{[['']]}
Kerala tv show and news
ജർമ്മനിയിലേക്ക് ഇന്ത്യൻ നഴ്സുമാർക്ക് നേരിട്ട് വർക്ക് വിസ!
ബർലിൻ : ജർമ്മൻ ഭാഷയിലുള്ള പ്രാഥമിക അറിവ് ഉള്ള നേഴ്സുമാർക്ക് ഇനിമുതൽ ജർമ്മനിയിൽ വർക്ക് പെർമിറ്റ് നല്കുന്നു. ഇന്ത്യന്‍ നഴ്സുമാര്‍ക്ക്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ജർമനിയിലേയ്ക്കു കുടിയേറാനുള്ള സുവര്‍ണാവസരമാണ് പുതിയ ഉത്തരവിലൂടെയുണ്ടായിരിക്കുന്നത്.
2012 ഏപ്രില്‍ മുതല്‍ ജർമനിയിലെ ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് സംസ്ഥാനം ഇന്ത്യയിലെ ബിഎസ്സി നഴ്സിംഗ് അംഗീകരിച്ച് ഈ സംസ്ഥാത്ത് മാത്രം ജോലിചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ജർമനിയില്‍ എവിടെവേണമെങ്കിലും ഇന്ത്യക്കാരായ നഴ്സുമാര്‍ക്ക് ജോലിക്കവസരം നല്‍കാനുള്ള അനുവാദമാണ് മെര്‍ക്കല്‍ മന്ത്രിസഭയിലെതൊഴില്‍ – സാമൂഹ്യക്ഷേ മന്ത്രിയായ ഉര്‍സുല ഫോണ്‍ ഡെര്‍ ലയേന്‍ ഇറക്കിയിരിക്കുന്ന ഉത്തരവിലൂടെ ലഭ്യമായിരിക്കുന്നത്.
നഴ്സിംഗ് പാസായിട്ടുള്ള ആര്‍ക്കും വര്‍ക്ക് പെർമിറ്റിനായി നേരിട്ട് അപേക്ഷ നല്‍കാം. ജര്‍മന്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേയോ, ഇന്ത്യയിലെ ജര്‍മന്‍ എംബസി മുഖേയോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. ഉത്തരവവനുസരിച്ച് തൊഴില്‍ വാഗ്ദാനം നല്‍കി ഇടനിലക്കാരായും ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നത് കുറ്റകരവും ജയില്‍ശിക്ഷാര്‍ഹവുമാണ്. ജര്‍മന്‍ കുടിയേറ്റം വാഗ്ദാനം ചെയ്ത് നിരവധി ഏജന്‍സികള്‍ പൊട്ടിമുളയ്ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി അധികൃതര്‍ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും ല്‍കിയിട്ടുണ്ട്.
തൊഴില്‍ തേടി ജര്‍മിയിലേയ്ക്കു കുടിയേറണമെങ്കില്‍ ജര്‍മന്‍ ഭാഷാപരിജ്ഞാം അത്യാവശ്യമാണ്. ജര്‍മന്‍ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവുണ്ടായിരിയ്ക്കണം. നിലവില്‍ ജര്‍മന്‍ ഭാഷാടെസ്റിന്റെ ബി 2 പരീക്ഷ പാസായിരിക്കണം.
ഇൻഡ്യയെക്കൂടാതെ ഇന്തോനേഷ്യ, ബംഗ്ളാദേശ് , പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് പുതിയ ഉത്തരവ് വ്യക്തമാക്കുന്നു
Post a Comment