{[['']]}
kerala home tv show and news
PattuSaree 1 2 2014 PattuSaree 1 2 2014
Posted by Unknown
Posted on Saturday, February 01, 2014
with No comments
പെണ്‍ശരീരം ഒരു വസ്‌തുവാണെന്നും ഇറച്ചി മാത്രമാണെന്നും കരുതുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്.
Posted by Unknown
Posted on Saturday, February 01, 2014
with No comments
Kerala tv show and newsകേരളത്തില്‍ ഒരു പെണ്ണിന് ഒറ്റയ്‌ക്കൊരു ഹോട്ടലില്‍ മുറികിട്ടുമോ? അങ്ങനെ താമസിച്ചാല്‍ അവള്‍ മോശക്കാരിയാവുമോ? അധ്യാപികയെപ്പോലും വിദ്യാര്‍ത്ഥികള്‍ പാര്‍ശ്വനോട്ടത്തിലൂടെ കാണുന്നതെങ്ങനെയാണ്? സ്‌ത്രീ എന്ന നിലയ്‌ക്ക് ഒരാള്‍ വെട്ടിത്തുറന്നുപറയുന്നു.
അദ്ധ്യാപിക, ഹ്രസ്വചിത്ര സംവിധായിക, സ്‌ത്രീ...മൂന്നു സ്‌ഥാനങ്ങളിലും അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിക്കാവുന്ന വ്യക്‌തിത്വം. സിന്ധു ഷെല്ലി. കോഴിക്കോട്ടു ജനിച്ചു വളര്‍ന്ന സിന്ധു തന്റെ ജീവിതാനുഭവങ്ങളിലെ ഒരേട് അടുത്തിടെ എഴുതി. കേരളത്തിലെ പുരുഷസമൂഹം എങ്ങനെയാണ് സ്‌ത്രീകളെ നോക്കിക്കാണുന്നതെന്നും, പെരുമാറുന്നതെന്നും സ്വാനുഭവത്തില്‍ പച്ചയായ വെ ളിപ്പെടുത്തല്‍. "ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നാണ് ഞാന്‍ പറഞ്ഞു തുടങ്ങുന്നത്. പെണ്‍ശരീരം ഒരു വസ്‌തുവാണെന്നും ഇറച്ചി മാത്രമാണെന്നും കരുതുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്." തന്റെ വാക്കുകളിലെ സത്യങ്ങള്‍ പലര്‍ക്കും അംഗീകരിക്കാനാവില്ലെന്ന സത്യം മനസ്സിലാക്കി സിന്ധു ഷെല്ലി ഒരിക്കല്‍ കൂടി മനസ്സു തുറക്കുന്നു.
എന്തുകൊണ്ടാണ് ലിംഗ അസമത്വത്തെക്കുറിച്ച് ഒരു തുറന്നെഴുത്ത് നടത്തിയത് ?
അനുഭവങ്ങളിലൂടെയാണ് ഞാന്‍ ഓരോന്നും പറഞ്ഞത്. സാമൂഹികമായി ഏറെ മുന്നിലാ യ കേരളത്തില്‍ വൈകിട്ട് അഞ്ചിനുശേഷം സ്‌ത്രീകള്‍ക്കിറങ്ങിനടക്കാന്‍ കഴിയില്ല എന്നതൊരു വലിയ സത്യമാണ്. തിരുവനന്തപുരം വിമന്‍സ് കോളജില്‍ ഒരു ചാനലിന്റെ ചര്‍ച്ചയ്‌ക്കെത്തിയ പെണ്‍കുട്ടികള്‍ ആറുമണി കഴിഞ്ഞു എന്ന ഒറ്റക്കാരണത്താല്‍ ഇറങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ട്.
രാവിലെ അഞ്ചിന് കോഴിക്കോട് പുതിയ ബസ് സ്‌റ്റാന്‍ഡില്‍ ചായകുടിക്കാനെത്തുമ്പോള്‍ പലരും നോക്കുക വല്ലാത്ത രീതിയിലാണ്. രാവിലെ അഞ്ചുമണി സ്‌ത്രീകള്‍ക്ക് അടുക്കളജോലിക്കു വേണ്ടി മാത്രമുള്ള സമയമാണ്. വൈകിട്ട് ആറിന് ശേഷവും വെളുപ്പിനെ അഞ്ചിന് മുമ്പും പുരുഷന്മാര്‍ക്കുള്ള തും. കേരളമൊഴികെയുള്ള സംസ്‌ഥാനങ്ങളില്‍ ഇത്ര മോശപ്പെട്ട അന്തരീക്ഷമല്ല. പ്രായഭേദമില്ലാതെയാണ് കേരളത്തില്‍ ലൈംഗികപീഡനങ്ങള്‍ കൂടിയത്. സ്‌ത്രീയെ ശരീരം മാത്രമായി കാണിക്കാനാണ് ഇന്റര്‍നെറ്റിലെ പല സൈറ്റുകളും ശ്രമിക്കുന്നത്. അശ്‌ളീല സൈറ്റുകള്‍ കൊച്ചുകുട്ടികള്‍ക്കുവരെ വിരല്‍ത്തുമ്പില്‍ ലഭ്യം. ഒരു സാരിയുടെ പരസ്യത്തില്‍ എന്തിനാണ് സാരിയില്ലായ്‌മ? സ്‌ത്രീകള്‍ ആവശ്യമില്ലാത്ത, സ്‌ത്രീക്കുവേണ്ടിയല്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യചിത്രങ്ങളില്‍ പോലും അവര്‍ പ്രത്യക്ഷപ്പെടുന്നു; വില്‌പനചരക്കായി മാത്രം! സിനിമയിലും സീരിയലിലും സ്‌ത്രീെയ മോശമായി കാണിക്കുന്നു. അതുകൊണ്ടൊക്കെയാണ് ബന്ധങ്ങളുടെ പവിത്രത ഇല്ലാതാകുന്നത്. വികസനത്തിന്റെ ഒരു നെഗറ്റീവ് വശമാണ് ഇത്.
എവിടെനിന്നാണ് മാറ്റങ്ങള്‍ തുടങ്ങേണ്ടത് ?
സമൂഹത്തിന്റെ സുപ്രധാന ഘടകമാണു കുടുംബം. അവിടെത്തന്നെ ആണ്‍-പെണ്‍ വേര്‍തിരിവോടെയാണ് അച്‌ഛനമ്മമാര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. പെണ്ണാവുകയെന്നത് ഒരു കുറവാണെന്ന മട്ടിലാണവളെ വളര്‍ ത്തുക. വീട്ടു ജോലി ചെയ്യിക്കും. സഹനത്തിന്റെ ആവശ്യം അവള്‍ക്ക് മാത്രം. ഏതു വഴക്കിലും വിട്ടുവീഴ്‌ച ചെയ്യേണ്ടത് പെണ്ണാണെന്നാണു പറഞ്ഞു പഠിപ്പിക്കുക. ഇതേ കാഴ്‌ചപ്പാടില്‍ത്തന്നെയാണ് സ ്‌ത്രീ സമൂഹത്തെ നോക്കിക്കാണുന്നത്. ഇതില്‍ നിന്ന് മാറി ചിന്തിക്കുന്ന ഭൂരിപക്ഷമില്ല. പെണ്ണായി ജനിച്ചത് ശാപമാണെന്ന തോന്നല്‍ ചെറുപ്പത്തിലേ പെണ്‍മനസ്സില്‍ മുദ്ര കുത്തപ്പെടുന്നു. സ്വന്തം മകളെ ഒന്നു ചേര്‍ത്തുപിടിക്കാന്‍ ഇന്നത്തെ അച്‌ഛന്മാര്‍ക്ക് കഴിയുന്നില്ലെന്നതു ഞെട്ടിപ്പിക്കുന്നതാണ്.
