{[['']]}
Kerala tv show and news76കാരിയായ മുതുമുത്തശ്ശി വാര്‍ദ്ധക്യത്തിലെ വിരസതയകറ്റാന്‍ നാലുവര്‍ഷങ്ങളായി കടകളില്‍ മോഷണം നടത്തുന്നു. ജൂണ്‍ ഹംഫ്രേയ്‌സ് എന്ന മുത്തശ്ശിയാണ് തന്റെ സൗജന്യ പാസ്സ് ഉപയോഗിച്ച് ബസില്‍ യാത്ര ചെയ്ത് മോഷണങ്ങള്‍ നടത്തുന്നത. കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളയുകയാണ് പതിവ്. സന്ധിവാതത്തിനും ബ്രസ്റ്റ് കാന്‍സറിന് ചികിത്സയിലിരിക്കെയാണ് ഇവരുടെ ഈ സാഹസം എന്നതും ശ്രദ്ധേയമാണ്.
ചെഷയറില്‍ നിന്നുള്ള ഇവര്‍ ഏഴ് കുട്ടികളുടെ അമ്മയാണ്. 2011,2012,2013, എന്നീ വര്‍ഷങ്ങളിലും 2014 ജനുവരി വരെയും ഇവര്‍ വിവിധ ഷോപ്പുകളില്‍ മോഷണം നടത്തി. ഈ അടുത്തകാലത്ത് ഇവര്‍ ഐസ് ലാന്‍ഡിലെ കടയില്‍ നിന്നും രണ്ട് പൗണ്ട് വിലയുള്ള വസ്തുവും 69പൗണ്ട് വിലയുള്ള ബേബി ക്ലോത്തുകള്‍ ബിഎച്ച്എസില്‍ നിന്നും ബി ആന്‍ഡ് എമ്മില്‍ നിന്നും ബേബി ക്ലോത്തുകളും മോഷ്ടിച്ചതില്‍ കുറ്റക്കാരിയായി കണ്ടെത്തി.
വൃദ്ധയായ ഇവര്‍ പൊതുസ്ഥലങ്ങളില്‍ മോഷ്ടിച്ചാണ് മോഷണങ്ങള്‍ നടത്തുന്നതെന്ന് പ്രോബേഷന്‍ ഓഫീസര്‍ ഡാരന്‍ വെര്‍നന്‍ നോര്‍ത്ത് സ്റ്റാഫോര്‍ഡ്‌ഷെയര്‍ മജിസ്‌ട്രേറ്റിനുമുമ്പില്‍ വ്യക്തമാക്കി. ഇത് തെറ്റാണെന്ന് ഇവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. എന്നാല്‍ ഇവര്‍ പറയുന്നത് ഒറ്റയ്ക്കായതിന്റെ വിരസതയകറ്റാനാണ് താന്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ്. ഇവര്‍ക്ക് ഏഴ് മക്കളുണ്ടെങ്കിലും ആരും തന്നെ ഇവരുടെ കാര്യങ്ങള്‍ അന്വേഷിക്കാറില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഇവര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചെങ്കിലും ഇനിയും മോഷണം തുടരുകയാണെങ്കില്‍ മാത്രം അത് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചു.
Post a Comment