. മാതാപിതാക്കളെ ദൈവമായിട്ടൊന്നും കാണുന്ന കാഴ്‌ചപ്പാട്‌ ഇന്നില്ല. പണ്ടു കുറേ സഹോദരങ്ങളുണ്ടായിരുന്നപ്പോള്‍ അവര്‍ക്ക്‌ അവരുടേതായ കാര്യങ്ങള്‍ നോക്കാനുണ്ടായിരുന്നു. ഒറ്റയ്‌ക്ക്‌ വളരുന്ന കുട്ടിക്ക്‌ ഏകാന്തത ഒരു പ്രശ്‌നമാണ്‌. അവര്‍ക്ക്‌ നേരംപോക്ക്‌ മൊബൈലും, ഇന്റര്‍നെറ്റും ചാറ്റിംഗും ഒക്കെയാണ്‌. ഇപ്പോഴത്തെ കൗമാരപ്രായമെന്നത്‌ 13 മുതല്‍ 19 വരെയുള്ള കാലയളവല്ല. പ്രായപൂര്‍ത്തിയാകുന്ന അവസ്‌ഥ നേരത്തെ തുടങ്ങുന്നു.11 വയസിലേ കുട്ടികള്‍ക്ക്‌ ശാരീരിക മാറ്റങ്ങള്‍ വരുന്നു. അതുകൊണ്ട്‌ വൈകാരികതയും മാറുന്നു. പണ്ട്‌ കല്യാണം കഴിക്കുന്ന പ്രായം 18 വയസൊക്കെയാണ്‌. അല്ലെങ്കില്‍ 23-24 വയസ്‌. ആ പ്രായത്തില്‍ പലതും അറിയാനുള്ള ത്വരയുണ്ടാകും. ആകാംക്ഷ ഉണ്ടാവരുതെന്ന്‌ പറയാനാവില്ല. അതിനവരെ തെറ്റ്‌
- See more at: http://www.mangalam.com/women/news/13710?page=0,2#sthash.heBgLbS2.dpuf
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger