Kerala tv show and news
ദുര്‍ഗന്ധം വമിക്കുന്ന കൈയ്യിടുക്കുകള്‍(കക്ഷം)സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറച്ചൊന്നുമല്ല. ഫംഗസുകള്‍ വളരുന്നത്, കക്ഷം വൃത്തിയാക്കുന്നതിലെ അപാകത,അനാരോഗ്യകരമായ ജീവിതരീതി . കൊഴുപ്പ് അധികമാകുന്നതും, ഹോര്‍മോണ്‍, പാരമ്പര്യം ഇങ്ങനെ കാരണങ്ങള്‍ പലതാണ്.കാരണമെന്തായാലും അവ ഒഴിവാക്കുകയാണ് പ്രധാനം. ഈ ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിന് വീട്ടില്‍ വെച്ചുതന്നെ ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. കുളിക്കുമ്പോള്‍ കക്ഷം വൃത്തിയായി കഴുകിയാല്‍ തന്നെ ദുര്‍ഗന്ധം ഇല്ലാതാക്കുവാനാകും. ഇതിനായി ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ സോപ്പുകള്‍ ഉപയോഗിക്കാം. ചര്‍മ്മത്തിന് അനുയോജ്യമായ ഡിയോഡ്രന്റുകളും ഉപയോഗിക്കാം. ചിലപ്പോള്‍ നിങ്ങള്‍ ധരിക്കുന്ന വസ്ത്രവും ഇതിന് കാരണമാകാം. വസ്ത്രങ്ങള്‍ എപ്പോഴും കഴുകി മാത്രം ഉപയോഗിക്കുക. സ്ഥിരം ഉപയോഗിക്കുന്ന സോപ്പുപൊടി ഒന്നു മാറ്റി പരീക്ഷിക്കാവുന്നതാണ്. 1). വെള്ളം ധാരയായി ഒഴിക്കുക ഒരോരുത്തരുടേയും ചര്‍മ്മത്തിനനുസരിച്ച് വെള്ളം ഒഴിക്കുന്നതിനുള്ള സമയം വ്യത്യാസപ്പെടുത്താം. പൂര്‍ണ്ണശ്രദ്ധയോടെ കക്ഷത്ത് വെള്ളം ധാരയായി ഒഴിക്കുന്നത് പതിവാക്കുക. വിയര്‍പ്പ് നാറ്റം ഉണ്ടാകുന്നതിനുള്ള സാധ്യത ഇല്ലാതാക്കുവാനാകും.
2)വസ്ത്രം കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ ശീലമാക്കുക. ഇത്തരം വസ്ത്രങ്ങള്‍ വിയര്‍പ്പ് വലിച്ചെടുക്കുവാന്‍ സഹായകരമാണ്. വസ്ത്രത്തിനിടയില്‍ കൂടി വായുസഞ്ചാരം എളുപ്പത്തില്‍ നടക്കുന്നതിനും കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ സഹായിക്കും. വേനല്‍ക്കാലത്തും ചൂട് കൂടുതലുള്ള ദിവസങ്ങളിലും കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ തന്നെ ധരിക്കുക
3)ഭക്ഷണം നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളും ദുര്‍ഗന്ധം വമിക്കുന്നതിന് കാരണമായേക്കാം. വെളുത്തുള്ളി, ചുവന്നുള്ളി, കഫീന്‍ അടങ്ങിയ ഭക്ഷണം ഇവ കഴിവതും കുറയ്ക്കുക.
4)സ്്രേപ ദുര്‍ഗന്ധ നാശിനികളായ സ്‌പ്രേകളും പൗഡറുകളും ഉപയോഗിക്കുക. കുളി കഴിഞ്ഞയുടനെ പൗഡര്‍ ഇടണം.
5)പൗഡര്‍ ഉപയോഗിക്കുക ദുര്‍ഗന്ധം തടയാന്‍ സഹായിക്കുന്ന ധാരാളം പൗഡറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കുളി കഴിഞ്ഞയുടന്‍ പൗഡര്‍ ഇടുക. കക്ഷത്ത് വിയര്‍പ്പ് രൂപപ്പെടാതെ മണിക്കൂറുകളോളം നിലനിര്‍ത്തുവാന്‍ ഇത്തരം പൗഡറുകള്‍ക്ക് സാധിക്കും.
6)രോമങ്ങള്‍ കളയുക കക്ഷത്തെ മുടി കളയണം. ഷേവ് ചെയ്‌തോ, വാക്‌സ് പുരട്ടിയോ ഇത് ചെയ്യാം. ട്രിം ചെയ്തും മുടി കളയാവുന്നതാണ്. ബേക്കിംഗ് സോഡ കക്ഷത്ത് പുരട്ടുക.
7)വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക ചിലപ്പോള്‍ വൃത്തിയുള്ള, കഴുകാത്ത വസ്ത്രം ധരിക്കുന്നത് കക്ഷത്ത് ദുര്‍ഗന്ധം പടരുന്നതിന് കാരണമാകാറുണ്ട്. നല്ല സോപ്പുപൊടി ഉപയോഗിച്ച് വസ്ത്രങ്ങള്‍ ഇടയ്ക്കിടെ കഴുകുക.
8)കോട്ടണ്‍ പാഡ് കക്ഷത്ത് ധരിക്കാവുന്ന അണുവിമുക്തമായ കോട്ടണ്‍ പാഡുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അവ ഉപയോഗിക്കുക. കക്ഷത്തിന് സമീപത്തുള്ള വിയര്‍പ്പ് ഈ കോട്ടണ്‍ പാഡുകള്‍ വലിച്ചെടുക്കും. ബാക്ടീരിയയുടെ വളര്‍ച്ച ഇത് തടയും.
9) ബേക്കിംഗ് സോഡ വിയര്‍പ്പ് നാറ്റം ഒഴിവാക്കുന്നതിന് വീട്ടില്‍ വെച്ചുതന്നെ പെട്ടെന്ന് ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ബേക്കിംഗ് സോഡയുടെ ഉപയോഗമാണ് അതിലൊന്ന് . കുളി കഴിഞ്ഞയുടന്‍ ബേക്കിംഗ് സോഡ കക്ഷത്ത് പുരട്ടുക.
10)വിനാഗിരി വിനാഗിരി കക്ഷത്ത് പൂശുന്നത് ദുര്‍ഗന്ധം തടയുവാന്‍ സഹായിക്കും. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് വേണം വിനാഗിരി കക്ഷത്ത് പുരട്ടുവാന്‍. വിയര്‍പ്പിനെ തടഞ്ഞുനിര്‍ത്താനും കക്ഷം ഡ്രൈ ആക്കി മണിക്കൂറുകളോളം നിലനിര്‍ത്തുവാനുള്ള കഴിവ് വിനാഗിരിക്കുണ്ട്.
Face book news,
FUNNY,
Vanithalokam,
{[['
']]}