അച്‌ഛനമ്മാരും മക്കളും തമ്മിലുള്ള ബ ന്ധങ്ങള്‍ക്കും പവിത്രത നഷ്‌ടമായെന്നാണോ?
അച്‌ഛനും മകളും, അമ്മയും മകനും, സഹോദരിയും സഹോദരനും, അമ്മാവനും അനന്തരവളും എന്നിങ്ങനെ വളരെ പവിത്രതയുണ്ടായിരുന്ന കുറെ ബന്ധങ്ങള്‍ ഇന്ന് ക്രൈം വാര്‍ത്തകളില്‍ നിറയുന്നു. സ്‌ത്രീയും പുരുഷനും രണ്ടു ശരീരങ്ങള്‍ മാത്രമായി മാറുന്നു. പുരുഷനു ഭോഗിക്കാനുള്ള ഒരു വസ്‌തു മാത്രമാവുന്നു സ്‌ത്രീശരീരം. ബന്ധങ്ങളിലെ തീവ്രത നഷ്‌ടപ്പെട്ട് മുന്നിലെത്തുന്ന സ്‌ത്രീരൂപത്തെ ഇറച്ചിയെന്ന പോലെയാണ് പുരുഷന്‍ സമീപിക്കുന്നത്.
പെണ്‍മക്കളെ അച്‌ഛന്‍ നോക്കിക്കാണുന്നത് ലൈംഗികതൃഷ്‌ണയോടെയാണ്. മാറികിടക്കുന്ന സാരി മകന്റെ മുന്നില്‍ വച്ച് ശരിയാക്കിയിടാന്‍ അമ്മയ്‌ക്ക് മടിയാകുന്നു. ഇങ്ങനെ അച്‌ഛനമ്മാരും- മക്കളും ബന്ധത്തിനു പോലും അശ്ലീലച്ചുവ വന്നിരിക്കുന്നു. ഇന്റര്‍നെറ്റും ടി.വി സീരിയലുകളും, സിനിമകളുമൊക്കെ ഇതില്‍ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.
വിദ്യാലയങ്ങള്‍ക്ക് പങ്കില്ലെന്നാണോ ?
തീര്‍ച്ചയായും ഉണ്ട്. കുട്ടികളുടെ രണ്ടാമത്തെ വീട് വിദ്യാലയമാണ്, രണ്ടാമത്തെ മാതാപിതാക്കള്‍ അദ്ധ്യാപകരും. അറിവു നല്‍കേണ്ട അദ്ധ്യാപകര്‍ തന്നെയാണ് കുട്ടികളെ ചൂഷണം ചെയ്യുന്നത്. പെണ്‍കുട്ടിയെ ഒരു വസ്‌തു എന്ന രീതിയിലാണ് പലപ്പോ ഴും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമൊക്കെ നോക്കിക്കാണുന്നത്.
വയനാട്ടില്‍ ഞാന്‍ അദ്ധ്യാപികയായി രുന്ന 2003 കാലത്ത് മഴയെ പലപ്പോഴും ശപിച്ചിട്ടുണ്ട്. മൂന്നര മീറ്ററിലുള്ള തുണി വാരിചുറ്റിക്ല ാസിലെത്തുമ്പോഴേക്കും മുഴുവന്‍ നനഞ്ഞിട്ടുണ്ടാകും. പുരുഷന്മാര്‍ക്ക് കണ്ടാസ്വദിക്കാന്‍ ഒരു രൂപമായിട്ടാണ്‌ക്ല ാസിലെത്തിയിരുന്നത്. എന്റെ വിദ്യര്‍ത്ഥികള്‍ പോലും ഒരു സ്‌ത്രീ ശരീരം എന്ന കണക്കെ നോക്കുമായിരുന്നു. പഠിപ്പിക്കുമ്പോള്‍ സാരിയു ടുത്തു നില്‍ക്കാനാവില്ല. വശത്തിരിക്കുന്ന ആണ്‍കുട്ടികള്‍ വേണ്ടാത്ത രീതിയിലാണ് നോക്കുക.
പത്തു-പന്ത്രണ്ട് വര്‍ഷം അദ്ധ്യാപികയായിരുന്നപ്പോള്‍ സാരിയായിരുന്നു എന്റെ വേഷം. ആറു പിന്നുകളിലാണ് ഈ ചേല നില്‍ക്കുന്നത്. എത്ര ശ്രമിച്ചാലും ശരീരം മുഴുവനായി മൂടാന്‍ സാരിക്ക് കഴിയില്ല. ഏതു വിധം ആക്രമിക്കപ്പെടാനും സാരിയില്‍ വല്ലാത്ത സാധ്യതയുണ്ട്. ആ വേഷത്തിലാണ് പെണ്ണിന്റെ പവിത്രതയെന്നാണ് പുരുഷന്റെ കാഴ്‌ചപ്പാട്. ഏതു പ്രായത്തിലും ഏതു വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം പുരുഷന്മാര്‍ക്കുണ്ട്. സ്‌ത്രീകള്‍ക്ക് ആ സ്വാതന്ത്ര്യം കൊടുക്കാന്‍ കഴിയില്ലേ? അദ്ധ്യാപികമാര്‍ക്ക് ചുരിദാര്‍ അനുവദിച്ചതിന് നന്ദി പറയാതെ വയ്യ.
ഒരിക്കല്‍ ബസ്സില്‍ സീറ്റില്ലാതെ നിന്ന ഒ രു അഞ്ചാംക്‌ളാസുകാരനെ അടുത്തിരുത്താന്‍ ശ്രമിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു, അവന് നടുക്കിരിക്കാന്‍ മടിയാണെന്ന്!
അ തെങ്ങനെ, ഇതൊരു പെണ്‍ശരീരമാണെ ന്നും അതിനെ പരസ്യമായി മടിക്കണമെന്നുമല്ലേ അവനെ ചെറുപ്പം മുതല്‍ പഠിപ്പിക്കുന്നത്?ഒരു മാറ്റവും വന്നിട്ടില്ലെന്നാണോ?
മാറ്റങ്ങള്‍ വന്നിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നു പറയാനേ നിവൃത്തിയുള്ളു. കാരണം ആളുകള്‍ പണ്ടനുഭവിച്ച പ്രശ്‌നങ്ങളുമായി ഇന്നത്തേതിനെ താരതമ്യം ചെയ്യാനാ വില്ല. സ്‌ത്രീ സ്വാതന്ത്ര്യം കൂടിയിട്ടൊന്നുമില്ല. കിട്ടേണ്ട സ്വാതന്ത്ര്യം ഒന്നും തന്നെ കിട്ടുന്നില്ലെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. വീട്ടമ്മയായി ഒതുങ്ങിക്കൂടാത്ത, സാമൂഹികപ്രതിബദ്ധതയോടെ ഒരു ചുവടെങ്കിലും മുന്നോട്ടു വയ്‌ക്കാനിഷ്‌ടപ്പെടുന്ന സ്‌ത്രീയുടെ മുന്നില്‍ വാതില്‍ കൊട്ടിയടയ്‌ക്കുന്ന ഒരു കൂട്ടം ഇപ്പോഴുമുണ്ട്. എല്ലാ മേഖലകളിലും മാറ്റങ്ങളെയുള്‍ക്കൊള്ളു ന്ന ജനത എന്തുകൊണ്ട് ഈയൊരു കാര്യത്തില്‍ മാത്രം യാഥാസ്‌ഥിതികമായി ചിന്തിക്കുന്നു? ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണവ.
സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വിദേശത്തുമുണ്ടാകുന്നില്ലേ ?
ഉണ്ട്. പക്ഷേ ഇവിടെയുള്ളത്ര ഭീകര പ്രശ ്‌നങ്ങള്‍ അവിടെയില്ല. ഓസ്‌ട്രേലിയയിലുള്ള എന്റെയൊരു സുഹൃത്ത് പറഞ്ഞത് അവിടെ കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ ആരോഗ്യകരവും ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നാണ്. ഇവിടെ ലൈംഗികതയെപറ്റി തെറ്റായ ധാരണയാണ് എല്ലാവരും കൊടുക്കുന്നത്. ഭാര്യ-ഭര്‍ത്തൃബന്ധത്തില്‍ പോലും തുറന്നു പറച്ചിലില്ല. ഇഷ്‌ടം കാണിക്കലും പരിഗണനയും, പരാതിയും ഒന്നുമില്ല.
തുറന്നു പറച്ചിലില്ലാത്തതു കൊണ്ടാണ് ഇവിടെ വിവാഹേതരബന്ധങ്ങള്‍ കൂടുന്നത്. ഭര്‍ത്താക്കന്മാരെ പരാതിപ്പെട്ടിയായി മാത്രം കാണുന്ന ഭാര്യമാരുമുണ്ട്. തികഞ്ഞ സൗഹൃദം നിലനിര്‍ത്താന്‍ ഇരുവരും ശ്രമിക്കാറില്ല. ഈ ലോകത്തു സ്‌ത്രീക്കും പുരുഷനും തുല്യ അവകാശമാണ്. മനുഷ്യന്‍ എന്നു പറയുമ്പോള്‍ എന്തിനാണ് അവന്‍ എന്നു പറയുന്നത്? ദൈവങ്ങളെ പറ്റി പറയുമ്പോഴും കൂടുതല്‍ പുല്ലിംഗശബ്‌ദമാണ് ഉപയോഗിക്കുന്നത്. അങ്ങനൊരു വ്യത്യാസത്തിന്റെ ആവശ്യമുണ്ടോ?
ഹോട്ടലില്‍ സ്‌ത്രീ ഒറ്റയ്‌ക്ക് താമസിച്ചാല്‍ എന്താണ് കുഴപ്പം?
അതെനിക്കുമറിയില്ല. എന്റെ സ്വന്തം അനുഭവമാണ് പറയുന്നത്. തിരക്കഥ പൂര്‍ത്തിയാക്കാനും ശല്യം കൂടാതെ ചിലതെഴുതാനും ഒറ്റയ്‌ക്ക് മുറിയെടുക്കാനെത്തിയ എന്നോട് കോഴിക്കോട്ടെ പ്രശസ്‌തമായൊരു ഹോട്ടലിന്റെ റിസപ്‌ഷനിസ്‌റ്റും മറ്റും പറഞ്ഞത് കേട്ടാല്‍ ചിരി വരും. അവര്‍ക്ക് കിട്ടിയ ഉത്തരവ നുസരിച്ച് സ്‌ത്രീകള്‍ക്ക് മാത്രമായി മുറി കൊടുക്കാനാവില്ലത്രേ. അതിലെ പച്ചയായ സത്യം ഇതാണ്: നിങ്ങളാകുന്ന പെണ്‍ശരീരത്തെ ഞങ്ങള്‍ ഈ ഹോട്ടലിന്റെ സമാധാനാന്തരീക്ഷത്തില്‍ കയറ്റാന്‍ ഞങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ല. നിങ്ങളുടെ ശരീരം മറ്റുള്ളവരെ പ്രലോഭിപ്പിച്ചേക്കാം. ഒരു പെണ്ണിന്റെ ശരീരം അടുത്ത മുറിയിലുണ്ടെന്ന തിരിച്ചറിവില്‍ ആ സ്‌ത്രീ ഏതു സമയത്തും ആക്രമിക്കപ്പെട്ടേക്കാം. ഒരു സ്‌ത്രീ ഒറ്റയ്‌ക്ക് മുറിയെടുത്താ ല്‍ അടുത്ത മുറികളിലെ പുരുഷന്മാര്‍ക്ക് പ്രകോപനമുണ്ടായേക്കാം.
സ്‌റ്റാര്‍ ഹോട്ടലില്‍ വലിയ കുഴപ്പമില്ല. ഇതറിയാന്‍ വേണ്ടി മാത്രം ഞാന്‍ ഹോട്ടലുകള്‍ തിരക്കിപ്പിടിച്ചു പോയിട്ടുണ്ട്. ജപ്പാനിലൊക്കെ മുറിയെടുക്കാന്‍ ചെല്ലുമ്പോള്‍ ആണാണോ പെണ്ണാണോ എന്ന് നോക്കാറില്ലെന്ന് കേട്ടിട്ടുണ്ട്. താനൊരു പെണ്ണാണെന്ന് എപ്പോഴും ഓര്‍മിപ്പിച്ച് വളരെ വിഷമിച്ച് മുന്നോട്ടു പോകുന്ന ഒരു സമൂഹമാണ് ഇവിടുത്തേത്.
സ്‌ത്രീക്ക് എന്തിനാണ് സ്വാതന്ത്ര്യമുള്ളത്? അവള്‍ പൊട്ടുതൊടണോ വേണ്ടയോ, മുടി നീട്ടി വളര്‍ത്തണോ വേണ്ടയോ, ഏതു വേഷം ധരിക്കണം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതും തീരുമാനിക്കുന്നതും പുറത്തുള്ളവരാണ്. ഞാന്‍ ഈ മുടി മുറിച്ചതിന്റെ പേരില്‍ ഒരുപാട് കമന്റുകള്‍ കേട്ടിട്ടുണ്ട്.
സ്‌ത്രീകള്‍ക്കു മാത്രമായി ഒരു പരിഗണ നയും കിട്ടുന്നില്ലെന്നാണോ ?
സ്‌ത്രീകള്‍ക്ക് മാത്രമായി പല സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. അടുത്തിടെ തുടങ്ങിയ ഷീ ടാക്‌സി ഉദാഹരണം. പക്ഷേ അതിലെ ഡ്രൈവര്‍മാര്‍ക്ക് പോലും ആറു മണി കഴിഞ്ഞ് യാത്ര ചെയ്യാന്‍ മടിയാണ്. ഈ പ്രശ്‌നങ്ങളൊക്കെ കണ്ടാണ് ഒരു പെണ്‍വീടിനെ കുറിച്ച് ഞാന്‍ മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തത്. പെട്ടെന്നൊരു ഹര്‍ത്താല്‍/ബന്ദിന് പുരുഷന് എവിടെ വേണമെങ്കിലും നി ല്‍ക്കാം. പക്ഷേ പെണ്ണിനു കഴിയില്ല. അതുകൊണ്ടാണ് ഒരു നഗരത്തില്‍ ഒരു പെണ്‍വീടെന്ന ആശയം തോന്നിയത്. പോലീസിനെ ആശ്രയിച്ചിട്ട് കാര്യമില്ല. സ്‌ത്രീക്ക് മാത്രമായി ഒന്നും പ്രത്യേകിച്ച് തരേണ്ട. പക്ഷേ സ്‌ത്രീയെ ഇറച്ചി മാത്രമായി കാണുന്ന സമൂഹത്തില്‍ സ്‌ത്രീകളുടെ കാര്യത്തില്‍ എന്തെങ്കിലുമൊക്കെ പരിഗണന കിട്ടണ്ടേ? എനിക്കു വേണ്ടി ആരും ഒന്നും ചെയ്യണ്ട. എനിക്കുള്ളത് ഞാന്‍ വാങ്ങിച്ചെടുത്തോളാം. ഞാന്‍ സംസാരിക്കുന്നത് കേരളത്തിലെ മുഴുവന്‍ സ്‌ത്രീ സമൂഹത്തിനു വേണ്ടിയാണ്.
നിയമസംവിധാനങ്ങള്‍ സജ്‌ജമല്ലാത്തതും ഒരു കാരണമല്ലേ?
