Face book news,
FUNNY,
Vanithalokam,
{[['
']]}
ജീവിത പങ്കാളിയെ വിശ്വസിക്കാന്‍ കൊളളില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ? മിക്ക സ്‌ത്രീകളും ഭര്‍ത്താക്കന്‍മാരില്‍ നിന്നോ കാമുകന്‍മാരില്‍ നിന്നോ വഞ്ചന നേരിടേണ്ടി വരുന്നവരാണ്. അറുപത് ശതമാനത്തോളം പുരുഷന്‍മാര്‍ പരസ്‌ത്രീബന്ധം പുലര്‍ത്തുന്നതിലൂടെ ജീവിതപങ്കാളിയെ വഞ്ചിക്കുന്നവരാണെന്നാണ് അടുത്തിടെ ഒരു വിദേശ മാധ്യമം പുറത്തുവിട്ട പഠനത്തില്‍ പറയുന്നത്. അതായത് പത്തില്‍ ആറ് പേര്‍ പങ്കാളിയെ വഞ്ചിക്കുന്നു. നാല് പേര്‍ അവരോട് വിശ്വസ്‌തത പുലര്‍ത്തുന്നു. എന്നാല്‍, ഇത്തരം വഞ്ചകരെ തിരിച്ചറിയാന്‍ എളുപ്പമാണ്! മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രണയവഞ്ചകരെ കൈയോടെ പിടികൂടാം. ഒന്നാമതായി, പുരുഷ പങ്കാളി എന്തിനും ഏതിനും രഹസ്യം സൂക്ഷിക്കുന്നയാളാണോയെന്ന് നീരീക്ഷിക്കുക. രണ്ട് ട്രാക്കിലൂടെ പോകുന്നവര്‍ക്കാണല്ലോ രഹസ്യം സൂക്ഷിക്കേണ്ടത്. സ്വന്തം ജീവിതത്തെ കുറിച്ച് ഏറെയൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, രഹസ്യാത്മകത സൂക്ഷിക്കുന്ന ഒരാള്‍ മിക്കവാറും വഞ്ചകരുടെ പട്ടികയില്‍ പെടും. രണ്ടാമതായി, പങ്കാളി സ്വാര്‍ഥമതിയാണോ എന്ന് മനസ്സിലാക്കുക. ഇത്തരക്കാരെ തിരിച്ചറിയാന്‍ എളുപ്പമാണ്. തന്റെ കാര്യമല്ലാതെ മറ്റൊന്നും ചിന്തിക്കാത്തവനെ സൂക്ഷിക്കണം. നിങ്ങളെ കുറിച്ച് ചിന്തിക്കാത്തയാളില്‍ നിന്ന് എത്രയും വേഗം രക്ഷപെടുകയേ വഴിയുളളൂ. അവസാനമായി, പങ്കാളിയുടെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസം ഉണ്ടോയെന്ന് ശ്രദ്ധിക്കുക. താമസിച്ചെത്തുക, ജോലിസമയം കൂടിയെന്നും മറ്റുമുളള ഒഴിവുകഴിവുകള്‍ പറയുക തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍, നിങ്ങളുടെ ലൈംഗിക ജീവിതം തകരുന്നതാണ് വഞ്ചനയുടെ ഏറ്റവും വലിയ ലക്ഷണം. പങ്കാളിക്ക് നിങ്ങളിലുളള താല്‍പര്യം ഇല്ലാതാവുന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടേണ്ട സാഹചര്യം. ചതിവു പറ്റാതിരിക്കാന്‍ വിവേകത്തോടെ ചിന്തിക്കുക. ബന്ധം ആരംഭിക്കും മുമ്പ് പങ്കാളിയെ വിലയിരുത്തുക.
Post a Comment