{[['
']]}
ലണ്ടനില്‍ തമിഴ് യുവതി രണ്ട് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു.
Date: 11 Jan 2014
ലണ്ടന്‍: ലണ്ടനില്‍ തമിഴ് യുവതി രണ്ട് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു. നോര്‍ത്ത് ലണ്ടനിലെ ഹാരോയില്‍ താമസിക്കുന്ന ശക്തിവേല്‍ വാഗ്വേശ്വരന്റെ ഭാര്യ ജയവാണിയാണ് അഞ്ചും എട്ടും മാസം പ്രായമുള്ള രണ്ട് ആണ്‍കൂട്ടികളെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. ഹാരോയില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുകയാണ് 36 കാരനായ ശക്തിവേല്‍. ഇദേഹം ജോലിക്കുപോയ സമയത്താണ് ജയവാണി മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത്. ജോലി കഴിഞ്ഞെത്തിയ ശക്തിവേല്‍ കാണുന്നത് ഭാര്യയുടെയും മക്കളുടേയും മൃതശരീരങ്ങളാണ്. സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്ന ഈ ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞിന്റെ വരവോടെ താളം തെറ്റുകയായിരുന്നെന്നും രണ്ടുകുട്ടികളെയും നോക്കാന്‍ ജയവാണി പാടുപെടുകയായിരുന്നെന്നും പറയുന്നു. ![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vqW8EIfdK-L0mgNaLrgtxhSAUtF2wUQyldbCOYgzTmtKAHjrokE1bLNwywS7wFpOM6WsWt7gS4heMHz7v1Pdj0lq2TeOqA2AavyEvSYct6ZKZat9Zgdf59r4Ye9-y3bYXqlFSkTA=s0-d)
ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇടയ്ക്കിടെ വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള വാക്കേറ്റം കേള്‍ക്കുക പതിവായിരുന്നെന്നും നാട്ടുകാര്‍ വെളിപ്പെടുത്തുകയുണ്ടായി. മൂവരുടെയും മരണത്തിനു പിന്നില്‍ മറ്റാരെയും സംശയിക്കുന്നില്ലെന്നും മക്കളെ കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ജയവാണിക്ക് പ്രസവശേഷം ചില സ്ത്രീകള്‍ക്കുണ്ടാകുന്ന ഡിപ്രഷന്‍ അലട്ടിയിരുന്നോ എന്ന്
അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. മക്കളെ നഷ്ടമായ ശക്തിവേല്‍ ഇപ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ തന്റെ മക്കള്‍ക്കായി നിലവിളിക്കുകയാണെന്നും വീട്ടിലേയ്ക്ക് കയറാന്‍ സാധിക്കുന്നില്ലെന്നും അയല്‍വാസിയായ ഗൌതമി മേനോന്‍ പറയുന്നു. ![](https://lh3.googleusercontent.com/blogger_img_proxy/AEn0k_tSfE_Ekm7dU2QnVbRD9Hxp6_Q8ULRDyKn1yMV91bmVGmmJnXXwe6Ascv9ZIUQ5xmB1eav9Jhp2-XiJuC_2nZOAAuPtD2bKsi1dP-mpS2qNfyYYytty6LR3sswIx6LXj6xjBKWhRQ=s0-d)
Post a Comment