Posted by Unknown
Posted on Saturday, November 30, 2013
with No comments
Face book news,
NEWs,
{[['
']]}
Kerala tv show and newsകള്ളക്കടത്ത് സ്വര്‍ണം ജോയ് ആലുക്കാസിലും?
കൊച്ചി: മലബാര്‍ ഗോള്‍ഡിന് പുറമെ ജ്വല്ലറി ഭീമന്മാരായ ജോയ് ആലുക്കാസിനും സ്വര്‍ണക്കടത്തുകാരുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. ജോയ് ആലുക്കാസിലേക്ക് കടത്താന്‍ ശ്രമിച്ച പത്ത് കിലോയോളം സ്വര്‍ണമാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. സെയില്‍ ടാക്‌സ് ഡപ്യൂട്ടി കമ്മീഷണര്‍ ഈ സ്വര്‍ണം ജേയ് ആലുക്കാസിലേക്കുള്ളതാണ് എന്ന് സ്ഥിരീകരിച്ചു. ദില്ലിയില്‍ നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന ജെറിന്‍ എന്നയാളില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് വിഭാഗം ഈ ഓപ്പറേഷന്‍ നടത്തിയത്. മതിയായ രേഖകളില്ലാത്ത 9.5 കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. വ്യാജപ്പേരിലുള്ള നിരവധി ജ്വല്ലറികളുടെ പേരിലാണ് ഇയാള്‍ സ്വര്‍ണം കടത്തിയിരുന്നത്.
തൃശ്ശൂര്‍ ജ്വല്ലേഴ്‌സ് എന്നാണ് ഇവയില്‍ ഒരു ജ്വല്ലറിയുടെ പേര്. കേരളത്തിന് പുറത്തുള്ള ചില ജ്വല്ലറികളുടെ പേരിലും കൊച്ചിയില്‍ ഇയാള്‍ സ്വര്‍ണം ഇറക്കിയിട്ടുണ്ട്. ആറ് കോടിയോളം വിലമതിക്കുന്നതാണ് പിടികൂടിയ സ്വര്‍ണം. ആലുവ ട്രഷറിയിലാണ് പിടിയിലായ കള്ളസ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്. നേരത്തെ കരിപ്പൂരില്‍ നിന്നും പിടികൂടിയ പത്ത് കിലോ സ്വര്‍ണം മലബാര്‍ ഗോള്‍ഡിലേക്കാണ് എന്ന് അന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മലബാര്‍ ഗോള്‍ഡ് ഡയറക്ടറായ അഷ്‌റഫിനെ ആറാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഷഹബാസില്‍ നിന്നും സ്വര്‍ണം വാങ്ങിയതായി അഷ്‌റഫ് സമ്മതിച്ചിട്ടുണ്ട് എന്നാണ് വിവരം.
Post a Comment