{[['']]}
Kerala tv show and newsലണ്ടന്‍: ഗര്‍ഭിണികള്‍ കൊഴുപ്പ് അധികമുള്ള ഭക്ഷണം കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധി കുറയും. സ്ത്രീകള്‍ ഗര്‍ഭവതികളായിരിക്കുന്ന സമയത്ത് കൊഴുപ്പ് അധികമുള്ള ഭക്ഷണം കഴിക്കരുതെന്നും അത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തെ ബാധിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമിതവണ്ണമുള്ളവരുടെ കുട്ടികളും അമിതവണ്ണക്കാരാകുന്നതിനുള്ള സാധ്യത ഏറുന്നതിനു കാരണവും ഇത്തരത്തില്‍ തലച്ചോറിലുണ്ടാകുന്ന മാറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എലികളില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു സൂചന ലഭിച്ചത്. എലികളുടെ തലച്ചോറിന്റെ ഘടനയെ തന്നെ മാറ്റിമറിക്കാന്‍ ഭക്ഷണക്രമത്തിലെ വിത്യാസങ്ങള്‍ക്ക് സാധിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ എലികളില്‍ കണ്ട ഫലത്തെ മാത്രം അടിസ്ഥാനമാക്കി ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്ന വാദഗതിയും ഉയര്‍ന്നിട്ടുണ്ട്.
Post a Comment