{[['']]}
ജോര്‍ജ് രാജകുമാരനെ ക്രൈസ്തവനാക്കി
ലണ്ടന്‍: വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും ആദ്യപുത്രന്‍ പ്രിന്‍സ് ജോര്‍ജിന്റെ മാമ്മോദീസാച്ചടങ്ങിന് സെന്റ് ജെയിംസ് കൊട്ടാരത്തിലെ ചാപ്പല്‍ സാക്ഷ്യം വഹിച്ചു. കാന്റര്‍ബറി ആര്‍ച്ച്ബിഷപ് റവ.ജസ്റ്റിന്‍ വെല്‍ബിയാണ് ചടങ്ങില്‍ കാര്‍മികത്വം വഹിച്ചത്. രാജകുമാരന് ഏഴുതലതൊട്ടപ്പന്മാരെയാണ് നിശ്ചയിച്ചത്. ഒലിവര്‍ ബെക്കര്‍, യെമിലിയാ യാര്‍ഡിനെ പെറ്റേര്‍സണ്‍, ഈല്‍ ഗ്രോസ്‌വേര്‍ണര്‍, ുെമി ലൗതര്‍ പിക്കര്‍ടോണ്‍, ജൂലിയാ സാമുവേല്‍, വില്യം വാന്‍ കട്‌സെം, സാറാ ടിന്‍ഡാല്‍ എന്നിവരാണ് രാജകുമാരന്റെ ഗോഡ്ഫാദേഴ്‌സ്. ടിന്‍ഡാല്‍ വില്യം രാജകുമാരന്റെ കസിനും മറ്റുള്ളവര്‍ റോയല്‍ ഫാമിലിയുടെ കൂട്ടുകാരുമാണ്.
രാജകുടുംബത്തിന്റെ തികച്ചും സ്വകാര്യ ചടങ്ങായിരുന്ന മാമ്മോദീസാ കര്‍മ്മത്തില്‍ എലിസബത്ത് രാജ്ഞി, ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍, ചാള്‍സ് രാജകുമാരന്‍, ഭാര്യ കാമില്ല, വില്യമിന്റെ അനുജന്‍ ഹാരി, കൂടാതെ കേയ്റ്റിന്റെ ബന്ധുക്കള്‍ തുടങ്ങിയ കുടുംബാംഗള്‍ക്കു പുറമേ 60 പേരാണ് അതിഥികളായി പങ്കെടുത്തത്. ചടങ്ങ് ഏതാണ് നാല്‍പ്പത്തിയഞ്ചുമിനിറ്റ് നീണ്ടുനിന്നു.സാറ്റനില്‍ തീര്‍ത്ത ഗൗണാണ് രാജകുമാരന്‍ മാമ്മോദീസാ വേളയില്‍ ധരിച്ചത്. രണ്ടു സ്തുതി ഗീതങ്ങളും, മാമ്മോദീസായുടെ രണ്ടു ഗാനങ്ങളും ആലപിച്ചതിനൊപ്പം രണ്ടു ലേഖന ഭാഗങ്ങളും ചടങ്ങില്‍ വായിച്ചു.വി.ലൂക്ക, വി,ജോണ്‍ എന്നിവരുടെ ലേഖന ഭാഗങ്ങള്‍ കെയ്റ്റിന്റെ സഹോദരി പിപ്പയും വില്യമിന്റെ സഹോദരന്‍ ഹാരിയും വായിച്ചു. ഗാനങ്ങള്‍ ആലപിച്ചത് റോയല്‍ ചാപ്പലിലെ കൊയര്‍ ഓഫ് മജെസ്റ്റി അംഗങ്ങളാണ്.
ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ ജൂലൈ 22നാണ് പ്രിന്‍സ് ജോര്‍ജ് രാജകുമാരന്‍ പിറന്നത്. ബ്രിട്ടീഷ് കിരീടാവകാശത്തില്‍ മൂന്നാം സ്ഥാനമാണ് പ്രിന്‍സ് രാജകുമാരനുള്ളത്
- See more at:Kerala tv show and news
Post a Comment