{[['
']]}
കുഞ്ഞിന്റെ ശവശരീരം മാറോട് ചേര്‍ത്തുപിടിച്ച് സിംഹവാലന്‍ കുരങ്ങ്. മരിച്ച കുഞ്ഞിനെ മാറോടണച്ച് നടക്കുന്ന അമ്മക്കുരങ്ങിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ നമ്മുടെ കണ്ണ് കലങ്ങും. ഇന്തോനേഷ്യയിലെ ടാങ്കോ കോ നേച്ചര്‍ റിസര്‍വ് നാഷണല്‍ പാര്‍ക്കിലെ കുരങ്ങാണ് ജീവന്‍ വേര്‍പിരിഞ്ഞുപോയ കുഞ്ഞിനെ ദിവസങ്ങളോളം തോളില്‍ ചുമന്ന് നടന്നത്. മരിച്ച കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്ത് കിടത്തി അതിനെ ഉറ്റുനോക്കുന്ന സിംഹവാലന്‍ കുരങ്ങിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ആന്‍ഡ്രു വാംസ്ലിയാണ്. കുഞ്ഞിനെ തൊട്ടുനോക്കാന്‍ അടുത്തെത്തിയ ആണ്‍കുരങ്ങിനെ അതിനനുവദിക്കാതെ ആക്രോശിച്ചുകൊണ്ട് തള്ളക്കുരങ്ങ് തള്ളി മാറ്റുന്നുണ്ട്. ചിത്രങ്ങള്‍ കാണുക.![](https://lh3.googleusercontent.com/blogger_img_proxy/AEn0k_uHnuGsdA-hPgicOgIzCNbZL3TZS5D8ET_khn-rfW5QmAsQEqBUtfRlfNVvLg9D96_9u1TZwdCp8DblRCinqb5uOXrRYnttc7Z-e1il6H_-GGurauR5A-sejiULfZCTOgPv=s0-d)
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_uHCa4NL2rDdNNbFyxTkebycQ2kY3lpBy8VMVsrPJOZeBhWfEsz9OQlKsgVcPAjYReTjcdL70CILW12l23o-HZzjhQB-0B78sylJzQg7Nd6dNNzzJqBOsT7FNj_K2gy71M=s0-d)
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_ujyZl-6J1Rs0sgM0km2bgtefYSXiYh_VqFh4-W-qdF71QAlpuE8J8gni0DXE3Hxx0QPIxO9Iuwg5ypWqsM8PsvhIt13fgyAsNYpkBd-SQfdVfy9Na_4jcK47ZlezECa83g=s0-d)
Post a Comment