Movie :

kerala home tv show and news

Home » , » ബിസിനസ്‌കാരനെ കൊന്നുതിന്നു; ജര്‍മ്മന്‍ പോലീസുകാരന്‍ അറസ്‌റ്റില്‍

ബിസിനസ്‌കാരനെ കൊന്നുതിന്നു; ജര്‍മ്മന്‍ പോലീസുകാരന്‍ അറസ്‌റ്റില്‍

{[['']]}
mangalam malayalam online newspaper ബിസിനസ്‌കാരനെ കൊന്നുതിന്നു; ജര്‍മ്മന്‍ പോലീസുകാരന്‍ അറസ്‌റ്റില്‍ ബര്‍ലിന്‍: ഒരാളെ കൊന്നു തിന്നെന്ന ആരോപണത്തില്‍ ജര്‍മ്മന്‍ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍. കിഴക്കന്‍ ജര്‍മ്മനിയിലെ ഏഴ്‌സ് കുന്നില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട്‌ ഡ്രസ്‌ഡനിലെ ഡെറ്റില്‍ഫ്‌ ജി എന്ന 55 കാരനായ ഫോറന്‍സിക്‌ ഉദ്യോഗസ്‌ഥനെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. ഇരയുടെ ശരീരഭാഗങ്ങള്‍ മുറിച്ചെടുത്ത്‌ കൊലയാളി തിന്നതായിട്ടാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. നീണ്ട നാളായി കാണ്മാനില്ലെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഒരു ഹാനോവര്‍ കാരനാണ്‌ കൊല്ലപ്പെട്ടത്‌. ഇന്റര്‍നെറ്റ്‌ വഴി പരിചയപ്പെട്ട ഇരുവരും സ്വവര്‍ഗ്ഗരതിക്കാര്‍ ആയിരുന്നതായും കൊല്ലപ്പെട്ടയാള്‍ പീഡനത്തിനും അംഗഛേദത്തിനും ഇരയായിരിക്കാമെന്നുമാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങള്‍ കുന്നിന്റെ ഒരു ഭാഗത്ത്‌ മറവ്‌ ചെയ്‌ത നിലയിലായിരുന്നു. ഫോറന്‍സിക്‌ വിഭാഗത്തിലെ സാക്‌സോണി സ്‌റ്റേറ്റ്‌ ഓഫീസ്‌ ഓഫ്‌ ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ വിഭാഗത്തിനായി ജോലി ചെയ്യുന്നയാളാണ്‌ അറസ്‌റ്റ് ചെയ്യപ്പെട്ട ഡെറ്റീഫ്‌. ഇയാള്‍ കയ്യെഴുത്ത്‌ വിദഗ്‌ദ്ധന്‍ കൂടിയാണെന്ന്‌ ജര്‍മ്മന്‍ മീഡിയ പറയുന്നു. അതേസമയം ഇരയുടെ ശരീരഭാഗങ്ങള്‍ ഇയാള്‍ ഭക്ഷിച്ചിരിക്കാം എന്ന കാര്യത്തില്‍ സംശയങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും കണ്ടെത്തിയ മൃതദേഹത്തില്‍ ചില ശരീര ഭാഗങ്ങള്‍ ഇല്ലായിരുന്നതായി പോലീസ്‌ പറഞ്ഞു. നവംബര്‍ 4 ന്‌ ഡ്രസ്‌ഡനിലെ റെയില്‍വേ സ്‌റ്റേഷനിലാണ്‌ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്‌. ഇതിന്‌ പിന്നാലെ 59 കാരനായ ബിസിനസുകാരന്‍ വധിക്കപ്പെടുകയും ശരീരം കഷണങ്ങളാക്കപ്പെടുകയുമായിരുന്നു. അറസ്‌റ്റ് ചെയ്യപ്പെട്ടയാള്‍ കാര്യങ്ങള്‍ ഭാഗികമായി തുറന്നു പറഞ്ഞതോടെയാണ്‌ മൃതദേഹം കണ്ടെത്താനായത്‌. തന്റെ ബിസിനസ്‌ പങ്കാളിയെ കാണാനില്ലെന്ന്‌ പറഞ്ഞ്‌ കൊല്ലപ്പെട്ടയാളുടെ സഹ ബിസിനസുകാരന്‍ നല്‍കിയ പരാതിയാണ്‌ സംഭവങ്ങളിലേക്ക്‌ വെളിച്ചം വീശിയത്‌. ഇതിനെ തുടര്‍ന്ന്‌ നടന്ന വിവരസാങ്കേതിക വിഭാഗത്തിലെ അന്വേഷണം കൊല്ലപ്പെട്ടയാളും ഡെറ്റില്‍ഫും തമ്മില്‍ നടത്തിയ ഇന്റര്‍നെറ്റ്‌ വിവരങ്ങളിലേക്ക്‌ എത്തുകയും അത്‌ പിന്നീട്‌ ഡെറ്റില്‍ഫിലേക്ക്‌ നീളുകയുമായിരുന്നു. അതേസമയം 2001 ല്‍ നടന്ന ബറണ്ട്‌ യുര്‍ഗന്‍ ബ്രാണ്‍ഡസ്‌ വധക്കേസിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌ പുതിയ സംഭവം. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ റോട്ടന്‍ ബര്‍ഗിലെ അര്‍മിന്‍ മെയ്‌വസ്‌ ഈ കേസില്‍ ഇപ്പോള്‍ ജീവപര്യന്തം അനുഭവിക്കുകയാണ്‌. മെയ്‌വസ്‌ ബ്രാന്‍ഡസിനെ വധിച്ചശേഷം ശരീര ഭാഗങ്ങള്‍ ഭക്ഷിച്ചു. മെയ്‌വസ്‌ പിന്നീട്‌ കുറ്റം സമ്മതിച്ചു. - See more at: f
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger