സരിത സാരി ശീലമാക്കിയതു ചാരായക്കടത്തിനു മറയായി?
ഏറ്റവും ഗുണനിലവാരമുള്ള ജര്‍മന്‍ ഷോഷ്‌ക്കോസ് ഉപയോഗിച്ച് മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്‌താലും ആറുമാസത്തിലേറെ നില്‍ക്കില്ല. ഓരോ മൂന്നുമാസം കൂടുമ്പോഴും വളര്‍ന്നുവരുന്ന മുടി സ്‌ട്രെയ്‌റ്റ് ചെയ്‌തുകൊണ്ടിരിക്കണം. ജയിലില്‍ സരിതയ്‌ക്കായി ബ്യൂട്ടീഷന്‍ എത്തുന്നുണ്ടെന്ന കിംവദന്തി മുമ്പേയുള്ളതാണ്. കോടതിയുടെ പരാമര്‍ശം ഇതിനു ബലമേകുന്നു.
ആദ്യഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണു മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്‌ത് സരിത അടിമുടി മാറിയത്. വിവാഹസമയത്തു ചുരിദാറണിയാന്‍ സരിത ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന് ആദ്യഭര്‍ത്താവ് രാജേന്ദ്രന്‍ പറയുന്നു. അതിന്റെ രഹസ്യം ഒരുവര്‍ഷം കഴിഞ്ഞാണു മനസിലാക്കിയത്. വിവാഹശേഷം ചെങ്ങന്നൂരിലെ വീട്ടില്‍ സരിതയെ അവരുടെ മാതാവിനൊപ്പമാക്കിയാണു രാജേന്ദ്രന്‍ ഗള്‍ഫില്‍ പോയത്. ആയിടെ കൊട്ടാരക്കര സ്വദേശിയായ അബ്‌കാരിയുമായി സരിത അടുത്തു. ചാരായം സുരക്ഷിതമായി കടത്താന്‍ സരിതയെ അയാള്‍ ഉപയോഗിച്ചിരുന്നത്രേ.
ചാരായക്കന്നാസ് ഒളിപ്പിച്ച ഓട്ടോറിക്ഷ അബ്‌കാരിതന്നെയാണ് ഓടിച്ചിരുന്നത്. സാരിയുടുത്ത കുലീനയാത്രക്കാരി പിന്നിലിരിക്കുമ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് സുരക്ഷിതമായി ചാരായം കടത്താന്‍ കഴിയുമെന്നതിനാലാണ് ഈ തന്ത്രം പരീക്ഷിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ വിവാഹമോചനസമയത്താണ് പലരില്‍നിന്നും താന്‍ അറിഞ്ഞതെന്നു രാജേന്ദ്രന്‍ പറഞ്ഞു.
ഒരിക്കല്‍ ധരിച്ച സാരിയുടുത്തു സരിത ജയിലില്‍നിന്നു വീണ്ടും കോടതിയില്‍ എത്തിയിരുന്നില്ല. ചില അവസരങ്ങളില്‍ ചുരിദാറും അണിഞ്ഞിരുന്നു. മറ്റൊരു ജയില്‍പുള്ളിക്കും ഇതുവരെ ലഭിക്കാത്ത സൗകര്യമാണിത്. അതുതന്നെയാണു കോടതിയുടെപോലും പരാമര്‍ശങ്ങള്‍ക്കിടയാക്കിയത്.
സജിത്ത് പരമേശ്വരന്‍
പത്തനംതിട്ട: സരിത എസ്. നായര്‍ ജയിലിലായിട്ട് 17-ന് ആറുമാസം തികയുമ്പോഴും സ്‌ട്രെയ്‌റ്റന്‍ ചെയ്‌ത മുടി അപ്പടി തുടരുന്നതെങ്ങനെ? സരിതയ്‌ക്കു ജയിലില്‍ സര്‍ക്കാര്‍വക ബ്യൂട്ടീഷനുണ്ടോയെന്ന കോടതിയുടെ ചോദ്യം ചില യഥാര്‍ഥ്യങ്ങള്‍ക്കുനേരേയാണു വിരല്‍ ചൂണ്ടുന്നത്. ജയിലിലായശേഷം ഒരിക്കല്‍പോലും സരിത ജാമ്യത്തിലിറങ്ങിയിട്ടില്ല. അറസ്‌റ്റ് ചെയ്യുമ്പോള്‍ അണിഞ്ഞ വസ്‌ത്രമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അവശ്യം വേണ്ട വസ്‌ത്രങ്ങളും മറ്റു വസ്‌തുക്കളും വീട്ടില്‍നിന്ന് എത്തിച്ചുകൊടുക്കുകയായിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ജയിലില്‍ മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ബ്യൂട്ടി പാര്‍ലറുകളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കൂവെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
Face book news,
NEWs,
{[['
']]}