{[['']]}
Kerala tv show and newsസൗന്ദര്യവും ഒരല്‌പം അഭിനയശേഷിയും ഉണ്ടെങ്കില്‍ സിനിമ എന്ന മായികലോകത്തിന്റെ കവാടം നമുക്കായി തുറന്നുകിട്ടുമെന്ന പ്രതീക്ഷ ആര്‍ക്കും വേണ്ടെന്നു പറയുകയാണ് നടി ഡീനാ ദേശായി. 'അങ്ങനെ വരുകില്‍ നാം സ്വന്തം 'കവാട'ത്തിനാകും പ്രാതിനിധ്യം നല്‍കേണ്ടത്. ആ ഒരു 'ചടങ്ങി'ന്റെ നിര്‍വഹണം കൂടി കഴിഞ്ഞാലും നമുക്ക് വീണ്ടും ടെന്‍ഷനാണ്. ഒടുവില്‍ നാം ഷൂട്ടിംഗ് സ്‌പോട്ടില്‍ എത്തി മേക്കപ്പ് കഴിഞ്ഞ് തകര്‍ത്തഭിനയിച്ചു കഴിഞ്ഞാലും വിധിയുടെ തിരിമറികളെക്കുറിച്ച് നിര്‍ണയിക്കാനാവില്ല. ചിലപ്പോള്‍ എഡിറ്റിംഗ് ടേബിളില്‍ കിടത്തി നമ്മളെ തേജോവധം ചെയ്‌തെന്നു വരാം. സിനിമ റിലീസാകുമ്പോള്‍ ഒരുപക്ഷേ നമ്മള്‍ രണ്ടോ, മൂന്നോ സീനില്‍ കണ്ടെന്നുവരാം. ഇതൊക്കെ നമ്മുടെ 'കവാട'ത്തിന്റെ മേന്മയെ ആശ്രയിച്ചിരിക്കും.'
ഡീനാ ദേശായിയുടെ ചില അനുഭവങ്ങളാണ് മേല്‍ ഉദ്ധരിച്ചത്.
ഹിന്ദി സിനിമാലോകത്ത് 'എ പസ്‌്ലേ' എന്ന സിനിമയിലൂടെ പരിചയപ്പെടുന്ന ഡീനാ, ഹോളിവുഡില്‍നിന്നും എത്തിയ ഒരു യുവസുന്ദരിയാണ്. പ്രശസ്‌ത ഹോളിവുഡ് സംവിധായകനായ ജയിന്‍ മേഡിന്‍ സംവിധാനം ചെയ്‌ത 'ദി ബെസ്‌റ്റ് എഗ്‌ളൈഡിംഗ് മേരി ഗോള്‍ഡ്' എന്ന സിനിമയില്‍ കഥാനായകന്റെ ചുണ്ടുകള്‍ മെനക്കെട്ട് നിന്ന് ഈമ്പിയെടുത്ത് ഹോളിവുഡിനെ അമ്പരിപ്പിച്ച നടിയാണ് ഡീനാ ദേശായി. 'എങ്കില്‍ പിന്നെ ഇവിടെ എന്തുകൊണ്ട് ചുംബനങ്ങള്‍ നല്‍കിക്കൂടാ?' എന്ന് ചോദിക്കവേ ഡീന ഇങ്ങനെ പ്രതികരിച്ചു.
'ടേബിള്‍ നമ്പര്‍ 21' എന്ന ഹിന്ദി സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു. ഒന്നോ, രണ്ടോ ചുംബനരംഗങ്ങളില്‍ ഒതുക്കരുത്. വേണ്ടുവോളം ചുംബിക്കണം. ഞാന്‍ സന്തോഷപൂര്‍വം സമ്മതിച്ചു. ഇന്നത്തെ കാലഘട്ടത്തില്‍ ഒരു നടി രക്ഷപ്പെടണമെങ്കില്‍ ഈ ഒരു മാര്‍ഗമേയുള്ളൂ.'
? അങ്ങനെയാണെങ്കില്‍ മാത്രമേ നടിമാര്‍ക്ക് തുടര്‍ന്നും അവസരങ്ങള്‍ ലഭിക്കാറുള്ളൂ എന്ന് നിങ്ങള്‍ പറയുന്നതിന്റെ അര്‍ത്ഥം.
