Movie :
Recent Movies

kerala home tv show and news

കടിച്ച ആളെ രക്ഷിക്കാന്‍ പോലും അനുവദിക്കാതെ വഴി തടഞ്ഞ പാമ്പ് ..

Kerala tv show and news

{[['']]}

അടിവസ്‌ത്ര നിരോധനം; കസഖില്‍ സ്‌ത്രീകള്‍ മാര്‍ച്ച്‌ നടത്തി

mangalam malayalam online newspaperKerala tv show and newsലേസ്‌ അണ്ടര്‍വേറുകള്‍ക്ക്‌ നിരോധനം കൊണ്ടുവരാനുള്ള നീക്കം കസഖിസ്‌ഥാനില്‍ വലിയ പ്രതിഷേധത്തിന്‌ കാരണമാകുന്നു. 2014 ജൂലൈ മുതല്‍ പുതിയ നിയമം വരുമെന്നിരിക്കെ ഇതിനെതിരേ പ്രതിഷേധിച്ച അനേകം സ്‌ത്രീകളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കസഖിസ്‌ഥാനൊപ്പം കസ്‌റ്റംസ്‌ യൂണിയനിലുള്ള റഷ്യ, ബലാറസ്‌ എന്നിവിടങ്ങളിലും ലേസ്‌ അണ്ടര്‍ വേറുകളുടെ ഉല്‍പ്പാദനവും കയറ്റുമതിയും 2014 ജൂലൈ മുതല്‍ നിരോധിക്കുകയാണ്‌. വിയര്‍പ്പിനെ വലിച്ചെടുക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ്‌ നടപടി. 2011 ല്‍ നിയമത്തിന്‌ അംഗീകാരം കിട്ടിയെങ്കിലും നടപ്പിലാക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ കസഖിലെ ഏറ്റവും വലിയ നഗരത്തില്‍ പ്രതിഷേധം നടത്തിയവര്‍ അടി വസ്‌ത്രങ്ങള്‍ ധരിക്കുന്ന കാര്യത്തിലുള്ള ഇഷ്‌ടം അവരവരുടെ അവകാശമാണെന്ന്‌ പറഞ്ഞു. ഇതിന്‌ നിരോധനം കൊണ്ടുവരുന്നത്‌ വ്യക്‌തി സ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റം ആണെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റിന്‌ എതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ്‌ ഞായറാഴ്‌ച കസഖിസ്‌ഥാനില്‍ എത്തിയത്‌ 
{[['']]}

നമ്മുടെ ശരീരത്തിന്റെ ക്ഷീണം മനസ്സിലാക്കി ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഭാഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

Kerala tv show and news
നമ്മുടെ ശരീരത്തിന്റെ ക്ഷീണം മനസ്സിലാക്കി ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഭാഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഉറക്കമില്ലായ്മ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാനും ചികിത്സിക്കാനുമുള്ള ഒരു ചവിട്ടുപടിയായിരിക്കും ഇതെന്ന് വേണം കരുതാന്‍ . തലച്ചോറിലെ നാഡീകോശങ്ങള്‍ വഴി ഉറക്കത്തിന്‍ തോന്നല്‍ തലച്ചോറിലുണ്ടാക്കുകയാണ് ഇത് ചെയ്യുന്നതെന്നാണ് ഗവേഷകരുടെ ഭാഷ്യം.

കുറേ സമയം ഉറങ്ങാതെ ഇരിക്കുമ്പോള്‍ തലച്ചോറിലെ മെക്കാനിസത്തിന് ക്ഷീണം അനുഭവപ്പെടുന്നു. നിങ്ങള്‍ ക്ഷീണിതരാകുമ്പോള്‍ ഈ നാഡീകോശങ്ങള്‍ തലച്ചോറിന് അതിന്റെ സംവേദനം കൊടുക്കുകയും നിങ്ങളെ ഉറക്കുകയും ചെയ്യുമെന്നാണ് ഗവേഷകനായ പ്രൊഫസര്‍ ജിറോ മീസെന്‍ബോക്കിന്റെ വിശദീകരണം. ഇത്തരത്തില്‍ ഉറക്കം ഉളവാക്കുന്ന നിരവധി നാഡീകോശങ്ങള്‍ തലച്ചോറിലുണ്ട്.

ഇന്‍സോമ്‌നിയ പോലുള്ള ഉറക്ക രോഗങ്ങളെ നിയന്ത്രിക്കാന്‍ ഏതൊക്കെ രീതിയില്‍ പുതിയ കണ്ടെത്തല്‍ ഉപയോഗപ്പെടുത്താനാകുമെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍.
{[['']]}

കള്ളനെന്ന് ആരോപിച്ച് കയ്യും കാലും കൂട്ടിക്കെട്ടി യുവാവിനെ ഉറുമ്പിന്‍പുറ്റില്‍ തള്ളുന്ന വീഡിയോ പുറത്തായി.

Kerala tv show and news
ടെറെസീന: കള്ളനെന്ന് ആരോപിച്ച് കയ്യും കാലും കൂട്ടിക്കെട്ടി യുവാവിനെ ഉറുമ്പിന്‍പുറ്റില്‍ തള്ളുന്ന വീഡിയോ പുറത്തായി. ബ്രസീലിലെ ഉള്‍നാടന്‍ ഗ്രാമമായ ടെറെസീനയിലാണ് സംഭവം അരങ്ങേറിയത്. കേവലം പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന യുവാവിനെയാണ് കൈകള്‍ പിറകോട്ട് കെട്ടി കാലുമായി ബന്ധിപ്പിച്ച് എടുത്തുകൊണ്ടുപോയി ഉറുമ്പിന്‍പുറ്റില്‍ തള്ളുന്നത്. കയറിന്റെ ഒരറ്റം കഴുത്തിലൂടെ ഇട്ടുകൊണ്ട് ഒരു ബക്കറ്റ് കണക്കെയാണ് ഈ യുവാവിനെ എടുത്തുകൊണ്ട് പോകുന്നത്.
                         വീഡിയോയുടെ ഒടുവിലാണ് യുവാവിനെ ഉറുമ്പിന്‍ കൂട്ടത്തില്‍ കൊണ്ടിടുന്നത് നമുക്ക് കാണാന്‍ സാധിക്കുക. വേദന സഹിക്കാന്‍ വയ്യാതെ യുവാവ് തേങ്ങിക്കരയുന്നതും, യുവാവിന്റെ മുഖത്ത് നാട്ടുകാര്‍ അടിച്ച പാടുകളും വീഡിയോയില്‍ നമുക്ക് കാണാന്‍ സാധിക്കും. 
{[['']]}

നമ്മുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റുമോ ഇത് ?

Kerala tv show and news

Post by  Kerala tv show and news

{[['']]}

കാന്‍സറിനോട് യുദ്ധം ചെയ്യുന്ന പതിനൊന്നുവയസ്സുകാരന്റെ കുടുംബം ഇനി ചികിത്സ വേണ്ടെന്ന തീരുമാനത്തില്‍

Kerala tv show and news
ആറുവര്‍ഷമായി കാന്‍സര്‍ രോഗത്തോട് യുദ്ധം ചെയ്യുന്ന പതിനൊന്ന് വയസ്സുകാരന്റെ ചികിത്സ അവസാനിപ്പിക്കുന്നതായി ബ്ലോഗിലൂടെ വെളിപ്പെടുത്തല്‍ . 2008 ഏപ്രലില്‍ ആണ് റീസി പുഡിംഗ്ടണ്‍ ന്യൂറോ ബ്ലാസ്‌റ്റോമയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടത്തിയെങ്കിലും രോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. 
കാന്‍സറിന് പുറമെ 2012ല്‍ കുട്ടിയുടെ കരളില്‍ ഒരു ട്യൂമര്‍ വളരുന്നതായും കണ്ടെത്തി. ഇതോടെയാണ് റീസ് വീണ്ടും ചികിത്സയിലായത്. കെന്റിലെ വിറ്റ്‌സ്‌ടേബിള്‍ സ്വദേശിയാണ് റീസ്. മരുന്നുകളൊന്നും തന്നെ റീസ് ഇപ്പോള്‍ കഴിക്കുന്നില്ല. മരണംകാത്ത് ദിവസങ്ങളെണ്ണി കഴിയുകയാണ് റീസ്. ഇതിനിടെയാണ് റീസ് തന്റെ വിഷമം ഫേസ്ബുക്ക്  പേജില്‍ പോസ്റ്റ് ചെയ്തത്. തന്റെ മാതാവ് മരണത്തിന് തന്നെ വിട്ടുകൊടുക്കുകയാണെന്നാണ് വികാരനിര്‍ഭരമായി റീസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
കീമോ തെറാപ്പി നടത്തിയതിന്‌ശേഷം റീസിന്റെ കാന്‍സര്‍ ആദ്യം മാറിയിരുന്നു. 2012ല്‍ വീണ്ടും രോഗം പിടിപെട്ടതോടെ റീസും കുടുംബവും പ്രതിസന്ധിയിലായി. രോഗം ഇപ്പോള്‍ അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് കുടുംബം പറയുന്നത്. കാന്‍സര്‍ അസ്ഥിമജ്ജയിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുട്ടിയുടെ ചികിത്സയ്ക്കായി രൂപീകരിച്ചിരിക്കുന്ന പേജ് വഴി 5000പൗണ്ട് ലഭിച്ചിട്ടുണ്ട്.
{[['']]}

low cost house


 
{[['']]}

മിനി എന്ന മയിലിന്. സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് പല്ലും നഖവും ഉപയോഗിച്ച് രൂക്ഷമായ ആക്രമണമാണ് ഇത് നടത്താറുണ്ടായിരുന്നത്.

Kerala tv show and news
ടെക്സാസ്: സ്ത്രീകളെ മാത്രം ആക്രമിക്കുന്ന മയിലിനെ വെടിവെച്ച് കൊന്നു. ടെക്സാസിലാണ് സ്ത്രീകളെ ആക്രമിച്ചതിന് വളര്‍ത്തു മയിലിനെ ഉടമ വെടിവെച്ച് കൊന്നത്. സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിക്കുക എന്നത് ഹോബിയായിരുന്നു റിലേ റിച്ചാര്‍ഡ്സ് എന്നയാളുടെ മിനി എന്ന മയിലിന്. സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് പല്ലും നഖവും ഉപയോഗിച്ച് രൂക്ഷമായ ആക്രമണമാണ് ഇത് നടത്താറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മയിലിനെപ്പറ്റിയുള്ള പരാതി അന്വേഷിക്കാന്‍ അധികാരിയായ ഒരു സ്ത്രീ വീട്ടില്‍ വന്നപ്പോള്‍ അവരെയും മയില്‍ ആക്രമിക്കുകയായിരുന്നു.
                                    തോക്ക് ചൂണ്ടിയിട്ടും മയില്‍ ആക്രമണത്തില്‍ നിന്ന് പിന്തിരിയാതിരുന്നപ്പോള്‍ ഭയപ്പെട്ടുപോയ സ്ത്രീ വീടിനുള്ളില്‍ കയറി ഒളിക്കുകയായിരുന്നു. ഈ സമയം ഉടമയായ റിലേ റിച്ചാര്‍ഡ്സ് തന്നെ അധികാരിയായ സ്ത്രീയുടെ തോക്കെടുത്ത് മയിലിനെ വെടിവെച്ച് വീഴ്ത്തുകയാണുണ്ടായത്. 
{[['']]}

പ്രായപൂര്‍ത്തിയായിട്ടും പീഡനക്കേസിലെ ഇരകള്‍ ചില്‍ഡ്രന്‍സ്‌ ഹോമില്‍

mangalam malayalam online newspaperKerala tv show and newsകൊച്ചി: പതിനെട്ടുവയസു പൂര്‍ത്തിയായിട്ടും പീഡനകേസിലെ ഇരകളായ രണ്ട്‌ പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ്‌ ഹോമില്‍ പാര്‍പ്പിക്കുന്ന നടപടി നിയമവിരുദ്ധമെന്ന്‌ ആക്ഷേപം. പറവൂര്‍, വരാപ്പുഴ പീഡനകേസുകളിലെ പ്രതികളാണ്‌ ഇപ്പോഴും കാക്കനാട്‌ ചില്‍ഡ്രന്‍സ്‌ ഹോമില്‍ കഴിയുന്നത്‌.
പ്രായപൂര്‍ത്തിയായവരെ ചില്‍ഡ്രന്‍സ്‌ ഹോമില്‍ പാര്‍പ്പിക്കുന്നത്‌ നിയമപ്രകരം കുറ്റകരമാണ്‌. ഇവരെ ആഫ്‌റ്റര്‍ ഹോമുകളിലേക്ക്‌ മാറ്റണമെന്നാണ്‌ നിയമം. ഇതിനെതിരേ ജീവനക്കാര്‍ക്കിടയില്‍ കടുത്ത ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ചില്‍ഡ്രന്‍സ്‌ ഹോമിലെ അന്തേവാസി ആത്മഹത്യ ചെയ്‌തിരുന്നു. ജീവനക്കാരുടെ അനാസ്‌ഥയാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ ആരോപണവുമുയര്‍ന്നിരുന്നു.
സാമുഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള ചില്‍ഡ്രന്‍സ്‌ ഹോം ഉള്‍പ്പടെയുള്ള വിവിധ സ്‌ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങള്‍ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവും സുരക്ഷിതത്വമില്ലായ്‌മയുമാണ്‌. ഇതിനിടയിലാണ്‌ പ്രായപൂര്‍ത്തിയായതും അതീവ സുരക്ഷ ആവശ്യമുള്ളതുമായ രണ്ടുപെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടി വരുന്നത്‌. നിലവില്‍ കാക്കനാട്‌ ചില്‍ഡ്രന്‍സ്‌ ഹോമില്‍ രണ്ട്‌ കെയര്‍ടേക്കര്‍മാരുടെ കുറവുണ്ട്‌. ജുവൈനല്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌, സാമുഹ്യ ക്ഷേമവകുപ്പ്‌, ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി, ജുവൈനല്‍ കോടതി എന്നിവ ഉണ്ടായിട്ടും ഈ അനാസ്‌ഥക്കെതിരേ നടപടി എടുക്കാത്തതില്‍ ജീവനക്കാര്‍ക്ക്‌ കടുത്ത പ്രതിഷേധമുണ്ട്‌.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട്‌ പറവൂര്‍ പീഡനനത്തിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കു പരാതി അയച്ചിരുന്നു. വിചാരണ രണ്ട്‌ വര്‍ഷം കൊണ്ട്‌ അവസാനിപ്പിച്ചു പെണ്‍കുട്ടിക്ക്‌ പഠനസൗകര്യം ഏര്‍പ്പെടുത്തണമെന്ന്‌ ഹൈക്കോടതി രണ്ട്‌ വര്‍ഷം മുമ്പ്‌ ഉത്തരവിട്ടിരുന്നെങ്കിലും വിചാരണയും മറ്റു നടപടികളും ഇപ്പോഴും അനിശ്‌ചിതമായി നീളുകയാണ്‌.
 
