{[['']]}
Kerala tv show and newsബാംഗ്ലൂര്‍: മാറിയ ജീവിത സാഹചര്യങ്ങളില്‍ കടുത്ത രോഗങ്ങള്‍ വരാനുള്ള സാധ്യതയും കുറവല്ല.ഈ നൂറ്റാണ്ടിലെ തന്നെ മാരകമായ രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍ . മുന്‍പ് വളരെ കുറച്ചുപേരില്‍ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുകയാണ് .
പല തരത്തിലുള്ള ക്യാന്‍സര്‍ രോഗങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും .സ്ത്രീകളില്‍ കൂടുതലായി കണ്ടു വരുന്നത് ഗര്‍ഭാശയ ക്യാന്‍സറും അതുകഴിഞ്ഞാല്‍ സ്തനാര്‍ബുദവുമാണ് . സ്ത്രീയുടെ സൌന്ദര്യത്തിന് മുഖ്യ പങ്കു വഹിക്കുന്ന ഒരു അവയവമാണ് സ്തനങ്ങള്‍ . അതുകൊണ്ടുതന്നെ ഈ അസുഖത്തെ ഭയത്തോടെയാണ് സ്ത്രീകള്‍ നോക്കി കാണുന്നത്.അതുമല്ല വര്‍ഷം തോറും സ്തനാര്‍ബുദം പിടിപെടുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ സ്ത്രീകള്‍ക്ക് പൊതുവേ സന്തോഷിക്കാനും ആശ്വസിക്കാനുമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് . ഇനി മുതല്‍ സ്തനാര്‍ബുദമെന്ന് കേട്ടാല്‍ അത്ര പേടി വേണ്ട. കാരണം സ്തനാര്‍ബുദത്തിനും മരുന്നു കണ്ടെത്തിയിരിയ്ക്കുന്നു.
മരുന്നു നിര്‍മ്മാണ രംഗത്തെ ഭീമന്‍മാരായ ബയോകോണ്‍ ആണ് സ്തനാര്‍ബുദത്തിന് മരുന്ന് കണ്ടെത്തിയിരിക്കുന്നത് .നേരിട്ട് ശരീരത്തില്‍ കുത്തിവയ്ക്കാവുന്ന മരുന്നാണ് ഇവര്‍ കണ്ടെത്തിയത്. CANMAb എന്നാണ് മരുന്നിന്റെ പേര്. ഗര്‍ഭാശയ ക്യാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം സ്ത്രീകളെ ബാധിയ്ക്കുന്ന രോഗമാണ് സ്താനാര്‍ബുദം. പ്രതിവര്‍ഷം 1.5 ലക്ഷം പേരെയാണ് സ്തനാര്‍ബുദം ബാധിയ്ക്കുന്നത്. HER2 വിഭാഗത്തില്‍പെടുന്ന അര്‍ബുദമാണ് 25 ശതമാനം സ്ത്രീകളെയും ബാധിയ്ക്കുക,. വളരെ പെട്ടന്ന് തന്നെ വ്യാപിയ്ക്കുക എന്നതാണ് ഈ സ്തനാര്‍ബുദത്തിന്റെ പ്രത്യേകത. മരണ സാധ്യതയും ഏറെയാണ്. ഇതിനെ തടയാനുളള മരുന്നാണ് ബയോകോണ്‍ കണ്ടെത്തിയത്.
വിപണിയിലുള്ള മറ്റ് സ്തനാര്‍ബുദ മരുന്നുകളെക്കാള്‍ ഇതിന്‍റെ വില കുറവാണെന്നാണ് ബയോകോണ്‍ പറയുന്നത്.440 മില്ലിഗ്രാം മരുന്നിന് 57,500 രൂപയാണ് വില. 150 മില്ലിഗ്രാം മരുന്നിന് 19,500 രൂപയാണ് വില. ബയോകോണും യുഎസിലെ മരുന്ന് നിര്‍മ്മാണ കമ്പനിയായ മിലാനും ചേര്‍ന്നാണ് പുതിയ മരുന്ന് കണ്ടെത്തിയത്. ഫെബ്രുവരിയോട് കൂടി മരുന്ന് ഇന്ത്യന്‍ വിപണിയിലെത്തും.
ബാംഗ്ലൂരില്‍ വച്ചായിരിയ്ക്കും മരുന്നിന്റെ നിര്‍മ്മാണമെന്നും ബയോകോണ്‍ പറഞ്ഞു.
Post a Comment