{[['']]}
ലണ്ടന്‍: നോഹയുടെ പെട്ടകം കപ്പലല്ല, നോഹയുടെ പേടകം വൃത്താകൃതിയിലായിരുന്നെന്ന് വെളിപ്പെടുത്തല്‍. മെസ്സപ്പെട്ടോമിയ എന്നറിയപ്പെടുന്ന ഇറാഖില്‍ നിന്ന് കണ്ടെത്തിയ നാലായിരം വര്‍ഷം പഴക്കമുള്ള രേഖയാണ് ഇത്തരത്തില്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഈ രേഖ ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. നോഹയുടെ പേടകത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ഈ രേഖയിലുള്ളത്. വൃത്താകൃതിയില്‍ നിര്‍മ്മിച്ച കൂറ്റന്‍ പേടകത്തില്‍ എല്ലാ ജീവജാലങ്ങളുടെയും ജോഡികളെ സംരക്ഷിച്ചതെല്ലാം വിശദമായി തന്നെ രേഖയില്‍ പ്രതിപാദിക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ നിന്ന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് ഈ സുപ്രധാന രേഖ ലഭിക്കുന്നത്. ഇത് ലഭിച്ചയാളുടെ പക്കല്‍ നിന്ന് രേഖ സ്വന്തമാക്കിയ ബ്രിട്ടീഷ് മ്യൂസിയം സൂക്ഷിപ്പുകാരന്‍ ഇര്‍വിങ് ഫിങ്കലാണ് ക്യൂണിഫോം ലിപിയിലുള്ള വിവരങ്ങള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഇര്‍വിങ് ഫിങ്കല്‍ ഇത് സംബന്ധിച്ച് ദ ആര്‍ക്ക് ബിഫോര്‍ നോഹ എന്ന പുസ്തകമെഴുതി. മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന രേഖയാണ് കണ്ടെത്തിയതെന്നാണ് ഇര്‍വിങ്ങ് ഫിങ്കല്‍ പറഞ്ഞത്. ഭൂമിയിലെ മുഴുവന്‍ ജീവജാലങ്ങളെയും ബാധിച്ച വെള്ളപ്പൊക്കത്തില്‍ നിന്ന് സര്‍വ്വ ജീവജാലങ്ങളുടെയും മനുഷ്യന്റെയും ഓരോ ജോഡികളെ സംരക്ഷിച്ച ഐതീഹ്യമുള്ള നോഹയുടെ പേടകം കപ്പലിന്റെ മാതൃകയിലായിരുന്നെന്നാണ് ഇതുവരെയും ചിത്രീകരിക്കപ്പെട്ടിരുന്നത്.
Post a Comment