നിയമസംവിധാനംവരെ സ്‌ത്രീവിരുദ്ധമാണ്. ഭര്‍ത്താവ് മര്‍ദ്ദിച്ച ഒരു സ്‌ത്രീ പരാതിയുമായി വരുമ്പോള്‍ വനിതാ സെല്ലില്ലുള്ളവര്‍ പറയുന്നത്, അകത്തിട്ടാല്‍ പുറത്തേക്ക് വരാന്‍ കഴിയാത്ത ഒരു നിയമവുമില്ലെന്നാണ്. "ഇവന്‍ പുറത്തിറങ്ങിയാല്‍ നിന്നെ പിന്നെയും ഉപദ്രവിക്കും. അതു കൊണ്ട് പരാതി കൊടുക്കാതിരുന്നു കൂടെ?"ചോദിക്കുന്നത് നിയമപാലകരാണെന്നേ്‌ാര്‍ക്കണം! എന്തിന് സൗമ്യ കൊലക്കേസിലെ ഗോവിന്ദച്ചാമിയുടെ ആദ്യ രൂപവും ഇപ്പോഴത്തെ രൂപവും കണ്ടാല്‍ അത്ഭുതപ്പെട്ടു പോകില്ലേ? മാസത്തിലെ ഏഴുദിവസം വേദന സഹിച്ചും, പിന്നീട് ഗര്‍ഭം ധരിച്ചും കുഞ്ഞുങ്ങളെ വളര്‍ത്തിയും ജീവിതം കഴിച്ചു കൂട്ടുന്ന സ്‌ത്രീകള്‍ക്ക് ക്ഷമിക്കാനുള്ള കഴിവും ജൈവികമായി കിട്ടിയിട്ടുണ്ട്. ആ കഴിവിനെ ദുരുപയോഗം ചെയ്യാന്‍ പുരുഷന്മാര്‍ക്ക് നന്നായിട്ടറിയാം. മദ്യപിച്ച് തല്ലിക്കൊല്ലാറാക്കിയ ഭാര്യ രാത്രി ഭര്‍ത്താവിന്റെ ഇഷ്‌ടത്തിനനുസരിച്ച് കിടന്നു കൊടുക്കണം. പ്രതികരിച്ചാല്‍ സ്‌ത്രീ സമൂഹത്തിനു മുന്നില്‍ ഒരുമ്പെട്ടവളായി, തന്റേടി.
സ്വാനുഭവത്തില്‍ നിന്നാണോ ഇതൊക്കെ പറയുന്നത് ?
വളരെ മോശമായി പെരുമാറിയ ഒരാളെപ്പറ്റി പരാതി പറയാന്‍ ചെന്നപ്പോള്‍, "ഇവള്‍ക്ക് മാത്രം എന്താണ് പരാതി"എന്ന് ചോദിച്ച വനിതാപോലീസുകാരുണ്ട്. ഒരു മദ്യപന്‍ എന്നെ ചീത്ത വിളിച്ചതിന് കോഴിക്കോട് വനിതാസെല്‍ മുതല്‍ കമ്മീഷണര്‍ക്ക്‌വരെ പരാതി കൊടുത്ത്, അന്വേഷണം നടക്കുന്ന സമയത്താണ് വനിതാസെല്ലില്‍ നിന്ന് ഇങ്ങനൊരനുഭവം. പോലീസ് സംവിധാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അന്ന് മനസ്സിലായി.
ഒരു പരാതി കൊടുത്ത് പ്രതിയെ പിടിച്ചാ ല്‍ തന്നെ നമ്മെ പിന്തിരിപ്പിക്കാന്‍ പോലീസുകാര്‍ തന്നെ പറയുന്നത്, പ്രതിക്ക് വിവാഹപ്രായമെത്തിയ മകളുണ്ട്, ഭാര്യയും പ്രായമായ അച്‌ഛനും അമ്മയുമുണ്ട്, എന്നൊക്കെയാണ്. ഒരു സെന്റിമെന്റല്‍ ബ്ലാക്ക്‌മെയിലിംഗ്. മൂന്ന് നാലു തവണ ഇത് പറഞ്ഞ് പിന്തിരിപ്പിച്ചിട്ടുണ്ട്. ഈയടുത്ത് ഞാന്‍ കൊടുത്ത സൈബര്‍ കേസ് വിധി വരാറായി. പ്രതിക്ക് ശിക്ഷ കൊടുക്കുന്നതിനു മുന്‍പ് അവന്റെ സാഹചര്യങ്ങളെക്കുറിച്ചും ഞാന്‍ പഠിക്കേണ്ട അവസ്‌ഥ വന്നിരിക്കുകയാണ്.
സംവിധായകകുപ്പായം പ്രതിഷേധമാണോ?
ചെറുപ്പം മുതലേ അഭിനയത്തോടു താത്‌പര്യമായിരുന്നു. നാടകം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ശരി എന്ന കുട്ടികള്‍ക്കുള്ള സിനിമയാണ് ആദ്യം ചെയ്‌തത്. പിന്നെ ഒരു ഡോക്യൂമെന്ററി. അതിനു ശേഷമാണ് ഫോര്‍ വിമന്‍ എന്ന ഹ്രസ്വചിത്രത്തെപ്പറ്റി ആലോചിച്ചത്. ചുറ്റുമുള്ള അറിവുകളില്‍ നിന്നാണ് ആ സിനിമ ചെയ്‌തത്. അതില്‍ ആദ്യ സിനിമ സ്‌റ്റോറീസ് ഓഫ് മൈ ഗ്രാന്‍പായാണ്. പ്രമുഖ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയാണ് മുഖ്യവേഷം ചെയ്‌തത്. വാര്‍ദ്ധക്യം ആഘോഷിക്കുന്ന പുരുഷന്റെ സിനിമ. പുരുഷന്‍ എല്ലാം പ്രായം ആഘോഷിക്കുന്നു, എന്നാല്‍ സ്‌ത്രീ അങ്ങനല്ല എന്നതാണ് പ്രമേയം. പിന്നെ പീഡനത്തിരയാകുന്ന സ്‌ത്രീ യുടെ ബുദ്ധിമുട്ടുകളെപ്പറ്റിയുള്ള സെയ്‌ന്റ്. തന്റേതല്ലാത്ത കാരണം കൊണ്ട് ശരീരം അശുദ്ധിയാകുന്നില്ല, അതിനൊരു കുളി മാത്രം മതി എന്നാണ് കാണിക്കുന്നത്. സ്‌ത്രീയുടെ മാസമുറയെപ്പറിയുള്ള ഏഴു ദിനങ്ങള്‍ ആ ദിവസങ്ങളില്‍ അവളനുനുഭവിക്കുന്ന വൈകാരിക ശാരീരിക ബുദ്ധിമുട്ടുകള്‍, പരിഗണനയില്ലായ്‌മ ഇതൊക്കെ കാണിക്കുന്നു. ബാത്ത് ടബ്ബില്‍ കിടന്ന് കടലിനെ സ്വപ്‌നം കാണുന്ന സ്‌ത്രീയുടെ ചിത്രമാണ് ഡ്രീം. സ്‌ത്രീയുടെ സാമാന്യസ്വപ്‌നങ്ങള്‍ ഭ്രാന്തായി വിമര്‍ശിക്കുന്ന സമൂഹത്തെപ്പറ്റിയാണതില്‍ പറയുന്നത്. എന്റെ ഹ്രസ്വചിത്രങ്ങളെല്ലാം, അനുഭവങ്ങളുടെ വെളിച്ചത്തിലും ചിന്തകളിലും വിരിയുന്ന പച്ചയായ സത്യങ്ങളാണ്.
ചിത്രീകരണവേളയിലെ അവിസ്‌മരണീയ അനുഭവം?
