Posted by Unknown
Posted on Tuesday, April 15, 2014
with No comments
{[['']]}
Kerala tv show and newsസൌദിയിലെ താമസ, തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ കടുത്തതാക്കി സൌദി ആഭ്യന്തരമന്ത്രായലം ഉത്തരവിറക്കി. ഇവിടെ അനധികൃതമായി താമസിക്കുന്നവര്‍ക്കും, തൊഴില്‍ നിയമത്തിന് വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് മുഖ്യമായും കടുത്ത ശിക്ഷകള്‍ ഉണ്ടാകുക. നിയമവിരുദ്ധമായി തൊഴില്‍ ചെയ്യിക്കുന്നവര്‍, നുഴഞ്ഞു കയറുന്നവര്‍. ഇത്തരം ആളുകള്‍ക്ക് താമസ, വാഹനസൗകര്യങ്ങള്‍ അനുവദിക്കുന്നവര്‍, ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനത്തെി അനധികൃതമായി തങ്ങുന്നവര്‍ എന്നിവര്‍ക്കെല്ലാം ഈ നിയമങ്ങള്‍ ബാധകമാണ്.
ഫ്രീ വിസയില്‍ ജോലി ചെയ്യുന്നവര്‍ക്കും, ജോലി തേടി അലയുന്ന വിദേശികള്‍ക്കും 10,000 മുതല്‍ 25,000 റിയാല്‍ വരെ പിഴയും ഒരുമാസം തടവും നാടുകടത്തലും ശിക്ഷയായി ലഭിക്കും. വിസ കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാത്തവര്‍ക്കും പുതിയ നിയമങ്ങള്‍ ഉണ്ട്. നുഴഞ്ഞു കയറ്റക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പിഴ ശിക്ഷയും, തടവു ശിക്ഷകളുമൊക്കെയുണ്ടാകും. ലൈസന്‍സുകള്‍ റദ്ദക്കപ്പെടും. വിസ റദ്ദാക്കി നാട്ടിലേക്ക് അയക്കും 75,000 റിയാല്‍ വരെയാണ് പിഴ ശിക്ഷ. നിയമലംഘനം വിധിക്കപ്പെട്ടവര്‍ക്ക് പരാതി ബോധിപ്പിക്കാന്‍ 30 പ്രവൃത്തി ദിവസത്തെ കാലാവധിയുണ്ട്.
Post a Comment