{[['
']]}
Kerala tv show and news
റോം: പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയി. മധ്യ ഇറ്റലിയിലെ അബ് റുസ്സോ പ്രദേശത്തെ മലനിരകളിലുള്ള സാന്‍ പിത്രോ ഡേല്ലാ ലെന്‍കാ എന്ന ചെറിയ പള്ളിയില്‍ നിന്നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പായി സൂക്ഷിച്ചിരുന്ന രക്തശേഖരം മോഷണം പോയത്. ഒഴിവ് സമയങ്ങളില്‍ മാര്‍പാപ്പ ഈ ചെറിയ പള്ളിയില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. മാര്‍പാപ്പ സ്ഥിരമായി ഉപയോഗിച്ചിരുന്ന യേശുവിന്റെ ക്രൂശിത രൂപവും മോഷണം പോയവയില്‍ പെടുന്നു. പള്ളിയിലെ സുരക്ഷാ കവചങ്ങളും ജനലുകളും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vDpJsbVKC98slL3W907GMSRdewdrcWZeDBqIZcJfIGdKrHE4q-TAv-85TeZ_yoXwYr8Bwxit7tVqfxTI_rnDrj4w5kkl79L2TZgI0Pym0GL_F7k0k6gRYGoz_A4qzCjJWbxykag8XsQ7hXhP2AdTKb8gBzqw=s0-d)
Post a Comment