{[['']]}
Kerala tv show and newsഈ കണ്ടു പിടുത്തം ലോകത്തെ മാറ്റി മറിക്കുന്ന ഒന്നായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട തന്നെ. പ്ലാസ്റ്റികിനെ ഡീസലോ അല്ലെങ്കില്‍ പാചക വാതകമോ പോലെ ഒരു ഇന്ധനമാക്കി മാറ്റാവുന്ന ഒരു മെഷീന്‍ ആണ് ചെന്നൈ സ്വദേശിനിയായ ഒരു യുവതി രൂപപ്പെടുത്തിയിരിക്കുന്നത്. നീണ്ട 3 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ത്യാഗരാജന്‍ എന്ന യുവതി ഈ മെഷീനുമായി വന്നിരിക്കുന്നത്. ഇപ്പോള്‍ ഈ മെഷീന്റെ പേറ്റന്റിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ് നമ്മുടെയെല്ലാം ജീവിതം മാറ്റി മറിക്കുന്ന കണ്ടു പിടുത്തം നടത്തിയ ഈ യുവതി. പൈറോ പ്ലാന്റ് എന്നാണ് അവള്‍ ഈ യന്ത്രത്തിന് പേരിട്ടിരിക്കുന്നത്. നമ്മുടെ കുടിവെള്ള ബോട്ടിലുകള്‍ ഒഴികെയുള്ള ഏതു പ്ലാസ്റ്റിക് വേസ്റ്റും ഈ യുവതി നിര്‍മ്മിച്ച ചേംബറില്‍ ഇട്ട് ഓക്സിജന്റെ അഭാവത്തില്‍ ക്രോമിയം മൈക്രോ ബാന്‍ഡ് ഹീറ്ററില്‍ 350oC ക്കും 375oC ഇടയില്‍ ചൂടാക്കിയാല്‍ ഈ പ്ലാസ്റ്റിക് ഒരു ഗ്യാസ് ആയി മാറുകയും അതിനെ രണ്ടു സൈഡിലും വാട്ടര്‍ കൂളന്റ് കൊയിലുകള്‍ ഉള്ള മറ്റൊരു ചേംബറിലേക്ക് കടത്തി വിടുകയും ചെയ്യുന്നു. എന്തായാലും ഈ കണ്ടു പിടുത്തം ഡീസല്‍, പാചകവാതക വിളകള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ലോകത്തിനു ഒരു കൈ സഹായമായിരിക്കുകയാണ്. ഭാവിയില്‍ ഇവ വ്യാവസായികമായി തുടങ്ങുവാന്‍ യുവതിക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Post a Comment