{[['']]}
പശുവിന്റെ മൂത്രം കുടിച്ച് ക്യാന്‍സര്‍രോഗം മാറ്റാം; ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ പെരുകുന്നു
Date: 31 Jan 2014
ന്യൂഡല്‍ഹി: പശുവിന്റെ മൂത്രം കുടിച്ച് ക്യാന്‍സര്‍ രോഗം മാറ്റാമെന്ന് ചിലരുടെ വിശ്വാസം. ഇന്ത്യയില്‍ അന്തവിശ്വാസങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗ്രയിലെ ഒരു കൂട്ടം ഹൈന്ദവ വിശ്വാസികളാണ് എല്ലാ രോഗങ്ങളും ശമിപ്പിക്കാന്‍ എന്നും അതിരാവിലെ പശുവിന്റെ മൂത്രം കഴിച്ചുകൊണ്ടിരിക്കുന്നത്. പ്രമേഹവും മറ്റസുഖങ്ങളുമൊക്കെ ഇതിലൂടെ മാറിയെന്നാണ് ആഗ്രയിലെ ഡിഡി സിംഗാളിന്റെ പശുത്തൊഴുത്തിലെത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ക്യാന്‍സര്‍, പ്രമേഹം, ട്യൂമറുകള്‍, ക്ഷയം, ഉദരരോഗങ്ങള്‍ എന്തിനെറേപ്പറയുന്നു കഷണ്ടിപോലും ഗോമൂത്രം കൊണ്ട് മാറുമെന്നാണ് ഡിഡി സിംഗാള്‍ സൂചിപ്പിക്കുന്നത്.
പശുവിനെ വിശുദ്ധമായി കണക്കാക്കുന്ന വിശ്വാസികള്‍ അതിന്റെ മൂത്രം അതിലേറെ വിശുദ്ധമാണെന്നാണ് കരുതുന്നത്. ഒരു ഹിന്ദു പൂജാരി പറയുന്നത് ഗോമൂത്രവും ഗംഗാജലവും മാത്രമേ ഈ പ്രപഞ്ചത്തില്‍ വിശുദ്ധമായിട്ടുള്ളുവെന്നാണ്. ഇക്കാര്യം ഹിന്ദുപൂരാണങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടുന്നു. പ്രസവിക്കാത്ത പശുവിന്റെ മൂത്രമാണ് കുടിക്കാന്‍ എടുക്കുന്നത്. സൂര്യോദയത്തിനു മുന്‍പാണ് ഈ മൂത്രം കുടിക്കാനായി എടുക്കുന്നത്. ഇനിയിപ്പോള്‍ ഗോമൂത്രത്തെ അടിസ്ഥാനമാക്കി വിവിധ ഉല്‍പ്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാനാണ് സിംഗാളിന്റെ പരിപാടി.
Post a Comment