{[['']]}

പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ ഹോമം. പ്രേതത്തെ ഭയന്ന്

Kerala tv show and news
ടോങ്ക്:  പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ ഹോമം. പ്രേതത്തെ ഭയന്ന് ടോങ്ക് ജില്ലയിലെ ഒരു യുപി സ്ക്കുളിലാണ് പ്രത്യേകം ഹോമം നടത്തിയത്. ഒരു പെണ്‍കുട്ടിയുടെ പ്രേതത്തെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് 170 ഓളം കുട്ടികള്‍ കഴിഞ്ഞ 5 ദിവസമായി സ്ക്കുളില്‍ എത്താഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഹോമം. സ്ക്കുളിലെ 3 കുട്ടികളാണ് സ്ക്കുളില്‍ വെച്ച് പ്രേതത്തെ കണ്ടുവെന്ന് പറയുന്നത്. ടോയ് ലറ്റില്‍ നിന്ന് ഈ കുട്ടികളെ പ്രേതം പുറത്തേയ്ക്ക് തള്ളിയെന്നാണ് പറയുന്നത്. തുടര്‍ന്ന് ഭയന്ന കുട്ടികള്‍ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഈ വാര്‍ത്ത കാട്ടുതീ പോലെ പരന്നതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്ക്കുളില്‍ അയയ്ക്കാതായത്. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.

                               തുടര്‍ന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന തേജാജി ക്ഷേത്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ പ്രാര്‍ത്ഥനയും വിവിധ പൂജകളും നടത്തിയത്. ശനിയാഴ്ച മുതല്‍ ഞായറാഴ്ച വരെയായിരുന്നു ഈ പൂജ. പൂജ നടത്തിയാല്‍ പ്രേതം ഇനി സ്കൂളിലോ നാട്ടിലോ എത്തില്ലെന്നാണ് തേജാജി പറഞ്ഞത്. 

{[['']]}

പാക്കിസ്ഥാനില്‍ യുവാവിനെയും യുവതിയേയും കല്ലെറിഞ്ഞു കൊന്നു.

Kerala tv show and news
ക്വറ്റ: പാക്കിസ്ഥാനില്‍ യുവാവിനെയും യുവതിയേയും കല്ലെറിഞ്ഞു കൊന്നു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ക്വറ്റയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മന്‍ സ്കൈയിലാണ് സംഭവം നടന്നത്. ഗോത്രവിഭാഗത്തില്‍പ്പെട്ട യുവാവും യുവതിയും മറ്റ് വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് അവിഹിതബന്ധമാരോപിക്കുകയും പ്രാദേശിക പുരോഹിതന്റെ നിര്‍ദേശപ്രകാരം കല്ലെറിഞ്ഞ് കൊല്ലുകയുമായിരുന്നു.
                              അഭിമാനക്കൊലകള്‍ സാധാരണയായ പാക്കിസ്ഥാനില്‍ കല്ലെറിഞ്ഞ് കൊല്ലുന്നത് അപൂര്‍വ്വമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാദേശിക മതപണ്ഡിതനടക്കം എട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. 
{[['']]}

Funny cats in water, EPIC

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger