{[['']]}
പച്ചകുത്താന്‍ വേണ്ടി ശരീരഭാഗങ്ങള്‍ ലേലത്തിനു വച്ച് പണം സമ്പാദിച്ച ഒരു യുവതിയെ കുറിച്ചുളള വാര്‍ത്തകള്‍ അടുത്തിടെയാണ് നാം കേട്ടത്. പരസ്യത്തിനു വേണ്ടി ശരീരഭാഗങ്ങള്‍ ലേലത്തിനു വയ്‌ക്കുന്നതു മുതല്‍ കന്യകാത്വം തന്നെ ലേലം ചെയ്യുന്നതും ഓണ്‍ലൈനില്‍ പുതിയ പ്രവണതയായിരിക്കുകയാണ്. സൈബീരിയയില്‍ നിന്നുളള ഒരു യുവതി ഓണ്‍ലൈനിലുടെ തന്റെ കന്യകാത്വം ലേലം ചെയ്‌തതാണ് ഇത്തരത്തിലുളള ഏറ്റവും പുതിയ വാര്‍ത്ത.
ഷറ്റുനിഹ എന്ന 18 കാരിയാണ് തന്റെ ചാരിത്ര്യം ലേലം ചെയ്‌തത്. 'എനിക്ക് പണത്തിന് വളരെ അത്യാവശ്യമാണ്. അതിനാല്‍ എന്റെ ഏറ്റവും അമൂല്യമായ സ്വത്ത് ലേലം ചെയ്യാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു യുവതി തന്റെ ഓണ്‍ലൈന്‍ പരസ്യത്തില്‍ പറഞ്ഞത്. തന്റെ കന്യകാത്വം ഉറപ്പാക്കാന്‍ ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് അവസരമുണ്ടാവുമെന്നും യുവതി പറഞ്ഞിരുന്നു.
പ്രെദ്‌മോസ്‌തനായ സ്‌ക്വയറിലുളള ഒരു ഹോട്ടലില്‍ കന്യകാത്വം തെളിയിക്കുന്ന ഒരു സാക്ഷ്യപത്രവുമായി വരാന്‍ ഒരുക്കമാണ്. തനിക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടാവും. ഇയാള്‍ പണം വാങ്ങി മടങ്ങും. താന്‍ ഹോട്ടല്‍ മുറിയില്‍ തങ്ങും. കന്യകാത്വം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വില പണമായി തന്നെ നല്‍കണമെന്നുമായിരുന്നു ഷറ്റുനിഹയുടെ നിബന്ധന.
എന്തായാലും കന്യകാത്വത്തിന് ഉടന്‍ തന്നെ ആവശ്യക്കാരുണ്ടായി. എവ്‌ജിനി വോള്‍നോവ് എന്നയാള്‍ 27942 ഡോളറിന് ഷറ്റുനിഹയുടെ കന്യകാത്വം വാങ്ങിയെന്ന് 'സൈബീരിയന്‍ ടൈംസ്' റിപ്പോര്‍ട്ടു ചെയ്യുന്നു.
അതേസമയം, നിയമലംഘനം നടന്നിട്ടില്ലാത്തതിനാല്‍ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നാണ് ക്രസ്‌നോയാര്‍സ്‌ക് പോലീസിന്റെ നിലപാട്.
Post a Comment