ഇതിന്റെ ഷൂട്ടിംഗ് വേളയില്‍ കോഴിക്കോട് കടപ്പുറത്തുവച്ചൊരു സംഭവമുണ്ടായി. അവിടെ രണ്ടു പുരുഷന്മാരാല്‍ ബലാല്‍ക്കാരത്തിനിരയാവുന്ന പെണ്ണായി ഞാന്‍ തന്നെയാണഭിനയിച്ചത്. ഒരു കുറ്റിക്കാട്ടില്‍ നിന്ന് എന്നെ വലിച്ചിഴയക്കുന്ന രംഗം അതിസാഹസമായി പകര്‍ത്തിക്കഴിഞ്ഞ് സാരി ശരിയാക്കി എഴുന്നേറ്റുവന്ന എനിക്കു മുന്നില്‍ പരിസരവാസികളായ രണ്ടുമൂന്നുപേര്‍, സദാചാരപ്പോലീസാണ്. കുടിച്ച് വശംകെട്ട അവസ്‌ഥയിലാണ്. "... എത്രയാടീ നിന്റെ റേറ്റ്?" കച്ചവടം ഉറപ്പിച്ച് എന്നെ ഭോഗിച്ചിട്ടേ പോകൂ എന്ന മട്ടില്‍ വേശ്യയോടെന്ന പോലെ അവന്‍ എന്നെ അപമാനിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ ക്യാമറാമാനും മറ്റുമൊപ്പം ഏറെ പണിപ്പെട്ടാണ് അവിടുന്നു രക്ഷപ്പെട്ടുപോരാനായത്.
പുനത്തില്‍ കുഞ്ഞബ്‌ദുള്ള സിന്ധുവിന്റെ കവിളത്ത് ഉമ്മ വയ്‌ക്കുന്ന ചിത്രവും വിവാദ മായല്ലോ?
സ്‌റ്റോറീസ് ഓഫ് ഗ്രാന്‍പായിലെ ഒരു രംഗം ഒരു മാസികയില്‍ മുഖചിത്രമായി. കുഞ്ഞിക്ക എന്നെ ഉമ്മ വയ്‌ക്കുന്ന ചിത്രത്തെക്കുറിച്ചും മോശമായി പലരും പറഞ്ഞു. കുഞ്ഞിക്ക എനിക്ക് മുത്തച്‌ഛന്‍ തന്നെയാണ്. കൃത്യമായി എഡിറ്റ് ചെയ്യേണ്ട അദ്ദേഹത്തിന്റെ ഒരു അഭിമുഖം അതേ രീതിയില്‍ ടി.വിയില്‍ കാണിച്ചപ്പോള്‍ മുതലാണ് കുഞ്ഞിക്ക പലര്‍ക്കും ചീത്തയായത്. അദ്ദേഹം മനോഹരമായ എഴുതിയതെല്ലാം ആ അതോടെ ഇല്ലാതായി. ഉമ്മവച്ചത് കുഞ്ഞിക്ക അല്ലെന്നു തന്നെ വച്ചോ, എനിക്കോ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്‌നം.
കുടുംബത്തിന്റെ പിന്തുണ?
സ്‌ത്രീകള്‍ക്ക് വേണ്ടി ഇത്രയും സംസാരിക്കാനും എന്തെങ്കിലുമൊക്കെ ചെയ്യാനും എന്നെ പ്രാപ്‌തയാക്കിയത് എന്റെ കുടുംബമാണ്. തൊടുപുഴയില്‍ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ കര്‍ഷകകുടുംബമാണ്. മൂന്നു പെണ്‍മക്കളില്‍ മൂത്തതാണു ഞാന്‍. വീട്ടില്‍ എനിക്കര്‍ഹമായ സ്‌ഥാനം തന്നിരുന്നു.
ഡിഗ്രി കഴിഞ്ഞ സമയത്തായിരുന്നു വിവാഹം. 14 വയസ്സു മുതല്‍ എന്നെ അറിയാവുന്ന ഷെല്ലിയാണ് ഭര്‍ത്താവ്‌്. മലപ്പുറം മുറയൂരിലുള്ള ഫിനാന്‍സിംഗ് കണ്‍സള്‍ട്ടന്‍സിയില്‍ അക്കൗണ്ടന്റാണ്. വിദ്യാഭ്യാസം തുടരാനും അദ്ധ്യാപികയാകാനുമൊക്കെ സഹായിച്ചത് ഷെല്ലിയാണ്. കൃത്യമായ ബോധ്യത്തില്‍ തന്നെയാണ് അദ്ദേഹം എന്നെ പിന്തുണയ്‌ക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടുകാരും നല്ല പിന്തുണയാണ്. എന്നെ നന്നായി മനസ്സിലാക്കിയ ഒരു കുടുംബം. മൂന്നു വയസ്സുകാരന്‍ മകന്‍ ഇയാനും എനിക്കു കരുത്താണ്.
ഇനി...?
അദ്ധ്യാപനത്തിടയില്‍ ലണ്ടനിലെ ടീച്ചേഴ്‌സിനു വേണ്ടിയുള്ള പെസോള്‍ എന്നൊരു കോഴ്‌സ് ചെയ്‌തിരുന്നു. അതൊക്കെക്കൊണ്ടാകാം സൗദി ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാവാന്‍ ക്ഷണമുണ്ട്. രണ്ടു വര്‍ഷത്തെ ഉടമ്പടി. കുമ്പസാരം നുണകളുടെ പുസ്‌തകം ഇംഗ്ലീഷില്‍ എഴുതുന്നുണ്ട്. അതിന്റെ കാര്യങ്ങളും നോക്കണം.
Face book news,
Vanithalokam,
{[['']]}
Labels:
Face book news,
Vanithalokam
എല്ലാ ഭര്‍ത്താക്കന്മാരും ഈ വീഡിയോ ഒന്ന് കണ്ടേക്ക് മിസ്സ് ആക്കണ്ട കേട്ടോ
Posted by Unknown
Posted on Saturday, February 01, 2014
with No comments
Labels:
Face book news,
FUNNY
'മരമണ്ടനായ' കൊലയാളിക്ക് വധശിക്ഷ
Posted by Unknown
Posted on Saturday, February 01, 2014
with No comments
Kerala tv show and newsദുബായ്: ഇന്ത്യക്കാരന് യുഎഇ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. മരമണ്ടനെന്നാണ് വിവാചരണ വേളയില്‍ ഇയാളെ അഭിഭാഷകന്‍ വിശേഷിപ്പിച്ചത്. ഇയാളുടെ മരമണ്ടത്തരം എന്താണെന്ന് അറിയേണ്ടേ.അബുദാബിയില്‍ പാചക്കകാരനായ ഇയാള്‍ താമസ്ഥലത്തിനിടുത്തുള്ള യുവതിയുമായി അടുപ്പത്തിലായിരുന്നു. ഒരു ദിവസം സ്ത്രീ ഉടമസ്ഥനില്ലാത്ത സമയം ഇന്ത്യക്കാരനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. എന്നാല്‍ ഇവര്‍ തമ്മില്‍ കെട്ടിപ്പിടിച്ചതല്ലാതെ 'അരുതാത്തതൊന്നും' നടന്നില്ലെന്നാണ് പ്രതിഭാഗം വക്കീലിന്റെ വാദം.സ്ത്രീയുമായി ഒരിയ്ക്കല്‍ പോലും യുവാവ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. കെട്ടിപ്പിടുത്തം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതി ഇന്ത്യക്കാരനെ വിളിയ്ക്കുകയും താന്‍ ഗര്‍ഭിണിയാണെന്നും ബലാത്സംഗത്തിന് ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മരമണ്ടനായ തന്റെ കക്ഷി ജോലിക്കാരിയുടെ വാക്കുകളെ വിശ്വസിയ്ക്കുകയായിരുന്നെന്ന് പ്രതിഭാഗം വക്കീല്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സ്ത്രീയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. അതിന് ശേഷം സ്ത്രീയുടെ ശവശരീരം ബാത്ത് ടബ്ബിനുള്ളിലിട്ട് വീടിന് തീയിട്ടു. തെളിവ് നശിപ്പിയ്ക്കാനാണ് ഇങ്ങനെ ചെയ്തതെങ്കിലും വെള്ളം നിറഞ്ഞ ബാത്ത് ടബ്ബില്‍ തീപിടിച്ചില്ല. അതിനാല്‍ തന്നെ ഇന്ത്യക്കാരന്‍ കുടുങ്ങുകയും ചെയ്തു. 2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗര്‍ഭത്തെപ്പറ്റിയുള്ള പ്രതിയുടെ മണ്ടന്‍ ചിന്തകളാണ് തൂക്കുകയര്‍ വരെ എത്തിച്ചതെന്ന് ഇയാളുടെ അഭിഭാഷകന്‍ പറയുന്നു.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
മുകേഷ് രണ്ടാം വിവാഹം കഴിച്ചതിനെതിരെ മക്കള്‍. മക്കളോട് ആലോചിച്ചിട്ടാണ് താന്‍ രണ്ടാം വിവാഹം കഴിച്ചതെന്ന മുകേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് മകന്‍ ശ്രാവണ്‍ പ്രതികരിച്ചത്
Posted by Unknown
Posted on Saturday, February 01, 2014
with No comments
Kerala tv show and news
മുകേഷ് രണ്ടാം വിവാഹം കഴിച്ചതിനെതിരെ മക്കള്‍. മക്കളോട് ആലോചിച്ചിട്ടാണ് താന്‍ രണ്ടാം വിവാഹം കഴിച്ചതെന്ന മുകേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് മകന്‍ ശ്രാവണ്‍ പ്രതികരിച്ചത്. ഒരു പ്രമുഖ തമിഴ് സിനിമാ മാസികയാണ് ഇക്കാര്യം പുറത്തുവിട്ടത്. അച്ഛന്‍ എന്ന നിലിയല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം ചെയ്‌തിരുന്നില്ല. രണ്ടാം വിവാഹത്തിന് ഒരാഴ്‌ച്ച മുമ്പ് അച്ഛന്‍ ദുബായില്‍ വന്നപ്പോള്‍ പോയി കണ്ടിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച് സുചനകളൊന്നും അന്ന് തന്നില്ല. എന്നിട്ട് എന്റേയും അനുജന്റേയും സമ്മതത്തോടെ വിവാഹം കഴിച്ചെന്ന് പറയുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. എല്ലാ കുട്ടികളേയും പോലെ മാതാപിതാക്കള്‍ ഒരുമിച്ച് ജീവിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങളും.
കുറേ വര്‍ഷമായി അച്ഛന് ഞങ്ങളെ കാണാന്‍ വരാറില്ല. ദുബായില്‍ ഏതെങ്കിലും പരിപാടിക്കോ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കോ വരുമ്പോള്‍ ഞാന്‍ അങ്ങോട്ട് പോയി കാണുകയാണ് പതിവ്. മുകേഷിന്റെ അച്ഛന്‍ ഒ. മാധവന്റെ നിര്‍ബന്ധപ്രകാരം താന്‍ മക്കളെ മലയാളം പഠിപ്പിച്ചെന്ന് സരിത പറഞ്ഞു. കുട്ടികള്‍ക്ക് അച്ഛന്റെ വീട്ടുകാരുമായുള്ള ബന്ധം മുറിയാതിരിക്കാനാണ് അത്. ആന്ധ്രാക്കാരിയായ ഞാന്‍ കുട്ടികള്‍ക്ക് മലയാളം പഠിപ്പിച്ച്‌കൊടുത്തു. രണ്ടാം വിവാഹക്കാര്യം എന്റെ ഒരു സുഹൃത്ത് ചാനലില്‍ വാര്‍ത്ത വന്നത് കണ്ട് തന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു.
അച്ഛന്‍ രണ്ടാം വിവാഹം കഴിച്ച വാര്‍ത്ത അറിഞ്ഞതോടെ കോളേജിലും സ്‌കൂളിലുമൊക്കെ കുട്ടികള്‍ മക്കളെ കളിയാക്കുകയാണെന്നും സരിത അഭിമുഖത്തില്‍ പറഞ്ഞു. 25 കൊല്ലം മുമ്പാണ് മുകേഷും സരിതയും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇരുവരും മദ്രാസിലായിരുന്നു താമസം. രണ്ട് കുട്ടികളുണ്ടായിക്കഴിഞ്ഞ് ദാമ്പത്യത്തില്‍ ചില പൊരുത്തക്കേടുകളുണ്ടായി. തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്ന ഇരുവരും 2007ല്‍ ചെന്നൈ കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയിതിരുന്നു. പക്ഷെ അത് തീര്‍പ്പായില്ലെന്നാണ് സരിത പറയുന്നത്. നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ് അടുത്തിടെ വിവാഹം കഴിച്ചിരുന്നു
celebreity show,
{[['']]}
Labels:
celebreity show
പാമ്പുളുടെ കൂടെ വര്‍ഷങ്ങളോളം..കൂട്ടിന് എലികളും പെരുച്ചാഴികളും..
Posted by Unknown
Posted on Saturday, February 01, 2014
with No comments
അസഹ്യമായ ദുര്‍ഗന്ധമുണ്ടായതിനെതുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ നടന്ന പോലീസ് റെയ്‌ഡിലാണ് പാമ്പു വളര്‍ത്തലും മറ്റും പുറത്ത് വന്നത്. തറ മുതല്‍ സീലിംഗ് വരെ അടുക്കി വച്ച കാനുകളില്‍ പെരുമ്പാമ്പുകളെ അടച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ബെഡ്‌റൂമുകളുളള വീട്ടിലെ നാലു ബെഡ്‌റൂമുകളിലും പെരുമ്പാമ്പുകളെ ശേഖരിച്ചിരിക്കുകയായിരുന്നു. എലികളാണെങ്കിലോ വീടു നിറയെ ഓടി കളിക്കുന്നുവെന്ന് പോലീസ് പറയുന്നു. ശ്വസനത്തിനുള്ള മാസ്‌ക് ധരിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ അകത്തു കയറിയത്. ദുര്‍ഗന്ധം കാരണം തനിക്ക് ഒരാഴ്‌ച തുടര്‍ച്ചയായി കുളിക്കണമെന്ന് തോന്നിയെന്ന് റെയ്‌ഡിനു നേതൃത്വം നല്‍കിയ പോലീസ് മേധാവി അന്തോണി ബെര്‍റ്റാന പറഞ്ഞു.
-
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
സ്പോണ്‍സറായ സൌദി പൌരനെ കൊന്ന ഇന്ത്യന്‍ തൊഴിലാളിയുടെ തലവെട്ടി.
Posted by Unknown
Posted on Saturday, February 01, 2014
with No comments
Kerala tv show and news
റിയാദ്: സ്പോണ്‍സറായ സൌദി പൌരനെ കൊന്ന ഇന്ത്യന്‍ തൊഴിലാളിയുടെ തലവെട്ടി. തന്നെ സ്പോണ്‍സര്‍ ചെയ്ത സൌദി പൌരനെ കൊന്ന കുറ്റത്തിന് ഇന്ത്യന്‍ തൊഴിലാളിയായ മുഹമ്മദ് ലത്തീഫ് എന്നയാളെയാണ് സൌദിയില്‍ വധിച്ചത്. സൌദിയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്. സ്പോണ്‍സറായ ദാഫര്‍ ബിന്‍ മുഹമ്മദ് അല്‍ ദസ്സരിയെന്ന സൌദി പൌരനെ മൂര്‍ച്ചയേറിയ വസ്തുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റിലെറിഞ്ഞുവെന്നതാണ് മുഹമ്മദ് ലത്തീഫിനെതിരായ കുറ്റം.
തലവെട്ടിയാണ് ലത്തീഫിന്റെ വധശിക്ഷ നടപ്പാക്കിയത്. മുഹമ്മദ് ലത്തീഫ് ഇന്ത്യയില്‍ എവിടെനിന്നുള്ളയാളാണെന്ന് സൌദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലില്ല.
Face book news,
{[['']]}
Labels:
Face book news
ഉയരത്തില്‍നിന്നൊരു മുംബൈക്കാഴ്ച; ഇത് രാജ്യത്തെ ആദ്യ മോണോ റെയില്‍ -
Posted by Unknown
Posted on Saturday, February 01, 2014
with No comments
Kerala tv show and newsമുംബൈ: നല്ല വൃത്തിയുള്ള പരിസരം, കണ്ണിനു കുളിര്‍മയേകുന്ന നിറങ്ങള്‍, വലിയ ജനാലകള്‍, പോരാത്തതിന് എ.സിയും... ഇവിടം കണ്ടാല്‍ ഒരു ഐസ്‌ക്രീം പാര്‍ലര്‍ പോലിരിക്കും. രാജ്യത്തെ ആദ്യ മോണോ റെയിലിന്റെ വിശേഷങ്ങള്‍ ഇവിടെ തുടങ്ങുന്നു.
-
ഫെബ്രുവരി പിറക്കുന്നത് മുംബൈക്ക് മോണോറെയില്‍ സമ്മാനിച്ചു കൊണ്ടാണ്. മോണോ റെയിലിന്റെ ആദ്യ ഘട്ടം ചെംബൂരില്‍ നിന്ന് വാഡ്‌ലയിലേക്കുള്ള 8.93 കിലോമീറ്റര്‍, ഒന്നാം തീയതി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. രണ്ടാം തീയതി മുതല്‍ പൊതു ജനങ്ങള്‍ക്കുള്ള സര്‍വീസ് തുടങ്ങും.
പിങ്കും നീലയും നിറങ്ങളുള്ള ട്രെയിനുകളാണ് തുടക്കത്തിലുള്ളത്. ഓരോന്നിലും നാലു കോച്ചുകള്‍. ഒരു ട്രെയിനില്‍ 560 പേര്‍ക്കു കയറാം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ 72 സീറ്റ് ആണുള്ളത് വാഡ്‌ലയില്‍ നിന്നു തുടങ്ങുന്ന യാത്ര ഭക്തി പാര്‍ക്കിലെ ഐമാക്‌സ് ഡോം തീയറ്ററും ആര്‍.സി.എഫ്. റിഫൈനറിയും ഹൗസിംഗ് കോളനിയും കടന്ന്, ഈസ്‌റ്റേണ്‍ ഫ്രീ വേ രണ്ടു തവണ മുറിച്ച് ചെംബൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്ത് ചെംബൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിക്കു സമീപം യാത്ര അവസാനിപ്പിക്കും.
മൂന്നു നില കെട്ടിടത്തിന്റെ പൊക്കത്തില്‍ നിന്നുള്ള മുംബൈ നഗരത്തിന്റെ കാഴ്ചയാണ് മോണോറെയില്‍ തരുന്നത്. കണ്ടല്‍ കാടുകള്‍ നിറഞ്ഞ വലിയ പ്രദേശങ്ങല്‍, ഉപ്പളങ്ങള്‍, പുഴയുടെ വലിപ്പമുള്ള ഒരു കനാല്‍, ഒരു കെട്ടിടം പോലും ഇല്ലാത്ത വെളിമ്പ്രദേശങ്ങള്‍ എന്നിവ കടന്ന് ചെംബൂര് അടുക്കാറാകുമ്പോള്‍ മാര്‍ബിളില്‍ പണിത ജെയിന്‍ ക്ഷേത്രത്തിന്റെ ഗാംഭീര്യം ദൃശ്യമാകും. പിന്നെ ചരായി തടാകം, റിഫൈനറി, സമീപമുള്ള പെന്റ്ഹൗസുകള്‍. ഈ കോണ്‍ക്രീറ്റ് കാടില്‍ കണ്ണിനു കുളിര്‍മയേകുന്ന മരമേലാപ്പുകളും കാണാം.
ഒന്നു രണ്ട് ചേരിപ്രദേശങ്ങളും കടന്നാണ് മോണോ റെയില്‍ പോകുന്നത്. ഒരു ക്രിക്കറ്റ് സ്‌റ്റേഡിയവും ചെംബൂര്‍ ഗോള്‍ഫ് കോഴ്‌സും വല്ലപ്പോഴും ട്രെയിന്‍ ഓടുന്ന റിഫൈനറി റെയില്‍ ലൈനും മുനിസിപ്പല്‍ സ്‌കൂളും ഈ യാത്രയില്‍ കാണാം. ചില സ്ഥലങ്ങളില്‍ മൂന്നാം നിലയിലെ ഫïാറ്റുകളുടെ ഉള്‍വശം വരെ കാണാന്‍ പറ്റുന്ന രീതിയിലാണ് പോക്ക്. ചിലയിടങ്ങളിലാകട്ടെ, താഴെയുള്ള റോഡുകളിലേക്കു നല്ല കാഴ്ച കിട്ടും. ഈ നഗരത്തില്‍ സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് ഇതുവരെ കാണാത്ത പല കാഴ്ചയും ഈ യാത്ര പകര്‍ന്നു നല്കുന്നു.
വാഡ്‌ല ഡിപോ, ഭക്തി പാര്‍ക്ക്, മൈസൂര്‍ കോളനി, ഭാരത് പെട്രോളിയം, ഫെര്‍ടിലൈസര്‍ ടൗണ്‍ഷിപ്, വി.എന്‍.പി ആന്‍ഡ് ആര്‍.സി മാര്‍ഗ് ജംഗ്ഷന്‍, ചെംബൂര്‍ എന്നിവയാണ് ഈ യാത്രയിലെ സ്‌റ്റേഷനുകള്‍. മുന്‍പ് ഇത്രയിടം യാത്രചെയ്യാന്‍ 45 മിനിറ്റു വേണ്ടിയിരുന്നെങ്കില്‍ ഇനി 21 മിനിറ്റ് മതി.
പണിയെല്ലാം നേരത്തേ തീര്‍ന്നതാണെങ്കിലും പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി ഉദ്ഘാടനം മാറ്റി വച്ചതായിരുന്നു. പ്രധാനമന്ത്രി വരുന്ന ലക്ഷണമില്ലാത്തതിനാല്‍ ഉദ്ഘാടനം നീട്ടുന്നില്ലെന്നു തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉദ്ഘാടനം നീണ്ടു പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഉദ്ഘാടനം മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തന്നെ നടത്തട്ടെ എന്നു തീരുമാനിച്ചത്.
എല്ലാദിവസവും രാവിലെ ഏഴു മുതല്‍ മൂന്നുവരെ 15 മിനിറ്റ് ഇടവിട്ട് ട്രെയിന്‍ ഓടും. ഒരു മാസം കഴിഞ്ഞ് സര്‍വീസിന്റെ എണ്ണം വര്‍ധിപ്പിക്കും. ചെംബൂര്‍-വാഡ്‌ല സെക്ടറിന് 1100 കോടി രൂപയാണ് ചെലവ്. അടുത്തവര്‍ഷത്തോടെ ജേക്കബ് സര്‍ക്കിളിലേക്ക് ലൈന്‍ നീട്ടും. 19.17 കിലോമീറ്റര്‍ വരുന്ന ചെംബൂര്‍-വാഡ്‌ല- ജേക്കബ് സര്‍ക്കിള്‍ ലൈനിന് 3000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
വാഡ്‌ലയിലാണ് മോണോ റെയിലിന്റെ കണ്‍ട്രോള്‍ സ്‌റ്റേഷന്‍. 21 ട്രെയിനുകള്‍ വരെ നന്നാക്കാവുന്ന യാര്‍ഡും ഇവിടുണ്ട്.
ഫോട്ടോകള്‍: എ.എഫ്.പി, എ.പി, യു.എന്‍.ഐ.
Related News
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
സ്ത്രീകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; സ്തനാര്‍ബുദത്തിന് മരുന്ന് കണ്ടുപിടിച്ചു
Posted by Unknown
Posted on Saturday, February 01, 2014
with No comments
Kerala tv show and newsബാംഗ്ലൂര്‍: മാറിയ ജീവിത സാഹചര്യങ്ങളില്‍ കടുത്ത രോഗങ്ങള്‍ വരാനുള്ള സാധ്യതയും കുറവല്ല.ഈ നൂറ്റാണ്ടിലെ തന്നെ മാരകമായ രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍ . മുന്‍പ് വളരെ കുറച്ചുപേരില്‍ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുകയാണ് .
പല തരത്തിലുള്ള ക്യാന്‍സര്‍ രോഗങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും .സ്ത്രീകളില്‍ കൂടുതലായി കണ്ടു വരുന്നത് ഗര്‍ഭാശയ ക്യാന്‍സറും അതുകഴിഞ്ഞാല്‍ സ്തനാര്‍ബുദവുമാണ് . സ്ത്രീയുടെ സൌന്ദര്യത്തിന് മുഖ്യ പങ്കു വഹിക്കുന്ന ഒരു അവയവമാണ് സ്തനങ്ങള്‍ . അതുകൊണ്ടുതന്നെ ഈ അസുഖത്തെ ഭയത്തോടെയാണ് സ്ത്രീകള്‍ നോക്കി കാണുന്നത്.അതുമല്ല വര്‍ഷം തോറും സ്തനാര്‍ബുദം പിടിപെടുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ സ്ത്രീകള്‍ക്ക് പൊതുവേ സന്തോഷിക്കാനും ആശ്വസിക്കാനുമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് . ഇനി മുതല്‍ സ്തനാര്‍ബുദമെന്ന് കേട്ടാല്‍ അത്ര പേടി വേണ്ട. കാരണം സ്തനാര്‍ബുദത്തിനും മരുന്നു കണ്ടെത്തിയിരിയ്ക്കുന്നു.
മരുന്നു നിര്‍മ്മാണ രംഗത്തെ ഭീമന്‍മാരായ ബയോകോണ്‍ ആണ് സ്തനാര്‍ബുദത്തിന് മരുന്ന് കണ്ടെത്തിയിരിക്കുന്നത് .നേരിട്ട് ശരീരത്തില്‍ കുത്തിവയ്ക്കാവുന്ന മരുന്നാണ് ഇവര്‍ കണ്ടെത്തിയത്. CANMAb എന്നാണ് മരുന്നിന്റെ പേര്. ഗര്‍ഭാശയ ക്യാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം സ്ത്രീകളെ ബാധിയ്ക്കുന്ന രോഗമാണ് സ്താനാര്‍ബുദം. പ്രതിവര്‍ഷം 1.5 ലക്ഷം പേരെയാണ് സ്തനാര്‍ബുദം ബാധിയ്ക്കുന്നത്. HER2 വിഭാഗത്തില്‍പെടുന്ന അര്‍ബുദമാണ് 25 ശതമാനം സ്ത്രീകളെയും ബാധിയ്ക്കുക,. വളരെ പെട്ടന്ന് തന്നെ വ്യാപിയ്ക്കുക എന്നതാണ് ഈ സ്തനാര്‍ബുദത്തിന്റെ പ്രത്യേകത. മരണ സാധ്യതയും ഏറെയാണ്. ഇതിനെ തടയാനുളള മരുന്നാണ് ബയോകോണ്‍ കണ്ടെത്തിയത്.
വിപണിയിലുള്ള മറ്റ് സ്തനാര്‍ബുദ മരുന്നുകളെക്കാള്‍ ഇതിന്‍റെ വില കുറവാണെന്നാണ് ബയോകോണ്‍ പറയുന്നത്.440 മില്ലിഗ്രാം മരുന്നിന് 57,500 രൂപയാണ് വില. 150 മില്ലിഗ്രാം മരുന്നിന് 19,500 രൂപയാണ് വില. ബയോകോണും യുഎസിലെ മരുന്ന് നിര്‍മ്മാണ കമ്പനിയായ മിലാനും ചേര്‍ന്നാണ് പുതിയ മരുന്ന് കണ്ടെത്തിയത്. ഫെബ്രുവരിയോട് കൂടി മരുന്ന് ഇന്ത്യന്‍ വിപണിയിലെത്തും.
ബാംഗ്ലൂരില്‍ വച്ചായിരിയ്ക്കും മരുന്നിന്റെ നിര്‍മ്മാണമെന്നും ബയോകോണ്‍ പറഞ്ഞു.
Face book news,
FUNNY,
Vanithalokam,
{[['']]}
Labels:
Face book news,
FUNNY,
Vanithalokam
ഓഫീസുകളില്‍ ഇങ്ങനെയുമുണ്ടാവാം..
Posted by Unknown
Posted on Saturday, February 01, 2014
with No comments
Labels:
Face book news,
Vanithalokam
DEFRENCES BETWEEN GERMENY AND INDIA
Posted by Unknown
Posted on Friday, January 31, 2014
with No comments
Labels:
Face book news,
FUNNY
പശുവിന്റെ മൂത്രം കുടിച്ച് ക്യാന്‍സര്‍രോഗം മാറ്റാം; ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ പെരുകുന്നു.
Posted by Unknown
Posted on Friday, January 31, 2014
with No comments
Kerala tv show and news
പശുവിന്റെ മൂത്രം കുടിച്ച് ക്യാന്‍സര്‍രോഗം മാറ്റാം; ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ പെരുകുന്നു
Date: 31 Jan 2014
ന്യൂഡല്‍ഹി: പശുവിന്റെ മൂത്രം കുടിച്ച് ക്യാന്‍സര്‍ രോഗം മാറ്റാമെന്ന് ചിലരുടെ വിശ്വാസം. ഇന്ത്യയില്‍ അന്തവിശ്വാസങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗ്രയിലെ ഒരു കൂട്ടം ഹൈന്ദവ വിശ്വാസികളാണ് എല്ലാ രോഗങ്ങളും ശമിപ്പിക്കാന്‍ എന്നും അതിരാവിലെ പശുവിന്റെ മൂത്രം കഴിച്ചുകൊണ്ടിരിക്കുന്നത്. പ്രമേഹവും മറ്റസുഖങ്ങളുമൊക്കെ ഇതിലൂടെ മാറിയെന്നാണ് ആഗ്രയിലെ ഡിഡി സിംഗാളിന്റെ പശുത്തൊഴുത്തിലെത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ക്യാന്‍സര്‍, പ്രമേഹം, ട്യൂമറുകള്‍, ക്ഷയം, ഉദരരോഗങ്ങള്‍ എന്തിനെറേപ്പറയുന്നു കഷണ്ടിപോലും ഗോമൂത്രം കൊണ്ട് മാറുമെന്നാണ് ഡിഡി സിംഗാള്‍ സൂചിപ്പിക്കുന്നത്.
പശുവിനെ വിശുദ്ധമായി കണക്കാക്കുന്ന വിശ്വാസികള്‍ അതിന്റെ മൂത്രം അതിലേറെ വിശുദ്ധമാണെന്നാണ് കരുതുന്നത്. ഒരു ഹിന്ദു പൂജാരി പറയുന്നത് ഗോമൂത്രവും ഗംഗാജലവും മാത്രമേ ഈ പ്രപഞ്ചത്തില്‍ വിശുദ്ധമായിട്ടുള്ളുവെന്നാണ്. ഇക്കാര്യം ഹിന്ദുപൂരാണങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടുന്നു. പ്രസവിക്കാത്ത പശുവിന്റെ മൂത്രമാണ് കുടിക്കാന്‍ എടുക്കുന്നത്. സൂര്യോദയത്തിനു മുന്‍പാണ് ഈ മൂത്രം കുടിക്കാനായി എടുക്കുന്നത്. ഇനിയിപ്പോള്‍ ഗോമൂത്രത്തെ അടിസ്ഥാനമാക്കി വിവിധ ഉല്‍പ്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാനാണ് സിംഗാളിന്റെ പരിപാടി.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY