Movie :

kerala home tv show and news

Home » , » 'ഇത്രയും ശത്രുക്കളുണ്ടെന്ന്‌ ഇപ്പോഴാണ്‌ മനസിലായത്‌'- ദിലീപ്‌

'ഇത്രയും ശത്രുക്കളുണ്ടെന്ന്‌ ഇപ്പോഴാണ്‌ മനസിലായത്‌'- ദിലീപ്‌

{[['']]}

ഇത്രയും ശത്രുക്കളുണ്ടെന്ന്‌ ഇപ്പോഴാണ്‌ മനസിലായത്‌'- ദിലീപ്‌











Kerala tv show and newsവിവാദങ്ങളുടെ കുരുക്ഷേത്രഭൂമിയില്‍ സൂപ്പര്‍താരം ദിലീപ്‌ തലയുയര്‍ത്തി നില്‍ക്കുന്നു. ഓരോ ദിവസവും പിറവിയെടുക്കുന്ന ആരോപണങ്ങളോരോന്നും ഡമോക്ലസിന്റെ വാളുപോലെ ദിലീപിന്റെ തലയ്‌ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്നു. മലയാള ചലച്ചിത്രവേദിയുടെ ചരിത്രത്തില്‍ അപൂര്‍വ്വമായി ഉരുണ്ടുകൂടിയ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ്‌ ദിലീപ്‌ വിവാദനായകനായി മാറിയിരിക്കുന്നത്‌. മലയാളസിനിമയിലെ ചങ്ങാതിമാരും മാധ്യമപ്രവര്‍ത്തകരും ചൂടുള്ള 'എക്‌സ്ക്ലൂസീവ്‌' വാര്‍ത്തകള്‍ക്കായി ദിലീപിനെ വളയുമ്പോള്‍ ദിലീപ്‌ ഒഴിഞ്ഞുമാറുകയാണ്‌. ചോദ്യങ്ങള്‍ക്കെല്ലാം ഒബ്‌ജക്‌ടീവ്‌ ടൈപ്പ്‌ ഉത്തരം നല്‍കി ദിലീപ്‌ തടിയൊഴിഞ്ഞു. എന്നിട്ടും പരോക്ഷമായി തനിക്കെതിരെ വിവാദങ്ങളുടെ കുന്തമുനകള്‍ തിരിഞ്ഞപ്പോള്‍ ദിലീപ്‌ ശരിക്കും വിഷമിച്ചുപോയി. പണിയെടുത്തതിന്‌ കൂലി ചോദിച്ചാല്‍ തെറ്റാണോയെന്ന്‌ ദിലീപ്‌ ചോദിക്കുമ്പോള്‍ താരങ്ങളുടെ സ്യൂട്ട്‌കേസുകളില്‍ നിരവധി വണ്ടിച്ചെക്കുകള്‍ സുഖസുഷുപ്‌തിയിലാണ്‌. രണ്ടും മൂന്നും മാസം വെയിലും മഴയും കൊണ്ട്‌ പണിയെടുത്തതിന്‌ നല്‍കുന്ന പ്രതിഫലം വണ്ടിച്ചെക്കാണെന്നറിയുമ്പോള്‍ താരങ്ങളില്‍ പലരും കണ്ണീര്‍ പൊഴിക്കാറുണ്ട്‌. എന്തെങ്കിലും പറഞ്ഞാല്‍ അതൊക്കെ വിവാദമാകുമെന്ന്‌ കരുതി ദിലീപ്‌ അടുത്തകാലത്തായി അഭിമുഖങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി മൗനം പാലിക്കുകയാണ്‌. പൊള്ളാച്ചിയില്‍ മീശമാധവന്റെ സെറ്റില്‍ വച്ചാണ്‌ ദിലീപിനെ കണ്ടത്‌. ആത്മസുഹൃത്തായ സംവിധായകന്‍ ലാല്‍ജോസിന്റെ സാന്നിധ്യമാണ്‌ ദിലീപിന്‌ പലപ്പോഴും താങ്ങാവുന്നത്‌. സിനിമാമംഗളത്തിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ചെക്ക്‌ കേസുമായി ബന്ധപ്പെട്ട നിജസ്‌ഥിതിയെക്കുറിച്ചാണ്‌ ദിലീപ്‌ മനസ്‌ തുറന്നത്‌. ''നോക്കൂ... മനഃപൂര്‍വം ഞാന്‍ ഒരാളെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവരുമായി സൗഹൃദത്തില്‍ കഴിയാനാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌. ആര്‍ക്കെങ്കിലുമെതിരെ അനാവശ്യമായ ആരോപണമുയര്‍ത്തിയും മറ്റൊരാളെ പീഡിപ്പിച്ചും ഞാന്‍ ആളാകാന്‍ ശ്രമിച്ചിട്ടില്ല. 1999-ല്‍ റിലീസ്‌ ചെയ്‌ത ഉദയപുരം സുല്‍ത്താനില്‍ അഭിനയിച്ചതിനുള്ള പ്രതിഫലമായി നിര്‍മ്മാതാവ്‌ ദിനേശ്‌ പണിക്കര്‍ എനിക്കു നല്‍കിയ 1.90 ലക്ഷം രൂപയുടെ ചെക്ക്‌ ബാങ്കില്‍ പണമില്ലാതെ മടങ്ങി. ഇതേത്തുടര്‍ന്ന്‌ ഒരുപാട്‌ തവണ ദിനേശ്‌പണിക്കരോട്‌ ഫോണിലൂടെ അറിയിച്ച്‌ തന്റെ പ്രതിഫലം വേണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പലരെക്കൊണ്ടു പറയിപ്പിച്ചെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല. ആഴ്‌ചകളോളം വെയിലും മഴയും വകവയ്‌ക്കാതെ അധ്വാനിച്ചതല്ലെ. പണിയെടുത്തതിന്‌ കൂലി കിട്ടാതാവുമ്പോള്‍ ആര്‍ക്കാണെങ്കിലും വിഷമമുണ്ടാവുന്നത്‌ സ്വാഭാവികം മാത്രം. പ്രതിഫലം ലഭിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാതെ വന്നപ്പോഴാണ്‌ ഞാന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്‌. ഏതൊരു പൗരനും പ്രതീക്ഷിക്കുന്നതുപോലെ ഞാനും കോടതിയെ വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ ന്യായമായും ലഭിക്കേണ്ട നീതിക്കുവേണ്ടി ഞാന്‍ കോടതിയെ സമീപിച്ചത്‌. കോടതിയുടെ അന്തിമവിധി എന്തായാലും ഞാനത്‌ മാനിക്കും. പ്രതിഫലം ലഭിക്കുന്നതിനു വേണ്ടി ഞാന്‍ കോടതിയെ സമീപിച്ചപ്പോള്‍ അത്‌ ശരിയായില്ലെന്നാണ്‌ ചിലര്‍ പറഞ്ഞത്‌. പക്ഷേ, എന്റെ അവസ്‌ഥ ആര്‍ക്കുമറിയില്ല... കോടതി മൂന്നുതവണ സമന്‍സ്‌ അയച്ചു. അറസ്‌റ്റ് വാറണ്ട്‌ പുറപ്പെടുവിക്കുന്നതിനു മുമ്പ്‌ കഴിഞ്ഞമാസം ദിനേശ്‌ പണിക്കര്‍ മീശമാധവന്റെ സെറ്റില്‍ വന്നിരുന്നു. അദ്ദേഹത്തോടൊപ്പം പ്ര?ഡക്‌്ഷന്‍ എക്‌സിക്യൂട്ടീവ്‌ ആന്റോ ജോസഫും ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ദിനേശേട്ടനോട്‌ പറയണമെന്ന്‌ ആന്റോ ജോസഫിനോട്‌ ഞാന്‍ സൂചിപ്പിച്ചു. പക്ഷേ കാര്യമൊന്നുമുണ്ടായില്ല. കാര്യങ്ങള്‍ കുടുതല്‍ വഷളാവുകയായിരുന്നു. ജര്‍മ്മനിയില്‍ ഞാന്‍ സ്‌റ്റേജ്‌ പ്രോഗ്രാമുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ എന്റെ ഭാര്യ മഞ്‌ജുവാണ്‌ ഇവിടത്തെ കാര്യങ്ങള്‍ എന്നെ അറിയിച്ചത്‌. ? പല നിര്‍മ്മാതാക്കളും വണ്ടിച്ചെക്ക്‌ നല്‍കാറുണ്ടെങ്കിലും എന്തുകൊണ്ടാണ്‌ ദിനേശ്‌ പണിക്കര്‍ക്കെതിരെ മാത്രം കോടതിയെ സമീപിച്ചത്‌. ഠ ആദ്യംതന്നെ ഞാനൊരു കാര്യം പറയട്ടെ. ദിനേശേട്ടന്‍ (ദിനേശ്‌ പണിക്കര്‍) എന്റെ അടുത്ത സുഹൃത്തുകൂടിയാണ്‌. പലപ്പോഴും ഞങ്ങള്‍ സൗഹൃദത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ. ചെക്ക്‌ കേസുമായി ബന്ധപ്പെട്ടാണ്‌ ബന്ധം വഷളായത്‌. ഇവിടെ പല ചെക്ക്‌ കേസുകളുമുണ്ട്‌. പ്രതിഫലം വാങ്ങാതെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്‌. ചിത്രം പുറത്തിറങ്ങാന്‍ പലര്‍ക്കും ഞാന്‍ പണം നല്‍കി സഹായിച്ചിട്ടുണ്ട്‌. എന്റെ കൈയില്‍ ഇനിയും ധാരാളം വണ്ടിച്ചെക്കുകളുണ്ട്‌. പക്ഷേ പലരും നേരില്‍വന്ന്‌ സങ്കടം പറഞ്ഞിട്ടുണ്ട്‌. തരാനുള്ള സംഖ്യ വൈകാതെ തരാമെന്നുപറഞ്ഞവരുണ്ട്‌. ഞാനും മനുഷ്യനാണ്‌. എനിക്കും മറ്റുള്ളവരുടെ വിഷമമറിയാം. മൂന്നുവര്‍ഷത്തിലധികമായി തുടരുന്ന കേസാണിത്‌. ഒരു സമാധാന വാക്ക്‌ പോലും പറയാന്‍ ആരും വന്നില്ല. അതുകൊണ്ടാണ്‌ നീതി ലഭിക്കാന്‍ കോടതിയെ സമീപിച്ചത്‌. ഠ പലപ്പോഴും പ്രതിഫലം വണ്ടിച്ചെക്കായി മാറുമ്പോള്‍ കാര്യങ്ങള്‍ കോമ്പ്രമൈസ്‌ ചെയ്യാറുണ്ട്‌. ജോലിചെയ്‌തതിനാണ്‌ ഞാന്‍ പണം ചോദിച്ചത്‌. ഒന്നുമില്ലാതെ വന്നവനാണ്‌ ഞാന്‍. രണ്ടുലക്ഷം രൂപ എന്നെ സംബന്ധിച്ചിടത്തോളം നിസാരമല്ല. ? ദിലീപിനെതിരെ ശത്രുതാപരമായ നീക്കം നടത്താന്‍ മലയാള സിനിമയില്‍ ഒരു കോക്കസ്‌ കരുക്കള്‍ നീക്കുകയാണെന്ന്‌ ആരോപണമുണ്ടല്ലോ. ഠ നിങ്ങളെപ്പോലെ ഇക്കാര്യം എനിക്കും കേട്ടറിവ്‌ മാത്രമേയുള്ളൂ. പക്ഷേ ഒരു കാര്യം സത്യമാണ്‌. എനിക്ക്‌ ഇത്രയും ശത്രുക്കളുണ്ടെന്ന കാര്യം ഇപ്പോഴാണ്‌ മനസിലായത്‌. ആഗ്രഹിച്ചത്‌ നമുക്കു കിട്ടിയില്ലെങ്കില്‍ മനസില്‍ ശത്രുത വളരുകയായി. കോക്കസിനെക്കുറിച്ചൊന്നും എനിക്കറിയില്ല. ഒരു പടം പൂര്‍ണമായും ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിയിട്ടേ ഞാന്‍ മറ്റൊരു ചിത്രത്തിന്‌ ഡേറ്റ്‌ നല്‍കാറുള്ളൂ. എന്നെ പലരും വിളിച്ചെങ്കിലും നല്ല കഥയും പറ്റിയ ആള്‍ക്കാരുമാണെങ്കിലേ ഞാന്‍ ഡേറ്റ്‌ കൊടുക്കാറുള്ളൂ. എന്നെ നായകനാക്കി ചിത്രമെടുക്കണമെന്ന്‌ വിചാരിച്ചവരെയൊക്കെ തൃപ്‌തിപ്പെടുത്താന്‍ എനിക്കാവില്ലല്ലോ. അപ്പോള്‍ സ്വാഭാവികമായും ശത്രുക്കളുടെ എണ്ണം കൂടുമല്ലോ. ? കൈ നിറയെ ചിത്രങ്ങളുണ്ടെന്ന തോന്നലാണോ ദിലീപിനെ വണ്ടിച്ചെക്കിന്റെ പ്രശ്‌നം പ്രശ്‌നം കോടതിയിലെത്തിക്കാന്‍ പ്രേരിപ്പിച്ചത്‌. ഠ ഒരിക്കലുമല്ല. മലയാളസിനിമയില്‍ ഞാന്‍ ഒന്നുമല്ല. അടുത്തകാലത്താണ്‌ കുറച്ച്‌ ചിത്രങ്ങള്‍ ലഭിച്ചത്‌. പെട്ടെന്നൊരു സുപ്രഭാതത്തില്‍ നായകനായി എത്തിയവനല്ല ഞാന്‍. കേരളത്തിലെ വിവിധ ജില്ലകളിലെ വേദികളില്‍ മിമിക്രി കളിച്ച്‌ സിനിമയിലെത്തിയതാണ്‌. ഞാന്‍ ആരോടും അഹന്തയോടെ പെരുമാറിയിട്ടില്ല. എനിക്കതിനു കഴിയില്ല. കാരണം ഇപ്പോഴത്തെ നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ എന്റെ സുഹൃത്തുക്കളാണ്‌. വിഷ്‌ണുലോകം മുതല്‍ കുബേരന്‍ വരെയുള്ള നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും എന്റെ സ്വഭാവമറിയാം. എല്ലാവരോടും ഞാന്‍ വിനയത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്നെ നന്നായി അറിയാം. അസിസ്‌റ്റന്റ്‌ ഡയറക്‌ടറായി ക്ലാപ്പടിച്ചുകൊണ്ടാണ്‌ ഞാന്‍ സിനിമയ്‌ക്ക് എത്തിയത്‌. ഞാന്‍ ഇപ്പോഴും ദിനേശേട്ടനെ കുറ്റം പറയില്ല. അദ്ദേഹത്തിനെ പോലീസ്‌ പീഡിപ്പിച്ചത്‌ ഞാന്‍ മൂലമാണെന്ന പ്രചരണവും ശരിയല്ല. പോലീസിനെ നിയന്ത്രിക്കുന്നതും ഒരാളെ പീഡിപ്പിക്കണമെന്നും പറയുന്നത്‌ എന്റെ ജോലിയല്ല. ദിനേശേട്ടനെ പോലീസ്‌ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം അക്കാര്യം കോടതിയിലാണ്‌ ബോധിപ്പിക്കേണ്ടത്‌. പോലീസിനെതിരെ പരാതി നല്‍കാമല്ലോ. ? ദിനേശ്‌ പണിക്കര്‍ നേരത്തെ മഞ്‌ജുവിന്റെ കൈയില്‍ പണം നല്‍കിയെന്ന്‌ പറഞ്ഞല്ലോ. ഠ അത്‌ ശരിയല്ല. അത്തരമൊരു നീക്കം ബോധപൂര്‍വമാണെന്ന്‌ തോന്നി. എന്റെ ഭാര്യ മഞ്‌ജുവിനെ കോടതി കയറ്റാനുള്ള നീക്കം. അതെനിക്ക്‌ സഹിക്കാവുന്നതല്ലല്ലോ. എന്റെ ഭാര്യയുടെ കാര്യത്തില്‍ ഞാനല്‌പം പൊസസീവ്‌ ആണ്‌. ഇതിനിടയില്‍ തിരുവനന്തപുരത്തുവച്ച്‌ ദിനേശേട്ടനെ ഞാന്‍ കണ്ടപ്പോള്‍ കാശ്‌ ഉടനെ തരാമെന്നു പറഞ്ഞിരുന്നു. ഞാനെമന്താ മഹാപാതകം ചെയ്‌തപോലെയാണ്‌ പലരും സംസാരിക്കുന്നത്‌. എനിക്കു ഭാര്യയും കുട്ടിയുമുണ്ട്‌. അങ്ങേര്‍ക്കുമുണ്ട്‌ ഭാര്യയും മക്കളും. ദ്രോഹിക്കുന്ന തരത്തില്‍ ഞാനൊന്നും ചെയ്‌തിട്ടില്ല. എനിക്കതിന്‌ കഴിയില്ല. അത്രയ്‌ക്ക് മനുഷ്യപ്പറ്റില്ലാത്ത നീചനൊന്നുമല്ല ഞാന്‍. ? ദിലീപിന്‌ രണ്ടുവര്‍ഷത്തെ വിലക്കും ഇരുപതു ലക്ഷം രൂപ പിഴയുമുണ്ടല്ലോ. ഠ സത്യത്തില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കരുതെന്ന്‌ വിലക്ക്‌ ഏര്‍പ്പെടുത്തേണ്ടത്‌ ജനങ്ങളുടെ കോടതിയാണ്‌. ജനങ്ങള്‍ പറയുമ്പോള്‍ ഞാന്‍ പിന്മാറാം. സ്‌റ്റേജിലൂടെ വന്നയാളാണ്‌ ഞാന്‍. ഞാനും എന്റെ ഭാര്യയും കുട്ടിയും എങ്ങനെയെങ്കിലും ജീവിക്കും. ഒരാളെ പീഡിപ്പിക്കാന്‍ കുരുട്ടു ബുദ്ധിയുടെ ആവശ്യമില്ല. നമ്മളെല്ലാം എപ്പോഴാണെങ്കിലും ഈ ഭൂമുഖത്തുനിന്ന്‌ പോകേണ്ടവരല്ലേ. പരസ്‌പരം വഴക്കിടുന്നതിലൊന്നും കാര്യമില്ല. രാവിലെ വീട്ടില്‍നിന്നു വരുമ്പോള്‍ എന്നെ നായകനാക്കി സിനിമയെടുക്കുന്ന പ്ര?ഡ്യൂസര്‍ രക്ഷപ്പെടണേ എന്ന പ്രാര്‍ത്ഥനയോടെയാണ്‌ ക്യാമറയ്‌ക്കു മുന്നിലെത്തുന്നത്‌. അതല്ലാതെ പ്ര?ഡ്യൂസര്‍ കുത്തുപാളയെടുക്കണമെന്ന വിചാരത്തോടെയല്ല. ഒരു സിനിമ വിജയിപ്പിക്കാന്‍ ഒരുപാട്‌ പ്രയാസമുണ്ട്‌. എന്റെ പടത്തില്‍ ഞാന്‍ മാത്രം ഷൈന്‍ ചെയ്യണമെന്നല്ല. നിര്‍മ്മാതാവിന്‌ മുടക്കുമുതല്‍ തിരിച്ചുകിട്ടണമെന്നാണ്‌ ആഗ്രഹിച്ചിട്ടുള്ളത്‌. ദിലീപിന്‌ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ മോഹന്‍ലാല്‍ പ്രതികരിച്ചിട്ടുണ്ടല്ലോ... ഠ തീര്‍ച്ചയായും. അവരുടെ സഹകരണമാണ്‌ എന്റെ കരുത്ത്‌. ലാലേട്ടനും മമ്മൂക്കയും സുരേഷ്‌ഗോപിയും വാക്കുകള്‍ സൂക്ഷ്‌മതയോടെ പ്രയോഗിക്കുന്നവരാണ്‌. ലാലേട്ടന്റെ മുഖത്ത്‌ ക്ലാപ്പടിച്ചുകൊണ്ടാണ്‌ ഞാന്‍ സിനിമയില്‍ എത്തിയത്‌. അവര്‍ക്കൊക്കെ എന്നെ നല്ലതുപോലെ അറിയാം. ഇതിനിടയില്‍ ലാലേട്ടനെയും എന്നെയും പാരവച്ച്‌ പിണക്കാനും ചിലര്‍ ശ്രമിച്ചു. നമ്മള്‍ തെറ്റ്‌ ചെയ്യാതെ ക്രൂശിക്കപ്പെടുമ്പോഴാണ്‌ വിഷമം തോന്നുന്നത്‌. ? അമ്മയെക്കുറിച്ച്‌... ഠ തുടക്കം മുതല്‍ക്കേ എന്റെ പ്രശ്‌നത്തില്‍ ഇടപെട്ടത്‌ അമ്മയാണ്‌. അമ്മ പറയുന്ന കാര്യം എന്തായാലും ഞാന്‍ അനുസരിക്കും.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger