Face book news,
NEWs,
{[['
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vMEScmz0DsoOPU9NzTSitunWr4uIuxBpCw6ElhRySPt6QqOv3h3nJWRLukN2-xKq96__f0_uxZtya8tU8BrO6dlWJhojyXn3KD=s0-d)
']]}
![ഓടുന്ന കാറില്‍ യുവതിയെ പീഡിപ്പിച്ചു](https://lh3.googleusercontent.com/blogger_img_proxy/AEn0k_tQJQoGlsCt4JXIguofDukXFLeY4JZFsvb09AJ_xuDj79G6AVpnrZJ4MZyaYvwDZ_2w5DN9iwqeCjI7eh3XyN4rLxWS0pBZNQzxi9YrnmqQqYAEJ0xIT0nRkZcDHp3H=s0-d)
sഓടുന്ന കാറില്‍ യുവതിയെ പീഡിപ്പിച്ചുഅഹമ്മദാബാദ്: ദില്ലി കൂട്ടബലാത്സംഗക്കേസിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലും യുവതിയെ പീഡിപ്പിച്ചു. ഓടുന്ന കാറില്‍ വെച്ച് മൂന്ന് പേര്‍ ചേര്‍ന്നാണ് 25 കാരിയായ യുവതിയെ ബലാത്സംഗം ചെയ്തത്. ആഗ്രയില്‍ നിന്നും തിരിച്ചുവരുന്ന വഴിയാണ് വിവാഹിതയായ ഇവര്‍ കത്തിമുനയില്‍ പീഡനത്തിന് ഇരയായത്. ആഗ്രയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മൂന്ന് പേര്‍ ചേര്‍ന്ന് ബ്യൂട്ടീഷനായ തന്നെ കൂട്ടിക്കൊണ്ടുപോയത് എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. പതിനായിരം രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ഒക്ടോബര്‍ 20 ന് പോയ ഇവര്‍ നവംബര്‍ രണ്ടിനാണ് ആഗ്രയില്‍ നിന്നും തിരിച്ചുവന്നത്. തിരിച്ചുവരുന്ന വഴി കാറില്‍ വെച്ചായിരുന്നു ഇവരെ കൂട്ടബലാത്സംഗം ചെയ്തത്. കത്തിമുനയില്‍ നിര്‍ത്തി ദേശായി എന്നയാളാണ് യുവതിയെ ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് കൂടെയുണ്ടായിരുന്ന രണ്ടുപേരും ഇവരെ പീഡിപ്പിച്ചു. വസ്ത്രാല്‍ റോഡിലുള്ള വീട്ടില്‍ യുവതിയെ ഇറക്കിവിട്ട ശേഷം മൂന്നംഗസംഘം സ്ഥലം വിടുകയായിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ യുവതിയെയും ഭര്‍ത്താവിനെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടുപോയത്. എന്നാല്‍ ഭര്‍ത്താവുമായി കൂടിയാലോചിച്ചശേഷം പരാതിപ്പെടാനായിരുന്നു യുവതിയുടെ തീരുമാനം. യുവതിയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാണ്ഡ്യ എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ സംഘത്തിലെ മറ്റ് രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ് ഇപ്പോള്‍. ദേശായ്. ഹബ്‌സി എന്നിവരാണ് ഇനിയും പിടിയിലാകാനുള്ളതെന്ന് പോലീസ് പറഞ്ഞു.
Post a Comment