Kerala tv show and newsമുംബൈ: ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍, ഈ തലമുറയുടെ സ്‌പോര്‍ട്‌സ് ഐക്കണ്‍ സച്ചിന്‍ എന്നിങ്ങനെ നല്ലത് മാത്രമേ സച്ചിനെക്കുറിച്ച് ആര്‍ക്കും പറയാനുള്ളൂ. എന്നാല്‍ രാജ്യസഭാ എം പി കൂടിയായ സച്ചിന്റെ പേരിന്റെ ഇതാ ആരാധകര്‍ കാണാനിഷ്ടപ്പെടാത്ത ഒരു വിശേഷണം. വീട്ടില്‍ ഉപയോഗിച്ച വെള്ളത്തിന്റെ ബില്ലടക്കാത്ത സച്ചിന്‍ എന്നതാണത്. സച്ചിന്‍ മാത്രമല്ല, സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏ ആര്‍ ആന്തുലെയുടെ കുടുംബക്കാര്‍, അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെ തുടങ്ങിയവരും വാട്ടര്‍ ബില്ലില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. കോര്‍പറേഷന്റെ 2014 ജനുവരി 16 വരെയുള്ള കണക്ക് പ്രകാരം രണ്ട് ലക്ഷത്തോളം പേരില്‍ നിന്നായി ആയിരം കോടിയിലധികം രൂപയാണ് കുടിശ്ശികയായി പിരിഞ്ഞുകിട്ടാനുള്ളത്. സംസ്ഥാന വിവരാവകാശ കമ്മീഷണറായ രത്‌നാകര്‍ ഗെയ്ക്ക്വാദിന്റെ നിര്‍ദേശ പ്രകാരം മുനിസിപ്പല്‍ ചീഫ് സീതാറാം കുന്തെയാണ് കുടിശ്ശികക്കാരുടെ പേര് വിവരങ്ങള്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ തടസം നേരിട്ടതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ വിവരാവകാശ നിയമപ്രകാരം കമ്മീഷണറെ സമീപിക്കുകയായിരുന്നു. 24 വാര്‍ഡ് ഓഫീസുകളില്‍ നിന്നുള്ള വിവരങ്ങളാണ് ലിസ്റ്റിലുള്ളത്. തങ്ങള്‍ കൃത്യസമയത്ത് തന്നെ വാട്ടര്‍ ബില്ലടച്ചതാണ് എന്നാണ് ഏ ആര്‍ ആന്തുലയുടെ കുടുംബക്കാരും സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മിയും പറയുന്നത്. എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ശിവസേന നേതാവായ ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. ഓരോ പ്രധാനവാര്‍ത്ത
{[['']]}