Kerala tv show and news
തന്നെ ഉപേക്ഷിച്ച് പുതിയ കാമുകിക്ക് പിന്നാലെ പോയ ഭര്‍ത്താവിനോട് ദാനമായി നല്‍കിയ വൃക്ക ആവശ്യപ്പെട്ട് ഭാര്യ. ഇംഗ്‌ളണ്ടിലെ ഐവി ബ്രിഡ്‌ജിലാണ് സംഭവം.മരിച്ചു കൊണ്ടിരിക്കെ ഭര്‍ത്താവിനായി തന്റെ വൃക്ക നല്‍കിയാണ് ഭാര്യ ഭര്‍ത്താവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്.
ഭാര്യ സാമന്ത തന്റെ വൃക്ക ദാനം ചെയ്യുന്നതുവരെ വൃക്കകള്‍ തകരാറിലായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ആന്‍ഡി ലാമ്പ് ജീവന്‍ നിലനിര്‍ത്തിയത് ഡയാലിസിസിലൂടെ മാത്രമായിരുന്നു. മരിക്കുകയോ മറ്റൊരു വൃക്ക സ്വീകരിക്കുകയോ മാത്രമായിരുന്നു ഏക പോംവഴി. ഈ ഘട്ടത്തിലാണ് സാമന്ത വൃക്ക നല്‍കാന്‍ തീരുമാനിച്ചത്. 2009 ല്‍ നടന്ന ഈ ശസ്‌ത്രക്രീയയ്‌ക്കായി തന്റെ ശരീരഭാരം കുറയക്കാനും അവര്‍ തയ്യാറായി. വൃക്ക ദാനം നടത്തിയ ദമ്പതിമാരുടെ സ്‌നേഹത്തെക്കുറിച്ച് ബി.ബി.സി ടെലിവിഷന്‍ ഡോക്യുമെന്ററിയും ചെയ്‌തിരുന്നു.
എന്നാല്‍ സ്‌നേഹത്തിന് അധികനാള്‍ ആയുസ്സുണ്ടായില്ല. ഭാര്യയുടെ വൃക്കയുമായി പുതുജീവിതം ആസ്വദിച്ചു തുടങ്ങിയ ലാമ്പ് 2012-ല്‍ അവരെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോയി. അതോടെ അവരുടെ ദാമ്പത്യത്തിന് അവസാനവുമായി. കാമുകിയുമായുള്ള ബന്ധത്തെ എതിര്‍ത്ത ഭാര്യ രാത്രി ഷിഫ്‌റ്റില്‍ ജോലിക്കുപോയ തക്കത്തിനാണ് തന്റെ സാധനങ്ങളുമെടുത്ത് ലാമ്പ് സ്‌ഥലംവിട്ടത്. ഭാര്യയുടെ കൂട്ടുകാരിക്കൊപ്പം പോയ കാര്യവും ലാമ്പ് സമ്മതിക്കുന്നില്ല. എന്നാല്‍ ഭാര്യയുടെ കൂട്ടുകാരി കൂടിയായ കാമുകിക്കൊപ്പം പോയ ലാമ്പ് പറയുന്നത് വൃക്ക നല്‍കിയതിന് ജീവിതത്തില്‍ ഭാര്യയോട് കടപ്പാടുണ്ടെന്നും എന്നാല്‍ അവരോടൊത്ത് സമാധാനമായി ജീവിക്കാന്‍ സാധിക്കുന്നില്ല എന്നുമാണ്.
ആഴ്‌ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യേണ്ട സ്‌ഥിതിയിലായിരുന്ന ലാമ്പ് താന്‍ വൃക്ക നല്‍കിയില്ലായിരുന്നെങ്കില്‍ മരിച്ചേനെ എന്നാണ് സാമന്ത പറയുന്നത്. വിശ്വാസവഞ്ചന കാണിച്ച ലാമ്പിന് വൃക്ക നല്‍കിയതോര്‍ത്ത് അവര്‍ പശ്‌ചാത്തപിക്കുകയാണ്. ഭര്‍ത്താവില്‍നിന്ന് തന്റെ വൃക്ക തിരിച്ചു വേണമെന്നും അത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്നുമാണ് സാമന്തയുടെ ആവശ്യം. കൂട്ടുകാരിയുടെ പട്ടിയെ ട്രെയിന്‍ ചെയ്യാനാണ് അവര്‍ക്കൊപ്പം പോയതെന്ന് അയാള്‍ പറയുന്നു. രണ്ടായിരത്തിനാലിലാണ് ആംബുലന്‍സ് ഡ്രെവര്‍മാരായ ഇരുവരും തമ്മില്‍ കാണുന്നതും പ്രണയമാരംഭിക്കുന്നതും. 2007-ല്‍ വിവാഹിതരായി. തുടര്‍ന്നാണ് വൃക്ക തകരാറിലായി ലാമ്പ് ആശുപത്രിയിലായത്.
{[['']]}