ഠ 'എനിക്ക് സിനിമാരംഗത്ത് നിലനില്‍പ്പ് വേണം. അതുകൊണ്ട് ചുംബനരംഗങ്ങള്‍ ചേര്‍ക്കൂ എന്ന് ഒരു നടിമാര്‍ക്കും സംവിധായകനോട് പറയാനാവില്ല. കഥാഗതിക്കനുസരിച്ച്, സംവിധായകന്റെ നിര്‍ദ്ദേശമനുസരിച്ച് ഒരു നടി അഭിനയിക്കണം. പുതിയ നടിയെന്നുവച്ച് പുതിയതായിരിക്കണമെന്നുണ്ടോ! വ്യത്യസ്‌തമായി അഭിനയിച്ചാല്‍ മാത്രമേ ഒരു വഴിത്തിരിവില്‍ എത്തി വിജയിക്കാന്‍ കഴിയൂ. എന്നെ രക്ഷപ്പെടുത്തിയത് ആ ഹോളിവുഡ് ചിത്രമായിരുന്നു.
? പടം റിലീസായി കഴിഞ്ഞപ്പോള്‍ നിങ്ങളുടെ ചുംബന സീനിനെക്കുറിച്ച് എങ്ങനെയായിരുന്നു അഭിപ്രായം.
ഠ ഹോളിവുഡ് ചിത്രത്തെ സംബന്ധിച്ചിടത്തോളം സെക്‌സും ചുംബനവും ഒരു പ്രശ്‌നമേയല്ല. പക്ഷേ ഞാന്‍ മിനക്കെട്ടു നിന്ന് ചുംബനം കൊടുത്തപ്പോള്‍ കുറഞ്ഞുപോയി എന്ന് അഭിപ്രായപ്പെട്ടവരുണ്ട്!
? ഈ ചുംബനരംഗങ്ങള്‍ പടത്തില്‍ ഉള്‍പ്പെടുത്തുന്നതു മൂലം പ്രേക്ഷകര്‍ക്ക് എന്തെങ്കിലും പുതിയ അനുഭവങ്ങള്‍ സിദ്ധിക്കുമെന്ന് സംവിധായകര്‍ കരുതുന്നുണ്ടോ!
ഠ അവരുടെ പ്രതീക്ഷ പടം രക്ഷപ്പെടണമെന്നതാണ്. പക്ഷേ കുറെ ചുംബനരംഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് പടം വിജയിപ്പിക്കാന്‍ കഴിയുമോ? ഏതെങ്കിലും ചില സീനുകളിലെ സംഭവങ്ങള്‍ പ്രചരണ വിഷയമാകണമെന്നാണ് സംവിധായകരുടെ ലക്ഷ്യം. രസിക്കാന്‍ എന്തെങ്കിലും ഒരു പടത്തില്‍ ഉണ്ടാകണമെന്ന് പ്രേക്ഷകരുടെ ലക്ഷ്യം.
? എങ്ങനെയാണ് നിങ്ങള്‍ സിനിമാരംഗത്ത് എത്തിയത്.
ഠ എന്റെ അച്‌ഛന് തെക്കേ ഇന്ത്യയില്‍ സിനിമാ വിതരണ കമ്പനിയുണ്ട്. 'പഠനത്തില്‍ ശ്രദ്ധ ചെലുത്തൂ' എന്ന് അച്‌ഛന്‍ ഉപദേശിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ എം.ബി.എ. പൂര്‍ത്തിയാക്കുകയുണ്ടായി. പിന്നീട് ടി.വി. പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി. ഒപ്പം മോഡലിംഗില്‍ താല്‌പര്യം ജനിച്ചു. ഏതാണ്ട് 120 പരസ്യചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. അതിനു ശേഷമായിരുന്നു സിനിമയില്‍ ചാന്‍സ് ലഭിച്ചത്. ആദ്യചിത്രം 'എ ബാസ് ലേ' രണ്ടാമത്തേത് 'സഹി ദന്തേ കലത് ബന്തേ.' പിന്നീട് ഹോളിവുഡില്‍ പോയി അഭിനയിച്ച ശേഷം വീണ്ടും ഹിന്ദി സിനിമയിലേക്ക് വന്നിരിക്കുകയാണ്. ഹോളിവുഡ് സിനിമയില്‍ ഞാന്‍ അന്താരാഷ്‌ട്രീയ തലത്തില്‍ പ്രശസ്‌തയാണ്.
? പ്രശസ്‌തരായ ഹോളിവുഡ് നടന്മാരോടൊപ്പം അഭിനയിച്ച അനുഭവം.
ഠ വളരെ ത്രില്ലായിരുന്നു. ലോകപ്രശസ്‌ത നടന്മാരോടൊപ്പം അഭിനയിച്ചപ്പോള്‍ വല്ലാതെ ഭയന്നുപോയി. ചില സന്ദര്‍ഭങ്ങളില്‍ സംഭാഷണം പോലും ഉച്ചരിക്കാന്‍ എനിക്കു കഴിയാതെ വന്നു. അത് ശ്രദ്ധിച്ച അവര്‍ എന്നെ സാന്ത്വനിപ്പിക്കുകയുണ്ടായി. 'ഞങ്ങളെ വലിയ നടന്മാരായി കാണരുത്. നല്ല സുഹൃത്തുക്കളായി കാണൂ' എന്നവര്‍ പറഞ്ഞു. ഒടുവിലായിരുന്നു അഭിനയം തുടരാന്‍ കഴിഞ്ഞത്.
? ടേബിള്‍ നമ്പര്‍ 21-ല്‍ അനാവശ്യമായ നീന്തല്‍ വേഷത്തില്‍ വളരെ ഗ്ലാമറായി നിങ്ങള്‍ പ്രത്യക്ഷപ്പെട്ടല്ലോ.
ഠ സംവിധായകന്‍ വിചാരിച്ചാല്‍ എന്തു വേണമെങ്കിലും ചെയ്യാന്‍ കഴിയും. തുടക്കത്തില്‍ ഞാന്‍ ഒരു സാധാരണ പെണ്ണായിരുന്നു. പിന്നീട് വിദേശത്തുള്ള ചില ദ്വീപുകളില്‍ സഞ്ചരിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. അവിടെ ഒരു ബീച്ചില്‍ ഞാന്‍ നീന്തണമെന്ന് സംവിധായകന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ അനുസരിച്ചു.
? ചുംബനരംഗങ്ങളില്‍ നടനും നടിയും കൂടിയാണല്ലോ പരസ്‌പരം ചുംബിക്കുന്നത്. പക്ഷേ ഇവിടെ നടിയെക്കുറിച്ച് മാത്രമാണല്ലോ പരാമര്‍ശിക്കാറുള്ളത്. അതേസമയം നടനെക്കുറിച്ച് ആരും ഉരിയാടുന്നില്ലല്ലോ.
ഠ എപ്പോഴും വിവാദങ്ങളില്‍ മുന്‍തൂക്കം നടിമാര്‍ക്കാണല്ലോ. ഭാരതീയ സംസ്‌കാരം സ്‌ത്രീകള്‍ മൂടിപ്പുതച്ചു നടക്കണമെന്നതാണ്. ഒരുപക്ഷേ തുണി മാറ്റിയാല്‍ സമൂഹം കുറ്റകരമായി കരുതുന്നു. പെണ്ണുങ്ങള്‍ പൊട്ടിച്ചിരിച്ചാല്‍ പോലും അതൊരു അച്ചടക്കലംഘനമായി കരുതിപ്പോന്ന കാലഘട്ടം ഉണ്ടായിരുന്നു. കാരണം സ്‌ത്രീകളുടെ ഓരോ ചലനവും ചുറ്റിനുമുള്ളവരെ ആകര്‍ഷിക്കും വിധം ശക്‌തമാണ്. അതുകൊണ്ടുതന്നെയാണ് സ്‌ത്രീകളുടെ ചുംബന അഭിനയവും പരക്കെ പ്രചരിക്കപ്പെടുന്നതും. അതേസമയം ചുംബിക്കുന്ന നടന് പ്രസക്‌തിയില്ലാതെ വരുന്നു. അയാള്‍ക്ക് ഞങ്ങളെ വേണ്ടുവോളം ചുംബിച്ച് സായൂജ്യമടയുന്ന ഒറ്റ ജോലിയേയുള്ളൂ. ഈ സന്ദര്‍ഭത്തില്‍ മനഃപൂര്‍വം ഞങ്ങളെ ചുംബിക്കുന്ന നടന്മാരുണ്ട്. നമുക്ക് ഇവിടെ പ്രതികരിക്കാന്‍ പറ്റുമോ? അഭിനയമല്ലേ! എന്തൊക്കെ പറഞ്ഞാലും ഒരു നടിയുടെ ഭാഗ്യത്തിന്റെ വിധി നിര്‍ണയം അവളുടെ ജഘനത്തിനു മുന്നിലാണ് സ്‌ഥിതി ചെയ്യുന്നത്!
? മോഡലിംഗ്, പരസ്യം, സിനിമ... അടുത്തത് എന്താണ് പ്രതീക്ഷിക്കുന്നത്.
ഠ മൂന്നും ഒന്നിനൊന്ന് സംബന്ധപ്പെട്ടതാണ്. പക്ഷേ സിനിമയാണ് എന്റെ ലക്ഷ്യം.
Post a Comment