{[['']]}
പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും വാഹന ഇന്ധനം നിര്‍മ്മിച്ചു; ഇത് ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.
ഭുവനേശ്വര്‍: പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും വാഹന ഇന്ധനം നിര്‍മ്മിച്ചു. ഒഡീശയിലെ സെന്‍ച്യൂറിയന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് മാനേജ് മെന്റിലെ കെമിസ്റ്റ് അച്യുത് കുമാര്‍ പാണ്ഡയും ഒഡീശയിലെ തന്നെ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക് നോളജിയിലെ കെമിസ്റ്റ് രഘുബാന്‍ഷ് കുമാര്‍ സിംഗും ചേര്‍ന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്ക്കരിച്ച് വാഹന ഇന്ധനം നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയത്. ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളെ സംസ്ക്കരിച്ചാണ് ഇന്ധനം നിര്‍മ്മിക്കുന്നത്. ലോ ഡെന്‍സിറ്റി പോളിത്തീന്‍ ആണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതില്‍ വളരെ കുറച്ചു ഭാഗം മാത്രമാണ് സംസ്ക്കരിക്കാന്‍ ഉപയോഗിക്കുന്നത്. മറ്റുള്ളവ വലിച്ചെറിയപ്പെടുന്നു. ഇത് മണ്ണിലും കടലിലും അടിഞ്ഞുകൂടി വന്‍ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനാണ് ഇവര്‍ ഇത്തരമൊരു പരീക്ഷണത്തിന് മുന്‍ കൈയെടുത്തത്.
ലിക്വിഡ് ഫ്യൂവല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്ധനം സമീപ ഭാവിയില്‍ തന്നെ വിപണിയില്‍ ലഭ്യമാകുമെന്നാണ് വിവരം. 500 ഡിഗ്രി സെല്‍ഷ്യസിലാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ സംസ്ക്കരണം നടക്കുന്നത്. ഇങ്ങനെ
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ സംസ്ക്കരിച്ച് വിവിധ രീതിയില്‍ ലിക്വിഡ് ഫ്യൂവലാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഒരു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് 700 ഗ്രാം ലിക്വിഡ് ഫ്യൂവല്‍ ഉണ്ടാക്കാമെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്.
Post a Comment