{[['']]}
ഇതെന്റെ ജീവിതകഥയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന എന്റെ കഥ. നീണ്ട 25 വര്‍ഷമെടുത്തു അതില്‍നിന്നു മോചിതയാവാന്‍...
നീണ്ട 25 വര്‍ഷം...... എന്തായിരുന്നു എന്റെ ജീവിതത്തില്‍ സംഭവിച്ചത്? നിങ്ങള്‍ക്കും ആകാംക്ഷ കാണില്ലേ ഞാനാരാണെന്നറിയാന്‍...?
ഞാന്‍ കുമാരി. എറണാകളും കളമശ്ശേരി ഗ്ലാസ് കോളനിയിലാണ് താമസം. ഇനി ഞാന്‍ പറയുന്നത് ജീവിതകഥയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന എന്റെ കഥ. നീണ്ട 25 വര്‍ഷമെടുത്തു അതില്‍നിന്നു മോചിതയാവാന്‍. അതൊരു രക്ഷകന്റെ കഥകൂടിയാണ.് അതേക്കുറിച്ച് ഞാന്‍ പറയുന്നതിനേക്കാള്‍ അദ്ദേഹം തന്നെ പറയുന്നതായിരിക്കും നല്ലത്. അതിനാല്‍ ഞാന്‍ എന്നിലേക്കു വരാം.
ജീവിതത്തിരശീലയിലേക്ക്
കളമശ്ശേരിയിലെ ഗ്ലാസ് കോളനിയില്‍ ഞാനറിയപ്പെടുന്നത് അയ്യപ്പന്‍ മകള്‍ കുമാരിയെന്നാണ്. വിദ്യാഭ്യാസം കുറഞ്ഞ ഒരു ജനവിഭാഗത്തിനിടയിലെ സാധാരണ സ്‌ത്രീ. കോളനിയിലധികവും ചെറുപ്പത്തിലേ മദ്യത്തിനും കഞ്ചാവിനുമടിമയായിരുന്നു. മദ്യവും കഞ്ചാവും സിഗരറ്റുമൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഹൊ! എനിക്കോര്‍ക്കാന്‍ കൂടി വയ്യ!
തിരിച്ചറിവില്ലാത്ത പ്രായത്തില്‍ രസത്തിനുവേണ്ടി മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിച്ചു. തെറ്റാണെന്നു പറയാനും ആരുമുണ്ടായിരുന്നില്ല. വൃത്തിയും വെടിപ്പുമില്ലാതെ, വീഴുന്നിടത്ത് കിടന്നുറങ്ങുന്ന ശീലം. അതിനിടയിലെപ്പോഴോ വിവാഹം കഴിഞ്ഞു. രണ്ടു മക്കളുണ്ടായി. അവരെ വിധി കൊണ്ടുപോയി. എന്റെ നശിച്ച ദുശ്ശീലങ്ങള്‍ തന്നെയാണ് മക്കളെയെനിക്കു നഷ്‌ടപ്പെടാന്‍ കാരണമായത്. ഒടുവില്‍ ഭര്‍ത്താവുമുപേക്ഷിച്ചു.
സഹോദരിയോടും മക്കളോടുമൊപ്പമാണ് ഇന്നു ഞാന്‍. ജീവിതത്തിന്റെ ഓളങ്ങളിലെവിടെയോ കുടുംബം നഷ്‌ടപ്പെട്ടതുപോലെതന്നെ മാതാപിതാക്കളും തിരിച്ചുവരാത്തരീതിയില്‍ നഷ്‌ടപ്പെട്ടു. എന്നാലെനിക്ക് ഇന്നൊരു സന്തോഷമുണ്ട്.
രണ്ടാം വരവ്
ജീവിതം നശിച്ചുവെന്ന് അറിയാമായിരുന്ന ഞാന്‍ ഓരോ ദിവസം കഴിയുന്തോറും നാശത്തിന്റെ കൊടുമുടിയിലേക്കു യാത്ര തുടങ്ങുകയായിരുന്നു. രണ്ടരവര്‍ഷം മുമ്പൊരു ദിവസം മദ്യത്തിന്റെ ആലസ്യത്തില്‍ എവിടെയോ കിടന്നു മയങ്ങുകയായിരുന്നു. മയക്കത്തില്‍നിന്ന് എപ്പോഴോ ഞാനുണര്‍ന്നതൊരു ബൈക്കിന്റെ ശബ്‌ദം കേട്ടായിരുന്നു. അതെന്റെ അരികില്‍ വന്നു നിന്നു. അതില്‍ നിന്നൊരു മനുഷ്യന്‍ ഇറങ്ങി-ജോസ് കളമശ്ശേരി. അദ്ദേഹം എന്നോട് എന്തൊക്കെയോ പറഞ്ഞു. മദ്യത്തിന്റെ വിപത്തുകളെക്കുറിച്ചുതന്നെയായിരുന്നു പറഞ്ഞത്.
മദ്യം അദ്ദേഹത്തിനു നഷ്‌ടപ്പെടുത്തിയത് സ്വന്തം കുടുംബത്തെയായിരുന്നുവെന്നു പറഞ്ഞു. എന്തോ എനിക്കും തോന്നി, മദ്യത്തില്‍നിന്നൊരു മുക്‌തി വേണം. ആ ബൈക്കിനു പുറകിലിരുത്തി ജോസേട്ടന്‍ എന്നെ ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെത്തിച്ചു. അവിടെ നിന്നെനിക്കു ലഭിച്ചത് രണ്ടാംജന്മമായിരുന്നു.
അവിടെയുള്ളവര്‍ എന്നെ വൃത്തിയും വെടിപ്പും പഠിപ്പിച്ചു, രണ്ടുനേരവും കുളിച്ചു, നല്ല വസ്‌ത്രം ധരിച്ചു, ഭക്ഷണം കഴിച്ചു, കൗണ്‍സിലിംഗിലും, ധ്യാനങ്ങളിലും പങ്കെടുത്തു. ഒരാഴ്‌ചകൊണ്ട് ജീവിതമാകെ മാറി, മറ്റൊരു സ്‌ത്രീയായി മാറുകയായിരുന്നു.
ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്‌ടര്‍ അച്ചന്‍ സെബാസ്‌റ്റ്യന്‍ വെച്ചൂര്‍ക്കാട്ടും മദ്യവിമുക്‌തസമിതി സെക്രട്ടറി വര്‍ഗീസ് വാഴക്കാലയും ജോസേട്ടനും ചേര്‍ന്നപ്പോള്‍ എന്റെ ജീവിതവെളിച്ചം തെളിയുകയായിരുന്നു. മദ്യത്തില്‍നിന്നും കഞ്ചാവില്‍നിന്നും മുക്‌തയായിട്ട് ഇപ്പോള്‍ രണ്ടരവര്‍ഷം!
ഇന്ന്
ഗ്ലാസ് കോളനിയിലെ ഒരു കൊച്ചുകൂരയില്‍ ഞാനും സഹോദരിയും മക്കളും ഒരുമിച്ചു കഴിയുന്നു. രണ്ട് വര്‍ഷംമുമ്പ് അമ്മ മരിച്ചു. ഇന്നെന്റെ ഉപജീവനമാര്‍ഗം ആടുവളര്‍ത്തലാണ്. അതില്‍നിന്നു ലഭിക്കുന്ന വരുമാനംകൊണ്ടാണ് വിശപ്പടക്കുന്നത്. 25 വര്‍ഷം എനിക്കു സമ്മാനിച്ചത് നഷ്‌ടം മാത്രമായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ രണ്ടരവര്‍ഷം സമാധാനവും സന്തോഷവും നിറഞ്ഞതാ
യിരുന്നു.
ഇന്നെനിക്ക് 42 വയസ്. ഒരു സ്‌ത്രീയുടെ ജീവിതത്തില്‍ ലഭിക്കേണ്ട ആനന്ദമോ സന്തോഷമോ സമാധാനമോ ഒന്നുമെനിക്ക് ലഭിച്ചില്ല. അമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കാന്‍ ആഗ്രഹഹിച്ചുവെങ്കിലും ജീവിതം അതുമെനിക്ക് നഷ്‌ടപ്പെടുത്തി. എല്ലാം നിയോഗമായിരിക്കാം...
യിരുന്നു.
ഇന്നെനിക്ക് 42 വയസ്. ഒരു സ്‌ത്രീയുടെ ജീവിതത്തില്‍ ലഭിക്കേണ്ട ആനന്ദമോ സന്തോഷമോ സമാധാനമോ ഒന്നുമെനിക്ക് ലഭിച്ചില്ല. അമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കാന്‍ ആഗ്രഹഹിച്ചുവെങ്കിലും ജീവിതം അതുമെനിക്ക് നഷ്‌ടപ്പെടുത്തി. എല്ലാം നിയോഗമായിരിക്കാം...
കുമാരി പറഞ്ഞു നിര്‍ത്തുന്നിടത്തു നിന്നിനി ആ രക്ഷകനിലേക്ക്. ജോസ് കളമശ്ശേരി, കളമശ്ശേരിക്കാരുടെ സ്വന്തം ജോസേട്Kerala tv show and news
Post a Comment